പാണ്ടിക്കുഴി ഒറ്റ നോട്ടത്തിൽ തന്നെ ചങ്കിൽ കയറിക്കൂടുന്ന ഒരിടമാണ് തേക്കടിക്ക് തൊട്ടടുത്തു കിടക്കുന്ന പാണ്ടിക്കുഴി. സഞ്ചാരികൾ ഒത്തിരിയൊന്നും എത്തിയിട്ടില്ലെങ്കിലും ഒരിക്കൽ വന്നുപോയാൽ പിന്നെയും പിന്നെയും വരാൻ തോന്നിപ്പിക്കുന്ന ഇടമാണിത്.
PC:sabareesh kkanan
തമിഴ്നാടൻ കാഴ്ചകൾ തമിഴ്നാട് അതിർത്തിയോട് ചേർന്നു സ്ഥിതി ചെയ്യുന്നതിനാൽ ഇവിടുത്തെ കാഴ്ചകൾക്കെല്ലാം ഒരു തമിഴ് മണമായിരിക്കും. തമിഴ്നാട്ടിൽ നിന്നുള്ള കാഴ്ചകളാണ് ഇവിടെ കൂടുതലും കാണുവാൻ സാധിക്കുക.
PC:Vinayaraj
ഫോട്ടോഗ്രാഫർമാരുടെ പ്രിയപ്പെട്ടയിടം കാഴ്ചകള്‍ ക്യാമറയിൽ പകർത്തുവാൻ പറ്റിയ ഒരിടമാണിത്. അതിമനോഹരമായ ഈ നാടിന്റെ ഭൂപ്രകൃതി ഫ്രെയിമിലാക്കുകയാണ് ഇവിടെ എത്തുന്ന ഫോട്ടോഗ്രാഫർമാരുടെ ലക്ഷ്യം. എത്ര പകർത്തിയാലും തീരാത്ത കാഴ്ചകൾ ഇവിടെയുണ്ട്. മലമുകളിൽ നിന്നുള്ള പ്രകൃതി ദൃശ്യങ്ങളാണ് ഏറ്റവും ആകർഷകമായത്.
PC:ShveataMishra
ട്രക്കിങ്ങിനു പോകാം ക്യാമറ കാഴ്ചകൾ കഴിഞ്ഞാൽ ട്രക്കിങ്ങിൽ താല്പര്യമുള്ളവരാണ് ഇവിടെ എത്തുന്നത്. തേക്കടിയുടെ വ്യത്യസ്തമായ കാഴ്ചകൾ കാണുവാൻ താല്പര്യമുള്ളവരെ ആകർഷിക്കുന്നതാണ് ഇവിടുത്തെ ട്രക്കിങ്ങ്. അടിവാരത്തിലെ കാഴ്ചകളും മലമുകളിലെ അനുഭവങ്ങളും ഒക്കെയായി എന്നും ഓർമ്മയിൽ വയ്ക്കുവാൻ കഴിയുന്ന ഒന്നായിരിക്കും ഇവിടെ നടത്തുന്ന ട്രക്കിങ്ങ് എന്നതിൽ സംശയമില്ല.
PC:Pranav Chaithanya.S
പാണ്ടിക്കുഴി വെള്ളച്ചാട്ടം പാണ്ടിക്കുഴിയിലെ കാഴ്ചകളിൽ പ്രധാനപ്പെട്ട ഒന്നാണ് ഇവിടുത്തെ വെള്ളച്ചാട്ടം. 1200 അടി മുകളിൽ നിന്നും പതിക്കുന്ന ഈ വെള്ളച്ചാട്ടം ഇവിടെ എത്തുന്ന സഞ്ചാരികളുടെ ഇഷ്ട ഇടവും കൂടിയാണ്.
PC:Ben3john
ജൈവവൈവിധ്യം പാണ്ടിക്കുഴിയുടെ എടത്തു പറയേണ്ടുന്ന പ്രത്യേകതകളിലൊന്ന് ഇവിടുത്തെ ജീവജാലങ്ങളുടെ വൈവിധ്യമാണ്. എവിടെ നോക്കിയാലും പച്ചപ്പ് മാത്രം കാണുന്ന ഇവിടെ അത്രയധികം ജൈവവൈവിധ്യമുണ്ട്.
