Search
  • Follow NativePlanet
Share
» »ആഡംബരത്തിന്റെ അവസാന വാക്കായ ഇന്ത്യന്‍ നഗരങ്ങള്‍

ആഡംബരത്തിന്റെ അവസാന വാക്കായ ഇന്ത്യന്‍ നഗരങ്ങള്‍

അവധി ദിവസങ്ങള്‍ ചിലവഴിക്കാന്‍ പറ്റിയ ഇന്ത്യയിലെ ആഡംബര സ്ഥലങ്ങള്‍ പരിചയപ്പെടാം.

By Elizabath

ആഴ്ച മുഴുവന്‍ നീണ്ടു നില്‍ക്കുന്ന അധ്വാനത്തില്‍ നിന്നും മോചനം നേടാനായി പലരും തിരഞ്ഞെടുക്കുന്ന ഒരു മാര്‍ഗ്ഗമാണ് യാത്രകള്‍. പലപ്പോഴും എളുപ്പത്തില്‍ ചെലവു കുറഞ്ഞ രീതിയില്‍ എത്തിപ്പെടാന്‍ പറ്റുന്ന സ്ഥലങ്ങളായിയിരിക്കും യാത്രയ്ക്ക് തിരഞ്ഞെടുക്കുന്നത്. എന്നാല്‍ ആഡംബരമായി യാത്രകള്‍ക്ക് പോകണമെന്ന് ആഗ്രഹിക്കാത്തവര്‍ കാണില്ല എന്നത് സത്യമാണ്. അവധി ദിവസങ്ങള്‍ ചിലവഴിക്കാന്‍ പറ്റിയ ഇന്ത്യയിലെ ആഡംബര സ്ഥലങ്ങള്‍ പരിചയപ്പെടാം.

ജയ്പൂര്‍

ജയ്പൂര്‍

രാജസ്ഥാന്റെ തലസ്ഥാനമായ ജയ്പൂര്‍ ഇന്ത്യയിലെ ഏറ്റവും പ്രശസ്തമാ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. പൈതൃകനഗരമായ ഇവിടെ ശക്തരായ നിരവധി ഭരണാധികാരികള്‍ ഭരിച്ചിട്ടുണ്ട്. അതിന്റെ തന്നെ ബാക്കിപത്രങ്ങളാണ് ഇവിടെ കാണപ്പെടുന്ന കോട്ടകളും കൊട്ടാരങ്ങളുമെല്ലാം. എണ്ണിത്തീര്‍ക്കാന്‍ ഴിയാത്ത്ര കൊട്ടാരങ്ങളുള്ള ജയ്പൂരില്‍ ഇന്ന് മിക്കവയും ഹോട്ടലുകളായി മാറിയിരിക്കുകയാണ്.

PC: Unknown

ഗാങ്‌ടോക്ക്

ഗാങ്‌ടോക്ക്

സിക്കിമിന്റെ തലസ്ഥാനമായ ഗാങ്‌ടോക്ക് വടക്കുകിഴക്കന്‍ ഇന്ത്യയിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിലൊന്നാണ്. ഹിമാലയത്തിന്റെ മടിത്തട്ടില്‍ കിടക്കുന്ന ഇവിടം അതിമനോഹരമായ കാഴ്ചകള്‍ കൊണ്ട് സമ്പന്നമൈായ ഒരിടമാണ്. വൃത്ത മുഖമുദ്രയാക്കിയ ഈ സ്ഥലത്തിന്റെ പ്രധാന വരുമാനമാര്‍ഗ്ഗം വിനോദസഞ്ചാരികളാണ്. മലനിരകളുടെ ഉയരത്തില്‍സ്ഥിതി ചെയ്യുന്ന ഹോട്ടലുകളാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങള്‍. ഇവിടെനിന്നു മനോഹരമായ താഴ്വാരങ്ങളുടെ കാഴ്ച കാണാന്‍ സാധിക്കും.

