Search
  • Follow NativePlanet
Share
» »പാസ്‌പോര്‍ട്ട് ഇല്ലാതെ സ്വിറ്റ്‌സര്‍ലന്റില്‍ പോകാം.. എങ്ങനെ എന്ന് അറിയുമോ?

പാസ്‌പോര്‍ട്ട് ഇല്ലാതെ സ്വിറ്റ്‌സര്‍ലന്റില്‍ പോകാം.. എങ്ങനെ എന്ന് അറിയുമോ?

ഇന്ത്യയുടെ സ്വിറ്റ്‌സര്‍ലന്റ് അഥവാ കുട്ടി സ്വിറ്റ്‌സര്‍ലന്റ് എന്നറിയപ്പെടുന്ന് ചോപ്ത സമുദ്രനിരപ്പില്‍ നിന്നും നാലായിരം മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു സുന്ദരഭൂമിയാണ്.

By Elizabath Joseph

പുല്‍മേടുകളും നിത്യഹരിത വനങ്ങളും നിറഞ്ഞ ഹിമാലയന്‍ താഴ്‌വര...മഞ്ഞില്‍ പുതച്ചു കിടക്കുന്ന ചോപ്താ സാഹസിക പ്രിയരുടെയും സഞ്ചാരികളുടെയും എല്ലാം ഇഷ്ടകേന്ദ്രമാണ്.
ഇന്ത്യയുടെ സ്വിറ്റ്‌സര്‍ലന്റ് അഥവാ കുട്ടി സ്വിറ്റ്‌സര്‍ലന്റ് എന്നറിയപ്പെടുന്ന് ചോപ്ത സമുദ്രനിരപ്പില്‍ നിന്നും നാലായിരം മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു സുന്ദരഭൂമിയാണ്. ഹിമാലയത്തിന്റെ മടിത്തട്ടില്‍ സ്ഥിതി ചെയ്യുന്ന ഇവിടം ആളുകള്‍ വളരെ കുറച്ച് ആളുകള്‍ മാത്രം സന്ദര്‍ശിച്ചിട്ടുള്ള സ്ഥലം കൂടിയാണ്. കുട്ടി സ്വിറ്റ്‌സര്‍ലന്റായ ചോപ്തയുടെ വിശേഷങ്ങള്‍...

ചോപ്ത സഞ്ചാരികളുടെ പാദം പതിയാത്ത ഭൂമി

ചോപ്ത സഞ്ചാരികളുടെ പാദം പതിയാത്ത ഭൂമി

സാഹസിക സഞ്ചാരികളുടെ സ്വര്‍ഗ്ഗമാണ് അധികമാരും കാലുകുത്താത്ത ചോപ്ത. ഇവിടെ എത്തിപ്പെടുവാനുള്ള ബുദ്ധിമുട്ടും തീവ്രമായ തണുപ്പും മുന്നറിയിപ്പില്ലാതെ എത്തുന്ന കാലാവസ്ഥാ വ്യതിയാനങ്ങളുമെല്ലാം സഞ്ചാരികളെ പുറകോട്ട് വലിക്കുമ്പോളും സാഹസികരായ ആളുകള്‍ ഇവിടെ തങ്ങളുടെ ധൈര്യം അളക്കുന്നതിനായി എത്തിച്ചേരാറുണ്ട്. തുംഹനാഥ് അടക്കമുള്ള പ്രശസ്തമായ തീര്‍ഥാടന കേന്ദ്രങ്ങളിലേക്കും ട്രക്കിങ് റൂട്ടുകളിലേക്കും വഴികള്‍ ആരംഭിക്കുന്ന ഇവിടം ഉത്തരാഖണ്ഡിലെ മനോഹരമായ സ്ഥലങ്ങളില്‍ ഒന്നുകൂടിയാണ്.

PC:Rajborah123

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

ഉത്തരാഖണ്ഡില്‍ നിന്നും 120 കിലോമീറ്റര്‍ അകലെയായാണ് ചോപ്ത സ്ഥിതി ചെയ്യുന്നത്. രുദ്രപ്രയാഗില്‍ നിന്ന് 20 കിലോമീറ്ററും രാജ്യതലസ്ഥാനമായ ഡെല്‍ഹിയില്‍ നിന്നും 450 കിലോമീറ്ററും ഋഷികേശില്‍ നിന്നും 254 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം.

