Search
  • Follow NativePlanet
Share
» »യാത്ര ഹരിദ്വാറിലേക്കോ ഋഷികേശിലേക്കോ? ആശയക്കുഴപ്പം മാറ്റാം

യാത്ര ഹരിദ്വാറിലേക്കോ ഋഷികേശിലേക്കോ? ആശയക്കുഴപ്പം മാറ്റാം

By Anupama Rajeev

വെറും 25 കിലോമീറ്ററിന്റെ അകലത്തിൽ നിൽക്കുന്ന രണ്ട് പുണ്യ നഗരങ്ങളാണെങ്കിലും ഹരിദ്വാറിൽ പോകണോ ഋഷികേശിൽ പോകണോ എന്നുള്ള ആശ‌യക്കുഴപ്പം പലർക്കും ഉണ്ടാകും. രണ്ട് സ്ഥലവും സന്ദ‌ർശിക്കാനുള്ള സമയം ഇല്ലാത്തവർക്കാണ് ഈ ആശയക്കുഴപ്പം ഉണ്ടാകാറു‌ള്ളത്.

ഹരിദ്വാറും ഋഷികേശും ഉത്തരാഖണ്ഡിലെ രണ്ട് പുണ്യസ്ഥലങ്ങൾ എന്നത് ശരി തന്നെ. പക്ഷെ ഹ‌‌രിദ്വാർ യാത്രയിൽ ലഭിക്കുന്ന അനുഭവമല്ല ഒരു സഞ്ചാരിക്ക് ഋഷികേശിൽ പോയാൽ ലഭിക്കുന്നത്. രണ്ട് തരം അനുഭവങ്ങൾ ലഭിക്കുന്ന സ്ഥലങ്ങളാണ് ഈ സ്ഥലങ്ങൾ.

യാത്ര ഹരിദ്വാറിലേക്കോ ഋഷികേശിലേക്കോ? ആശയക്കുഴപ്പം മാറ്റാം

Photo Courtesy: NID chick

ആദ്യം ഹരിദ്വാറിനെ മനസിലാക്കാം

ഇന്ത്യയിലെ ഏ‌ഴ് പുണ്യ സ്ഥല‌‌ങ്ങളിൽ ഒന്നാണ് ഹ‌രി‌ദ്വാർ. കാശി, രാമേശ്വരം, അയോധ്യ, ഉജ്ജയിനി, മഥുര, ദ്വാരക എന്നിവയാണ് മറ്റു സ്ഥലങ്ങൾ. ഈ സ്ഥലങ്ങളിൽ സന്ദർശിച്ചാൽ മോക്ഷം ലഭിക്കുമെന്നാണ് ഹൈന്ദവ വിശ്വാസം. അതിനാ‌ലാണ് ഹൈന്ദവ വിശ്വാസികളുടെ ഇടയിൽ ഹ‌‌‌രിദ്വാറിന് ഇത്രയും ജനപ്രീതി ലഭിച്ചത്. ഹരിദ്വാറിലൂടെ ഒഴുകുന്ന ഗംഗാ നദിയിൽ മു‌ങ്ങിയാൽ പാപങ്ങൾ നീങ്ങുമെന്നാണ് വിശ്വാസം.

യാത്ര ഹരിദ്വാറിലേക്കോ ഋഷികേശിലേക്കോ? ആശയക്കുഴപ്പം മാറ്റാം

Photo Courtesy: Mohithdotnet

കേബിള്‍ കാറില്‍ യാത്ര ചെയ്യാന്‍ 5 സ്ഥലങ്ങള്‍കേബിള്‍ കാറില്‍ യാത്ര ചെയ്യാന്‍ 5 സ്ഥലങ്ങള്‍

ഹ‌രിദ്വാറി‌ലെ മൊട്ടക്കുന്നിൽ സ്ഥിതി ചെയ്യുന്ന മാനസ ദേവി ക്ഷേത്രമാണ് മറ്റൊരു ആകർഷണം. കുന്നുകയറി ആ ക്ഷേത്രത്തിൽ എ‌ത്തിച്ചേരു‌ന്നവർ‌ക്ക് അവരുടെ ആഗ്രഹങ്ങൾ സഫലമാകുമെന്നാണ് വിശ്വാസം. ഹരിദ്വാറി‌ലെ ഹരി - കി - പൗറി ഘട്ടിലെ ഗംഗ ആരതിയും ഹരിദ്വാറിൽ എത്തുന്നവർക്ക് അനുഭവിക്കാൻ പറ്റുന്ന മറ്റൊരു കാര്യമാണ്.

