Search
  • Follow NativePlanet
Share
» »ദ്വീപിനുള്ളിലെ വിചിത്ര പക്ഷി സങ്കേതം

ദ്വീപിനുള്ളിലെ വിചിത്ര പക്ഷി സങ്കേതം

കർണ്ണാടകയിലെ ഏറ്റവും പ്രസിദ്ധ പക്ഷി സങ്കേതങ്ങളിൽ ഒന്നായ മന്ദഗഡ്ഡെ പക്ഷി സങ്കേതത്തെക്കുറിച്ച് കൂടുതലറിയാനായി വായിക്കാം

എവിടെ തിരിഞ്ഞാലും കേൾക്കുന്ന പക്ഷികളുടെ ശബ്ദം..ഒരില അനങ്ങിയാൽ പോലും ചിറകടിച്ചുയരുന്ന പക്ഷികൾ...എത്ര സൂക്ഷിച്ച് മുന്നോട്ട് പോയാലും ഒരു ചെറിയ അനക്കത്തിൽ പോലും തൊട്ടടുത്തു നിന്നും കൂട്ടമായി പറന്നുയരുന്ന പക്ഷികൂട്ടങ്ങൾ. വെറുതേ ഒരു കാട്ടിൽ കയറിയാൽ ഈ കാഴ്ചകൽ കാണാമെന്ന് കരുതേണ്ട. അതിന് മന്ദഗഡ്ഡെ പക്ഷി സങ്കേതത്തിൽ തന്നെ എത്തണം. കർണ്ണാടകയിലെ എന്നല്ല, ഇന്ത്യയിലെ തന്നെ ഏറ്റവും പ്രസിദ്ധമായ പക്ഷി സങ്കേതങ്ങളിലൊന്നാണ് ഷിമോഗയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന മന്ദഗഡ്ഡെ പക്ഷി സങ്കേതം. തുംഗ നദിയുടെ സമീപം സ്ഥിതി ചെയ്യുന്ന മന്ദഗഡ്ഡെ പക്ഷി സങ്കേതത്തിന്റെ വിശേഷങ്ങളിലേക്ക്...

 എവിടെയാണ് മന്ദഗഡ്ഡെ പക്ഷി സങ്കേതം

എവിടെയാണ് മന്ദഗഡ്ഡെ പക്ഷി സങ്കേതം

ഇന്ത്യയിലെ തന്നെ ഏറ്റവും പ്രസിദ്ധ പക്ഷി സങ്കേതമായ മന്ദഗഡ്ഡെ പക്ഷി സങ്കേതം കർണ്ണാടകയിൽ ഷിമോഗയ്ക്കടുത്താണ് സ്ഥിതി ചെയ്യുന്നത്. കർണ്ണാടകയിലെ മല്നാട് പ്രദേശത്തെ അപൂർവ്വം പക്ഷി സങ്കേതങ്ങളിലൊന്നു കൂടിയാണിത്.

ദ്വീപിനുള്ളിലെ സങ്കേതം

ദ്വീപിനുള്ളിലെ സങ്കേതം

തുംഗ നദിയിലെ ഒരു ചെറിയ ദ്വീപിനുള്ളിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. കാടുകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഈ പക്ഷി സങ്കേതത്തിന് 1.14 ഏക്കർ വിസ്തീർണ്ണം മാത്രമാണുള്ളത്. ഷിമോഗയിൽ നിന്നും 32 കിലോമീറ്റർ അകലെ, തീർഥഹള്ളിയിലേക്കുള്ള വഴിയിൽ സ്ഥിതി ചെയ്യുന്ന ഇവിടെ ഒട്ടേറെ ആളുകൾ എത്തുന്നു.

