Search
  • Follow NativePlanet
Share
» »സിക്കിമിലെ സ്വിറ്റ്സർലൻഡിലേക്കൊരു യാത്ര

സിക്കിമിലെ സ്വിറ്റ്സർലൻഡിലേക്കൊരു യാത്ര

സാഹസികരെയും സഞ്ചാരികളെയും ഒക്കെ മാടി വിളിക്കുന്ന സിക്കിമിന്റെയും ഇവിടുത്തെ മൗണ്ട കതാവോയുടെയും വിശേഷങ്ങൾ

വടക്കു കിഴക്കൻ ഇന്ത്യയുടെ സ്വിറ്റ്സർലൻഡ്...എവിയെ നോക്കിയായും മഞ്ഞിൽ പുതഞ്ഞു കിടക്കുന്ന പർവ്വതങ്ങളും മരങ്ങളും...സിക്കിമിലെ ഏറ്റവും മനോഹരമായ കാഴ്ചകളും അനുഭവങ്ങളും ഒരുക്കിയിരിക്കുന്ന കതാവോ പർവ്വതവും പരിസരങ്ങളും പക്ഷേ, സഞ്ചാരികൾക്കിടയിൽ അത്രകണ്ട് പ്രശസ്തമല്ല. ഭാവനയിൽ കാണുവാൻ പോലും കഴിയാത്തത്ര ഭംഗി നിറഞ്ഞിരിക്കുന്ന ഇവിടം ഒരിക്കലെങ്കിലും കണ്ടിരിക്കണം എന്ന കാര്യത്തിൽ സംശയമില്ല. സാഹസികരെയും സഞ്ചാരികളെയും ഒക്കെ മാടി വിളിക്കുന്ന സിക്കിമിന്റെയും ഇവിടുത്തെ മൗണ്ട കതാവോയുടെയും വിശേഷങ്ങൾ

മൗണ്ട് കതാവോ

മൗണ്ട് കതാവോ

വടക്കേ സിക്കിമിന്റെ ഭാഗമായി 144 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന മൗണ്ട് കതാവോ സിക്കിമിലെ ഏറ്റവും മനോഹരമായ ഇടങ്ങളിലൊന്നാണ്. സമുദ്ര നിരപ്പിൽ നിന്നും 15000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടം തേടി ഈ അടുത്ത കാലത്തായി ഒരുപാട് സഞ്ചാരികൾ എത്താറുണ്ട്

സിക്കിമിലെ സ്വിറ്റ്സർലന്‍ഡ്

സിക്കിമിലെ സ്വിറ്റ്സർലന്‍ഡ്

തണുപ്പും മഞ്ഞും നിറഞ്ഞ ഇവിടുത്തെ അന്തരീക്ഷം മൗണ്ട് കതാവോയെ സിക്കിമിന്റെ സ്വിറ്റ്സർലൻഡാക്കി മാറ്റിയിട്ടുണ്ട്. മഞ്ഞിൽ പുലർന്ന് മഞ്ഞിൽ തന്നെ അസ്തമിക്കുന്ന ദിവസങ്ങളാണ് ഇവിടുത്തെ പ്രത്യേകത.

സാഹസികർക്കൊരിടം

സാഹസികർക്കൊരിടം

സാഹസികതയെ സ്നേഹിക്കുന്ന ഒരാളാണ് നിങ്ങളെങ്കിൽ വടക്കു കിഴക്കൻ ഇന്ത്യയിൽ ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കുവാനില്ല. അത്രയധികം വൈവിധ്യ കാര്യങ്ങളാണ് ഇവിടെ സാഹസിക പ്രിയർക്ക് കാണുവാനും ചെയ്യുവാനുമുള്ളത്. സ്കീയിങ്, സ്നോ ബോഡിംങ്, സ്നോട്യൂബിങ്, ഗ്രൈന്റിംങ് എന്നിങ്ങനെ സന്ദര്‍ശകരെ രസിപ്പിക്കുന്ന വിനോദവിഭവങ്ങള്‍ ഇവിടെ എത്തിയാൽ കാണുകയും അനുഭവിക്കുകയും വേണം. മഞ്ഞുകാലത്ത് വന്നാലാണ് ഈ വിനോദങ്ങളെല്ലാം അതിന്റെ എക്ട്രീം ലെവലിൽ ആസ്വദിക്കുവാൻ സാധിക്കുക.

