Search
  • Follow NativePlanet
Share
» »ഒന്നര കിലോമീറ്റർ ഉയരത്തിൽ സ്ട്രോബറിയുടെ നാട്ടിലെ വെള്ളച്ചാട്ടം

ഒന്നര കിലോമീറ്റർ ഉയരത്തിൽ സ്ട്രോബറിയുടെ നാട്ടിലെ വെള്ളച്ചാട്ടം

പാറക്കൂട്ടങ്ങൾക്കും കാടുകൾക്കും നടുവിലായി പ്രകൃതിയുടെ സമ്മാനമായി നിലകൊള്ളുന്ന ലിംഗ്മല വെള്ളച്ചാട്ടത്തിന്റെ വിശേഷങ്ങൾ...

മഹാരാഷ്ട്രയുടെ മഞ്ഞിൽ പുതച്ച് പച്ചപ്പട്ടണിഞ്ഞു നിൽക്കുന്ന മനോഹര നാടുകളിലൊന്നാണ് മഹാബലേശ്വർ, എത്ര കടുത്ത വേനലിലും കോടമഞ്ഞും കുളിരും മഴക്കാലത്ത് പെയ്ത തീരാത്ത മഴയും ഒക്കെയായി വിസ്മയിപ്പിക്കുന്ന ഇവിടം സഞ്ചാരികൾക്ക് പരിചിതമാവാതെ തരമില്ല. എന്നാൽ മലനിരകളില്‍ നിന്നും പാറക്കൂട്ടങ്ങളിൽ തട്ടിയൊഴുകി താഴേക്ക് ആർത്തിരമ്പി ഒഴുകിയെത്തുന്ന ഒരു വെള്ളച്ചാട്ടമുണ്ടിവിടെ..
പാറക്കൂട്ടങ്ങൾക്കും കാടുകൾക്കും നടുവിലായി പ്രകൃതിയുടെ സമ്മാനമായി നിലകൊള്ളുന്ന ലിംഗ്മല വെള്ളച്ചാട്ടത്തിന്റെ വിശേഷങ്ങൾ...

എവിടെയാണ്

എവിടെയാണ്

മഹാരാഷ്ട്രയിലെ ഏറ്റവും പ്രശസ്ത ഹിൽ സ്റ്റേഷനുകളിൽ ഒന്നായ മഹാബലേശ്വറിനോട് ചേർന്നാണ് ലിംഗ്മല വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. മഹബലേശ്വറിൽ നിന്നും ഇവിടേക്ക് ആറു കിലോമീറ്റർ ദൂരമാണുള്ളത്.

ഒന്നര കിലോമീറ്റർ ഉയരത്തിൽ നിന്നും...

ഒന്നര കിലോമീറ്റർ ഉയരത്തിൽ നിന്നും...

ഉയരത്തിന്റെയും കാഴ്ചയുടെയും കാര്യത്തിൽ ഇവിടെ എത്തുന്ന സഞ്ചാരികൾക്ക് ഒരു വിസ്മയം തന്നെയാണ് ലിംഗ്മല വെള്ളച്ചാട്ടം ഒരുക്കിയിരിക്കുന്നത്.മഹാബലേശ്വർ-പൂനെ റോഡിലെ ഏറ്റവും മികച്ച വിനോദ സഞ്ചാര ആകർഷണങ്ങളിൽ ഒന്നായ ഇത് ഏകദേശം 1400 മീറ്റർ ഉയരത്തിൽ നിന്നുമാണ് താഴേക്ക് പതിക്കുന്നത്. പച്ചപ്പിനാൽ പുതഞ്ഞു കിടക്കുന്ന ഇവിടെ പാറക്കൂട്ടങ്ങളിൽ തട്ടി വെള്ളം താഴേക്ക് പതിക്കുന്ന കാഴ്ചയുടെ ഭംഗി വിവരിക്കുവാനാവില്ല.

