Search
  • Follow NativePlanet
Share
» »മിസോറാമിലെ കൊലാസിബ്...മലമേട്ടിലെ കൊലകൊമ്പൻ ഗ്രാമം

മിസോറാമിലെ കൊലാസിബ്...മലമേട്ടിലെ കൊലകൊമ്പൻ ഗ്രാമം

മിസോറാമിലെ അധികം അറിയപ്പെടാത്ത ഇടങ്ങളിലൊന്നാണ് കൊലാസിബ്. കൂടുതലറിയാനായി വായിക്കാം

മലകളെയും കുന്നുകളെയും സ്നേഹിക്കുന്നവര്‍ കണ്ടിരിക്കേണ്ട സ്ഥലങ്ങളിലൊന്നാണ് മിസോറാം... എങ്ങും ആകാശത്തോളം ഉയർന്നു നിൽക്കുന്ന കുന്നുകളും അവിടുത്തെ താഴ്വരകളും മാത്രം. അതിനിടയിൽ പ്രകൃതിഭംഗി തേടി പോയാൽ കാത്തിരിക്കുന്നത് അതിലും കിടിലൻ കാഴ്ചകളും. അങ്ങനെ അങ്ങനെ എത്ര പറഞ്ഞാലും തീരാത്ത വിശേഷങ്ങളാണ് മിസോറാമിനുള്ളത്. അതിൽ തന്നെ ഇവിടെ അറിയപ്പെടാതെ കിടക്കുന്ന സ്ഥലങ്ങളിലേക്കുള്ള യാത്രകളാണ് കൂടുതൽ രസകരം. അത്തരത്തിൽ പുതുതായി എത്തുന്നവരെ ആഹ്ലാദിപ്പിക്കുന്ന ഒരിടമാണ് കൊലാസിബ്...

ഗോത്രവർഗ്ഗക്കാരുടെ നാട്

മിസോറാമിൻറെ ഏറ്റവും വലിയ പ്രത്യേകത എന്നു പറയുന്നത് ഇവിടുത്തെ ഗോത്ര വർഗ്ഗക്കാരാണ്. കാലമെത്ര കഴിഞ്ഞിട്ടും തങ്ങളുടെ തനതായ രീതികൾക്കും ശീലങ്ങൾക്കും മാറ്റങ്ങളൊന്നും വരുത്താതെ , തങ്ങളെന്താണോ, ആ അവസ്ഥയിൽ ജീവിക്കുന്ന ഗോത്ര വര്‍ഗ്ഗക്കാരാണ് ഇവിടെയുള്ളത്.

ഇംഗ്ലീഷും മിസോയും

ഗോത്രവര്‍ഗ്ഗക്കാരാണല്ലോ ഇവിടെ എത്തിയാൽ എങ്ങനെ സംസാരിക്കും എന്നൊന്നും ഭയപ്പെടേണ്ടതില്ല. വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ മറ്റെല്ലാവരെയും പോലെ ഒരുപടി മുന്നിൽതന്നെ നിൽക്കുന്നവരാണ് ഇവിടെയുള്ളവർ. ഇംഗ്ലീഷും മിസോ ഭാഷയുമാണ് ഇവിടുത്തെ പ്രധാന സംസാര ഭാഷകൾ.

ത്ലാവ്ങ് നദി

ത്ലാവ്ങ് നദി

മിസോറാമിലെ ഏറ്റവും നീളമേറിയ നദികളിലൊന്നാമ ത്വ്ലാങ് നദിയാണ് കൊലസിബിലെ കാണേണ്ട കാഴ്ചകളിലൊന്ന്. 185 കിലോമീറ്ററോളം നീളത്തിൽ ഒഴുകുന്ന ഇതിന്റെ കരയിൽ നിന്നുള്ള ദൃശ്യങ്ങൾ മാത്രം മതി ആരെയും ഈ പ്രദേശത്തിന്റെ ആരാധകരാക്കുവാൻ. നദിക്കരയിലിരുന്ന് മീൻ പിടിക്കുക, മികച്ച ഫ്രെയിമുകൾ ക്യാമറകളിലാക്കുക, തുടങ്ങിയവയാണ് ഇവിടെ എത്തിയാൽ ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ. കടഖാ അല്ലെങ്കിൽ ധലേശ്വാരി എന്നാണ് ഇവിടുത്തെ ആളുകൾ ത്വ്ലാങ് നദിയെ വിളിക്കുന്നത്.