കയറണമെങ്കിൽ അനുമതി വേണം

വടക്കു കിഴക്കൻ ഇന്ത്യയിലെ മറ്റിടങ്ങളെ പോലെ തന്നെ മൗണ്ട് കതാവോയുടെ പ്രദേശത്ത് പ്രവേശിക്കണമെങ്കിൽ അനുമതി മുൻകൂട്ടി വാങ്ങിയിരിക്കണം. മിലിട്ടറി ബേസ് ക്യാംപിന്റെ പ്രദേശമായതിനാലാണ് മുൻകൂട്ടിയുള്ള അനുമതി വേണ്ടത്. ഇന്നർ ലൈൻ പെർമിറ്റ് സിക്കിമിലെത്തുമ്പോൾ തന്നെ സംഘടിപ്പിക്കുവാന്‍ ശ്രദ്ധിക്കുക. മറ്റു സ്ഥലങ്ങൾ സന്ദർശിക്കുവാനും ഇത് പ്രയോജനപ്പെടും.

ലാച്ചുങ്ങിലേക്കുള്ള വഴിയേ

കാര്യം അതിമനോഹരമായ പ്രദേശം ഒക്കെയാണെങ്കിലും ഇവിടെ മാത്രം കാണാനായി ഇത്രയും ദൂരം യാത്ര ചെയ്യുക എന്നത് ഒരു നല്ല തീരുമാനം ആയിരിക്കില്ല. അതുകൊണ്ട് തന്നെ സമീപ ഇടങ്ങളും കാണുവാൻ പറ്റുന്ന രീതിയിൽ ഒരു ട്രിപ് പ്ലാൻ ചെയ്യുക.

ലാച്ചുങ് കാണാം

ലാച്ചുങ് കാണാം

സാധാരണയായി ലാച്ചെനിലേക്കുള്ള യാത്രയിൽ പോകുവാൻ പറ്റിയ ഒരിടമായാണ് സഞ്ചാരികൾ മൗണ്ട് കതാവോയെ തിരഞ്ഞെടുക്കുന്നത്. ലാച്ചെനിൽ നിന്നും ഇവിടേക്ക് 24 കിലോമീറ്റർ മാത്രമാണ് ദൂരം. എന്നാൽ ടൂർ പാക്കേജിൽ പോകുമ്പോൾ ഒന്നിലും കതാവോയെ ഉൾപ്പെടുത്താറില്ല. വേറെ ചാർജ് കൊടുത്താണ് ഇവിടേക്ക് പോകേണ്ടത്.

PC:Jaiprakashsingh

ലാച്ചുങ്

ലാച്ചുങ്

സമുദ്ര നിരപ്പിൽ നിന്നും 2750 അടി ഉയരത്തിൽ കിടക്കുന്ന ഇടമാണ് ലാച്ചുങ് .മലകൾക്കിടയിൽ അമർന്നു പോയപോലെ കിടക്കുന്ന പട്ടണമാണിത്. ഇവിടെ സോപ്പുപെട്ടി പോലെ നിർമ്മിച്ചിരിക്കുന്ന വീടുകളും മഞ്ഞുപൊടിഞ്ഞ പർവ്വതങ്ങളും ഒക്കെയാണ് കാണുവാനുള്ളത്.

