Search
  • Follow NativePlanet
Share
» »നാലു വർഷത്തിലൊരിക്കലെത്തുന്ന വരൾച്ച, ലോകത്തിലെ ഏറ്റവും ആഢംബര ഹോട്ടൽ, നീല നഗരത്തിന്റെ പ്രത്യേകതകൾ ഇതാ

നാലു വർഷത്തിലൊരിക്കലെത്തുന്ന വരൾച്ച, ലോകത്തിലെ ഏറ്റവും ആഢംബര ഹോട്ടൽ, നീല നഗരത്തിന്റെ പ്രത്യേകതകൾ ഇതാ

ഇന്ത്യയുടെ നീല നഗരം എന്നറിയപ്പെടുന്ന ജോധ്പൂരിനെക്കുറിച്ച് രസകരമായ ചില കാര്യങ്ങൾ വായിക്കാം.

താർ മരുഭൂമിയുടെ സൗന്ദര്യവും നീല കുപ്പായമിച്ച വീടുകളുടെ കാഴ്ചയും ഒക്കെയായി സന്ദർശകരുടെ ഉള്ളിലേക്ക് ഇറങ്ങിച്ചെല്ലുന്ന ഒരൊറ്റ നാടേയുള്ളൂ. അത് ജോധ്പൂരാണ്. രാജസ്ഥാന്റെ തനതായ കാഴ്ചകളെല്ലാം ഒരൊറ്റ നാട്ടിൽ സമ്മേളിച്ചിരിക്കുന്നതു കാണണമെങ്കിൽ ഇവിടേക്കു തന്നെ വരണം. ചരിത്ര സ്മാരകങ്ങളും പുരാതന ക്ഷേത്രങ്ങളും ഒക്കെയുള്ള ഇവിടം കണ്ടില്ലെങ്കിൽ രാജസ്ഥാൻ സന്ദർശനം വെറുതെയാകുമെന്നുറപ്പാണ്. ലക്ഷക്കണക്കിന് ആളുകൾ ഓരോ വർഷവും ഇവിട സന്ദർശിക്കുമെങ്കിലും അവരിൽ പലർക്കും അറിയാത്ത കുറേ കാര്യങ്ങൾ ഈ നാടിനു സ്വന്തമായുണ്ട്. നീല നഗരമെന്നറിയപ്പെടുന്ന ജോധ്പൂരിന്റെ വിശേഷങ്ങൾ...

ഇന്ത്യയുടെ നീലനഗരം

ഇന്ത്യയുടെ നീലനഗരം

ചരിത്ര പാഠങ്ങളില്‍ ഇന്ത്യയുടെ നീല നഗരമെന്നാണ് ജോധ്പൂരിനെ വിശേഷിപ്പിക്കുന്നത്. ഇവിടുത്തെ വീടുകളുടെ ചുവരുകൾ നീല നിറത്തിലാണ് പെയിന്റ് ചെയ്തിരിക്കുന്നത് എന്നാല്‍ ഇതിനു പിന്നിലെ കാരണം എന്താണ് എന്നു ചോദിച്ചാൽ പലരും കൈമലർത്തും. ഇവിടുത്ത ബ്രാഹ്മണ കുടുംബങ്ങളെ തിരിച്ചറിയുവാനാണ് ഇങ്ങനെ ചായം പൂശിയിരിക്കുന്നത് എന്നാണ് പറയപ്പെടുന്നത്. നീല നിറത്തിൽ പെയിന്റടിച്ചിരിക്കുന്നത് ബ്രാഹ്മണ കുടുംബങ്ങളും മറ്റുള്ളവ മറ്റു വിഭാഗത്തിൽ പെട്ട ആളുകളുടെ വീടുകളുമാണെന്ന് എളുപ്പത്തിൽ തിരിച്ചറിയാൻ സാധിക്കും. എന്നാൽ കാലം മാറിയതോടെ ഇവിടുത്തെ മിക്ക വീടുകൾക്കും നീലനിറത്തിലുള്ള ചുവരുകളാണുള്ളത്.

രാമായണത്തേക്കാൾ പഴക്കമുള്ള ചരിത്രം

രാമായണത്തേക്കാൾ പഴക്കമുള്ള ചരിത്രം

ജോധ്പൂരിന്റെ എഴുതപ്പെട്ട ചരിത്രം പരിശോധിക്കുകയാണെങ്കിൽ 15-ാം നൂറ്റാണ്ടിലാണ് ഈ നഗരം സ്ഥാപിതമായത് എന്നു കാണാം. രജ്പപുത് വംശത്തിലെപ്രധാനിയായിരുന്ന റാവു ജോധയാണ് ഇത് സ്ഥാപിച്ചത്. മർവാർ റീജിയണിന്റെ സ്ഥാപകനും ഇദ്ദേഹം തന്നെയാണ്. എന്നാൽ പുരാണ ഹിന്ദു കൃതികളെയും വിശ്വാസങ്ങളെയും അടിസ്ഥാനമാക്കി നോക്കുമ്പോൾ രാമായണത്തിൻരെ കാലം മുതലേ നിലവിലുണ്ടായിരുന്ന നഗരമാണിതെന്ന് മനസ്സിലാകും. രാജസ്ഥാനിലെ ഏറ്റവും പഴക്കമുള്ള ജനവാസ കേന്ദ്രങ്ങളിലൊന്നു കൂടിയാണിത്.

