Search
  • Follow NativePlanet
Share
» »ബ്രിട്ടീഷുകാർ കഥ പറയാൻ വന്നിരുന്നിടം വിനോദ സ‍ഞ്ചാര കേന്ദ്രമായി മാറിയ കഥ

ബ്രിട്ടീഷുകാർ കഥ പറയാൻ വന്നിരുന്നിടം വിനോദ സ‍ഞ്ചാര കേന്ദ്രമായി മാറിയ കഥ

യേർക്കാടിലെ കിടിലൻ വ്യൂ പോയിന്‍റുകളിൽ ഒന്നായ ലേഡീസ് സീറ്റിന്റെ വിശേഷങ്ങളിലേക്ക്...

ലേഡീസ് സീറ്റ്, ജെൻസ് സീറ്റ്, ചിൽഡ്രൻസ് സീറ്റ്... ഇത് കണ്ടാൽ ഏതെങ്കിലും ബസിൽ സീറ്റിനു മുകളിൽ എഴുതിയിരിക്കുന്നതെന്ന് വായിച്ചതാണെന്ന് തോന്നിയാലും തെറ്റ് പറയുവാനാവില്ല. അത്രമാത്രം വിചിത്രമായ സ്ഥലനാമങ്ങൾ കൊണ്ടും പ്രദേശങ്ങൾ കൊണ്ടും സമ്പന്നമാണ് യേർക്കാട്. പാവങ്ങളുടെ ഊട്ടി എന്നറിയപ്പെടുമ്പോളും ഊട്ടിയിലും മനോഹരമായ കാഴ്ചകൾ കൊണ്ട് സമ്പന്നമായിരിക്കുന്ന യേർക്കാട് ചിലവ് കുറച്ച് യാത്രകൾക്കൊരുങ്ങുന്നവർക്ക് പറ്റിയ ഇടമാണ്.

മലമുകളിലെ സുഖവാസ കേന്ദ്രം എന്നറിയപ്പെടുന്ന ഇവിടെ 20 ഹെയർ പിൻ വളവുകൾ വളഞ്ഞിറങ്ങിയും കയറിയും വേണം എത്തിപ്പെടുവാൻ. ഒരിക്കൽ എത്തിയാൽ പിന്നെ തിരിച്ചു പോകുവാൻ പോലും തോന്നിപ്പിക്കാത്തത്ര മനോഹരമായ കാഴ്ചകളാണ് ഇവിടുത്തെ പ്രത്യേകത. അതിൽ എടുത്തു പറയേണ്ട ഒരിടമാണ് ലേഡീസ് സീറ്റ്. യേർക്കാടിലെ കിടിലൻ വ്യൂ പോയിന്‍റുകളിൽ ഒന്നായ ലേഡീസ് സീറ്റിന്റെ വിശേഷങ്ങളിലേക്ക്...

യേർക്കാട്

യേർക്കാട്

20 ഹെയർപിൻ വളവുകൾ താണ്ടി സേലത്തു നിന്നും ചെന്നെത്തുന്ന യേർക്കാട് തമിഴ്നാട്ടിെ മനോഹരമായ പ്രദേശങ്ങളിലൊന്നാണ്. ഊട്ടിയോടൊപ്പമോ അതിലധികമോ ഭംഗിയാണ് ഇവിടം. അതുകൊണ്ടു തന്നെ ഏഴ കളിൽ ഊട്ടി എന്നാണ് യേർക്കാടിനെ ഇവിടുള്ളവർ വിശേഷിപ്പിക്കുന്നത്. കാടിനെയും മലകളെയും ഒക്കെ ഇഷ്ടപ്പെടുന്നവര്‍ക്ക് ഏറ്റവും കുറഞ്ഞ ചിലവിൽ പോയി വരുവാൻ പറ്റിയ ഇടമാണിത്.

PC: jjoanprasanth

4700 അടി മുകളിൽ

4700 അടി മുകളിൽ

സമുദ്ര നിരപ്പിൽ നിന്നും 4700 അടി ഉയരത്തിൽ സേലം ജില്ലയിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. വ്യൂ പോയിന്റുകളും വെള്ളച്ചാട്ടങ്ങളും ആണ് ഇവിടുത്തെ പ്രധാന കാഴ്ചകൾ. സേലത്തു നിന്നും 30 കിലോമീറ്റർ അകലെയാണ് ഇവിടം സ്ഥിതി ചെയ്യുന്നത്.

