Search
  • Follow NativePlanet
Share
» »ജയ്പൂരിൽ മറക്കാതെ ചെയ്യേണ്ട കാര്യങ്ങള്‍

ജയ്പൂരിൽ മറക്കാതെ ചെയ്യേണ്ട കാര്യങ്ങള്‍

ജയ്പൂരിൽ സമയമെടുത്ത് ചെയ്യേണ്ട ചില കാര്യങ്ങള്‍

പിങ്ക് സിറ്റി... കാലാകാലങ്ങളായി ജയ്പൂരിനെ സഞ്ചാരികൾ സ്നേഹത്തോടെ വിളിക്കുന്ന പേര്...ശക്തരായ രാജാക്കന്മാരുടെയും സുന്ദരിമാരായ റാണിമാരുടെയും അതിശയിപ്പിക്കുന്ന കഥകൾ കൊണ്ട് സമ്പന്നമായ ഇവിടെ എത്തിയാൽ ചെയ്തു തീർക്കേണ്ട കാര്യങ്ങൾ കുറേയുണ്ട്. മുത്തശ്ശി പറഞ്ഞു തന്ന കഥകളിലെ കൊട്ടാരങ്ങളും അവിടെയുറങ്ങിക്കിടക്കുന്ന കഥകളും അതിന്റ കൊത്തുപണികളും പിന്നെയുള്ള ജോരി ബസാറും ഒക്കെയായി ചെയ്യേണ്ട കാര്യങ്ങൾ പലതുണ്ട്. മീനാകാരി ജ്വല്ലറിയും ബന്ദാനിയും ബ്ലോക്ക് പ്രിന്റഡ് ഫാബ്രിക്കും ഒക്കെ വാങ്ങികൂട്ടുമ്പോള്‍ മറന്നു പോകരുതാത്ത ചില കാര്യങ്ങളുണ്ട്. കൊട്ടാരക്കാഴ്ചകളും ഷോപ്പിങ്ങും ഒക്കെ കഴിഞ്ഞ് ജയ്പൂരിൽ സമയമെടുത്ത് ചെയ്യേണ്ട ചില കാര്യങ്ങള്‍..

ഗൽതാജി ക്ഷേത്രത്തിലേക്ക് ഒരു സന്ദർശനം

ഗൽതാജി ക്ഷേത്രത്തിലേക്ക് ഒരു സന്ദർശനം

ക്ഷേത്രക്കുളങ്ങള്‍ കൊണ്ട് സമ്പന്നമായ ഗൽതാജി ക്ഷേത്ര സന്ദർശനമാണ് ജയ്പൂരിലെത്തിയാൽ ചെയ്തു തീർക്കേണ്ട കാര്യങ്ങളിലൊന്ന്. പിങ്ക് നിറത്തിലുള്ള കല്ലുകൾ ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്ന ഈ ക്ഷേത്രം പതിനെട്ടാം നൂറ്റാണ്ടിലാണ് നിർമ്മിച്ചത്. ഒരു കൊട്ടാരത്തിന്റെ രൂപത്തിൽ നിർമ്മിച്ചിരിക്കുന്ന ഈ ക്ഷേത്രം അക്കാലത്തെ മനോഹരമായ നിർമ്മിതികളിലൊന്നായാണ് അറിയപ്പെടുന്നത്. കുരങ്ങുകളുടെ ക്ഷേത്രം എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു.

PC:China Crisis

രാജ്മന്ദിറിൽ നിന്നും ഒരു സിനിമ

രാജ്മന്ദിറിൽ നിന്നും ഒരു സിനിമ

ക്ഷേത്ര സന്ദർശനത്തോടെ ജയ്പൂരിലെ ഓഫ് ബീറ്റ് കാര്യങ്ങൾ അവസാനിച്ചു എന്നു കരുതേണ്ട. ഏഷ്യയുടെ അഭിമാനം എന്നറിയപ്പെടുന്ന രാജ്മന്ദിർ സിനിമാ പ്രദർശന ശാലയിലെ ഒരു സിനിമ കാണൽ മാത്രം ജയ്പൂരിലെ യാത്ര അനുഭവം മാറ്റി മറിയ്ക്കുവാൻ. ഇന്ത്യക്കാർ മാത്രമല്ല, വിദേശികളും തേടിയെത്തുന്ന ഇവിടെ കൂടുതലും പ്രദർശിപ്പിക്കുന്നത് ബോളിവുഡ് ചിത്രങ്ങളാണ്. സിനിമ തുടങ്ങുന്നതിന് ഒരു മണിക്കൂർ മുൻപ് മുതൽ ഏഴു ദിവവം വരെ മുൻകൂട്ടി ടിക്കറ്റുകൾ ബുക്ക് ചെയ്യുവാൻ കഴിയും. ജയ്പൂരിന്റെ ഒരു തനിനാടൻ പരിഛേദനം കാണണമെങ്കിലും ഇവിടെ കയറിയാൽ മതി. ആട്ടവും പാട്ടുമായി സിനിമ കാണാനും ഉല്ലസിക്കുവാനും ഒരു പാട് നാട്ടുകാർ എത്താറുണ്ട്.

