Search
  • Follow NativePlanet
Share
» »അന്താരാഷ്ട്ര ചായ ദിനം- അറിയാം കേരളത്തിലെ കിടിലന്‍ തേയിലത്തോട്ടങ്ങളെ!!

അന്താരാഷ്ട്ര ചായ ദിനം- അറിയാം കേരളത്തിലെ കിടിലന്‍ തേയിലത്തോട്ടങ്ങളെ!!

ഇതാ കേരളത്തിലെ ഏറ്റവും മികച്ച തേയിലത്തോട്ടങ്ങളുള്ള ഇടങ്ങളും ടീ ട്രെയില്‍ അഥവാ തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെയുള്ള യാത്ര നടത്തുവാനും പറ്റിയ ഇടങ്ങള്‍ പരിചയപ്പെട‌ാം..

കുറഞ്ഞത് ഒരു ഗ്ലാസ് ചായയെക്കുറിച്ച് ഓര്‍മ്മിക്കാതെ ഒരു മലയാളിയുടെയും ഒരു ദിവസം കടന്നുപോകില്ല. രാവിലെയും വൈകി‌ട്ടും ഓരോ ഗ്ലാസ് ചായ കിട്ടിയില്ലങ്കില്‍ ജീവിതത്തിലെ പതിവുകള്‍ പലതും മാറിപ്പോവുക പോലും ചെയ്യും പലര്‍ക്കും. ഈ ചായയേക്കുറിച്ച് ഓര്‍മ്മിക്കുവാനും ലോകത്തിന് ഒരു ദിനമുണ്ട്. മേയ് 21, അന്താരാഷ്ട്ര ചായ ദിനം. സഞ്ചാരികള്‍ക്കിടയില്‍ യാത്രയില്‍ സ്ഥിരം കോംബോകളിലൊന്നാണ് ചായ. ഒരു ചായകുടിക്കുവാനിറങ്ങി രണ്ട് ദിവസം കഴിഞഞ് വന്ന കഥ പറയുവാനില്ലാത്ത സഞ്ചാരികള്‍ കാണില്ല എന്നു പറയാം.
ചായയേക്കുറിച്ച് പറയുമ്പോള്‍ പല ഇടങ്ങളും മനസ്സില്‍ എത്തുമെങ്കിലും മലയാളികള്‍ക്ക് ഓര്‍മ്മയിലെത്തുന്ന ചില സ്ഥലങ്ങളുണ്ട്. കൊളക്കുമല മുതല്‍ വയനാട് വരെയുള്ള അടിപൊളി തേയിലത്തോട്ടങ്ങള്‍. ഇതാ കേരളത്തിലെ ഏറ്റവും മികച്ച തേയിലത്തോട്ടങ്ങളുള്ള ഇടങ്ങളും ടീ ട്രെയില്‍ അഥവാ തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെയുള്ള യാത്ര നടത്തുവാനും പറ്റിയ ഇടങ്ങള്‍ പരിചയപ്പെട‌ാം..

കൊളക്കുമല

കൊളക്കുമല

ലോകത്തിലെ ഏറ്റവും ഉയരംകൂടിയ തേയിലത്തോട്ടം സ്ഥിതി ചെയ്യുന്ന സ്ഥലമാണ് ഇടുക്കി ജില്ലയിലെ കൊളക്കുമല. സമുദ്ര നിരപ്പില്‍ നിന്നും 8000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടം ചായപ്രേമികളുടെ മാത്രമല്ല, സാഹസിക യാത്ര ആസ്വദിക്കുന്ന ആരുടെയും മനസ്സില്‍ കയറിപ്പറ്റുന്ന ഇടമാണ്. മലയാളികൾ കുത്തകയായെടുത്ത ഇടമാണെങ്കിലും യഥാർഥത്തിൽ തമിഴ്നാടിന്റെ ഭാഗമാണ് കൊളക്കുമല. എന്നാൽ ഇടുക്കിയിലൂടെ മാത്രമേ ഇവിടേക്ക് കയറാന്‍ സാധിക്കു എന്നതാണ് പ്രത്യേകത. തമിഴ്നാട്ടിലെ തേനി ജില്ലയിലെ ബോഡിനായ്ക്കന്നൂർ മുൻസിപ്പാലിറ്റിയിലാണ് ഇവിടമുള്ളത്. തേയിലത്തോട്ടങ്ങള്‍ കാണുവാന്‍ കൂടാതെ , സൂര്യോദയ ഭംഗി ആസ്വദിക്കുവാനും ഇവിടെ ആളുകള്‍ എത്താറുണ്ട്.