PC:Indrajit Das

എഴുത്തുകാരുടെ പ്രിയ കേന്ദ്രം

"ഒരു ചെറിയ മല" എന്നര്‍ത്ഥം വരുന്ന ലാചുംഗ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള എഴുത്തുകാരുടെ പ്രിയഭൂമികയാണ്. ഭാവനകള്‍ക്കും സര്‍ഗ്ഗസൃഷ്ടികള്‍ക്കും അവരെ തുണച്ചത് ലാചുംഗ് പട്ടണമാണ് . യും താങ് എന്ന പേരില്‍ ഇവിടെയുള്ള ആശ്രമം വളരെ പ്രസിദ്ധമാണ്. ലോകത്തിന്റെ പലകോണില്‍ നിന്നുമുള്ള ആളുകള്‍ ഈ ആശ്രമം സന്ദര്‍ശിക്കാറുണ്ട്. ലാചുംഗ് നിവാസികളില്‍ ഭൂരിഭാഗവും ലാപ്ച, ടിബറ്റന്‍ ആദിമവാസികളുടെ പിന്മുറക്കാരാണ്. ലാചുംഗ്പകള്‍ എന്ന് അറിയപ്പെടുന്ന ഇവരുടെ സംസാര ഭാഷ നേപ്പാളിയും ലെപ്ച, ഭൂട്ടിയ എന്നിവയുമാണ്.

യുംതാങ് വാലി

യുംതാങ് വാലി തേടിയുള്ള യാത്രയാണ് മിക്കപ്പോളും സഞ്ചാരികളെ ലാച്ചനിലെത്തിക്കുന്നത്. ഭൂമിയിലെ സ്വർഗ്ഗം എന്നാണ് ഈ സ്ഥലത്തെ സഞ്ചാരികൾ വിശേഷിപ്പിക്കുന്നത്. പ്രകൃതി ഒരുക്കിയിരിക്കുന്ന വിസ്മയങ്ങളാണ് ഇവിടെയുള്ളത്. പൂക്കളുടെ താഴ്വര എന്നും ഇത് അറിയപ്പെടുന്നു. ഗാംഗ്ടോക്കിൽ നിന്നും 140 കിലോമീറ്ററാണ് ദൂരം. ഫെബ്രുവരി മുതൽ മാർച്ച് വരെയുള്ള സമയത്ത് ഇവിടം സന്ദർശിക്കുന്നതാവും നല്ലത്.

സീറോ പോയന്റ്

ലാച്ചെനിൽ നിന്നും ഇവിടേക്ക് 23 കിലോമീറ്റർ സഞ്ചരിക്കണം. റോഡുകൾ അവസാനിക്കുന്ന ഇവിടെ നിന്നുള്ള കാഴ്ചകൾക്ക് പറഞ്ഞറിയിക്കുവാൻ പറ്റാത്ത ഭംഗിയാണ്. ആകാശത്തോളം ഉയർന്നു നിൽക്കുന്ന പർവ്വതങ്ങൾക്കു താഴെ മൂന്നു നദികൾ സംഗമിക്കുന്ന കാഴ്ച അത്ഭുതപ്പെടുത്തുന്നതാണ്.

കാണേണ്ട മറ്റിടങ്ങൾ

ലാച്ചെൻ ആശ്രമം, ഹോട്ട് വാട്ടർ സ്പിംഗ്, ഗുരുഡോങ്മാർ തടാകം, ചോപ്താ വാലി, തുടങ്ങിയ ഇടങ്ങളും ഇവിടേക്കുള്ള യാത്രയിൽ ഉൾപ്പെടുത്താം.

