Search
  • Follow NativePlanet
Share
» »അറിയാം അഹമ്മദാബാദിലെ ഈ ചരിത്രസ്മാരകങ്ങളെ!

അറിയാം അഹമ്മദാബാദിലെ ഈ ചരിത്രസ്മാരകങ്ങളെ!

അഹമ്മദാബാദ് സന്ദർശിക്കുമ്പോൾ തീർച്ചയായും സന്ദർശിച്ചിരിക്കേണ്ട ചരിത്ര സ്മാരകങ്ങൾ പരിചയപ്പെടാം

ഇന്ത്യയിലെ ഏറ്റവും വേഗത്തിൽ വളരുന്ന നഗരങ്ങളുടെ കൂട്ടത്തിലാണെങ്കിലും ചരിത്രത്തെയും ഒപ്പം ചേർക്കുന്ന സംസ്കാരമാണ് അഹമ്മദാബാദിന്റേത്. നൂറ്റാണ്ടുകൾ പഴക്കമുള്ള ചരിത്രം ഇന്നും സൂക്ഷിച്ചിരിക്കുന്ന ഈ നഗരം ചരിത്ര പ്രേമികൾ തീർച്ചയായും സന്ദർശിച്ചിരിക്കേണ്ട ഇടമാണ്. യുനസ്കോയുടെ ലോക പൈതൃക സ്മാരകങ്ങളിലൊന്നായി ആദ്യം വന്ന നഗരങ്ങളിലൊന്നാണ് അഹമ്മദാബാദ്. മുന്നോട്ടുള്ള യാത്രയിൽ ചരിത്രത്തെയും ഒപ്പം കൂട്ടുന്ന അഹമ്മദാബാദിലെ തീർച്ചയായും സന്ദർശിച്ചിരിക്കേണ്ട പ്രധാന ചരിത്ര ഇടങ്ങൾ പരിചയപ്പെടാം..

ജമാ മസ്ജിദ്

ജമാ മസ്ജിദ്

അഹമ്മദാബാദിന്റെ ചരിത്രത്തോളം തന്നെ പഴക്കമുള്ള ഒരു നിർമ്മിതിയാണ് ഇവിടുത്തെ ജമാമസ്ജിദ്. 15-ാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ഇത് അഹമ്മദാബാദെന്ന കോട്ടനഗരത്തിൽ ഗുജറാത്ത് സുൽത്താനേറ്റിലെ അഹമ്മദ് ഷായുടെ കാലത്താണ് നിർമ്മിക്കപ്പെടുന്നത്. നിർമ്മാണം പൂർത്തിയായപ്പോൾ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മുസ്ലീം ദേവാലയമായി ഇത് മാറി.
വർഷം തോറും ഈയിരക്കണക്കിന് വിശ്വാസികളും സ‍ഞ്ചാരികളും എത്തിച്ചേരുന്ന ഇടമായി ഇതിന്നു മാറിയിട്ടുണ്ട്. മഞ്ഞ മണൽക്കല്ലിൽ നിർമ്മിച്ചിരിക്കുന്ന ഇത് ഒരു വാസ്തുവിദ്യാ വിസ്മയം കൂടിയാണ്.

PC-Saad Akhtar

ബാദ്രാ കോട്ട

ബാദ്രാ കോട്ട

അഹമ്മദാബാദ് നഗരത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന മറ്റൊരു മഹത്തായ നിർമ്മിതിയാമ് ബാദ്രാ കോട്ട. 1411 ൽ അഹമ്മദ് ഷാ നിർമ്മിച്ചതാണ് ഈ കോട്ട. അദ്ദേഹത്തിൽ നിന്നുതന്നെയാണ് അഹമ്മദാബാദിന് ആ പേരു ലഭിക്കുന്നതും. ഏകദേശം 43 ഏക്കർ സ്ഥലത്തായാണ് ഈ കോട്ട വ്യാപിച്ചു കിടക്കുന്നത്. കൊട്ടാരങ്ങളും പൂന്തോട്ടങ്ങളും ദേവാലയവും ഒക്കെയായി കല്ലിലും ഇഷ്ടികയിലും നിർമ്മിച്ചിരിക്കുന്ന ഒരത്ഭുത നിർമ്മിതി കൂടിയാണിത്.
ചരിത്രത്തിന്റെ ഇടനാഴികളിലൂടെ നടക്കുവാൻ താല്പര്യമുള്ളവർ കണ്ടിരിക്കേണ്ട ഇടമാണിത്.

