Search
  • Follow NativePlanet
Share
» »നൂറ്റാണ്ടുകൾ പഴക്കമുള്ള വട്ടെഴുത്തുകൾ,നിർമ്മാണം പൂർത്തിയാകാത്ത നാലമ്പലം...പ്രത്യേകതകളേറെയുള്ള മണ്ണൂർ

നൂറ്റാണ്ടുകൾ പഴക്കമുള്ള വട്ടെഴുത്തുകൾ,നിർമ്മാണം പൂർത്തിയാകാത്ത നാലമ്പലം...പ്രത്യേകതകളേറെയുള്ള മണ്ണൂർ

മഹാവിഷ്ണുവിനെ മഹാ ദേവനോടൊപ്പം തന്നെ ആരാധിക്കുന്ന മണ്ണൂർ മഹാ ക്ഷേത്രത്തിന്റെ വിശേഷങ്ങളിലേക്ക്....

അത്യുഗ്ര മൂർത്തിയാണെങ്കിലും തേടിയെത്തുന്നവരുടെ മുന്നിൽ കണ്ണുകളടയ്ക്കാത്ത മഹാദേവൻ...നൂറ്റാണ്ടുകളായിട്ടും ഇതുവരെയും പൂർത്തിയാവാത്ത നിർമ്മാണം...ആയിരത്തിലധികം വർഷങ്ങളുടെ പഴക്കം....വിസ്മയിപ്പിക്കുന്ന നിർമ്മാണ രീതികൾ. ജീവിതത്തിൽ ഒരിക്കലങ്കിലും വിശ്വാസികൾ തേടിയെത്തിരിക്കേണ്ട ക്ഷേത്രങ്ങളിലൊന്നാണ് മണ്ണൂർ മഹാദേവ ക്ഷേത്രം. മഹാവിഷ്ണുവിനെ മഹാ ദേവനോടൊപ്പം തന്നെ ആരാധിക്കുന്ന മണ്ണൂർ മഹാ ക്ഷേത്രത്തിന്റെ വിശേഷങ്ങളിലേക്ക്....

നാഗരാജാവ് വാഴുന്ന മണ്ണാറശ്ശാല മുതൽ വാസുകി പ്രത്യക്ഷപ്പെട്ട പാമ്പുംമേക്കാട്ട് വരെ...നാഗരാജാവ് വാഴുന്ന മണ്ണാറശ്ശാല മുതൽ വാസുകി പ്രത്യക്ഷപ്പെട്ട പാമ്പുംമേക്കാട്ട് വരെ...

മണ്ണൂർ മഹാദേവ ക്ഷേത്രം

മണ്ണൂർ മഹാദേവ ക്ഷേത്രം

കാലപ്പഴക്കം കൊണ്ട് ചരിത്രത്താളുകളിൽ ഇടംനേടിയിരിക്കുന്ന ക്ഷേത്രമാണ് മണ്ണൂർ മഹാദേവ ക്ഷേത്രം. നൂറ്റാണ്ടുകളുടെ പഴക്കവും ക്ഷേത്രത്തിൽ നിന്നും കണ്ടെത്തിയ ചരിത്ര ലിഖിതങ്ങളും ഒക്കെ ഈ ദേവാലയം വിശ്വാസികളേക്കാൾ ചരിത്ര പ്രേമികളുടെ സങ്കേതമാണ്.

എവിടെയാണ്

എവിടെയാണ്

കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിക്കടുത്താണ് മണ്ണൂർ മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

പുരാതന ക്ഷേത്രങ്ങളിലൊന്ന്

പുരാതന ക്ഷേത്രങ്ങളിലൊന്ന്

കോഴിക്കോട് ജില്ലയിലെ എന്നല്ല, കേരളത്തിലെ തന്നെ അതിപുരാതനമായ ക്ഷേത്രങ്ങളിലൊന്നായാണ് മണ്ണൂർ മഹാദേവ ക്ഷേത്രത്തിനെ കണക്കാക്കുന്നത്. കൃത്യമായ രേഖകളും മറ്റും ഇല്ലെങ്കിലും ആയിരത്തിലധികം വർഷം ഇതിനു പഴക്കമുണ്ടത്രെ. ക്ഷേത്ര ചുവരുകളിലെ വട്ടെഴുത്തുകളാണ് ക്ഷേത്രത്തിന്റെ പഴക്കത്തിലേക്ക് വെളിച്ചം വീശുന്ന പ്രധാന കണ്ണികൾ. ഇവയിൽ മിക്കവയ്ക്കും 400 വർഷത്തിലധികം പഴക്കമുണ്ടത്രെ. എന്നാൽ ക്ഷേത്രത്തെക്കുറിച്ചും ക്ഷേത്രത്തിലെ ലിഖിതങ്ങളെക്കുറിച്ചും ഇതുവരെയും വേണ്ടത്രെ പഠനങ്ങൾ നടന്നിട്ടില്ലാത്തതാണ് ക്ഷേത്ര പ്രാധാന്യം മനസ്സിലാക്കുന്നതിന് പ്രധാന തടസ്സമായി നിലകൊള്ളുന്നത്.