 നാടൻ രുചികളുടെ ആസ്ഥാനം

നാടൻ രുചികളുടെ ആസ്ഥാനം

രാജസ്ഥാന്റെ ഇന്നു പ്രചാരത്തിലിരിക്കുന്ന മിക്ക ഭക്ഷണ പദാർഥങ്ങളുടെയും ഉറവിടം ജോധ്പൂരാണ്. മിർച്ചി വടയിൽ തുടങ്ങി ബഡ്രേ കാ സാഗ്രാ, ആട്ടേ കാ ഹൽവാ, ഗട്ടേ കി സബ്സീ തുടങ്ങി ഒട്ടേറെ തനി നാടൻ വിഭവങ്ങൾ ഇവിടെ ജന്മമെടുത്തിട്ടുണ്ട്. ഭക്ഷണം തേടിയുള്ള യാത്രകലെ ഇഷ്ടപ്പെടുന്നവരാണെങ്കിൽ ജോധ്പൂരിനെ ഒന്നും സംശയിക്കാതെ ബക്കറ്റ് ലിസ്റ്റിൽ പെടുത്താം.

മേഹ്റൻഘട് കോട്ടയുടെ നാട്

മേഹ്റൻഘട് കോട്ടയുടെ നാട്

കോട്ടകൾ കൊണ്ട് ചരിത്രം സൃഷ്ടിച്ച രാജസ്ഥാനിലെ ഏറ്റവും പ്രധാനപ്പെട്ട കോട്ടകളിൽ ഒന്നായ മേഹ്റൻഘട് കോട്ട സ്ഥിതി ചെയ്യുന്നത് ജോധ്പൂരിലാണ്. റാവോ ജോധ നിർമ്മിച്ച ഈ കോട്ട 15-ാം നൂറ്റാണ്ടിന്റെ അവസാന കാലത്തിലാണ് നിർമ്മിച്ചത്. ഒരു ചെറിയ കുന്നിൻരെ മുകളിൽ 410 അടി ഉയരത്തിലാണ് ഈ കോട്ട സ്ഥിതി ചെയ്യുന്നത്. രാവു ജോഥ അയാളോട് അവിടം വിട്ടുപോകുവാൻ ആവശ്യപ്പെട്ടു, അങ്ങനെ തന്റെ കിടപ്പാടത്തിൽ നിന്നും ഇറക്കി വിട്ടപ്പോൾ അദ്ദേഹം ഈ നാട് ജലക്ഷാമം അനുഭവിക്കും എന്നു പറഞ്ഞു ശപിച്ചിരുന്നു. അങ്ങനെ ചീരിയ നാത്ജിയുടെ ശാപഫലമായാണ് ഇവിടെ മൂന്നും നാലും വർഷം കൂടുമ്പോൾ കഠിനമായ വരൾച്ച അനുഭവപ്പെടുന്നത് എന്നാണ് ഇവിടുള്ളവര്‍ വിശ്വസിക്കുന്നത്.

നാലു വർഷത്തിലൊരിക്കലെത്തുന്ന വരൾച്ച

നാലു വർഷത്തിലൊരിക്കലെത്തുന്ന വരൾച്ച

ജോഥ്പൂരും സമീപ പ്രദേശങ്ങളും നാലു വർഷത്തിലൊരിക്കൽ വരണ്ടുണങ്ങാറുണ്ട് എന്ന കാര്യം അറിയുമോ? ഇതിനു പിന്നിൽ ഒരു കഥയുണ്ട്. മേഹ്റൻഘട് കോട്ട നിർമ്മിക്കുന്ന സമയത്ത് ചീരിയ നാത്ജി എന്നു പേരായ സന്യാസി അവിടെ താമസിച്ചുരുന്നുവത്രെ. കോട്ട നിർമ്മിക്കുവാനായി

ലോകത്തിലെ ഏറ്റവും വിലകൂടിയ ഹോട്ടൽ

ലോകത്തിലെ ഏറ്റവും വിലകൂടിയ ഹോട്ടൽ

ലോകത്തിലെ ഏറ്റവും ആഢംബരം നിറഞ്ഞ ഹോട്ടൽ അമേരിക്കയിലോ ദുബായിലോ ഒക്കെയാണെന്നു വിചാരിച്ചാൽ തെറ്റി. അത് ജോധ്പൂരിലാണ് സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ ഉമൈദ് ഭവൻ പാലസാണ് ലോകത്തിലെ ഏറ്റവും ചിലവേറിയ പൈതൃക ഹോട്ടലായി അറിയപ്പെടുന്നത്.
രാജസ്താനിലെ രാജകുംടുബത്തിന്റെ ഔദ്യോഗിക വസതിയായി 1943 ലാണ് ഇത് നിർമ്മിക്കപ്പെട്ടത് പിന്നീടത് ഒരു പൈതൃക ഹോട്ടലായി മാറുകയായിരുന്നു.

PC:wikipedia

സൂര്യ നഗരം

സൂര്യ നഗരം

നീലനഗരം എന്ന പേരു കൂടാതെ സൂര്യ നഗരം എന്നും ഇവിടം അറിയപ്പെടുന്നു. വർഷം മുഴുവനും നല്ല തെളിഞ്ഞ സൂര്യ പ്രകാശം ലഭിക്കുന്നതിനാലാണ് ഇവിടം ഇങ്ങനെ അറിയപ്പെടുന്നത്.

Read more about: jodhpur rajasthan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X