കാട്ടിലെ ഇടവഴിയിലൂടെ

കാട്ടിലെ ഇടവഴിയിലൂടെ

കാടിനു നടുവിലുള്ള ഈ വെള്ളച്ചാട്ടത്തിന്‍റെ അടുത്തേയ്ക്ക് എത്തിപ്പെടുവാൻ ഇത്തിരി പ്രയാസമാണ്. കാട്ടുവഴികളിലൂടെ കയറിയാണ് ഇവിടേക്ക് എത്തുവാൻ സാധിക്കുക. കാടു കഴിഞ്ഞാൽ ചെറിയ അരുവിയും ഒക്കെ താണ്ടി വേണം വെള്ളച്ചാട്ടം കാണുവാൻ. കാഴ്ചയേക്കാൾ ഉപരിയായി ശബ്ദം കൊണ്ടും ഇത് ഇവിടേക്കെത്തുന്നവരെ ആകർഷിക്കുന്നു.

PC:Dinesh Valke

ധോബി വെള്ളച്ചാട്ടവും ചിനമാൻസ് വെള്ളച്ചാട്ടവും

ധോബി വെള്ളച്ചാട്ടവും ചിനമാൻസ് വെള്ളച്ചാട്ടവും

ലിംഗ്മല വെള്ളച്ചാട്ടത്തോട് ചേർന്നു സ്ഥിതി ചെയ്യുന്ന മറ്റു രണ്ടു വെള്ളച്ചാട്ടങ്ങളാണ്
ധോബി വെള്ളച്ചാട്ടവും ചിനമാൻസ് വെള്ളച്ചാട്ടവും. ലിംഗ്മല വെള്ളച്ചാട്ടത്തേപ്പോലെ തന്നെ കാടുകളാൽ ചുറ്റപ്പെട്ടു കിടക്കുന്നതു കൊണ്ട് പ്രകൃതി ഭംഗിയുടെ യഥാർഥ കാഴ്ചയാണ് ഈ രണ്ടു വെള്ളച്ചാട്ടവും കാണിച്ച് തരുന്നത്. ഇതിൽ ധോബി വെള്ളച്ചാട്ടം 500 മീറ്റർ ഉയരത്തിൽ നിന്നുമാണ് പതിക്കുന്നത്. എന്നാൽ ധോബിയെ അപേക്ഷിച്ച് ചിനമാൻസ് വെള്ളച്ചാട്ടമാണ് കൂടുതലും സുരക്ഷ ഉറപ്പു നല്കുന്നത്. ധോബിയിൽ നിന്നും 30 മിനിട്ട് സഞ്ചരിച്ചാൽ ചിനമാൻസിലെത്താം. നാന്തുവാനും പേടിയില്ലാതെ വെള്ളച്ചിലിറങ്ങുവാനുമെല്ലാം ചിനമാൻ വെള്ളച്ചാട്ടം തിരഞ്ഞെടുക്കാം.

PC:Clive Dadida

പ്രവേശന ഫീസും സമയവും

പ്രവേശന ഫീസും സമയവും

എല്ലാ ദിവസവും രാവിലെ 8.00 മുതൽ വൈകിട്ട് 4.30 വരെയാണ് ഈ വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശനം അനുവദിച്ചിരിക്കുന്നത്. 15 രൂപയാണ് ഒരാളിൽ നിന്നും പ്രവേശന ഫീസായി വാങ്ങുന്നത്.

PC:Omkarsawant1996

സന്ദർശിക്കുവാൻ പറ്റിയ സമയം

സന്ദർശിക്കുവാൻ പറ്റിയ സമയം

മൺസൂൺ സമയമാണ് ഇവിടം കാണാൻ പറ്റിയത്. സർവ്വ ശക്തിയുമെടുത്ത് നിറഞ്ഞു കവിഞ്ഞ് താഴേക്ക് പതിക്കുന്ന ഈ വെള്ളച്ചാട്ടം കാണാൻ ജൂലൈ മുതൽ ഡിസംബർ വരെയുള്ള സമയം തിരഞ്ഞെടുക്കാം. എന്നാൽ ഈ സമയത്ത് ഇവിടെ നീന്തുന്നത് തീർത്തും അപകടകരമായ കാര്യമാണ്.

PC:Dinesh Valke

 മഹാബലേശ്വർ

മഹാബലേശ്വർ

പൂനെയിൽ നിന്നും 120 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഏറ്റവും മനോഹരമായ ഹിൽ സ്റ്റേഷനുകളിൽ ഒന്നാണ് മഹാബലേശ്വർ. അനേകം നദികളുടെ ഉത്ഭവസ്ഥാനം കൂടിയായ ഇവിടെ തടാകങ്ങളും ക്ഷേത്രങ്ങളും ശീതകാല പഴം പച്ചക്കറി ചികിത്സകളും ഒക്കെയാണ് ആകർഷണങ്ങൾ.