PC:official site

നഗരത്തിന്‍റെ ചരിത്രം കാണാൻ സിറ്റി പാലസ്

നഗരത്തിന്‍റെ ചരിത്രം കാണാൻ സിറ്റി പാലസ്

ജയ്പൂരിൻറെ ചരിത്രം തേടിയൊരു യാത്രയാണ് പ്ലാൻ ചെയ്യുന്നതെങ്കിൽ സിറ്റി പാലസിലേക്ക് വച്ചു പിടിക്കാം. നഗരത്തിൻറെ ചരിത്രം ഇത്രയധികം നമോഹരമായി മനസ്സിലാക്കുവാൻ പറ്റിയ മറ്റൊരു പ്രദേശമില്ല എന്നതാണ് സത്യം. നഗരത്തിന്റെ പഴയ പ്രാന്തപ്രദേശത്താണ് സിറ്റി പാലസ് സ്ഥിതി ചെയ്യുന്നത്.

PC:TheLastCur8r

നഹർഗഡ് കോട്ടയിൽ നിന്നും കാഴ്ച കാണാം

നഹർഗഡ് കോട്ടയിൽ നിന്നും കാഴ്ച കാണാം

നഗരത്തിന്റെ സൗന്ദര്യം കണ്ടാൽ മതി എന്നുണ്ടെങ്കിൽ അതിനു പറ്റിയ ഒരിടമുണ്ട്. പതിനെട്ടാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട നഹർഗഡ് കോട്ടയിൽ നിന്നുള്ള ജയ്പൂരിന്റെ കാഴ്ചകൾ ഇവിടെ എത്തുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ടതാണ്.

PC:vsvinaykumar

മടുക്കുന്ന വരെ ഷോപ്പ് ചെയ്യാൻ ജോഹ്രി ബസാർ

മടുക്കുന്ന വരെ ഷോപ്പ് ചെയ്യാൻ ജോഹ്രി ബസാർ

രാജസ്ഥാനിലെത്തിയാൽ ഷോപ്പിങ്ങ് നടത്താതെ മടങ്ങുവാനാവില്ലല്ലോ...കരകൗശല വസ്തുക്കളും വസ്ത്രങ്ങളും ആഭരണങ്ങളും ഒക്കെയുള്ള ഇവിടുത്തെ മാർക്കറ്റുകൾ ആരുടെയും ഹൃദയം കവരുന്നവയാണ്. വളകളാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത. വിവിധ ഡിസൈനുകളിലുള്ള വളകൾ ഇവിടെ ലഭിക്കും.

PC:renato agostini

ആംബെർ കോട്ട കാണാം

ആംബെർ കോട്ട കാണാം

ജയ്പൂരിലെത്തുന്നവരോട് ആംബെർ കോട്ട കാണമെന്നു പറയുന്നത് തന്നെ മണ്ടത്തരമാണ്. ഇവിടെ എത്തിയാൽ മറക്കാതെ പോയി കണ്ടിരിക്കേണ്ട സ്ഥലങ്ങളിൽ ഒന്നാണിത്.

ആംബെർ കോട്ടയെക്കുറിച്ച് കൂടുതൽ വായിക്കാം

പത്മാവത്‌ വിവാദം അനുഗ്രഹമായ റിയല്‍ പത്മാവതി കോട്ട!!പത്മാവത്‌ വിവാദം അനുഗ്രഹമായ റിയല്‍ പത്മാവതി കോട്ട!!

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കാർസോക്കിന്റെ വിശേഷങ്ങൾ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കാർസോക്കിന്റെ വിശേഷങ്ങൾ

വാതിലുകളില്ലാത്ത വീടുകൾ...മോഷണം നടത്തിയാൽ കാഴ്ച പോകും!! ഇങ്ങനെയൊരു അതിശയ ഗ്രാമം ഇവിടെയോ? വാതിലുകളില്ലാത്ത വീടുകൾ...മോഷണം നടത്തിയാൽ കാഴ്ച പോകും!! ഇങ്ങനെയൊരു അതിശയ ഗ്രാമം ഇവിടെയോ?

Read more about: jaipur shopping market rajasthan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X