Search
  • Follow NativePlanet
Share
» »വെള്ളത്തിനടിയിലെ ആദ്യ മെട്രോ... കാത്തിരിക്കുവാൻ മണിക്കൂറുകൾ മാത്രം

വെള്ളത്തിനടിയിലെ ആദ്യ മെട്രോ... കാത്തിരിക്കുവാൻ മണിക്കൂറുകൾ മാത്രം

കൊല്‍ക്കത്തയിലെ സോള്‍ട്ട് ലേക്ക് സെക്ടര്‍ 5നെയും ഹൗറയെയും തമ്മിൽ ബന്ധിപ്പിച്ച് ഗൂഗ്ലി നദിക്കടയിലൂടെ ഓടുവാൻ ഒരുങ്ങുന്ന മെട്രോ സർവ്വീസിന്‍റെ വിശേഷങ്ങൾ

വെള്ളത്തിനടിയിലൂടെ കുതിച്ചുപായുന്ന മെട്രോ ഇനി നമ്മുടെ രാജ്യത്തും. ഹോളിവുഡ് സയൻസ് ഫിക്ഷൻ സിനിമകളിലും ലണ്ടനിലും ഒക്കെ കണ്ട ആ അത്ഭുതം യാഥാർഥ്യമാകുന്നത് കൊൽക്കത്തയിലാണ്. കൊല്‍ക്കത്തയിലെ സോള്‍ട്ട് ലേക്ക് സെക്ടര്‍ 5നെയും ഹൗറയെയും തമ്മിൽ ബന്ധിപ്പിച്ച് ഗൂഗ്ലി നദിക്കടയിലൂടെ ഓടുവാൻ ഒരുങ്ങുന്ന മെട്രോ സർവ്വീസിന്‍റെ വിശേഷങ്ങൾ വായിക്കാം...

വെള്ളത്തിനടിയിലെ ആദ്യ മെട്രോ

വെള്ളത്തിനടിയിലെ ആദ്യ മെട്രോ

യൂറോപ്യൻ രാജ്യങ്ങൾക്ക് വെള്ളത്തിനടയിലൂടെയുള്ള മെട്രോ പരിചിതമായ ഒന്നാണെങ്കിലും ഇന്ത്യയിൽ ഏറ്റവും ആദ്യത്തെ സംഭവമാണ് കൊൽക്കത്തിയിൽ നിർമ്മാണം പൂർത്തിയാക്കിയ വെള്ളത്തിനടിയിലൂടെയുള്ള മെട്രോ സർവ്വീസ്. . കൊല്‍ക്കത്തയിലെ സോള്‍ട്ട് ലേക്ക് സെക്ടര്‍ 5നെയും ഹൗറയെയും തമ്മിലാണ് വെള്ളത്തിനടിയിലൂടെയുള്ള മെട്രോ ബന്ധിപ്പിക്കുന്നത്.

ഈസ്റ്റ്-വെസ്റ്റ് മെട്രോ ടണൽ

ഈസ്റ്റ്-വെസ്റ്റ് മെട്രോ ടണൽ

ഈസ്റ്റ്-വെസ്റ്റ് കോറിഡോര്‍ മെട്രോയുടെ ഭാഗമായ ഈസ്റ്റ്-വെസ്റ്റ് മെട്രോ ടണൽ ആണ് രണ്ടു ഭാഗങ്ങളെയും വെള്ളത്തിലൂടെ ബന്ധിപ്പിക്കുന്നത്. കൊൽക്കത്ത മെട്രോ റെയിൽ കോർപ്പറേഷന്‍റെ നേതൃത്വത്തിലാണ് ഇതിന്‍റെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയിരിക്കുന്നത്.