PC-Abhay Singh Chauhan

കൻകാരിയാ തടാകം

കൻകാരിയാ തടാകം

എങ്ങനെയാണ് ഒരു തടാകം ചരിത്രസ്മാരകമായി മാറുന്നത് എന്ന് ഒരു ചോദ്യം ഉയരുന്നില്ലേ... അതിനുത്തരമുണ്ട്. ഗുജറാത്തിലെ ഏറ്റവും പഴക്കം ചെന്ന തടാകങ്ങളിലൊന്നായാണ് കാൻകരിയ തടാകം അറിയപ്പെടുന്നത്. ഗുജറാത്ത് സുല്‍ത്താനേറ്റ് 15-ാം നൂറ്റാണ്ടിൽ നിർമ്മിച്ച ഇത് മനുഷ്യനിർമ്മിതമാണ്. അതിനാലാണ് ഈ തടാകത്തെ ഒരു ചരിത്ര സ്മാരകമായി കണക്കാക്കുന്നത്. ഇന്ന് അഹമ്മദാബാദിലെ വൈകുന്നേരങ്ങൾ ചിലവഴിക്കാനുള്ള ഇടമായി ഇവിടം മാറിയിരിക്കുന്നു.

PC-Mahargh Shah

കൻകാരിയാ തടാകം

കൻകാരിയാ തടാകം

എങ്ങനെയാണ് ഒരു തടാകം ചരിത്രസ്മാരകമായി മാറുന്നത് എന്ന് ഒരു ചോദ്യം ഉയരുന്നില്ലേ... അതിനുത്തരമുണ്ട്. ഗുജറാത്തിലെ ഏറ്റവും പഴക്കം ചെന്ന തടാകങ്ങളിലൊന്നായാണ് കാൻകരിയ തടാകം അറിയപ്പെടുന്നത്. ഗുജറാത്ത് സുല്‍ത്താനേറ്റ് 15-ാം നൂറ്റാണ്ടിൽ നിർമ്മിച്ച ഇത് മനുഷ്യനിർമ്മിതമാണ്. അതിനാലാണ് ഈ തടാകത്തെ ഒരു ചരിത്ര സ്മാരകമായി കണക്കാക്കുന്നത്. ഇന്ന് അഹമ്മദാബാദിലെ വൈകുന്നേരങ്ങൾ ചിലവഴിക്കാനുള്ള ഇടമായി ഇവിടം മാറിയിരിക്കുന്നു.

PC-Mahargh Shah

ഹത്തീസിംഗ് ജെയ്ൻ ക്ഷേത്രം

ഹത്തീസിംഗ് ജെയ്ൻ ക്ഷേത്രം

വാസ്തുവിദ്യകളെയും നിർമ്മാണങ്ങളെയും പ്രണയിക്കുന്ന ഒരാളാണെങ്കിൽ തീർച്ചയായും കണ്ടിരിക്കേണ്ട ഇടമാണ് ഹത്തീസിംഗ് ജെയ്ൻ ക്ഷേത്രം. നഗരത്തിൽ ഏറ്റവും അധികം ആളുകൾ സന്ദർശിക്കുന്ന ഒരിടമായി ഇത് മാറിയിട്ട് ഒത്തിരി നാളായിട്ടില്ല. ഒരു പ്രാദേശിക വ്യവസായി 1848 ലാണ് ഇത് നിർമ്മിക്കുന്നത്.

ഭഗവതിയെ മാറ്റി കൃഷ്ണനെ പ്രതിഷ്ഠിച്ച ക്ഷേത്രം<br />ഭഗവതിയെ മാറ്റി കൃഷ്ണനെ പ്രതിഷ്ഠിച്ച ക്ഷേത്രം

ഐസിട്ടു നിർമ്മിച്ച അണക്കെട്ടു മുതൽ വെന്ത കളിമണ്ണിന്റെ പൊടിയിട്ടു നിർമ്മിച്ച അണക്കെട്ടുകൾ വരെ... ഐസിട്ടു നിർമ്മിച്ച അണക്കെട്ടു മുതൽ വെന്ത കളിമണ്ണിന്റെ പൊടിയിട്ടു നിർമ്മിച്ച അണക്കെട്ടുകൾ വരെ...

PC-Kalyan Shah

Read more about: ahmedabad monuments history forts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X