PC: Balaji Bharadwaj

ശ്രീനഗര്‍

ശ്രീനഗര്‍

മഞ്ഞുപൊതിഞ്ഞ മലനിരകള്‍ക്കിടയില്‍ കിടക്കുന്ന ശ്രീനഗര്‍ കാശ്മീരിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിലൊന്നാണ്. ദാല്‍ ലേക്ക് സ്ഥിതി ചെയ്യുന്ന ഇവിടം കാശ്മീരില്‍ ഉറപ്പായും സന്ദര്‍ശിക്കേണ്ട സ്ഥലങ്ങളിലൊന്നാണ്. തടാകത്തിനു സമീപം ഇവിടെ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ധാരാളം ഹോട്ടലുകള്‍ കാണാന്‍ കഴിയും.

PC: ZeePack

സൗത്ത് ഗോവ

സൗത്ത് ഗോവ

പാര്‍ട്ടികള്‍ക്കും ബീച്ചുകള്‍ക്കും പേരുകേട്ട ഗോവ അവധിക്കാലം ചെലവഴിക്കാന്‍ പറ്റിയ സ്ഥലങ്ങളിലൊന്നുകൂടിയാണ്. ഗോവയില്‍ ഏറ്റവും ചെലവേറിയ സ്ഥലങ്ങളിലൊന്നായാണ് സൗത്ത് ഗോവ അറിയപ്പെടുന്നത്. ടെന്‍ഷനും അലച്ചിലുകളുമെല്ലാം മാറ്റി ആശ്വസിക്കാന്‍ പറ്റുന്ന ധാരാളം ഹോട്ടലുകള്‍ ഇവിടെയുണ്ട്.

PC: Unknown

ഉദയ്പൂര്‍

ഉദയ്പൂര്‍

രാജകീയതയ്ക്ക് മറുവാക്കായി പറയാന്‍ കഴിയുന്ന ഇന്ത്യന്‍ നഗരമാണ് ഊട്ടി.
ആരെയും ആകര്‍ഷിക്കുന്ന കൊട്ടാരങ്ങളും തടാകങ്ങളുമൊക്കെയായി നിലനില്‍ക്കുന്ന ഇവിടം തടാകങ്ങളുടെ നാട് കൂടിയാണ്. ഇവിടുത്തെ ഏറ്റവും പ്രശസ്തമായ സ്ഥലമാണ് ലേക്ക് പിച്ചോള. ഈ തടാകത്തിനു നടുവില്‍ മൂന്ന് കൊട്ടാരങ്ങളെക്കൂടാതെ ഹോട്ടലുകളും കാണാന്‍ സാധിക്കും.

PC: gags9999

മുംബൈ

മുംബൈ

ഏതു പാവപ്പെട്ടവനും ഏതു പണക്കാരനും എങ്ഹനെ വേണമെങ്കിലും ജീവിക്കാന്‍ കഴിയുന്ന നഗരങ്ങളിലൊന്നാണിത്. ആഡംബരത്തിന്റെ അവസാന വാക്കായ മുംബൈ ഉറങ്ങാത്ത, സ്വപ്നങ്ങളുടെ നഗരം കൂടിയാണ്.

ഡെല്‍ഹി

ഡെല്‍ഹി

തലസ്ഥാന നഗരമായ ഡെല്‍ഹിയും ആഡംബരത്തില്‍ ഒട്ടും പിന്നിലല്ല. വിലകൂടിയ ഹോട്ടലുകളും വസതികളും നിറഞ്ഞ ഇവിടം ആരെയും ആകര്‍ഷിക്കുന്ന ഒരിടമാണ്. മെട്രോപോളിറ്റന്‍ സിറ്റിയുടെ എല്ലാ അടയാളങ്ങളും ഇവിടെ കാണാന്‍ സാധിക്കും.

PC: Larry Johnson

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X