PC:Coolcolney

താംഡിൽ തടാകം

പ്രകൃതിഭംഗി ആസ്വദിക്കുവാനാണ് മണിപ്പൂർ യാത്രയിൽ ഉൾപ്പെടുത്തിയതെങികിൽ മറക്കാതെ പോയിരിക്കേണ്ട ഇടമാണ്
താംഡിൽ തടാകം. സൈടുവാൽ ഗ്രാമത്തിന് സമീപം സ്ഥിതി ചെയ്യുന്ന ഈ തടാകം പ്രസന്നമായ കാലാവസ്ഥ കൊണ്ട് സഞ്ചാരികളെ ആകർഷിക്കുന്ന ഇടം കൂടിയാണ്. കുടുംബവുമായി വന്നെത്തി ആളുകൾ ചിലവഴിക്കുവാൻ ഇഷ്ടപ്പെടുന്ന ഇവിടെ എത്ര നേരം വേണമെങ്കലും സമയം കളയാം. ഇത് കൂടാതെ തടാകത്തിലൂടെ ബോട്ടിങ്ങിനും ഫിഷിങ്ങിനും ഒക്കെ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

വെയ്രെൻഗ്ടെ

മാലിന്യങ്ങളും ആർഭാടങ്ങളും ഏച്ചുകെട്ടലുകളും ഒന്നുമില്ലാത്ത പ്രകൃതിയെ എങ്ങനെയാണോ അത്, അത്പോലെ ആസ്വദിക്കുവാന്‍ സഹായിക്കുന്ന ഇടങ്ങളിലൊന്നാണ് വെയ്രെൻഗ്ടെ. മിസോറാമിന്റെ തലസ്ഥാനമായ ഐസ്വാളിൽ നിന്നും 130 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഇത് പുൽമേടുകളും കുന്നിൻ മുകളിലേക്കുള്ള പാതകളും ഒക്കെക്കൊണ്ട് സമ്പന്നമായ ഇടമാണ്. വളരെ കുറച്ച് ആളുകൾ മാത്രം താമസിക്കുന്ന ഇടം കൂടിയാണിത്.

ബ്ലൂ മൗണ്ടെയ്ൻ

ബ്ലൂ മൗണ്ടെയ്ൻ

ഫോങ്പുയി എന്നറിയപ്പെടുന്ന നീല പർവ്വതമാണ് ഇവിടുത്തെ മറ്റൊരു കാഴ്ച. സാഹസിക സഞ്ചാരികൾക്ക് വെല്ലുവിളിയുമായി തലയുയർത്തി നിൽക്കുന്ന ഈ പർവ്വതം മിസോറാമിലെ ഏറ്റവും ഉയരമേറിയ പർവ്വതങ്ങളിലൊന്നു കൂടിയാണ്.
ഐസ്വാളിൽ നിന്നും 300 കിലോമീറ്റർ ദൂരം അകലെ സ്ഥിതി ചെയ്യുന്ന ഇവിടം സഞ്ചാരികൾക്ക് അത്ര എളുപ്പത്തിലൊന്നും എത്തിപ്പെടാൻ സാധിക്കാത്ത ഇടമാണ്. ഫോങ്പുയി എന്നാൽ നീലപർവ്വതം എന്നാണത്രെ അർഥം. ഇവിടുത്തെ ആളുകൾ ഏറെ വിശുദ്ധമായി കാണുന്ന പർവ്വതമാണിത്. നാടോടി കഥകളുടെയും നാടോടി വിശ്വാസങ്ങളുടെയും ഒരു കേന്ദ്രം തന്നെയാണ് ഇത്. ലായ് ഭാഷയിൽ ഫോങ് എന്നു പറഞ്ഞാൽ പുൽമേട് എന്നും പുയി എന്നു പറഞ്ഞാൽ വലുത് അല്ലെങ്കിൽ മഹത്തരമായത് എന്നുമാണ് അർഥം. ഗ്രേറ്റ് മെഡോ എന്നാണ് ഇത് അറിയപ്പെടുന്നത്. മിസോ ഗോത്രവർഗ്ഗക്കാരെ സംബന്ധിച്ചെടുത്തോളം അവരുടെ ദൈവങ്ങൾ വസിക്കുന്ന ഇടം കൂടിയാണിത്.

