Search
  • Follow NativePlanet
Share
» »തമിഴ്നാട് പേറ്റന്‍റ് നേടിയ താജ്മഹൽ.. കഥ എന്താണെന്ന് അറിയേണ്ടേ?

തമിഴ്നാട് പേറ്റന്‍റ് നേടിയ താജ്മഹൽ.. കഥ എന്താണെന്ന് അറിയേണ്ടേ?

കാലാവസ്ഥ കൊണ്ടും കാഴ്ചകൾ കൊണ്ടും ഇംഗ്ലണ്ടിനോട് സാദ്യശ്യം തോന്നിപ്പിക്കുന്ന ഹൊസൂരിന്റെ വിശേഷങ്ങൾ...

ഇന്ത്യയുടെ ലിറ്റിൽ ഇംഗ്സണ്ട് എന്നു കേൾക്കുമ്പോൾ ആദ്യം ഏത് സ്ഥലമാണ് ഓർമ്മ വരിക? കുളു...മണാലി...കാശിമീർ...ഔലി...ഉത്തരാഖണ്ഡ്...മഞ്ഞിൽ പൊതിഞ്ഞു കിടക്കുന്ന തണുപ്പിന്റെ അകമ്പടിയില്ലാതെ ഓര്‍ക്കുവാൻ പോലും പറ്റാത്ത ഇടങ്ങൾ മനസ്സിലിങ്ങനെ കയറിയിറങ്ങും...എന്നാൽ ഇന്ത്യയിലെ ലിറ്റിൽ ഇംഗ്സണ്ട് യഥാർഥത്തിൽ എവിടമാണെന്നറിഞ്ഞാൽ ഞെട്ടും എന്നതിൽ സംശയമില്ല. തമിഴ്നാടിന്റെ അതിർത്തിയിൽ കർണ്ണാടകയോട് ചേർന്ന് കിടക്കുന്ന ഹൊസൂരാണ് ഇന്ത്യയിലെ ലിറ്റിൽ ഇംഗ്സണ്ട്. കാലാവസ്ഥ കൊണ്ടും കാഴ്ചകൾ കൊണ്ടും ഇംഗ്ലണ്ടിനോട് സാദ്യശ്യം തോന്നിപ്പിക്കുന്ന ഹൊസൂരിന്റെ വിശേഷങ്ങൾ...

ഹൊസൂർ

ഹൊസൂർ

കർണ്ണാടകയുടെ കവാടം എന്നറിയപ്പെടുന്ന ഹൊസൂർ തമിഴ്നാടിന്റെ ഭാഗമാണെങ്കിലും കാലാവസ്ഥ കൊണ്ടും കാഴ്ചകൾ കൊണ്ടും ബാംഗ്സൂരിന് സമാനമാണ്. ബാംഗ്ലൂരിൽ നിന്നും 40 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഹൊസൂർ കൃഷ്ണഗിരി ജില്ലയുടെ ഭാഗമാണ്.

PC:Daniell, Thomas

ഹൊസൂരെന്നാൽ

തമിഴ്നാട്ടിലാണെങ്കിലും കന്നഡയിലാണ് ഹൊസൂർ ഉള്ളത്. ഹൊസൂർ എന്ന വാക്കിന്റെ അർഥം. പുതിയ ജനവാസ കേന്ദ്രം എന്നാണ്.

ചരിത്രത്തിലെ ഹൊസൂർ

ചരിത്രത്തിലെ ഹൊസൂർ

എഡി 1290 ൽ ഹൊയ്സാല രാജവംശത്തിന്റെ കീഴിലാണ് ഹൊസൂർ സ്ഥാപിക്കപ്പെടുന്നത്. ഹൊയ്സാല രാജവംശത്തിലെ രാമനാഥനാണ് ഇവിടം സ്ഥാപിക്കുന്നത്. പിന്നാട് രണ്ടു പ്രാവശ്യമാണ് ഇവിടം ബ്രിട്ടീഷുകാർ കീഴടക്കിയത്. 1768ലും 1791ലും. ആ സമയത്ത് അവർ നിർമ്മിച്ച കോട്ടകള്‍ കാലങ്ങളോളം ഇവിടുത്തെ ആകർഷണമായി നിലനിന്നിരുന്നു. സ്കോട്ലൻഡിലെ കെനിൽവർത്ത് കോട്ടയുടെ മാതൃകയിൽഒരു കോട്ട ബ്രെട്സ് കോട്ട എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ഇന്ന് ഇവിടെ അതിന്റെ അവശിഷ്ടങ്ങളാണ് കാണുവാനുള്ളത്.