കണ്ണന്‍ദേവന്‍ ഹില്‍സ് പ്ലാന്‍റേഷന്‍, മൂന്നാര്‍

കണ്ണന്‍ദേവന്‍ ഹില്‍സ് പ്ലാന്‍റേഷന്‍, മൂന്നാര്‍

ഒരുകാലത്ത് മലയാളികള്‍ക്ക് ചായ എന്നു പറഞ്ഞാല്‍ അത് കണ്ണന്‍ദേവന്‍ ചായയായിരുന്ന ഒരപ സമയമുണ്ടായിരുന്നു. മലയാളികളെ ചായ എന്ന രുചിയുടെ അടിമകളാക്കിയവരെന്നും ഇതിനെ വിശേഷിപ്പിക്കാം, കേരളത്തിലെ മികച്ച തേയിലതോട്ടങ്ങളില‍ൊന്നാണ് മൂന്നാറില്‍ സ്ഥിതി ചെയ്യുന്ന കണ്ണന്‍ ദേവന്‍ ടീ പ്ലാന്‍റേഷന്‍. കിലോമീറ്ററുകളോളം ദൂരത്തില്‍ പരന്നു കിടക്കുന്ന തേയിലത്തോട്ടങ്ങളാണ് മൂന്നാറിന്‍റെ പ്രധാന ആകര്‍ഷണം. ഇതില്‍ ഭൂരിഭാഗവും കണ്ണന്‍ ദേവന്‍ കമ്പനിയുടേതാണ്. ഇന്ത്യയിലെ ഏറ്റവും പഴയ തേയിലത്തോട്ടങ്ങളില്‍ ഒന്നു കൂടിയാണ് കണ്ണന്‍ ദേവന്‍റേത്. ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കില്‍ സ്ഥിതി ചെയ്യുന്ന കണ്ണന്‍ദേവന്‍ മലനിരകള്‍ തേയിലത്തോട്ടങ്ങള്‍ക്കു മാത്രമല്ല, ഇവിടുത്തെ മനോഹരമായ ഭൂപ്രകൃതിക്കും കാഴ്ചകള്‍ക്കും കൂടി പേരുകേട്ട സ്ഥലമാണ്. യൂറോപ്യന്‍മാരുടെ കേരളത്തിലേക്കുള്ള കടന്നുകയറ്റത്തോടെയാണ് കണ്ണന്‍ ദേവന്‍ മലനിരകള്‍ ഇത്രയും പ്രസിദ്ധമാകുന്നത്

വയനാട്

വയനാട്


തേയിലത്തോട്ടങ്ങളുടെ കാര്യത്തില്‍ ഇടുക്കിയുടെ ഒപ്പം നില്‍ക്കുന്ന ജില്ലയാണ് വയനാട്. തേയിലത്തോട്ടങ്ങള്‍ക്കു നടുവിലൂടെയുള്ള യാത്രയാണ് വയനാടാ യാത്രകളിലെ ഏറ്റവും രസകരമായ കാര്യവും. പശ്ചിമഘട്ടത്തോട് ചേര്‍ന്നു കിടക്കുന്ന തേയിലത്തോട്ടങ്ങളാണ് ഇവിടെയുള്ളത്.

ബോണാക്കാട്, തിരുവനന്തപുരം

ബോണാക്കാട്, തിരുവനന്തപുരം


കേരളത്തിലെ ഏറ്റവും പേടിപ്പെടുത്തുന്ന വീടുകളിലൊന്നാണ് ബോണാക്കാട് ബംഗ്ലാവ്. ഇവിടുത്തെ തേയിലത്തോട്ടങ്ങള്‍ക്കു നടുവിലാണ് ഈ ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ മറ്റേത് തേയിലത്തോട്ടങ്ങളും പോലെ ബ്രിട്ടീഷുകാരാണ് ഈ തേയിലത്തോട്ടവും നിര്‍മ്മിച്ചിരിക്കുന്നത്.
സമുദ്ര നിരപ്പില്‍ നിന്നും 1100 മീറ്റര്‍ ഉയരത്തിലുള്ള ഇവിടം പ്രസിദ്ധമായ പൊന്മുടി ഹില്‍ സ്റ്റേഷനോട് ചേര്‍ന്നാണ് കിടക്കുന്നത്. ട്രക്കേഴ്സിന്‍റെയും ഹൈക്കേഴ്സിന്‍റെയും പ്രിയപ്പെട്ട സ്ഥലങ്ങളില്‍ ഒന്നും ഇതാണ്.

ചിന്നക്കനാല്‍ ടീ എസ്റ്റേറ്റ്

ചിന്നക്കനാല്‍ ടീ എസ്റ്റേറ്റ്


മൂന്നാറിനോട് ചേര്‍ന്നു കിടക്കുകയാണെങ്കിലും ഇപ്പോഴും സഞ്ചാരികളുടെ ഇടയില്‍ അത്ര പ്രസിദ്ധമല്ലാത്ത ഇടമാണ് ചിന്നക്കനാല്‍ ടീ എസ്റ്റേറ്റ്. തിരക്കുകളില്‍ നിന്നും ബഹളങ്ങളില്‍ നിന്നും മാറി സ്ഥിതി ചെയ്യുന്ന ഇവിടെ എത്തിപ്പെട്ടാല്‍ അടിപൊളി അനുഭവങ്ങളായിരിക്കും കാത്തിരിക്കുക എന്ന കാര്യത്തില്‍ സംശയം വേണ്ട.