PC:Danny VB

പുതിയ ഇടം തേടിയാണെങ്കിൽ

പുതിയ ഇടം തേടിയാണെങ്കിൽ

മിസോറാമിലെ കേട്ടുകേൾവി പോലും ഇല്ലാത്ത സ്ഥലങ്ങൾ തേടിയുള്ള യാത്രയാണെങ്കിൽ തീർച്ചയായും പരീക്ഷിക്കുവാൻ പറ്റിയ ഇടം കൂടിയാണ് ഫോങ്പുയി. ലുഷായ് മലനിരകളിൽ ഏറ്റവും ഉയരം കൂടിയ സ്ഥലമാണ് ഫോങ്പുയി. അർധവൃത്താകൃതിയിലുള്ള കിഴക്കാംതൂക്കായ മലഞ്ചെരിവുകളാണ് ഇവിടുത്തെ പ്രത്യേകത. മലമേടുകളിൽ കാണപ്പെടുന്ന പ്രത്യേകതരം ആടുകളാണ് ഇവിടുത്തെ താമസക്കാർ. മാത്രമല്ല, പ്രാദേശിക വിശ്വാസങ്ങളനുസരിച്ച് ആത്മാക്കളും ഭൂതപ്രേതങ്ങളും അധിവസിക്കുന്ന സ്ഥലമാണിതെന്നും ഒരു വിശ്വാസമുണ്ട്.

PC: Garima Singh

നീലപര്‍വ്വതം-പേരുവന്ന വഴി

പർവ്വതങ്ങളിൽ നിന്നുള്ള മഞ്ഞ് ഈ പ്രദേശത്തെയാകെ എല്ലായ്പ്പോഴും പൊതിഞ്ഞു നിൽക്കുമത്രെ. അതുകൊണ്ടാണ് ഇവിടും ബ്ലൂ മൗണ്ടെയ്ൻ അഥവാ നീലപർവ്വതം എന്നറിയപ്പെടുന്നത്.ഇതിന്റെ ഭാഗം തന്നെയാണ് ഫോങ്പുയി ദേശീയോദ്യാനം
നവംബർ മുതൽ ഏപ്രിൽ വരെയുള്ള സമയത്തു മാത്രമേ മിസോറാം സർക്കാർ ഫോങ്പുയി മലകളിലേക്ക് പ്രവേശനം അനുവദിക്കാറുള്ളൂ.ഇവിടം തമതായ ഒരിടമായി സംരക്ഷിക്കുന്നതിനായാണ് എല്ലായ്പ്പോഴും ഇവിടെ ആളുകളെ അനുവദിക്കാത്തത്.

ലങ്ക്ലേയ്

മിസോറാമിലെ രണ്ടാമത്തെ വലിയ നഗരമാണ് ലങ്ക്ലേയ്. ഉയരത്തിൻരെ കാര്യത്തിൽ ഐസ്വാളിനേക്കാളും മുൻപിൽ നിൽക്കുന്ന ഇവിടം യോജിച്ച കാലാവസ്ഥ കൊണ്ടും പ്രകൃതി ഭംഗി കൊണ്ടും പേരുകേട്ട സ്ഥലമാണ്. എപ്പോൾ ചെന്നാലും നല്ല തണുപ്പ് അനുഭവപ്പെടുന്ന ഇവിടെ വേനൽക്കാലത്താണ് കൂടുതലും സഞ്ചാരികൾ എത്തുന്നത്. ട്രക്കിങ്, റോക്ക് ക്ലൈംബിങ്, പക്ഷി നിരീക്ഷണം തുടങ്ങിയവയ്ക്കെല്ലാം ഇവിടെ സൗകര്യങ്ങളുണ്ട്. തൊറാൻഗ്ലാങ് വൈൽഡ് ലൈഫ് സാങ്കച്വറി,സെയ്കുകുതി ഹാൾ, തുടങ്ങിയവയാണ് ഇവിടെ സന്ദർശിക്കേണ്ട സ്ഥലങ്ങൾ ഒക്ടോബർ മുതൽ ഏപ്രിൽ വരെയാണ് ഇവിടം സന്ദർശിക്കാൻ ഏറ്റവും യോജിച്ചത്.