PC:Ben3john
തീരാത്ത കാഴ്ചകൾ വ്യത്യസ്തമായ സംസ്കാരമുള്ള, നഗരത്തിന്റെ തിരക്കുകൾ ഇനിയും ബാധിച്ചു തുടങ്ങിയിട്ടില്ലാത്ത നാടാണ് പാണ്ടിക്കുഴി. തിരക്കില്ലാതെ നീങ്ങുന്ന നാട്ടുകാരും ചെറിയ ചെറിയ അരുവികളും വെള്ളച്ചാട്ടങ്ങളും ഒക്കെ ഇവിടെ കാണാം. ഇടുക്കിയിൽ അവധി ദിവസങ്ങൾ ചിലവഴിക്കുവാൻ താല്പര്യമുണ്ടെങ്കിൽ ഇവിടം തീർച്ചയായും പരിഗണിക്കാവുന്ന ഒരിടം കൂടിയാണ്.
PC:Shaji0508
ചെല്ലാർകോവിൽ പാണ്ടിക്കുഴിക്ക് തൊട്ടടുത്തായി സ്ഥിതി ചെയ്യുന്ന മറ്റൊരു ഗ്രാമാമണ് ചെല്ലാർകോവിൽ. ചെല്ലാർകോവിലെന്ന വെള്ളച്ചാട്ടത്തിന്റെ പേരിൽ നിന്നുമാണ് ഗ്രാമത്തിന് പേരു ലഭിക്കുന്നത്. കേരളത്തില്‍ നിന്നുത്ഭവിച്ച് തമിഴ്നാട്ടില്‍ അവസാനിക്കുന്നു എന്നതാണ് ചെല്ലാര്‍കോവില്‍ വെള്ളച്ചാട്ടത്തിന്റെ പ്രത്യേകത. ഈ പതിക്കുന്ന വെള്ളം തമിഴ്നാട്ടില്‍ കൃഷി ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നുണ്ട്.മൂന്നാര്‍-കുമളി ഹൈവേയില്‍ നിന്നും അണക്കര റോഡ് വഴി തിരിഞ്ഞാണ് ചെല്ലാര്‍കോവിലിലെത്തുന്നത്. കോട്ടയത്തു നിന്നും 109 കിലോമീറ്റര്‍ ദൂരമാണ് ഇവിടേക്കുള്ളത്.
PC:VikiUNITED
സന്ദര്‍ശിക്കുവാൻ പറ്റിയ സമയം വർഷത്തിൽ എപ്പോൾ പോയാലും സൂപ്പറ് ആണെങ്കിലും സെപ്റ്റംബർ മുതൽ മാർച്ച് വരെയുള്ള സമയമാണ് ഇവിടെ എത്താൻ കൂടുതലും യോജിച്ചത്. രാവിലെ മുതൽ വൈകിട്ട് വരെ കണ്ടു നടക്കുവാനുള്ള കാഴ്ചകൾ ഇവിടെ ഉള്ളതിനാൽ സമയം കളയുവാൻ മറ്റു വഴികൾ ആലോചിക്കേണ്ടി വരില്ല.
PC:Ziegler175
എത്തിച്ചേരുവാൻ തേക്കടിയിൽ നിന്നും അഞ്ച് കിലോമീറ്റർ അകലെ ചെല്ലാർ കോവിലിനും തമിഴ്നാട് അതിർത്തിക്കും ഇടയിലായാണ് പാണ്ടിക്കുഴി സ്ഥിതി ചെയ്യുന്നത്. ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ തേനിയാണ്. തേനിയിൽ നിന്നും 60 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം. മധുര എയർപോർട്ടാണ് അടുത്തുള്ള വിമാനത്താവളം. 140 കിലോമീറ്ററാണ് വിമാനത്താവളത്തിൽ നിന്നും ഇവിടേക്കുള്ള ദൂരം.
കുമളിയിൽ നിന്നും ഇവിടേക്ക് 4 കിലോമീറ്ററേയുള്ളൂ.
ട്രെക്കിങ്ങാണോ...കേരളത്തിൽ ഇതിലും മികച്ച ഒരിടമില്ല..ഉറപ്പ്!!
ഈ സ്ഥലങ്ങൾ ഇപ്പോൾ കണ്ടില്ലെങ്കിൽ പിന്നെപ്പോഴാ?
സോളോ റൈഡിന് ലഡാക്കിനേക്കാളും ബെസ്റ്റാ കേരളത്തിലെ ഈ സ്ഥലങ്ങൾ!!
കേരളത്തിൽ ഏറ്റവും അധികം സഞ്ചാരികൾ തേടിയെത്തുന്ന ഇവിടം