Search
  • Follow NativePlanet
Share
» »ജീവിതത്തിലൊരിക്കലെങ്കിലും കണ്ടിരിക്കേണ്ട ക്ഷേത്രങ്ങൾ!!

ജീവിതത്തിലൊരിക്കലെങ്കിലും കണ്ടിരിക്കേണ്ട ക്ഷേത്രങ്ങൾ!!

ജീവിതത്തിൽ ഒരിക്കലെങ്കിലു സന്ദർശിച്ചിരിക്കേണ്ട കുറച്ച് ക്ഷേത്രങ്ങൾ പരിചയപ്പെടാം...

By Elizabath Joseph

ക്ഷേത്രദർശനം പുണ്യമായി കരുതുന്നവരാണ് നമ്മൾ. എത്ര തിരക്കുകളുണ്ടെങ്കിലും ആഴ്ചയിൽ ഒരു ദിവസമെങ്കിലും ക്ഷേത്രത്തിൽപോയി സ്വയം സമർപ്പിച്ച് പ്രാർഥിക്കാത്തവർ കാണില്ല. എന്നാൽ പ്രായം കുറച്ചായി എന്നു തോന്നുമ്പോൾ ക്ഷേത്രദർശനത്തിനും മറ്റു ഭക്തി കാര്യങ്ങൾക്കും മുമ്പെങ്ങുമില്ലാത്ത വിധത്തിൽ പ്രാധാന്യം കൊടുക്കുന്നത് ഇപ്പോഴത്തെ ഒരു പ്രവണതയാണ്. അതുകൊണ്ടുതന്നെ തീർഥാടനങ്ങളിൽ 50 വയസ്സിനു മുകളിലുള്ളവരാണ് പ്രധാന ആളുകൾ. അൻപതുകളിൽ പോകാൻ പറ്റിയ, അല്ലെങ്കിൽ ജീവിതത്തിൽ ഒരിക്കലെങ്കിലു സന്ദർശിച്ചിരിക്കേണ്ട കുറച്ച് ക്ഷേത്രങ്ങൾ പരിചയപ്പെടാം...

ആത്മീയതയുടെ കവാടമായ ഹൈദരാബാദ്

ആത്മീയതയുടെ കവാടമായ ഹൈദരാബാദ്

ആത്മീയതയുടെ കവാടം എന്നറിയപ്പെടുന്ന ഹൈദരാബാദാണ് ഇത്തരം യാത്രകൾക്ക് തുടക്കം കുറിക്കാൻ പറ്റിയ ഇടം. ഹൈദരാബാദ് നഗരത്തിൽ നിന്നും ഏകദേശം ഒരു മണിക്കൂർ ദൂരം യാത്രാ നീളമുള്ള ശ്രീ ബാലാജി ക്ഷേത്രം ഇവിടുത്തെ ഏറ്റവും പ്രശസ്തമായ ക്ഷേത്രങ്ങളിലൊന്നാണ്. നഗരത്തിന്റെ മനോഹരമായ ദൃശ്യങ്ങൾക്കൊപ്പം ഇവിടുത്തെ പ്രസിദ്ധമായ പ്രദക്ഷിണത്തിലും പങ്കുചേരാൻ ഈ യാത്ര സഹായിക്കും.

PC:Adityamadhav83

ആഘോഷങ്ങൾ അവസാനിക്കാത്ത പുരി

ആഘോഷങ്ങൾ അവസാനിക്കാത്ത പുരി

ജീവിതത്തിൽ ഒരിക്കലെങ്കിലും സന്ദർശിച്ചിരിക്കേണ്ട ക്ഷേത്രമായി കണക്കാക്കുന്ന ഒന്നാണ് ഒഡീഷയിലെ പുരി ജഗനാഥ ക്ഷേത്രം. അത്ഭുതങ്ങൾ എന്നും അരങ്ങേറിക്കൊണ്ടിരിക്കുന്ന ഈ ക്ഷേത്രത്തിനുള്ളിൽ വെറെയും ചില ചെറിയ ക്ഷേത്രങ്ങൾ കാണാൻ കഴിയും.
ഇവിടെ നിന്നും പോകാൻ പറ്റിയ മറ്റൊരു ക്ഷേത്രം കൂടിയുണ്ട്. ഇന്ത്യയുടെ ശില്പകലയും നിർമ്മാണ വൈവിധ്യവും വിളിച്ചു പറയുന്ന കൊണാർക്ക് സൂര്യ ക്ഷേത്രം. കലിംഗ വംശത്തിന്റെ ഏറ്റവും ഉദാത്ത സൃഷ്ടിയായി പറയപ്പെടുന്ന ഇത് 13-ാം നൂറ്റാണ്ടിൽ സൂര്യദേവനായി സമർപ്പിക്കപ്പെട്ട ക്ഷേത്രമാണ്.