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം

അത്യാവശ്യം നല്ല രീതിയില്‍ തണുപ്പുള്ള ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള സമയമാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും യോജിച്ചത്. ഇക്കാലയളവില്‍ മഞ്ഞു വീഴ്ച ഉള്ളതിനാല്‍ ഇവിടം വളരെ മനോഹരമായാണ് കാണപ്പെടുക. സ്വിറ്റ്‌സര്‍ലന്റിന്റെ ഒരു ചെറിയ പതിപ്പായിരിക്കും ഇവിടം കാഴ്ചയില്‍.
ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള സമയം തുംഗനാഥ് ക്ഷേത്രവും ചന്ദ്രശിലയും മഞ്ഞില്‍ മൂടപ്പെട്ടിട്ടായിരിക്കും ഉള്ളത്.

PC:Paul Hamilton

തുംഗനാഥ് ക്ഷേത്രം

തുംഗനാഥ് ക്ഷേത്രം

ലോകത്തില്‍ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ശിവ ക്ഷേത്രം എന്ന ബഹുമതിക്ക് അര്‍ഹമായ സ്ഥലമാണ് തുംഗനാഥ് ക്ഷേത്രം. തുംഗനാഥ് എന്ന വാക്കിന്റെ അര്‍ഥം തന്നെ ഏറ്റവും ഉയരത്തിലുള്ള ദേവന്‍ എന്നാണ്. ഏകദേശം ആയിരം വര്‍ഷത്തോളം പഴക്കമുള്ള ഈ ക്ഷേത്രംഅതി വിശിഷ്ടമായ പഞ്ച കേദാര്‍ ക്ഷേത്രങ്ങളില്‍ മൂന്നാമത്തേതുകൂടിയാണ്. ഉത്തരാണ്ഡിലെ രുദ്രപ്രയാഗ് ജില്ലയില്‍ ഉഖി മഠ് എന്ന സ്ഥലത്താണ് ക്ഷേത്രം ഉള്ളത്.

PC:Varun Shiv Kapur

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

കഠിനമായ യാത്രയാണ് തുംഗനാഥിലേക്കുള്ളത്. ഉഖിമഠില്‍ നിന്നും ഗോപേശ്വര്‍ പാതയിലൂടെ സഞ്ചരിക്കുമ്പോള്‍ ചോപ്തയിലെത്താം. ഇവിടെ വരെ മാത്രമേ വാഹനങ്ങള്‍ ലഭ്യമാകൂ. തുടര്‍ന്നുള്ള ദൂരം കാല്‍നടയായി വേണം സഞ്ചരിക്കുവാന്‍. ഇവിടെ നിന്നും നാലു കിലോമീറ്റര്‍ നടന്നാല്‍ തുംഗനാഥ് എത്താം. മൂന്നു മുതല്‍ നാലു മണിക്കൂര്‍ വരെ വേണം ഈ നാലു കിലോമീറ്റര്‍ ദൂരം സഞ്ചരിക്കുവാന്‍.

മന്ദാകിനി നദി

മന്ദാകിനി നദി

ചോപ്തയ്ക്ക് സമീപത്തുകൂടി ഒഴുകുന്ന മന്ദാകിനി നദി ഉത്തരാഖണ്ഡിലെ പ്രമുഖ നദികളില്‍ ഒന്നാണ്. ശാന്തമാിയ ഒവുകുന്ന നദി എന്നര്‍ഥമുള്ള മന്ദാകിനി അളകനന്ദയുടെ പോഷക നദിയാണ്. അളകനന്ദ നദി മന്ദാകിനിയുമായും ഭാഗീരഥി നദിയുമായും ദേവപ്രയാഗില്‍ വെച്ച് ചേര്‍ന്നാണ് ഗംഗാ നദി ഉണ്ടാവുന്നത്. മഴക്കാലങ്ങളില്‍ ഏറെ ശക്തിയോടെ ഒഴുകുന്ന ഈ നദി ആ സമയം സഞ്ചാരികളുടെ പേടി സ്വപ്നം കൂടിയാണ്.

