Search
  • Follow NativePlanet
Share
» » കേരളത്തിലെ അറിയപ്പെടാത്ത സ്വര്‍ഗ്ഗങ്ങള്‍

കേരളത്തിലെ അറിയപ്പെടാത്ത സ്വര്‍ഗ്ഗങ്ങള്‍

എല്ലാരെയും അതിശയിപ്പിക്കുന്ന കേരളത്തിലെ അധികം അറിയപ്പെടാത്ത കുറച്ച് സ്ഥലങ്ങള്‍ പരിചയപ്പെടാം...

By Elizabath

ദൈവത്തിന്റെ സ്വന്തം നാട്...കേരളം ഇങ്ങനെ അറിയപ്പെടുന്ന് പ്രകൃതി ഒരുക്കിയ അത്ഭുതങ്ങള്‍ കൊണ്ട് മാത്രമല്ല, മറിച്ച് ചരിത്രത്തില്‍ ഇടം നേടിയ സംഗതികളും കൊണ്ടാണ്. വര്‍ഷം തോറും ആയിരക്കണക്കിന് സഞ്ചാരികള്‍ എത്തിച്ചേരുന്ന ഇവിടം എല്ലാത്തരത്തിലുമുള്ള സഞ്ചാരികളെ തൃപ്തിപ്പെടുത്തുന്ന സ്ഥലമാണ്. എല്ലാരെയും അതിശയിപ്പിക്കുന്ന കേരളത്തിലെ അധികം അറിയപ്പെടാത്ത കുറച്ച് സ്ഥലങ്ങള്‍ പരിചയപ്പെടാം...

കിളിമാനൂര്‍ കൊട്ടാരം

കിളിമാനൂര്‍ കൊട്ടാരം

കിളിമാനൂര്‍ കൊട്ടാരം അത്ര പ്രശസ്തമല്ലെങ്കിലും ഇവിടുത്തെ ചുവരുകളില്‍ ചിത്രങ്ങള്‍ വരച്ച് പ്രശസ്തനായ ചിത്രകാരനെ പരിചയമില്ലാതിരിക്കില്ല. ലോകപ്രശസ്ത ചിത്രകാരനായ രാജാരവി വര്‍മ്മ ജനിച്ച സ്ഥലമാണിത്.
15 ഏക്കറിലധികം സ്ഥലത്തായി കിടക്കുന്ന ഈ കൊട്ടാരത്തിന് ആരെയും ആകര്‍ഷിക്കുന്ന വാസ്തുവിദ്യയാണുള്ളത്.
ലോകത്തെമ്പാടു നിന്നുമായി കലാകാരന്‍മാരും കലയെ സ്‌നേഹിക്കുന്നവരും എത്തിച്ചേരുന്ന ഇവിടെ ഒരു മ്യൂസിയവും ഉണ്ട്.

PC: Official Site

കുണ്ടള

കുണ്ടള

മൂന്നാറിലേക്കുള്ള യാത്രയില്‍ സഞ്ചാരികള്‍ ഏറ്റവുമധികം മിസ് ചെയ്യുന്ന ഒരു കിടിലന്‍ സ്ഥലമാണ് കുണ്ടള ഡാമും പരിസരവും. മൂന്നാറിലേക്കാളും മനോഹരമായ ഇവിടുത്തെ തടാകമാണ് ഏറ്റവും വലിയ ആകര്‍ഷണം. മനുഷ്യനിര്‍മ്മിതമായ ഈ തടാകത്തിലെ ബോട്ട് സവാരി ഏറെ പ്രശസ്തമാണ്.

PC: Cegramprasad

തട്ടേക്കാട് പക്ഷി സങ്കേതം

തട്ടേക്കാട് പക്ഷി സങ്കേതം

പക്ഷികളെ സ്‌നേഹിക്കുന്നവരുടെ പ്രിയസങ്കേതമാണ് കൊച്ചിയില്‍ നിന്നും 25 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന തട്ടേക്കാട് പക്ഷിസങ്കേതം. ഏകദേശം മുന്നൂറലധികം വ്യത്യസ്ത തരത്തിലുള്ള പക്ഷികളും ദേശാടനക്കിളികളും ഉള്ള ഇവിടം പ്കഷികളെ അതിന്റെ പ്രകൃതിദത്ത ആവാസവ്യവസ്ഥയില്‍ കാണാന്‍ പറ്റിയ സ്ഥലമാണ്.

PC: Joseph Lazer

കുമ്പളങ്ങി

കുമ്പളങ്ങി

ഇന്ത്യയിലെ ആദ്യത്തെ ഇക്കോടൂറിസം വില്ലേജായ കുമ്പളങ്ങിയുടെ പ്രത്യേകത മനോഹരങ്ങളായ പ്രകൃതി കാഴ്ചകളാണ്. മീന്‍ പിടുത്തവും കയറുപിരിക്കലും ഉള്‍പ്പെടെയുള്ള കാഴ്ചകളാണ് ഇവിടുത്തെ മറ്റൊരാകര്‍ഷണം.
വര്‍ഷത്തില്‍ ഏത് സമയത്തും സന്ദര്‍ശിക്കാവുന്ന ഒരിടമാണ് കുമ്പളങ്ങി ഇന്റഗ്രേറ്റഡ് ടൂറിസം വില്ലേജ്.

PC: Brian Snelson

അരീക്കല്‍ വെള്ളച്ചാട്ടം

അരീക്കല്‍ വെള്ളച്ചാട്ടം

റബര്‍തോട്ടങ്ങള്‍ക്കിടയില്‍ മറഞ്ഞിരിക്കുന്ന അരീക്കല്‍ വെള്ളച്ചാട്ടം പ്രദേശവാസികള്‍ക്ക് ഏറെ പരിചിതമാണെങ്കിലും പുറത്തുള്ളവര്‍ക്ക് ഇതൊരു അത്ഭുതമാണ്.
പതഞ്ഞ് തട്ടുതട്ടായി ഒഴുകിയെത്തുന്ന ഈ വെള്ളച്ചാട്ടത്തിന് മഴക്കാലത്താണ് ഏറ്റവും ഭംഗിയേറുന്നത്. എറണാകുളത്തു നിന്നും 35 കിലോമീറ്റര്‍ അകലയാണിവിടം സ്ഥിതി ചെയ്യുന്നത്.

PC: Unknown

Read more about: munnar travel palace kochi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X