PC:RajeshUnuppally

പരശുരാമൻ പ്രതിഷ്ഠിച്ച അഘോര ശിവൻ

പരശുരാമൻ പ്രതിഷ്ഠിച്ച അഘോര ശിവൻ

പരശുരാമൻ പ്രതിഷ്ഠ നടത്തിയ 108 ശിവാലയങ്ങളിലൊന്നായാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്. അത്യുഗ്ര മൂർത്തിയായ അഘോറ ശിവനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. ശിവന്റെ പഞ്ചമുഖങ്ങളിൽ നടുവിലത്തേതാണത്രെ അഘോര ശിവൻ. മഹാവിഷ്ണുവിൻറെ സാന്നിധ്യം ഇവിടെയുണ്ട്. അതിന് പ്രധാന കാരണമായി പറയുന്നത് ദക്ഷയാഗവുമായി ബന്ധപ്പെട്ട കഥയാണ്. ദക്ഷയാഗത്തിൽ അപമാനിക്കപ്പെട്ടതിനെ തുടർന്ന് സതീ ദേവി ജീവത്യാഗം ചെയ്യുകയായിരുന്നുവല്ലോ. അങ്ങനെ കുപിതനായ ശിവന്റെ ക്രോധത്താൽ ദക്ഷന് സ്വന്തം ശിരസ് നഷ്ടമാവുകയും പകരം ആടിന്റെ ശിരസ് ലഭിക്കുകയും ചെയ്തുവത്രെ. അതിലും കോപം അടങ്ങാതെ നിന്ന ശിവനെ സുദർശന ചക്ര സഹായത്തോടെ ആശ്വസിപ്പിച്ചത് മഹാ വിഷ്ണുവാണത്രെ. അങ്ങനെയാണ് മണ്ണൂർ ക്ഷേത്രത്തിൽ വന്നതെന്നാണ് വിശ്വാസം.

പുറം തിരിഞ്ഞു നിൽക്കുന്ന ആനയുടെ രൂപത്തിലുള്ള ശ്രീകോവിൽ

പുറം തിരിഞ്ഞു നിൽക്കുന്ന ആനയുടെ രൂപത്തിലുള്ള ശ്രീകോവിൽ

നിർമ്മാണത്തിൽ ഒട്ടേറെ പ്രത്യേകതകൾ കണ്ടെത്തുവാൻ സാധിക്കുന്ന ഒരിടമാണിത്. ശിവക്ഷേത്രവും ഒരു മഹാ വിഷ്ണു ക്ഷേത്രവുമാണ് ഇവിടെയുള്ളത്. ഇതിൽ പഴക്കം കൂടുതലുള്ളത് ശിവ ക്ഷേത്രത്തിനാണ്. പരമ്പരാഗത കേരള-ദ്രാവിഡ ശൈലിയിലാണ് ക്ഷേത്രത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്. വളരെ വ്യത്യസ്തമായ രീതിയിലാണ് ഇവിടെ ശിവ ക്ഷേത്രത്തിന്റെ ശ്രീ കോവിൽ നിർമ്മിച്ചിരിക്കുന്നത്. ചെങ്കല്ലിൽ പുറം തിരിഞ്ഞു നിൽക്കുന്ന ആനയുടെ ആകൃതിയിലാണ് ഇതുള്ളത്. ഗജപൃഷ്ഠാകൃതിയിൽ രണ്ടു നിലകളിലായാണ് ഇതുള്ളത്. ഒട്ടേറെ ചിത്രപ്പണികൾ കാണപ്പെടുന്ന ഇതിന്റെ പഴക്കം ഇതുവരെയും നിർണ്ണയിക്കുവാൻ സാധിച്ചിട്ടില്ല.
പടിഞ്ഞാറോട്ട് ദർശനമായാണ് ശിവലിംഗം പ്രതിഷ്ഠിച്ചിരിക്കുന്നത്.
തന്റെ കടുത്ത രൗദ്ര ഭാവത്തിന് ശമനം വരുത്തുവാനാണ് ശിവൻ തന്നെ ഇവിടെ മഹാവിഷ്ണുവിനെ പ്രതിഷ്ഠിച്ചത് എന്നുമൊരു വിശ്വാസമുണ്ട്.