PC:Ankur P

 തേനും സ്ട്രോബറിയും

തേനും സ്ട്രോബറിയും

മഹാബലശ്വറിന്റെ ഏറ്റവും പ്രധാന ആകർഷണമാണ് ഇവിടുത്തെ സ്ട്രോബറി കൃഷി. കണ്ണെത്താ ദൂരത്തോളം കൃഷി ചെയ്തിരിരുക്കുന്ന ഇത് കാണാനായി മാത്രം ആളുകൾ എത്താറുണ്ട്. തേനും ഇവിടുത്തെ പ്രധാന കൃഷികളിൽ ഒന്നാണ്. മൾബറി കൃഷിയിലും ഇവിടെ പരീക്ഷണങ്ങൾ നടക്കാറുണ്ട്.

PC:chirag_jog

വെണ്ണ തടാകം

വെണ്ണ തടാകം

ഇവിടെ എത്തുന്നവരെ ആകർഷിക്കുന്ന മറ്റൊരു കാഴ്ചയാണ് വെണ്ണ തടാകം. നാടുപാടും തളിർത്തു നിൽക്കുന്ന മരങ്ങളാൽ ചുറ്റപ്പെട്ടതാണ് ഇത്. ഇവിടുത്തെ ബോട്ട് സവാരിയാണ് ആളുകളെ ആകർഷിക്കുന്നത്.

PC:Ganesh G

 മറ്റു കാഴ്ചകൾ

മറ്റു കാഴ്ചകൾ

വിൽസൺ പോയന്റ്, നീഡിൽ പോയന്റ്, സൺസെറ്റ് പോയന്റ്, മഹാബലേശ്വർ, കൃഷ്ണാ ക്ഷേത്രം, ആർതർസ് സീറ്റ്, പ്രതാപ് സിംഗ് പാർക്ക് തുടങ്ങിയവയാണ് ഇവിടെ സന്ദര്‍ശിക്കുവാൻ പറ്റിയ സ്ഥലങ്ങള്‍. എല്ലാം പത്തു കിലോമീറ്റർ ചുറ്റളവിനുള്ളിലായാണുള്ളത്.
നിന്നും 116 കിലോമീറ്ററും മുംബൈയിൽ നിന്നും 252 കിലോമീറ്ററും അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. ലിംഗ്മാലയുടെ പ്രധാന കവാടത്തിലെത്തിയാൽ രണ്ടര കിലോമീറ്ററോളം നടന്നു മാത്രമേ വെള്ളച്ചാട്ടത്തിനടുത്തെത്താൻ സാധിക്കൂ.

PC:Reju.kaipreth

സ്ട്രോബറിയുടെ നാട്ടിലെ വെള്ളച്ചാട്ടം

മഹാബലേശ്വർ ബസ് സ്റ്റാൻഡിൽ നിന്നും ആറു കിലോമീറ്റർ അകലെയാണ് ലിംഗ്മാലാ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. പ്രാദേശിക ഗതാഗത മാർഗ്ഗങ്ങൾ ഉപയോഗിച്ച് ഇവിടെ വളരെ എളുപ്പത്തിൽ എത്താം.

പൊൻമുടി മുതൽ ലക്കിടി വരെ..സഞ്ചാരികൾ തേടിയെത്തുന്ന മാമലമേടുകൾ ഇതാണ്!! പൊൻമുടി മുതൽ ലക്കിടി വരെ..സഞ്ചാരികൾ തേടിയെത്തുന്ന മാമലമേടുകൾ ഇതാണ്!!

സഞ്ചാരികളെ ഇതിലേ...കുളിരുകോരും കാഴ്ചയൊരുക്കി പാലക്കയംതട്ട്സഞ്ചാരികളെ ഇതിലേ...കുളിരുകോരും കാഴ്ചയൊരുക്കി പാലക്കയംതട്ട്

മസിനഗുഡി..ഭീകരനാണിവൻ..കൊടുഭീകരൻമസിനഗുഡി..ഭീകരനാണിവൻ..കൊടുഭീകരൻ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X