PC:Samson Joseph

 അയ്യായിരത്തിലധികം പക്ഷികൾ

അയ്യായിരത്തിലധികം പക്ഷികൾ

വളരെ കുറഞ്ഞ സ്ഥലത്തിനുള്ളിൽ സ്ഥിതി ചെയ്യുന്നതിനാൽ ഇവിടെ പക്ഷികളെ കണ്ടെത്തുക എളുപ്പമാണ് എന്നല്ലേ വിചാരിച്ചിരിക്കുന്നത്. ഏകദേശം അയ്യായിരത്തിലധികം പക്ഷികളാണ് ഇവിടെയുള്ളത്. കാഴ്ച കാണുവാൻ ഏറെ യോജിച്ച സ്ഥലമാണെങ്കിലും ഇത്രയധികം പക്ഷികളുടെ കരച്ചിൽ ചെവിയെ കുറച്ചൊന്നുമായിരിക്കില്ല അസ്വസ്ഥമാക്കുന്നത്.

ഓടിനടക്കേണ്ട

ഓടിനടക്കേണ്ട

ഇത്രയും കുറഞ്ഞ സ്ഥലത്തിനുള്ളിൽ ഇത്രത്തോളം പക്ഷികളെ കാണാൻ സാധിക്കുന്നതിനാൽ എവിടെ എത്തിയാൽ കാര്യങ്ങൾ വളരെ എളുപ്പമാണ്. കുറഞ്ഞ ദൂരത്തിനുള്ളിൽ നിന്നു തന്നെ ധാരാളം പക്ഷികളെ കാണാൻ സാധിക്കും എന്നതാണ് ഇവിടുത്തെ പ്രത്യേകത. കൂടാതെ തുംഗ നദിയുടെ സാമീപ്യവും കൂടിയാകുമ്പോൾ കാഴ്ചകളുടെ ഭംഗി വീണ്ടും വർധിക്കും.

PC:Hareesh ks

ലോകത്തെങ്ങും നിന്നുള്ള ദേശാടന പക്ഷികൾ

ലോകത്തെങ്ങും നിന്നുള്ള ദേശാടന പക്ഷികൾ

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ദേശാടന പക്ഷികളും ഇവിടെ എത്താറുണ്ട്. പ്രജനന കാലമാകുമ്പോളാണ് ഇവിടെ കൂടുതലും ദേശാടന പക്ഷികൾ എത്തുന്നത്. ഡാർട്ടേഴ്സ്, മീഡിയൻ എഗ്രെറ്റ്സ്, കൊർമോറന്റ്സ് എന്നിവയാണ് ഇവിടെ എത്തിച്ചേരുന്ന മൂന്നു പ്രധാന പക്ഷി വര്‍ഗങ്ങൾ. കൂടാതെ പൈഡ് കിങ്ഫിൽഷർ, വൂളി നെക്ക് സ്റ്റോക്ക്, നൈറ്റ് ഹെറോൺസ്, ഓപ്പൺ ബില്‍ഡ് സ്റ്റോര്‍ക്സ്, തുടങ്ങിയവയാണ് ഇവിടുത്തെ മറ്റു പ്രധാന പക്ഷിവിഭാഗങ്ങൾ.

PC:Yashhegde

മരത്തിനു മുകളിലെ കൂടുകൾ

മരത്തിനു മുകളിലെ കൂടുകൾ

ഇവിടുത്തെ പക്ഷികൾ മരങ്ങളിലെ ഏറ്റവും ഉയർന്ന ചില്ലകളിലാണ് കൂടു വയ്ക്കുന്നത്. മഴ കനക്കുന്ന സമയങ്ങളിൽ തുംഗ നദിയിൽ വെള്ളപ്പൊക്കമുണ്ടാകുമ്പോൾ കൂടുകൾക്കും ജീവനും നാശം സംഭവിക്കാതിരിക്കാനാണ് പക്ഷികൾ ഇത്രയും ഉയരത്തിൽ കൂടുവെയ്ക്കുന്നത് എന്നാണ് കരുതുന്നത്.