PC:Hunter, James

മൈസൂരിന് കീഴിൽ

ബ്രിട്ടീഷുകാരുടെയും ഹൊയ്ലാല രാജവംശത്തിന്റെയും ചരിത്രം കൂടാതെ മൈസൂരിന് കീഴിലും ഹൊസൂർ ഉണ്ടായിരുന്നു. ടിപ്പു സുൽത്താന്റെ കാലത്ത് ഇവിടം മൈസൂരിൻറെ അതിർത്തി നഗരങ്ങളിൽ ഒന്നായിരുന്നു. മൂന്നാമത്തെ ആംഗ്ലോ-മൈസൂർ യുദ്ധത്തിൽ ടിപ്പു പരാജയപ്പെട്ടതിനു ശേഷമാണ് ഇവിടം ബ്രിട്ടീഷുകാരുടെ കൈകളിലെത്തുന്നത്.

റോസാപൂവും ഹൊസൂരും

പുഷ്പ കൃഷിയുടെ കാര്യത്തിൽ ഇന്ത്യയിലെ തന്നെ പ്രധാനപ്പെട്ട ഇടങ്ങളിലൊന്നാണ് ഹൊസൂർ. റോസാപ്പൂ കയറ്റുമതിയിൽ ലോക വിപണിയില്‍ മുൻനിരയിലാണ് ഇവിടമുള്ളത്. ഓരോ വർഷവും 80 ലക്ഷത്തിലധികം റോസാ പൂക്കൾ ഇവിടെ നിന്നും കയറ്റുമതി ചെയ്യുന്നുണ്ട് എന്ന് കേൾക്കുമ്പോൾ തന്നെ അറിയാം ഇവിടുത്തെ വിപണിയുടെ കരുത്ത്. യൂറോപ്പ്‌, സിംഗപ്പൂര്‍, ജപ്പാന്‍, സൗദി അറേബ്യ, മറ്റു തെക്ക്‌ കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ഹൊസൂരില്‍ നിന്നുള്ള റോസാപ്പൂക്കള്‍ എത്തുന്നുണ്ട്‌.

തമിഴ്നാട് പേറ്റന്‍റ് നേടിയ താജ്മഹൽ

ഹൊസൂരില് താജ്മഹൽ എന്നു പേരായ ഒരിനം റോസാ പൂവാണ് കൂടുതലായും കൃഷി ചെയ്യുന്നത്. ഇവിടുത്തെ ടാന്‍ഫ്‌ളോറ ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ പാര്‍ക്ക്‌ എന്ന ഇടത്തിലാണ് ഈ തരത്തിലുള്ള പൂക്കൾ കൃഷി ചെയ്യുന്നത്. താജ് മഹൽ റോസാ പൂക്കളുട പേറ്റന്റും ഇവർ നേടിയിട്ടുണ്ട്.
ഒരു വർഷം കുറഞ്ഞത് 150 കോയി രൂപയാണ് ഹൊസൂർ പൂക്കളുടെ കയറ്റുമതിയിൽ നിന്നും നേടുന്നത്.

കെലവറപ്പള്ളി ഡാം

കെലവറപ്പള്ളി ഡാം

ഹൊസൂരിനോട് ചേർന്നു സ്ഥിതി ചെയ്യുന്ന ആകർഷണങ്ങളിൽ ഒന്നാണ് ഇവിടുത്തെ കെലവറപ്പളളി ഡാം. ബാംഗ്ലൂരിൽ നിന്നും 45 കിലോമീറ്ററും ഹൊസൂരിൽ നിന്നും 10 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ആകർഷണം.

തിരക്കുകളിൽ നിന്നും പുറത്തു കടക്കുവാൻ

തിരക്കുകളിൽ നിന്നും പുറത്തു കടക്കുവാൻ

നഗരത്തിന്റെ തിരക്കുകളില്‍ നിന്നും ഒന്നു പുറത്തു കടക്കുവാൻ താല്പര്യമുള്ളവർക്ക് പോകുവാൻ യോജിച്ച സ്ഥലമാണ് കെലവറപ്പള്ളി. കർണ്ണാടകയുടെടുയം തമിഴ്നാടിന്‍റെയും കാഴ്ചകൾ ഒരുപോലെ ആസ്വദിച്ച് ഇതുവഴി യാത്ര ചെയ്യാം. പൊണ്ണയാർ നദിക്ക് കുറുകെയാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഡാമിന്റെയും റിസർവ്വോയറിന്റെയും കാഴ്ചകളാണ് ഇവിടെ പ്രധാനം.

 ചന്ദ്ര ചൂഡേശ്വര ക്ഷേത്രം

ചന്ദ്ര ചൂഡേശ്വര ക്ഷേത്രം

ഹൊസൂരിൽ സ്ഥിതി ചെയ്യുന്ന പുരാതനമായ ക്ഷേത്രമാണ് ചന്ദ്ര ചൂഡേശ്വര ക്ഷേത്രം. ചന്ദ്രനെ അണിഞ്ഞിരിക്കുന്ന ദൈവം എന്ന അർഥത്തിൽ ശിവനെയാണ് ഇവിടെ ആരാധിക്കുന്നത്. 13-ാം നൂറ്റാണ്ട് മുതലുള്ള ലിഖിതങ്ങൾ ഇവിടെ കണ്ടെത്തിയിട്ടുള്ളതിനാൽ ക്ഷേത്രത്തിന് അതിലും പഴക്കമുണ്ടെന്നാണ് കരുതുന്നത്. ചോള രാജാക്കന്മാരുടയും ഹൊയ്സാല വിജയ നഗര രാജാക്കന്മാരുടെയും കാലത്താണ് ഇന്നു കാണുന്ന രീതിയിൽ ക്ഷേത്രം വളർന്നത് എന്നാണ് വിശ്വാസം.