PC:Rathajatrawpuri

പിങ്ക് നഗരത്തിലെ ഒരു ദിനം

പിങ്ക് നഗരത്തിലെ ഒരു ദിനം

രജ്പുത് വാസ്തു വിദ്യയും മുസ്ലീം വാസ്തുവിദ്യയും ഒരു പോലെ സമന്വയിക്കുന്ന പിങ്ക് നഗരമായ ജയ്പ്പൂരിലെത്തുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട സ്ഥലങ്ങളാണ് അവിടുത്തെ ക്ഷേത്രങ്ങൾ. ഇവിടുത്ത പ്രശശ്തമായ ഹവാ മഹല്ഡ സന്ദർശിച്ചാൽ അറിയം അവിടെ ആരാധനകൾക്കു നല്കിയിരിക്കുന്ന പ്രാധാന്യം. ഇതിന്റെ രണ്ടാം നില രത്തൻ മന്ദിർ എന്നും മൂന്നാം നില വിചിത്രമന്ദിർ എന്നും നാലാം നില പ്രകാശ് മന്ദിർ എന്നും അ‍ഞ്ചാം നില ഹവാ മന്ദിർ എന്നുമാണ് അറിയപ്പെടുന്നത്.
ചരിത്രവും വാസ്തുവിദ്യയും സംസസ്കാരവും ഒക്കെ ഒറ്റ യാത്രയിൽ തന്നെ അറിയണമെങ്കിൽ അതിനു പറ്റിയ സ്ഥലമാണ് ജയ്പ്പൂര്‍.

PC:Manudavb

ഖജുരാവോ

ഖജുരാവോ

രതിശില്പങ്ങളുടെയും കൊത്തുപണികളുടെയും പേരിൽ അറിയപ്പെടുന്ന ഖജുരാവോ ചരിത്രകാരൻമാരുടെയും കലാകാരൻമാരുടെയും പ്രിയപ്പെട്ട ക്ഷേത്രങ്ങളിലൊന്നാണ്. കല്ലുകളിൽ കാമസൂത്ര കൊത്തിയിരിക്കുന്ന ക്ഷേത്രം എന്നാണ് ഇവിടം അറിയപ്പെടുന്നത്. ഖജുരാഹോയിലെ ദേവി ജഗദാമ്പി ക്ഷേത്രമാണ് രതിശി‌ൽപ്പങ്ങൾക്ക് ഏറ്റവും ‌പ്രശസ്തമായ ക്ഷേത്രം.രതിശിൽപ്പങ്ങൾ കൊത്തി വച്ചിരിക്കുന്നതിനാൽ കാമസൂത്ര ക്ഷേത്രം എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നുണ്ട്. ഇവിടുത്തെ ചുവർ ചിത്രങ്ങളിൽ പത്തു ശതമാനം ഭാഗം മാത്രമേ രതിശില്പങ്ങൾ കാണുവാൻ സാധിക്കുകയുള്ളൂ. ഇതു താന്ത്രിക ആരാധനയുടെ ഭാഗമായാണ് കൊത്തിയിരിക്കുന്നത്.

PC:Deepa Chandran2014

ഭക്തിയുടെ പാരമ്യതയിലെത്താൻ മധുര

ഭക്തിയുടെ പാരമ്യതയിലെത്താൻ മധുര

ലോകത്തിലെ ഏതൊക്കെ ക്ഷേത്രങ്ങൾ സന്ദർശിച്ചു എന്നു പറ‍ഞ്ഞാലും ഭക്തി അതിന്റെ ഉച്ചകോടിയിലെത്തണമെങ്കിൽ ക്ഷേത്രനഗരമായ മധുരയിൽ തന്നെ എത്തണം. പതിനഞ്ച് ഏക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന 3500 ൽ അധികം വർഷം പഴക്കമുള്ള ക്ഷേത്രം. വളരെ വിചിത്രവും അപൂർവ്വവുമായ ആരാധനാ രീതികൾ പിന്തുടരുന്ന ഒരു ക്ഷേത്രം കൂടിയാണിത്.

PC:strudelt

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X