Search
  • Follow NativePlanet
Share
» »ഊട്ടി യാത്ര ധൈര്യമായി പ്ലാന്‍ ചെയ്യാം,പൈതൃക ട്രെയിൻ സർവീസ് പുനരാരംഭിച്ചു

ഊട്ടി യാത്ര ധൈര്യമായി പ്ലാന്‍ ചെയ്യാം,പൈതൃക ട്രെയിൻ സർവീസ് പുനരാരംഭിച്ചു

9 മാസത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം നീലഗിരി മൗണ്ടൻ റെയിൽവേയുടെ പൈതൃക ട്രെയിൻ സര്‍വ്വീസ് പുനരാരംഭിച്ചു. ഊട്ടിയിലെ ഏറ്റവും വലിയ ആകര്‍ഷണങ്ങളിലൊന്നായിരുന്ന ഈ സര്‍വ്വീസ് കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് സര്‍വ്വീസ് താത്കാലികമായി നിര്‍ത്തിവെച്ചത്. ഡിസംബര്‍ 31 മുതലാണ് യാത്ര പുനരാരംഭിച്ചത്.

ooty

PCPC:Jon Connell

ഊട്ടി യാത്രകളില്‍ യാതൊരു കാരണവശാലും ഒഴിവാക്കുവാന്‍ സാധിക്കാത്ത ഒരു അനുഭവമാണ് ടോയ് ട്രെയിന്‍ എന്നറിയപ്പെടുന്ന നീലഗിരി മൗണ്ടൻ റെയിൽവേ യാത്ര മേ‌ട്ടുപ്പാളയത്തെയും ഊ‌ട്ടിയെയും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് . മേട്ടുപ്പാളയം, കൂനൂർ, വെല്ലിംഗംടൺ, അറവുകാട്, കേത്തി, ലവ്ഡെയ്ൽസ് എന്നീ പ്രധാന സ്റ്റേഷനുകളിലൂടെയാണ് കടന്നു പോകുന്നത്. . ഈ യാത്രയിൽ കൂനൂർ വരെ ആവി എൻജിനും പിന്നീടങ്ങോട്ട് ബയോ ഡീസൽ എൻജിനുമാണ് യാത്രയ്ക്കുപയോഗിക്കുന്നത്.

യുനസ്കോയുടെ ലോക പൈതൃക സ്മാരകങ്ങളുടെ പ‌ട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്ന നീലഗിരി മൗണ്ടന്‍ റെയില്‍പാത 1908 ല്‍ ബ്രി‌ട്ടീഷുകാരാണ് നിര്‍മ്മിക്കുന്നത്. ഇപ്പോഴും മീറ്റര്‍ ഗേജ് ഉപയോഗിക്കുന്ന അപൂര്‍വ്വം റെയില്‍ പാതകളില്‍ ഒന്നുകൂ‌ടിയാണിത്. ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ തീവണ്ടി എന്ന വിശേഷണവും ഇതിനുണ്ട്. മണിക്കൂറില്‍ ശരാശരി 10.4 കിലോമീറ്റര്‍ മാത്രമാണ് ഇതിന്റെ വേഗത.

നിലവില്‍ മേ‌ട്ടുപ്പാളയത്തില്‍ നിന്നും ഊട്ടിയിലേക്ക് ഒരു സര്‍വ്വീസും കൂനൂരില്‍ നിന്നും ഊട്ടിയിലേക്ക് മൂന്ന് സര്‍വ്വീസുമാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. മുന്‍കൂട്ടി ബുക്ക് ചെയ്താല്‍ മാത്രമേ യാത്രയ്ക്ക് അനുമതി ലഭിക്കുകയുള്ളൂ. കൊവിഡിനു മുന്‍പുണ്ടായിരുന്ന ടിക്കറ്റ് നിരക്ക് തന്നെയാണ് ഇപ്പോഴും ഈടാക്കുന്നത്. കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചായിരിക്കും യാത്ര. ഫേസ് മാസ്ക് ധരിച്ച് സാമൂഹിക അകലം പാലിക്കുന്ന കാര്യത്തില്‍ കര്‍ശനമായ ജാഗ്രത പുലര്‍ത്തേണ്ടതാണ്.

മൂന്നു ലക്ഷം രൂപ മുടക്കി ട്രെയിൻ ബുക്ക് ചെയ്തിട്ട് ഇവർ കണ്ട കാഴ്ച ഏതാണെന്നോ...അതും നമ്മുടെ ഊട്ടിയിൽമൂന്നു ലക്ഷം രൂപ മുടക്കി ട്രെയിൻ ബുക്ക് ചെയ്തിട്ട് ഇവർ കണ്ട കാഴ്ച ഏതാണെന്നോ...അതും നമ്മുടെ ഊട്ടിയിൽ

പരാപരാ നേരം വെളുത്തപ്പോള്‍ ഊട്ടിയിലേക്ക് തിരിച്ചു! പക്ഷേ കണ്ടത്.. വൈറലായി കുറിപ്പ്പരാപരാ നേരം വെളുത്തപ്പോള്‍ ഊട്ടിയിലേക്ക് തിരിച്ചു! പക്ഷേ കണ്ടത്.. വൈറലായി കുറിപ്പ്

Read more about: ooty travel news
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X