Search
  • Follow NativePlanet
Share
» »ഉറപ്പായും സന്ദര്‍ശിക്കണം ഈ സ്ഥലങ്ങള്‍..

ഉറപ്പായും സന്ദര്‍ശിക്കണം ഈ സ്ഥലങ്ങള്‍..

എത്ര വിലകൊടുത്തും കണ്ടിരിക്കേണ്ട കുറച്ച് സ്ഥലങ്ങള്‍ പരിചയപ്പെടാം...

By Elizabath Joseph

മറഞ്ഞിരിക്കുന്ന ഒട്ടേറെ സ്ഥലങ്ങള്‍ ഒട്ടേറെയുണ്ട് നമ്മുടെ നാട്ടില്‍. സഞ്ചാരികള്‍ കാണാന്‍ കൊതിക്കുന്ന, പ്രകൃതിഭംഗി കൊണ്ടും നിര്‍മ്മാണത്തിലെ പ്രത്യേകതകള്‍ കൊണ്ടും ആരെയും ആകര്‍ഷിക്കുന്ന കുറച്ച് സ്ഥലങ്ങള്‍ ഇവിടെയുണ്ട്. എത്ര വിലകൊടുത്തും കണ്ടിരിക്കേണ്ട കുറച്ച് സ്ഥലങ്ങള്‍ പരിചയപ്പെടാം...

എല്ലോറ ഗുഹകള്‍

എല്ലോറ ഗുഹകള്‍

ലോകത്തിലെ ഏറ്റവും മികച്ച സ്മാരകങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്ന ഒന്നാണ് മഹാരാഷ്ട്രയിലെ എല്ലോറ ഗുഹകള്‍. ഇന്ത്യന്‍ ശില്പകലയുടെ ഉദാത്തമാതൃകയായ എല്ലോറ ഗുഹകള്‍ കരിങ്കല്ലില്‍ കൊത്തിയെടുത്ത നൂറോളം വരുന്ന ഗുഹകളുടെ കൂട്ടമാണ്. ഔറംഗാബാദിന് സമീപമുള്ള ചരണാദ്രി കുന്നുകളിലാണ് എല്ലോറ ഗുഹകള്‍ സ്ഥിതി ചെയ്യുന്നത്.

PC: Shreyank Gupta

അബ്ബോട്ട് മൗണ്ട്

അബ്ബോട്ട് മൗണ്ട്

ലോഹാഘട്ടിനു സമീപത്തായി സ്ഥിതി ചെയ്യുന്ന വളരെ മനോഹരമായ ഒരു സ്ഥലമാണ് അബ്ബോട്ട് മൗണ്ട്. ശാന്തതയും സ്വസ്ഥതയും തേടി വരുന്നവര്‍ തന്നെയാണ് ഇവിടെ എത്തുന്നവരും. ഹിമാലയന്‍ മലനിരകളുടെ മറ്റൊരിടത്തും കണ്ടിട്ടില്ലാത്ത ഭംഗിയും വ്യൂ പോയിന്റുകളും ഇവിടെ നിന്നാല്‍ കാണാന്‍ സാധിക്കും എന്നതാണ് സന്ദര്‍ശകര്‍ക്കിടയില്‍ അബ്ബോട്ട് മൗണ്ടിനെ പ്രശസ്തമാക്കുന്ന കാര്യം. ലോഹാഘട്ടില്‍ നിന്നും എട്ടു കിലോമീറ്റര്‍ അകലെയാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ കോട്ടേജുകളില്‍ രാത്രികാലങ്ങള്‍ ചിലവിടുന്നത് മനോഹരമായ ഹിമാലയന്‍ കാഴ്ചകള്‍ക്ക് വഴിയൊരുക്കും.

PC:abbottmountcottage

കാസിരംഗ ദേശീയോദ്യാനം

കാസിരംഗ ദേശീയോദ്യാനം

ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗങ്ങളുടെ പേരില്‍ പ്രശസ്തമായ കാസിരംഗ ദേശീയോദ്യാനം അസാമില്‍ ഏറ്റവും അധികം സഞ്ചാരികള്‍ എത്തിച്ചേരുന്ന സ്ഥലമാണ്. ആയിരക്കണക്കിന് സസ്യങ്ങളുടെയും ജന്തുക്കളുടെയും വാസസ്ഥലമായ ഇവിടം യുനസ്‌കോയുടെ ലോക പൈതൃക സ്ഥാനങ്ങളില്‍ ഒന്നുകൂടിയാണ്. 423 സ്‌ക്വയര്‍ കിലോമീറ്റര്‍ ദൂരത്തിലായി വ്യാപിച്ചു കിടക്കുന്ന ഇവിടം ആസാമിന്റെ അഭിമാനം എന്നും അറിയപ്പെടുന്നു.