PC: Unknown

വ്യവസായങ്ങളുടെ നാട്

തമിഴ്നാട്ടിലെ വ്യവസായങ്ങളുടെ നാട് എന്നാണ് ഹൊസൂർ അറിയപ്പെടുന്നത്. വാഹന വ്യവസായത്തിനു പുറമേ ഇന്ത്യയിലെ പ്രധാനപ്പെട്ട കമ്പനികൾക്കെല്ലാം ഇവിടെ വ്യവസായ ശാഖകളുണ്ട്.

ക്ഷേത്രങ്ങളുടെ നാട്

ഏതു തരത്തിലുള്ള സ‍ഞ്ചാരികൾക്കും ഇഷ്ടപ്പെടുവാനുള്ളതെല്ലാം ഈ നാട് ഒരുക്കിയിരിക്കുന്നു. ഇന്ത്യയിലെ അവസാനത്തെ ഗവർണർ ജനറലായ സി രാജഗോപാലാചാരി ജനിച്ച തൊരപ്പള്ളി ഗ്രാനം ഹൊസൂരിനടുത്താണ് സ്ഥിതി ചെയ്യുന്നത്. ചരിത്ര പ്രേമികളാണ് ഇവിടുത്തെ സഞ്ചാരികൾ. ഇത് കൂടാതെ ക്ഷേത്രങ്ങളും ഇവിടെ ഒരുപാടുണ്ട്. ദക്ഷിണ തിരുപ്പതിയെന്നറിയപ്പെടുന്ന വെങ്കിടേശ്വര ക്ഷേത്രം, അരുള്‍ മിഗു മരഗതാംബാള്‍ സമേധ ക്ഷേത്രം തുടങ്ങിയവ ഇവിടെ സന്ദർശിക്കാം.

ഹൊഗ്ഗെനക്കൽ വെള്ളച്ചാട്ടം

ഹൊഗ്ഗെനക്കൽ വെള്ളച്ചാട്ടം

ഹൊസൂരിൽ നിന്നും 80 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഹൊഗ്ഗെനക്കൽ വെള്ളച്ചാട്ടമാണ് ഇവിടുത്തെ മറ്റൊരു ആകർഷണം. തമിഴ്നാട്ടിലെ തന്നെ ധർമ്മപുരി ജില്ലയിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. കാവേരി നദിയിലെ ഈ വെള്ളച്ചാട്ടത്തിൽ കൂടി നടത്തുന്ന കൊട്ടവഞ്ചി യാത്രയാണ് പ്രധാന ആകർഷണം. കൊറാക്കിൾ എന്നാണ് ഇത് അറിയപ്പെടുന്നത്.

PC:Ezhuttukari

 എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

ബാംഗ്ലൂരിൽ നിന്നും 40 കിലോമീറ്റർ അകലെയാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. ദേശീയപാത 44 ഇതുവഴിയാണ് കടന്നു പോകുന്നത്.
ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ ഹൊസൂരാണ്. വിമാനത്താവളം ബാംഗ്ലൂരും. 80 കിലോമീറ്റർ അകലെയാണ് വിമാനത്താവളമുള്ളത് ഇത് കൂടാതെ ഹൊസൂരിൽ എയർഡ്രോം സ്ഥിതി ചെയ്യുന്നു.

ബാംഗ്ലൂരിൽ നിന്നും ഊട്ടിയിലേക്ക് ഒരു കിക്കിടിലൻ യാത്രബാംഗ്ലൂരിൽ നിന്നും ഊട്ടിയിലേക്ക് ഒരു കിക്കിടിലൻ യാത്ര

ഗുസ്തിക്കളത്തിലെ ബിരിയാണി മുതൽ ഞണ്ട് ഓംലറ്റ് വരെ.. ബാംഗ്ലൂരിലെ രസകരമായ കാര്യങ്ങൾ ഇതാണ് ഗുസ്തിക്കളത്തിലെ ബിരിയാണി മുതൽ ഞണ്ട് ഓംലറ്റ് വരെ.. ബാംഗ്ലൂരിലെ രസകരമായ കാര്യങ്ങൾ ഇതാണ്

ബെംഗളുരുവിൽ നിന്നും മൂന്നാറിലേക്കുള്ള കിടിലൻ റോഡുകൾ... ഇനി ഒന്നും നോക്കേണ്ട!!!ബെംഗളുരുവിൽ നിന്നും മൂന്നാറിലേക്കുള്ള കിടിലൻ റോഡുകൾ... ഇനി ഒന്നും നോക്കേണ്ട!!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X