PC:Vvnataraj

സാഹസികര്‍ക്കായി ട്രക്കിങ്

സാഹസികര്‍ക്കായി ട്രക്കിങ്

സാഹസികതയുടെ കരുത്ത് പരീക്ഷിക്കാന്‍ താല്പര്യമുള്ളവര്‍ക്ക് പറ്റിയ ട്രക്കിങ് റൂട്ടാണ് ചോപ്തയിലേത്.
ചോപ്തയില്‍ നിന്നും തുംഗനാഥ് വഴി ചന്ദ്രശിലയിലേക്കുള്ള ട്രക്കിങ് ആണ് ഇതില്‍ പ്രധാനം. കൂടാതെ ഇവിടെ നിന്നും കാടുകള്‍ വഴിയും പുല്‍മേടുകള്‍ വഴിയും മുന്നേറുന്ന ധാരാളം റൂട്ടുകള്‍ ഉണ്ട്. തുംഗനാഥ്, ചന്ദ്രശില. കുണ്ഡ്, ഡിയോറിയാതാല്‍, എന്നിവയാണ് ഇവിടെ നിന്നും നടത്താവുന്ന പ്രധാന ട്രക്കിങ്ങുകള്‍.

PC:Vvnataraj

പക്ഷി നിരീക്ഷണം

പക്ഷി നിരീക്ഷണം

അപൂര്‍വ്വമായ ആവാസ വ്യവസ്ഥ ഉള്‍പ്പെടുന്ന ഇവിടെ വ്യത്യസ്തങ്ങളായ ഒട്ടേറെ പക്ഷികളെയും ജീവജാലങ്ങളെയും കാണുവാന്‍ സാധിക്കും. ഹിമാലയത്തോട് ചേര്‍ന്നുള്ള ഇവിടെ പക്ഷി നിരീക്ഷകരുടെ ഇടയില്‍ ഏറെ പ്രസിദ്ധമായിട്ടുള്ള സ്ഥലം കൂടിയാണ്. പക്ഷികള്‍ മാത്രമല്ല, അപൂര്‍വ്വങ്ങളായ ഒട്ടേറെ സസ്യങ്ങളെയും ഇവിടെ കാണാം.

PC:Koshy Koshy

 ഡിയോറിയ തടാകം

ഡിയോറിയ തടാകം

ഉഖിമഠ്-ചോപ്ത റൂട്ടില്‍ സഞ്ചരിക്കുമ്പോള്‍ മസ്തൂര ഗ്രാമത്തില്‍ ്സ്ഥിതി ചെയ്യുന്ന സ്വപ്നതുല്യമായ ഭംഗിയുള്ള തടാകമാണ് ഡിയോറിയ തടാകം. ദേവ് രിയ തടാകം എന്ന പേരിലും ഇത് അറിയപ്പെടുന്നുണ്ട്. സമുദ്രനിരപ്പില്‍ നിന്നും 2438 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടെ കഠിനമായ ട്രക്കിങ്ങിലൂടെ മാത്രമേ എത്തിപ്പെടാന്‍ സാധിക്കൂ. പുരാണങ്ങളില്‍ ഇന്ദ്ര സരോവര്‍ എന്നു പറയുന്ന സ്ഥലവും ഇതു തന്നെയാണ് എന്നാണ് വിശ്വസിക്കുന്നത്. ദേവന്‍മാര്‍ കുളിക്കാനായി വരുന്ന സ്ഥലമാണത്രെ ഇത്.

PC:Gtsenthilnath

ചന്ദ്രശില

ചന്ദ്രശില

ചന്ദ്രന്റെ പാറ എന്നറിയപ്പെടുന്ന ചന്ദ്രശില
സമുദ്രനിരപ്പില്‍ നിന്നും 4000 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. രാവണനെ കൊലപ്പെടുത്തിയതിനു ശേഷം രാമന്‍ ഇവിടെ എത്തിയാണ് ധ്യാനിച്ചതെന്നാണ് വിശ്വാസം. ചോപ്തയില്‍ നിന്നും തുടര്‍ച്ചയായുള്ള പത്ത് മണിക്കൂര്‍ യാത്രയിലൂടെ മാത്രമേ ഇവിടെ എത്തിച്ചേരാന്‍ സാധിക്കൂ.

PC:AjitK332

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X