ഒരിക്കലെങ്കിലും സന്ദര്‍ശിക്കേണ്ട ക്ഷേത്രങ്ങള്‍ ഒരിക്കലെങ്കിലും സന്ദര്‍ശിക്കേണ്ട ക്ഷേത്രങ്ങള്‍

PC:Kerala Tourism

പണിതീരാത്ത നാലമ്പലം

പണിതീരാത്ത നാലമ്പലം

ശിവ ക്ഷേത്രത്തിനും വിഷ്ണു ക്ഷേത്രത്തിനും രണ്ട് നാലമ്പലങ്ങളാണുള്ളത്. എന്നാൽ ശിവ ക്ഷേത്രത്തിൻരെ നാലമ്പല നിർമ്മാണം ഇതുവരെയും പൂർത്തിയാക്കുവാൻ സാധിച്ചിട്ടില്ല. പണിതീരാത്ത ഇതിൻറെ അടിത്തറ ഇന്നും ഇവിടെ കാണാം. പരമ്പരാഗത കേരളീയ ശൈലിയിലാണ് വിഷ്ണു ക്ഷേത്രത്തിന്റെ നാലമ്പല നിർമ്മാണം നടത്തിയിരിക്കുന്നത്.
ചതുരാകൃതിയിലാണ് വിഷ്ണു ക്ഷേത്രമുള്ളത്.

ക്ഷേത്ര സമയം

ക്ഷേത്ര സമയം

പുലർച്ചെ 6.00 മുതൽ വൈകിട്ട് 9.00 വരെയാണ് ക്ഷേത്രം തുറന്നിരിക്കുക. ദിവസേന രണ്ടു പൂജകൾ മാത്രമാണ് ഇവിടെയുള്ളത്. ധനു മാസത്തിലെ തിരുവാതിര, കുംഭമാസത്തിലെ ശിവരാത്രി എന്നിവ മാത്രമാണ് ഇവിടെ ഇപ്പോൾ ആഘോഷിക്കുന്നത്. ഗണപതി, ശാസ്താവ് എന്നീ രണ്ടു ഉപ പ്രതിഷ്ഠകളാണ് ഇവിടെയുള്ളത്.

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടി മുല്ലപ്പള്ളി-ചാലിയം റോഡിലാണ് മണ്ണൂർ മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കടലുണ്ടിയിൽ നിന്നും ക്ഷേത്രത്തിലേക്ക് 18 കിലോമീറ്ററും കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 16 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം.

കേരളത്തിനും തമിഴ്നാടിനും ഒരുപോലെ പ്രിയപ്പെട്ട പുറ്റിൽ വസിക്കുന്ന ഭഗവതി കേരളത്തിനും തമിഴ്നാടിനും ഒരുപോലെ പ്രിയപ്പെട്ട പുറ്റിൽ വസിക്കുന്ന ഭഗവതി

എല്ലാ ദിവസവും കെട്ടിയാടുന്ന തെയ്യവും നായകൾക്കു വിലക്കില്ലാത്ത സന്നിധിയും..ഇത് പറശ്ശിനിക്കടവ് എല്ലാ ദിവസവും കെട്ടിയാടുന്ന തെയ്യവും നായകൾക്കു വിലക്കില്ലാത്ത സന്നിധിയും..ഇത് പറശ്ശിനിക്കടവ്

ഒരു ഗ്രാമത്തിലെ 9 നന്ദി ക്ഷേത്രങ്ങൾ..രോഗങ്ങൾ അകറ്റുന്ന ക്ഷേത്രക്കുളം...വിശ്വസിച്ചേ മതിയാവൂ!! ഒരു ഗ്രാമത്തിലെ 9 നന്ദി ക്ഷേത്രങ്ങൾ..രോഗങ്ങൾ അകറ്റുന്ന ക്ഷേത്രക്കുളം...വിശ്വസിച്ചേ മതിയാവൂ!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X