PC:Shashidhara halady

സന്ദർശിക്കുവാൻ പറ്റിയ സമയം

സന്ദർശിക്കുവാൻ പറ്റിയ സമയം

മന്ദഗഡ്ഡെ പക്ഷി സങ്കേതം എപ്പോൾ വേണമെങ്കിലും സന്ദർശിക്കാമെങ്കിലും ജൂലെ മുതൽ ഒക്ടോബർ വരെയുള്ള സമയമാണ് ഏറ്റവും യോജിച്ചത്. അതിൽ തന്നെ ഓഗസ്റ്റ് മാസത്തിൽ എത്തിച്ചേരുന്നതായിരിക്കും കൂടുതൽ നല്ലത്. ഇവിടെ വരുമ്പോൾ കയ്യിൽ ഒരു ക്യാമറ കരുതുവാൻ മറക്കേണ്ട. മാത്രമല്ല, പക്ഷി നിരീക്ഷണത്തിനെത്തുന്നവർക്കായി ഒരു വലിയ ടവറും ഒരുക്കിയിട്ടുണ്ട്.

PC:Yashhegde

 ട്രക്കിങ്ങ്

ട്രക്കിങ്ങ്

പക്ഷി നിരീക്ഷണം കൂടാതെ ഇവിടെ ചെയ്യുവാൻ പറ്റിയ മറ്റൊരു കാര്യമാണ് ട്രക്കിങ്ങ്. വളരെ ചെറിയ സ്ഥലമായതിനാൽ ട്രക്കിങ്ങിന് അതിൻറെ പരിമിതികൾ ഉണ്ടെങ്കിലും വ്യത്യസ്തമായ അനുഭവമായിരിക്കുമെന്ന് തീർച്ചയാണ്.

ബോട്ട് റൈഡിങ്ങ്

ബോട്ട് റൈഡിങ്ങ്

വേനൽക്കാലങ്ങളിൽ ഇവിടെ എത്തുന്നവർക്ക് വനംവകുപ്പിന്റെ നേതൃത്വത്തിൽ ബോട്ടിങ്ങിനും മറ്റുമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുന്നുണ്ട്.

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

കർണ്ണാടകയിൽ ഷിമോഗയ്ക്ക് സമീപമാണ് മന്ദഗഡ്ഡെ പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നും 32 കിലോമീറ്റർ അകലെ, തീർഥഹള്ളിയിലേക്കുള്ല പാതയിൽ യാത്ര ചെയ്താൽ പക്ഷി സങ്കേതത്തിലെത്താം.

തണുത്ത അന്തരീക്ഷവും കോടമഞ്ഞിന്റെ അകമ്പടിയിൽ ഉയർന്നു കാണുന്ന മലനിരകളും ഒക്കെ ഒരിക്കലെങ്കിലും കണ്ടില്ലെങ്കിൽ പിന്നെ സഞ്ചാരിയാണെന്നു പറഞ്ഞിട്ടെന്താ കാര്യം?തണുത്ത അന്തരീക്ഷവും കോടമഞ്ഞിന്റെ അകമ്പടിയിൽ ഉയർന്നു കാണുന്ന മലനിരകളും ഒക്കെ ഒരിക്കലെങ്കിലും കണ്ടില്ലെങ്കിൽ പിന്നെ സഞ്ചാരിയാണെന്നു പറഞ്ഞിട്ടെന്താ കാര്യം?

കായലിന്റെ മട്ട് അടിഞ്ഞ് രൂപപ്പെട്ട മട്ടാഞ്ചേരിയുടെ ചരിത്രവും കഥകളും ആരെയും അത്ഭുതപ്പെടുത്തുന്നതാണ്.കായലിന്റെ മട്ട് അടിഞ്ഞ് രൂപപ്പെട്ട മട്ടാഞ്ചേരിയുടെ ചരിത്രവും കഥകളും ആരെയും അത്ഭുതപ്പെടുത്തുന്നതാണ്.

നാലു വർഷത്തിലൊരിക്കലെത്തുന്ന വരൾച്ച, ലോകത്തിലെ ഏറ്റവും ആഢംബര ഹോട്ടൽ, നീല നഗരത്തിന്റെ പ്രത്യേകതകൾ ഇതാ നാലു വർഷത്തിലൊരിക്കലെത്തുന്ന വരൾച്ച, ലോകത്തിലെ ഏറ്റവും ആഢംബര ഹോട്ടൽ, നീല നഗരത്തിന്റെ പ്രത്യേകതകൾ ഇതാ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X