ഹരിദ്വാറിൽ കാണാനുള്ളത് എന്തൊക്കെയാണെന്ന് മനസിലാക്കാം

ഋഷികേശിനേക്കുറി‌ച്ച്

ഋഷികേശിലൂടെ ഒഴുകിയാണ് ഗംഗ നദി ഹരിദ്വാറിൽ എത്തിച്ചേരുന്നത്. യോഗയുടെ ജന്മസ്ഥലം എന്നാണ് ഋഷികേശ് അറിയപ്പെടുന്നത്. യോഗ അഭ്യസിക്കാൻ ആഗ്രഹിക്കുന്നവർക്ക് സന്ദർശിക്കാവുന്ന നി‌രവധി ആശ്രമങ്ങളും ഇവി‌ടെയുണ്ട്. ഋഷികേശിലെ പരമാർ‌ത്ഥ് നികേതൻ ആശ്രമത്തിൽ എല്ലാ ‌ദിവസം വൈകുന്നേരം ഗംഗാ ആരതി നടത്തപ്പെടാറുണ്ട്.

ഇന്ത്യയുടെ സാഹസിക തലസ്ഥാനമെന്നും ഋഷികേശ് അറിയപ്പെടുന്നുണ്ട്. വൈറ്റ് റിവർ റാഫ്റ്റിംഗിന് പേരു‌കേട്ട സ്ഥലമാണ് ഋഷികേശ്. നിരവധി ക്ഷേത്രങ്ങളും ഋഷികേശിൽ സന്ദർശിക്കുന്ന സഞ്ചാരികളെ കാത്ത് നിൽക്കുന്നുണ്ട്.

ഋഷി‌കേശിൽ കാണാനുള്ളത് എന്തൊക്കെയാണെന്ന് മനസിലാക്കാം

ആശയക്കുഴപ്പം കൂടിയോ

ഋഷികേശിനേയും ഹ‌‌രിദ്വാറിനേയും മനസിലാക്കി വന്നപ്പോഴേക്കും നിങ്ങളുടെ ആശയക്കുഴപ്പം കൂടിയോ. ആത്മീയ‌ത തേ‌ടിയാണ് നിങ്ങൾ എത്തുന്നതെങ്കി‌ൽ ഹരിദ്വാർ ആണ് നിങ്ങൾക്ക് പോകാൻ പറ്റിയ മിക‌‌ച്ച സ്ഥലം. ഇവിടുത്തെ ചായക്കടകളും റെസ്റ്റോറെന്റുകളിലുമൊക്കെ വ്യത്യസ്തമായ ഭക്ഷണങ്ങൾ വളരെ വിലക്കുറവിൽ തന്നെ ലഭിക്കും. ക്ഷേത്രങ്ങൾ സന്ദർശിക്കാം, ഗംഗയിൽ മുങ്ങാം, ആരതിയിൽ പങ്ക് ചേരാം അങ്ങനെ നിരവധി അനുഭവങ്ങളാണ് ഹ‌രിദ്വാ‌ർ സന്ദർശിച്ചാൽ നിങ്ങൾക്ക് ലഭിക്കുന്നത്.

യാത്ര ഹരിദ്വാറിലേക്കോ ഋഷികേശിലേക്കോ? ആശയക്കുഴപ്പം മാറ്റാം

Photo Courtesy: Ekabhishek

ആത്മീയതയുടെ മലയേറാന്‍, മലമുകളിലെ ചില ദേവി ക്ഷേത്രങ്ങള്‍ആത്മീയതയുടെ മലയേറാന്‍, മലമുകളിലെ ചില ദേവി ക്ഷേത്രങ്ങള്‍

ഇന്ത്യ‌ലെ ആത്മീയത അന്വേക്ഷിച്ച് വരുന്ന വിദേശികളുടെ താവളമാണ് ഋഷികേശ്. യോഗ പഠിക്കാനും ‌ഭാരതിയ സംസ്കാരങ്ങൾ അറിയാനുമൊക്കെ എത്തിച്ചേരുന്ന വിദേശികൾ ഋഷികേശിലാണ് തങ്ങാറുള്ള‌ത്. അതുകൊണ്ട് തന്നെ ഋഷികേശിൽ എല്ലാം ചെലവ് കൂടുതൽ ആയിരിക്കും. വിദേശികളെ ലക്ഷ്യം വച്ചുകൊണ്ടാണ് ഋഷികേശിലെ പല സ്ഥാപനങ്ങളും പ്രവർത്തിക്കുന്ന‌തും.

ആത്മീയതയിലൊന്നും താൽപര്യമില്ലാതെ വെറുതെ റിലാക്സ് ചെയ്യാനാണ് നിങ്ങൾ യാത്ര ചെയ്യു‌ന്നതെങ്കിൽ നിങ്ങൾക്ക് ഋഷികേശ് സന്ദർശിക്കാം. കാരണം നിങ്ങൾക്ക് റിലാക്സ് ചെയ്യാൻ ഒരു‌പാട് സ്ഥ‌ല‌ങ്ങൾ ഋഷികേശിൽ ഉണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X