സന്ദർശിക്കുവാൻ പറ്റിയ സമയം

മാർച്ച് മുതൽ ജൂൺ വരെയുള്ള സമയമാണ് മൗണ്ട് തകാവോ സന്ദർശിക്കുവാൻ യോജിച്ചത്. ഇവിടുത്തെ സാഹസിക വിനോദങ്ങളായ സ്കീയിങ്, സ്നോ ബോഡിംങ്, സ്നോട്യൂബിങ്, ഗ്രൈന്റിംങ് ഒക്കെ ആസ്വദിക്കണമെങ്കിൽ മഞ്ഞുകാലത്ത് തന്നെ എത്തണം. ഡിസംബർ മുതൽ ഫെബ്രുവരി വരെയാണ് നല്ല മഞ്ഞുവീഴ്ചയുള്ള സമയം

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

നോർത്ത് സിക്കിമിലാണ് മൗണ്ട് കതാവോ സ്ഥിതി ചെയ്യുന്നത്. തലസ്ഥാനമായ ഗാംഗ്ടോക്കിൽ നിന്നും 144 കിലോമീറ്ററും ലാച്ചുങ്ങിൽ നിന്നും 24 കിലോമീറ്ററുമാണ് ദൂരം.
ലാച്ചുംഗില്‍ നിന്ന് 139 കിലോമീറ്റര്‍ അകലെയുള്ള ന്യൂ ജല്‍ പൈ ഗുരിയാണ് സമീപസ്ഥമായ റെയില്‍വേ സ് റ്റേഷന്‍ . ഇന്ത്യയിലെ എല്ലാ പ്രമുഖ റെയിവേ സ്റ്റേഷനുകളിലേക്ക് നിരന്തരം ട്രയിനുകളുമുണ്ട്. ജല്‍ പൈ ഗുരി, ന്യൂ ജല്‍ പൈ ഗുരി, ന്യൂ ജല്‍ പൈ ഗുരി റോഡ് എന്നിവയാണ് ഇവിടത്തെ മൂന്ന് സ്റ്റേഷനുകള്‍ .

ലാചുംഗില്‍ നിന്ന് 128 കിലോമീറ്റര്‍ അകലെ പശ്ചിമ ബംഗാളിലുള്ള ബഗ് ദോഗ്ര അന്തരാഷ് ട്ര വിമാനത്താവളമാണ് സമീപസ്ഥമായ വ്യോമതാവളം. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ഗുവാഹട്ടി എന്നീ നഗരങ്ങളിലേക്ക് ഇവിടെ നിന്ന് ഫ്ലൈറ്റുകളുണ്ട്.

ഇന്നർലൈൻ പെർമിറ്റ് ലഭിക്കുവാൻ

ഇന്നർലൈൻ പെർമിറ്റ് ലഭിക്കുവാൻ

വടക്കു കിഴക്കൻ ഇന്ത്യയിലേക്ക് യാത്ര പോകുന്നതിനു മുൻപ് തീർച്ചയായും കയ്യിൽ കരുതേണ്ട ഒന്നാണ് ഇന്നർ ലൈൻ പെർമിററ്.
ഐ.എല്‍.പി. എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഇന്നര്‍ലൈന്‍ പെര്‍മിറ്റ് ഇന്ത്യ ഗവണ്‍മെന്റ് ഇന്ത്യയിലെ സംരക്ഷിത ഇടങ്ങള്‍ സന്ദര്‍ശിക്കാന്‍ നല്കുന്ന അനുമതിയാണ്. രാജ്യാന്തര അതിര്‍ത്തിയോട് ചേര്‍ന്നുള്ള സംസ്ഥാനങ്ങളും അവിടുത്തെ പ്രധാനപ്പെട്ട സ്ഥലങ്ങളും സന്ദര്‍ശിക്കാന്‍ ഇത് അത്യാവശ്യമാണ്.

വോട്ടർ ഐഡി/ഡ്രൈവിങ്ങ് ലൈസന്‍സ്/ അല്ലെങ്കിൽ അതുപോലുള്ള തിരിച്ചറിയൽ രേഖകൾ നാലുപാസ്പോർട്ട് സൈസ് ഫോട്ടോയൊടൊപ്പം സമർപ്പിച്ച് പ്രത്യേക അപേക്ഷ കൊടുത്താൽ പെർമിറ്റ് ലഭിക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X