PC:Vengolis

ലേഡീസ് സീറ്റ്

ലേഡീസ് സീറ്റ്

ഒട്ടേറെ വ്യൂ പോയിന്റുകളാൽ സമ്പന്നമാണ് യേർക്കാട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഇടമാണ് ലേഡീസ് സീറ്റ്. യേർക്കാട് ബസ് സ്റ്റേഷനിൽ നിന്നും രണ്ട് കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ലേഡീസ് സീറ്റ് യഥാർഥത്തിൽ പാറകളുടെ ഒരു കൂട്ടമാണ്.

PC:Karthickbritto

പേരുവന്ന വഴി

പേരുവന്ന വഴി

ലേഡീസ് സീറ്റിന് ആ പേരു വന്നതിനു പിന്നിൽ ഇവിടെ പല കഥകളും പ്രചരിക്കുന്നുണ്ട്. ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് ബ്രിട്ടീഷുകാരായ സ്ത്രീകൾ ഇനിടെ വന്നിരിക്കാറുണ്ടായിരുന്നുവത്രെ. പ്രകൃതി ബംഗി കാണുവാനും സംസാരിച്ച് സമയം കളയുവാനുമായി ഇവിടെ വന്നിരുന്ന അവരിൽ നിന്നുമാണ് ഈ വ്യൂ പോയിന്റിന് ലേഡീസ് സീറ്റ് എന്ന പേരു വന്നതെന്നാണ് ഒരു കഥ.
മറ്റൊന്നിൽ പറയുന്നതനുസരിച്ച കൂട്ടം കൂടി കിടക്കുന്ന കല്ലുകളുടെ ഒരു കൂട്ടമാണല്ലോ ഇവിടെയുള്ളത്. അവയുടെ ആകൃതി നോക്കിയാൽ ഒരു സീറ്റിനു സമാനമാണത്രെ. അതുകൊണ്ടാണത്രെ ഈ പേരു വന്നത്.

PC:rajaraman sundaram

ഇവിടുത്തെ കാഴ്ചകളാണ്

ഇവിടുത്തെ കാഴ്ചകളാണ്

യേർക്കാടിന്റെ സൗന്ദര്യം ആസ്വദിക്കുവാൻ പറ്റിയ ഒരിടമാണ് ലേഡീസീറ്റ്. മനോഹരമായ കാഴ്ചകളാണ് ഇവിടെ നിന്നും ലഭിക്കുന്നത്. സേലം നഗരത്തിന്റെ രാത്രി കാഴ്ച, സേലം-യേർക്കാട്റ റോഡിന്റെ ദൃശ്യങ്ങൾ, തെളിവുള്ള സമയമാണെങ്കിൽ മേട്ടൂർ ഡാമിന്റെ ദൃശ്യങ്ങൾ പോലും ഇവിടെ നിന്നും കാണാം.

PC: Stalinsunnykvj

 കുറച്ചു മാറിയാൽ ജെൻസ് സീറ്റ്

കുറച്ചു മാറിയാൽ ജെൻസ് സീറ്റ്

സ്ത്രീകളുടെ പേരിൽ മാത്രമല്ല, പുരുഷന്മാരുടെ പേരിലും ഇവിടെ വ്യൂ പോയിന്റുകളുണ്ട്. ലേഡീസ് സീറ്റിന്റെ വലതു ഭാഗത്തായാണ് ജെന്‍റ്സ് സീറ്റ് സ്ഥിതി ചെയ്യുന്നത്. ഇതിനടുത്തായാണ് ചിൽഡ്രൻസ് സീറ്റുമുള്ളത്.

PC:Mithun Kundu

ടെലസ്കോപ്പ് ടവർ

ടെലസ്കോപ്പ് ടവർ

ലേഡീസീറ്റിലെ മറ്റൊരു പ്രധാന ആകർഷണമാണ് ടെലസ്കോപ്പ് ടവർ. ഇവിടെ നിന്നുള്ള പ്രധാന കാഴ്ചകളെല്ലാം ഇതിലൂടെ കാണാം.

PC:rajaraman sundaram

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

കോഴിക്കോട് നിന്നും 423 കിലോമീറ്ററും കാസർകോഡ് 571 കിലോ മീറ്ററും നിന്നും തിരുവനന്തപുരത്തു നിന്നും 557 കിലോ മീറ്ററും പാലക്കാട് നിന്നും 243 എറണാകുളത്തു നിന്നും 371 കിലോമീറ്ററും തിരുവനന്തപുരത്തു നിന്നും 557 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം.
സേലത്തു നിന്നും യേർക്കാടിലെത്തുവാൻ 29 കിലോമീറ്ററുണ്ട്. ഇവിടുന്ന് വീണ്ടും രണ്ട് കിലോമീറ്ററ്‍ സഞ്ചരിക്കണം ലേഡീസ് സീറ്റിലേക്ക്. ബാംഗ്ലൂരിൽ നിന്നും യേർക്കാടിലേക്ക് 230 കിലോമീറ്ററ്‍ ദൂരമുണ്ട്.
സേലം എത്തിയാൽ സ്വകാര്യ വാഹനങ്ങളും ബസുകളും ഒക്കെയായി ഇവിടേക്ക് എളുപ്പത്തിൽ എത്താം.