നദിയുടെ അടിയിൽ നിന്നും 30 മീറ്റർ ഉയരത്തിൽ

നദിയുടെ അടിയിൽ നിന്നും 30 മീറ്റർ ഉയരത്തിൽ

10.8 കിലോമീറ്റർ അഥവാ 6.7 മൈൽ ദൂരം നീളമുണ്ട് വെള്ളത്തിനടിയിലെ മെട്രോയുടെ ടണലിന്. 5.5 മീറ്റർ വീതിയും ഇതിനുണ്ട്. ഏകദേശം ഒരു പത്തുനില കെട്ടിടത്തിന്റെയത്രയും ആഴത്തിൽ ഹൂദ്ലീ നദിയിലെ രണ്ടു കോൺക്രീറ്റ് ടണലുകൾക്കുള്ളിലൂടെയായിരിക്കും കൊൽക്കത്ത മെട്രോ ട്രെയിൻ ഈ സർവ്വീസ് പൂർത്തിയാക്കുക. 1.4 മീറ്റർ വീതിയാണ് കോൺക്രീറ്റ് ടണലിനുള്ളത്. നിലത്തു നിന്നും മുപ്പത് മീറ്ററോളം ഉയരത്തിലായിരിക്കും ടണലിൻ‍റെ മേൽക്കൂരയുണ്ടാവുക.

ആദ്യ ഘട്ടത്തിൽ അഞ്ച് കിലോമീറ്റർ

ആദ്യ ഘട്ടത്തിൽ അഞ്ച് കിലോമീറ്റർ

2020 ഫെബ്രുവരി 13ന് ഉദ്ഘാടനെ ചെയ്യുവാൻ ഒരുങ്ങുന്ന ഈ മെട്രോ സർവ്വീസിന്റെ ഒരു ഘട്ടം പണി മാത്രമേ പൂർത്തിയായിട്ടുള്ളൂ. അതായത് മൊത്തത്തിൽ വരുന്ന 16 കിലോമീറ്റർ മെട്രോയുടെ അഞ്ച് കിലോമീറ്റർ ദൂരമാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്. സെക്ടര്‍ 5നെയും സോള്‍ട്ട് ലേക്ക് സ്‌റ്റേഡിയം മെട്രോ സ്‌റ്റേഷനെയും തമ്മിൽ ബന്ധിപ്പിച്ചാണ് ഈ സർവ്വീസ് നടത്തുന്നത്. നിർമ്മാണത്തിന് അനുമതി ലഭിച്ച് നീണ്ട 12 വർഷങ്ങൾക്കു ശേഷമാണ് ആദ്യഘട്ടം പൂർത്തിയാകുന്നത്.

ഒരു മിനിട്ടിൽ 530 മീറ്റർ

ഒരു മിനിട്ടിൽ 530 മീറ്റർ

മെട്രോയുടെ 16.6 കിലോമീറ്റർ ദൂരത്തിൽ 530 മീറ്റർ ദൂരമാണ് ഹൂഗ്ലീ നദിക്കടയിലൂടെ കടന്നു പോകുന്നത്. ഈ ദൂരം 60 സെക്കന്‍റിൽ പിന്നിടുവാൻ സാധിക്കുമെന്നാണ് മെട്രോയുടെ അവകാശവാദം. ഫെറി സർവ്വീസ് ഉപയോഗിച്ചാണ് ഈ ദൂരം കടക്കുന്നതെങ്കിൽ 20 മിനിട്ട് വേണ്ടി വരും. ഇതിനെ ഒരു മിനിട്ടായി കുറയ്ക്കുവാൻ പറ്റിയെന്നതാണ് ഇതിന്‍റെ മറ്റൊരു വിജയം.