PC: Subharnab Majumdar

ജോഗേശ്വരി ഗുഹകള്‍

ജോഗേശ്വരി ഗുഹകള്‍

ഇന്ത്യയിലെ പഴക്കമുള്ള ഗുഹാക്ഷേത്രങ്ങളിലൊന്നായ ജോഗേശ്വരി ഗുഹകള്‍ക്ക് ഇന്ത്യയുടെ ചരിത്രത്തോളം തന്നെ പ്രാധാന്യമുണ്ട്. സിഇ 520 നും 550നും ഇടയില്‍ നിര്‍മ്മിച്ച ജോഗേശ്വരി ഗുഹകള്‍ മുംബൈയുടെ പ്രാന്തപ്രദേശങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്. ബുദ്ധകാലത്തെ വാസ്തുവിദ്യയുടെ ശേഷിപ്പുകളായ ഈ ഗുഹകള്‍ പിന്നീട് ഹിന്ദു മതം കയ്യടക്കുകയും നീളത്തിന്റെ കാര്യത്തില്‍ ഇന്ത്യയിലെ വലിയ ഗുഹകളിലൊന്നായി പരിഗണിക്കപ്പെടുകയും ചെയ്യുന്നു.

PC:Himanshu Sarpotdar

മാല്‍ഷേജ് ഘട്ട്

മാല്‍ഷേജ് ഘട്ട്

ഹൈക്കേഴ്‌സിന്റെയും ട്രക്കേഴ്‌സിന്റെയും പ്രകൃതി സ്‌നേഹികളുടെയും ഇടയില്‍ ഏറെ പ്രശസ്തമായ ഒരിടം... മാല്‍ഷേജ് ഘട്ട് എന്ന സ്ഥലം നമ്മുക്ക് അത്ര പരിചിതമല്ലെങ്കിലും മുംബൈയിലും പൂനെയിലും ഒക്കെ താമസിക്കുന്നവര്‍ക്ക് ഏറെ പരിചിതമായ, മനോഹരമായ ആരും പോകാന്‍ ഇഷ്ടപ്പെടുന്ന സ്ഥലങ്ങളിലൊന്നാണ്. സമുദ്രനിരപ്പില്‍ നിന്നും 700 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന മാല്‍ഷേജ് ഘട്ടില്‍ വെള്ളച്ചാട്ടങ്ങളും തടാകങ്ങളും അണക്കെട്ടുകളും കൊണ്ട് പ്രകൃതി മനോഹാരിത ഏറ്റവും അടുത്ത് നിന്ന് അനുഭവിക്കാന്‍ സാധിക്കും.

PC:akshaybapat4

പാഞ്ച്ഗനി

പാഞ്ച്ഗനി

മഹാരാഷ്ട്ര ഫലവൃക്ഷങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു താഴ് വരയില്‍ സമയം ചിലവഴിക്കുന്നത് എങ്ങനെയുണ്ടാകും? വര്‍ഷം മുഴുവന്‍ ആരെയും ആകര്‍ഷിക്കുന്ന ഭൂപ്രകൃതിയുമായി സഞ്ചാരികളെ ആകര്‍ഷിക്കുന്ന പാഞ്ച്ഗനി ഒരിക്കല്‍ ഇവിടെ എത്തിയവരെ വീണ്ടും വീണ്ടും വിളിച്ചുകൊണ്ടിരിക്കും എന്നതില്‍ സംശയമില്ല. ഒരു കാലത്ത് ബ്രിട്ടീഷുകാരുടെ വേനല്‍്കകാല വിശ്രമ കേന്ദ്രങ്ങളില്‍ ഒന്നായിരുന്നു. സ്‌ട്രോബറി അടക്കമുള്ളവ കൃഷി ചെയ്യുന്ന ഇവിടം വളരെ പെട്ടന്നാണ് സഞ്ചാരികളുടെ ശ്രദ്ധ ആകര്‍ഷിച്ചത്. പഴതോട്ടങ്ങളും താഴ് വരകളും വ്യൂപോയന്റുകളും കുന്നുകളുമൊക്കെയാണ് ഇവിടുത്തെ ആകര്‍ഷണങ്ങള്‍.

PC: Ankur P

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X