സന്ദർശിക്കുവാൻ പറ്റിയ സമയം

വൈകുന്നേരങ്ങള് കണക്കാക്കി ഇവിടേക്ക് യാത്ര തിരിക്കുന്നതാണ് നല്ലത്. ഈ കുന്നിന്റെ മുകളിൽ നിന്നും കാണുന്ന സൂര്യാസ്തമയത്തിന്റെ ഭംഗി അത്രയധികമുണ്ട്.ഇവിടെ നിന്നും സേലം നഗരത്തിന്റെ രാത്രി കാഴ്ചയും മനോഹരമാണ്.
എന്നാൽ രാത്രി സമയത്ത് ഇവിടേക്ക് പ്രവേശനം അനുവദിക്കാറില്ല.. രാവിലെ 7.00 മുതൽ വൈകിട്ട് 7.00 വരെയാണ് ഇവിടേക്ക് പ്രവേശനമുള്ളത്.

കാണേണ്ട മറ്റിടങ്ങൾ

യേർക്കാട് കാണുവാൻ ഒട്ടേറെ കാഴ്ചകളുണ്ട്. ലൂപ് റോഡ്, അണ്ണാ പാർക്ക്, ആർതർ സീറ്റ്, കരടി ഗുഹ, ജെന്റ്സ് സീറ്റ്, മാർ പാർക്ക്, അണ്ണാമലയാർ ക്ഷേത്രം, തുടങ്ങിയവയാണ് ഉറപ്പായും കണ്ടിരിക്കേണ്ട ഇടങ്ങള്‍.

പഗോഡ പോയന്റ്

പഗോഡ പോയന്റ്

യേർക്കാഡിന്റെ മനോഹരമായ ഒരാകാശ കാഴ്ച തന്നെ തരപ്പെടുത്തുവാൻ പറ്റിയ ഇടമാണ് പഗോഡ പോയന്റ്. ശ്വാസം പോലും നിന്നു പോകുന്ന തരത്തിലുള്ള ഒരു കാഴ്ചയാണ് പഗോഡ പോയന്റിൻരെ പ്രത്യേകത. വ്യൂ പോയിന്റിലേക്കുള്ള കുത്തനെയുള്ള ഇറക്കം യാത്രയുടെ രസം വര്‍ധിപ്പിക്കും. സൂരാസ്തമയത്തെ പശ്ചാത്തലമാക്കിയുള്ള നഗരത്തിന്റെ കാഴ്ച കണ്ടിരിക്കേണ്ടതു തന്നെയാണ്.

PC:Yercaud-elango

കരടിയൂർ വ്യൂ പോയന്റ്

കരടിയൂർ വ്യൂ പോയന്റ്

യേർക്കാടിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങളിലൊന്നാണ് കരടിയൂർ വ്യൂ പോയന്റ്. ഗ്രാമ വീഥികളിലൂടെ നടന്ന് മാത്രം എത്തിപ്പെടുവാൻ സാധിക്കുന്ന ഇവിടം പ്രകൃതി ഭംഗി കൊണ്ട് വിസ്മയിപ്പിക്കുന്ന ഇടമാണ്.

PC: Subharnab Majumdar

ഏഴകളിന്‍ ഊട്ടി...!!ഇത് യേര്‍ക്കാടിനു മാത്രം സ്വന്തം...!!ഏഴകളിന്‍ ഊട്ടി...!!ഇത് യേര്‍ക്കാടിനു മാത്രം സ്വന്തം...!!

ഏര്‍ക്കാടിനേക്കുറിച്ച് അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങള്‍ഏര്‍ക്കാടിനേക്കുറിച്ച് അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങള്‍

</a><a class=കൊച്ചി യാത്രകൾ അടിപൊളിയാക്കുവാൻ കടലിനു മുകളിലെ വിസ്മയം നെഫർറ്റിറ്റി!" title="കൊച്ചി യാത്രകൾ അടിപൊളിയാക്കുവാൻ കടലിനു മുകളിലെ വിസ്മയം നെഫർറ്റിറ്റി!" />കൊച്ചി യാത്രകൾ അടിപൊളിയാക്കുവാൻ കടലിനു മുകളിലെ വിസ്മയം നെഫർറ്റിറ്റി!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X