പുത്തൻ സാങ്കേതിക വിദ്യ

പുത്തൻ സാങ്കേതിക വിദ്യ

സാങ്കേതിക വിദ്യയുടെയും ശാസ്ത്രത്തിന്‍റെയും ഏറ്റവും പുതിയ മാർഗ്ഗങ്ങളാണ് ഇതിന്‍റെ നിർമ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ഹൈഡ്രോഫിലിക് ഗാസ്‌കറ്റ് വിദ്യയനുസരിച്ച് നിർമ്മിച്ച ടണലിൽ ഒരു തുള്ളി വെള്ളം പോലും കയറില്ല. നാലുഘട്ട സുരക്ഷാഘടനകളാണ് ഈ ടണലിന്റെ നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. ഇതും കടന്ന് വെള്ളം അകത്തു കയറിയാൽ തുറക്കാവുന്ന വിധത്തിലുള്ളനവയാണ് ഗാസ്കറ്റ്. ആയിരത്തോളം തൊഴിലാളികൾ 24 മണിക്കൂറും ഇതിനായി അധ്വാനിക്കുന്നു.

 8500 കോടി

8500 കോടി

2021 ൽ പൂർണ്ണമായും നിർമ്മാണം പൂർത്തിയാക്കുന്ന ഈ മെട്രോയ്ക്കായി 8500 കോടി രൂപയാണ് ചെലവിനത്തിൽ മാറ്റിയിരിക്കുന്നത്.

 ഇന്ത്യയിലെ ആദ്യ മെട്രോ

ഇന്ത്യയിലെ ആദ്യ മെട്രോ

ഇന്ന് ഓരോ ദിവസവും വികസനത്തിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യയിൽ വികസനത്തിലേക്കുള്ള ആദ്യ പടികളിലൊന്ന് കൊൽക്കത്തിലായിരുന്നു തുടങ്ങിയത്. 1984 ൽ സർവ്വീസ് ആരംഭിച്ച കൊൽക്കത്ത മെട്രോ ഇന്ത്യയിലെ ആദ്യ മെട്രോ സർവ്വീസുകളിലൊന്നാണ്. ഇന്ത്യൻ റെയിൽവേയുടെ കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഏക മെട്രോ സർവ്വീസ് കൂടിയാണിത്. ഒരു ദിവസം 284 സർവ്വീസുകളിലായി എഴുപതിനായിരത്തിലധികം യാത്രികരാണ് ഈ മെട്രോയുടെ സർവ്വീസ് പ്രയോജനപ്പെടുത്തുന്നത്.

PC:Naikshweta747

സന്തോഷത്തിന്റെ നഗരം

സന്തോഷത്തിന്റെ നഗരം

സഞ്ചാരികളുടെ പ്രിയപ്പെട്ട നാടായ കൊല്‍ക്കത്ത അറിയപ്പെടുന്നത് സഞ്ചാരികളുടെ നഗരം എന്നാണ്. കൊട്ടാരങ്ങളുടെ നാട്, ഘോഷയാത്രകളുടെ നാട് എന്നൊക്കെ അറിയപ്പെടുന്ന ഇവിടം ഇന്ത്യയുടെ സാംസ്കാരിക തലസ്ഥാനം കൂടിയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുവായനാശാല, ഏറ്റവും തിരക്കേറിയ റെയിൽവേ സ്റ്റേഷൻ, ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ക്രിക്കറ്റ് സ്റ്റേഡിയം, ഏഷ്യയിലെ ഏറ്റവും വലിയ പ്ലാനെറ്റോറിയം, തുടങ്ങിയവയെല്ലാം കൊൽക്കത്തയിലാണ് സ്ഥിതി ചെയ്യുന്നത്.

സന്തോഷത്തിന്‍റെ നഗരം മാത്രമല്ല ഇത്! കൊൽക്കത്തയെക്കുറിച്ച് അറിയാത്ത രഹസ്യങ്ങള്‍സന്തോഷത്തിന്‍റെ നഗരം മാത്രമല്ല ഇത്! കൊൽക്കത്തയെക്കുറിച്ച് അറിയാത്ത രഹസ്യങ്ങള്‍

താജ്മഹൽ നിർമ്മിച്ചയത്രയും സമയമെടുത്ത് നിർമ്മിച്ച അത്ഭുത പാലംതാജ്മഹൽ നിർമ്മിച്ചയത്രയും സമയമെടുത്ത് നിർമ്മിച്ച അത്ഭുത പാലം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X