സെർചിപ്

സെർചിപ്

മിസോറാമിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന സ്ഥലമാണ് സെർചിപ്.എട്ടാമത്തെ വലിയ കൊടുമുടി സ്ഥിതി ചെയ്യുന്ന സെർചിപ് പ്രകൃതി സ്നേഹികളുടെ ഇഷ്ട താവളങ്ങളിലൊന്നാണ്.സംസ്കാരത്തിലും പാരമ്പര്യത്തിലും മുൻപന്തിയിൽ നിൽക്കുന്ന ഇവിടെ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒട്ടേറെ ജീവി വർഗ്ഗങ്ങളെ കാണാം. വാന്റ്വാങ് ഫാൾസ്, ചിങ്പുയ് തലാൻ,ടെൻസ്വാൾ, തുടങ്ങിയവയാണ് ഇവിടെ സന്ദർശിക്കേണ്ട സ്ഥലങ്ങൾ മാർച്ച്മുതൽ ഒക്ടോബർ വരെയാണ് ഇവിടം സന്ദർശിക്കാൻ ഏറ്റവും യോജിച്ചത്

PC: Didini Tochhawng

 ലോൺഗ്ട്ലായ്

ലോൺഗ്ട്ലായ്

ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന ലോൺഗ്ട്ലായ് 2557 സ്ക്വയർ കിലോമീറ്റർ വിസ്തൃതിയിൽ നീണ്ടു കിടക്കുന്ന സ്ഥലമാണ്.നദികളും പർവ്വതങ്ങളും താഴ്വരകളും കാടുകളും ഒക്കെ ചേരുനര
മനോഹരമായ പ്രകൃതി ഭംഗിയാണ് ഈ സ്ഥലത്തിന്റെ പ്രത്യേകത. ആറു നദികളാണ് ഇവിടെ നിന്നും ഉത്ഭവിക്കുന്നത്. സൂര്യനിൽ നിന്നും ഓടിയൊളിക്കുവാൻ പറ്റിയ ഇടങ്ഹനെ നിലയിലാണ് ഇവിടം സഞ്ചാരികൾക്കിടയിൽ പേരെടുത്തിരിക്കുന്നത്. സന്ദർശിക്കേണ്ട സ്ഥലങ്ങൾ: സിനമെൻ വൈൽഡ് ലൈഫ് സാങ്ക്ച്വറി, ചോങ്തെ,മുല്ലിനപുയ് തുടങ്ങിയവയാണ് ഇവിടെ സന്ദർശിക്കേണ്ട പ്രധാന സ്ഥലങ്ങൾ. ഡിസംബർ മുതൽ ഏപ്രിൽ വരെയാണ് ഇവിടം സന്ദർശിക്കാൻ ഏറ്റവും യോജിച്ചത്.

ഹിന്ദിയെ പടിക്കു പുറത്ത് നിർത്തിയ,ഇടിക്കൂട്ടിൽ സ്വർണ്ണം ഇടിച്ചെടുത്ത നാട് അറിയുമോ? ഹിന്ദിയെ പടിക്കു പുറത്ത് നിർത്തിയ,ഇടിക്കൂട്ടിൽ സ്വർണ്ണം ഇടിച്ചെടുത്ത നാട് അറിയുമോ?

ആസാമിൽ കാണേണ്ട കാഴ്ചകൾ ഇതൊക്കയാണ്! കണ്ടില്ലെങ്കിൽ പിന്നെ..!ആസാമിൽ കാണേണ്ട കാഴ്ചകൾ ഇതൊക്കയാണ്! കണ്ടില്ലെങ്കിൽ പിന്നെ..!

രക്തം കൊണ്ടു ചരിത്രമെഴുതിയ തേസ്പൂരിന്‍റെ കഥ! രക്തം കൊണ്ടു ചരിത്രമെഴുതിയ തേസ്പൂരിന്‍റെ കഥ!

PC:DC Saiha

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X