Search
  • Follow NativePlanet
Share
» »വരുവാനില്ലാരുമെങ്കിലും നട്ടുച്ചയ്ക്കും കോടമഞ്ഞിറങ്ങി മലക്കപ്പാറ

വരുവാനില്ലാരുമെങ്കിലും നട്ടുച്ചയ്ക്കും കോടമഞ്ഞിറങ്ങി മലക്കപ്പാറ

മലക്കപ്പാറ, ഹരിതാഭയും പച്ചപ്പും തേടി യാത്ര പോകുന്ന സഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെ‌ട്ട നാടുകളിലൊന്ന്.

മലക്കപ്പാറ, ഹരിതാഭയും പച്ചപ്പും തേടി യാത്ര പോകുന്ന സഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെ‌ട്ട നാടുകളിലൊന്ന്. കേരളവും തമിഴ്നാടും അതിര്‍ത്തി പങ്കുവയ്ക്കുന്ന മലക്കപ്പാറ എന്നും സഞ്ചാരികള്‍ക്ക് കുളിരൂറുന്ന ഓര്‍മ്മകള്‍ സമ്മാനിച്ചിട്ടുള്ള ഇ‌ടങ്ങളിലൊന്നാണ്. തമിഴ്നാട്ടിലെ വാല്‍പ്പാറയിലേക്ക് പോകുമ്പോള്‍ കേരളത്തിന്റെ അതിര്‍ത്തി തീരുക മലക്കപ്പാറയിലാണ്. കേരളത്തില്‍ നിന്നും ഏറ്റവുമധികം സഞ്ചാരികള്‍ തിരഞ്ഞെടുക്കുന്ന ഡ്രൈവിങ് റൂട്ടുകളിലൊന്നായ വാല്‍പ്പാറയിലേത്ത് പോകുന്ന വഴിയുള്ള ഹോള്‍ട്ട് ഡെസ്റ്റിനേഷന്‍ കൂടിയാണ് മലക്കപ്പാറ.

Malakkappara

ലോക്ഡൗണില്‍ ഇങ്ങനെ
കേരളത്തിലെ മറ്റേതു വിനോദ സഞ്ചാര കേന്ദ്രത്തെയും പോലെ മലക്കപ്പാറയും ഈ ലോക്ഡൗണ്‍ കാലത്ത് വിശ്രമത്തിലാണ്. ആളും തിരക്കും ബഹളങ്ങളും ഒന്നുമില്ലാതെ പ്രകൃതിയോട് ചേര്‍ന്നകിട്ടിയ ദിവസങ്ങള്‍ ആഘോഷിക്കുന്ന തിരക്കിലാണ് ഈ നാട്. ദിവസേന നൂറുകണക്കിന് സഞ്ചാരികള്‍ വന്നുപോകുന്ന ഇവിടെ ഇപ്പോള്‍ പേരിനുപോലും ആരുമെത്താറില്ല. തൃശൂരുകാര്‍ക്കും സമീപ ജില്ലക്കാര്‍ക്കും വേനലിന്റെ ചൂടില്‍ നിന്നും രക്ഷപെടുവാനുള്ള ആദ്യത്തെ ഓപ്ഷനായിരുന്നു മലക്കപ്പാറ എങ്കിലും ലോക്ഡൗണ്‍ കാലമായതിനാല്‍ ഇവിടമെങ്ങും വിജനമാണ്.

നട്ടുച്ചയ്ക്കു പോലും കോടമഞ്ഞ്
ആളുകളെത്തിയില്ലെങ്കിലും മലക്കപ്പാറയ്ക്ക് മാറ്റമൊന്നും സംഭവിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷങ്ങളേക്കാളും പ്രക‍ൃതി ഇവിടെ പൊളിയാണ് എന്നു പറയാം. നട്ടുച്ചയ്ക്കു പോലും കോടമഞ്ഞ് ഇറങ്ങുന്ന കാഴ്ചയാണ് കഴിഞ്ഞ രണ്ടു മൂന്നു ദിവസങ്ങളി കലായി ഇവിടെ കാണുവാനുള്ളത്. വേനല്‍മഴ കനത്തതോടെയാണ് മലക്കപ്പാറയിലെ തേയിലത്തോ‌ട്ടങ്ങള്‍ കോടമഞ്ഞില്‍ പൊതിഞ്ഞത്. കോടമഞ്ഞിനൊപ്പം തോരാത്ത ചാറ്റല്‍മഴയും മലക്കപ്പാറയുടെ പ്രത്യേകതകളിലൊന്നാണ്.

കാടിന്‍റെ താളത്തിലലിഞ്ഞ് ചാലക്കുടിയിൽ നിന്നും വാഴച്ചാലിലേക്ക് ഒരു യാത്രകാടിന്‍റെ താളത്തിലലിഞ്ഞ് ചാലക്കുടിയിൽ നിന്നും വാഴച്ചാലിലേക്ക് ഒരു യാത്ര

കൊറോണയ്ക്കും ലോക്ഡൗണിനും ശേഷം യാത്രകൾ ഇങ്ങനെയാണ് മാറുവാൻ പോകുന്നത്കൊറോണയ്ക്കും ലോക്ഡൗണിനും ശേഷം യാത്രകൾ ഇങ്ങനെയാണ് മാറുവാൻ പോകുന്നത്

സഞ്ചാരികൾ വീട്ടിലിരുന്നപ്പോൾ ലോകത്തിനുണ്ടായ മാറ്റമാണ് മാറ്റംസഞ്ചാരികൾ വീട്ടിലിരുന്നപ്പോൾ ലോകത്തിനുണ്ടായ മാറ്റമാണ് മാറ്റം

തിരിച്ചെത്തിയ ഡോള്‍ഫിനുകളും നാട്ടിലിറങ്ങിയ മ‍ൃഗങ്ങളും...ലോക്ഡൗണില്‍ പ്രകൃതി തിരിച്ചുപിടിച്ചതിങ്ങനെതിരിച്ചെത്തിയ ഡോള്‍ഫിനുകളും നാട്ടിലിറങ്ങിയ മ‍ൃഗങ്ങളും...ലോക്ഡൗണില്‍ പ്രകൃതി തിരിച്ചുപിടിച്ചതിങ്ങനെ

Read more about: lockdown thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X