ടീ പ്ലാന്‍റേഷന്‍ ഫോട്ടോഗ്രഫി

ടീ പ്ലാന്‍റേഷന്‍ ഫോട്ടോഗ്രഫി


തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെുള്ള യാത്രകളുടെ പ്രധാന ആകര്‍ഷണം ഫോട്ടോഗ്രഫി തന്നെയാണ്. ലാന്‍ഡ്സ്കേപ്പ് ഫോട്ടോഗ്രഫി ഏത് ആംഗിളിലും പകര്‍ത്തിയെടുക്കുവാന്‍ പറ്റിയ ഇടമാണ് തേയിലത്തോട്ടങ്ങള്‍. തേയിലച്ചെടിയുടെ മുള വരുന്ന ചിത്രം മുതല്‍ കൊളുന്തു നുള്ളുന്നതും അവിടുത്തെ തൊഴിലാളികളുടെയുമെല്ലാം ചിത്രങ്ങള്‍ ഇവിടെ നിന്നും ലഭിക്കും.

ടീ പ്ലാന്‍റേഷന്‍ ട്രെയില്‍

ടീ പ്ലാന്‍റേഷന്‍ ട്രെയില്‍

തേയിലത്തോട്ടങ്ങള്‍ക്കിടയിലെ കാഴ്ചകള്‍ കണ്ട് നടക്കുന്നതിനെയാണ് ലളിതമായി ടീ പ്ലാന്‍റേഷന്‍ ട്രെയില്‍ എന്നു പറയുന്നത്. ചായ എവിടെ നിന്നു വരുന്നുവെന്നോ എങ്ങനെ ലഭിക്കുന്നുവെന്നൊ അറിയുന്നവർ ചുരുക്കമായിരിക്കും. അങ്ങനെയുള്ളവർക്ക് പരീക്ഷിക്കുവാൻ പറ്റിയ ഒന്നാണ് ടീ ട്രയൽ യാത്രകൾ.
ചരിത്രവും ഭൂമിശാസ്ത്രവുമെല്ലാം മനസ്സിലാക്കി പറഞ്ഞുതരുവാന്‍ ആളുകള്‍ ഉണ്ടെങ്കില്‍ മറക്കാനാവാത്ത യാത്രകളില്‍ ഒന്നായിരിക്കും ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട.
രാത്രി കാലങ്ങളില്‍, പ്രത്യേകിച്ച് പൗര്‍ണ്ണമിയും അതിനോട് ചേര്‍ന്നുള്ള ദിനങ്ങളിലും ടീ പ്ലാന്‍റേഷന്‍ ട്രെയില്‍ നടത്തുന്നത് വ്യത്യസ്തമായ അനുഭവമായിരിക്കും.

ചായയുടെ കഥയറിയാൻ പോകാം ടീ ട്രെയ്ൽ യാത്രകൾക്ക്!!ചായയുടെ കഥയറിയാൻ പോകാം ടീ ട്രെയ്ൽ യാത്രകൾക്ക്!!

കണ്ണന്‍ ദേവന്‍ തേയിലത്തോട്ടവും തേയില കേരളത്തില്‍ എത്തിയ കഥയുംകണ്ണന്‍ ദേവന്‍ തേയിലത്തോട്ടവും തേയില കേരളത്തില്‍ എത്തിയ കഥയും

ഉയരം കൂടുമ്പോള്‍ രുചിയും കൂടുന്ന ചായകുടിക്കാന്‍ പറ്റിയ സ്ഥലങ്ങള്‍ഉയരം കൂടുമ്പോള്‍ രുചിയും കൂടുന്ന ചായകുടിക്കാന്‍ പറ്റിയ സ്ഥലങ്ങള്‍

കൊടുംകാടിനും ചായത്തോട്ടത്തിനും നടുവിൽ ആനയിറങ്ങുന്ന ആനയിറങ്കൽ ഡാംകൊടുംകാടിനും ചായത്തോട്ടത്തിനും നടുവിൽ ആനയിറങ്ങുന്ന ആനയിറങ്കൽ ഡാം

ഉയരം കൂടുംതോറും സ്വാദും വിലയും കൂടുന്ന ചായ ഇതാ ഇവിടെയുണ്ട്!!ഉയരം കൂടുംതോറും സ്വാദും വിലയും കൂടുന്ന ചായ ഇതാ ഇവിടെയുണ്ട്!!

Read more about: munnar wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X