Search
  • Follow NativePlanet
Share
» »പാരമ്പര്യം കൊണ്ട് പെരുമ തീർത്ത പയ്യന്നൂർ അഥവാ ഇബ്നു ബത്തൂത്ത കണ്ട പയ്യന്നൂർ

പാരമ്പര്യം കൊണ്ട് പെരുമ തീർത്ത പയ്യന്നൂർ അഥവാ ഇബ്നു ബത്തൂത്ത കണ്ട പയ്യന്നൂർ

ചരിത്രത്തിൽ പ്രത്യേക സ്ഥാനം അർഹിക്കുന്ന പയ്യന്നൂർ കണ്ണൂരിന്റെ വിനോദ സഞ്ചാര ഭൂപടത്തിലേക്ക് മെല്ലെ കാലെടുത്തു വെച്ചുകൊണ്ടിരിക്കുകയാണ്.

പാരമ്പര്യംകൊണ്ട് പെരുമ തീർത്ത നാടാണ് പയ്യന്നൂർ. കലയും സംസ്കാരവും തമ്മിൽ ഇഴപിരിഞ്ഞ് കിടക്കുന്ന, ചരിത്രത്തിൽ പ്രത്യേക സ്ഥാനം അർഹിക്കുന്ന പയ്യന്നൂർ കണ്ണൂരിന്റെ വിനോദ സഞ്ചാര ഭൂപടത്തിലേക്ക് മെല്ലെ കാലെടുത്തു വെച്ചുകൊണ്ടിരിക്കുകയാണ്. മിത്തുകളിലും പയ്യന്നൂരിനുള്ള സ്ഥാനം ചെറുതല്ല. ഇങ്ങനെ എല്ലാ രംഗത്തും എടുത്തു പറയത്തക്ക പ്രത്യേകതകളുള്ള പയ്യ്നനൂരിന്റ വിശേഷങ്ങൾ...

സഞ്ചാരികളെ ഇതിലേ...കുളിരുകോരും കാഴ്ചയൊരുക്കി പാലക്കയംതട്ട് സഞ്ചാരികളെ ഇതിലേ...കുളിരുകോരും കാഴ്ചയൊരുക്കി പാലക്കയംതട്ട്

പയ്യന്റെ ഊര് പയ്യന്നൂർ

പയ്യന്നൂർ എന്ന പേര് എങ്ങനെ വന്നു എന്നതിനു പിന്നിൽ പല കഥകളും ഉണ്ട്. സംഘരാജാവായിരുന്ന പഴയന്റെ ഊര് പയ്യന്നൂര് ആയതാണെന്നു ചിലര്‍ വാദിക്കുമ്പോൾ പയ്യന്റെ ഊരാണ് പയ്യന്നൂരായതെന്നാണ് മറുപക്ഷം. സുബ്രഹ്മമ്യ സ്വാമിയുടെ മറ്റൊരു പേരാണ് പയ്യൻ എനന്ത്. ഇവിടുത്തെ സുബ്ഹഹ്മണ്യ സ്വാമി ക്ഷേത്രത്തിന്റെ സാന്നിധ്യം ഈ വാദത്തിന് ശക്തി പകരുന്നതാണ്.

അവസാന മലയാള ഗ്രാമം

മുൻപ് പറഞ്ഞതുപോലെ മിത്തുകൾ കൊണ്ടും ഐതിഹ്യങ്ങൾ കൊണ്ടും സമ്പന്നമായ നാടാണ് പയ്യന്നൂർ. കഥയേതാണ് യാഥാർഥ്യമേതാണ് എന്നു പോലും തിരിച്ചറിയാത്ത വിധത്തിൽ ഇവിടെ ഇതിനു സ്ഥാനമുണ്ട്. കേരളം എങ്ങനെയുണ്ടായി എന്നതിനോട് ചേർത്തു വായിക്കേണ്ടതു തന്നെയാണ് പയ്യന്നൂരിന്റെ കഥയും. പരശുരാമൻ മഴുവെറിഞ്ഞ് കേരളത്തെ വീണ്ടെടുത്ത ശേഷം കന്യാകുമാരി മുതൽ ഗോകർണ്ണംവരെയുള്ള സ്ഥലങ്ങളെ ഗ്രാമങ്ങളായി വിഭജിച്ചുവത്രെ. അങ്ങനെ 64 ഗ്രാമങ്ങളായിരുന്നു ആകെയുണ്ടായിരുന്നത്. 32 മലയാള ഗ്രാമങ്ങളും 32 തുളു ഗ്രാമങ്ങളും. അതിൽ പയ്യന്നൂർ ആയിരുന്നുവത്രെ അവസാന മലയാള ഗ്രാമം. പയ്യന്നൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം പയ്യന്നൂരിന്റെ ഗ്രാമക്ഷേത്രം കൂടിയായിരുന്നു.

പയ്യന്നൂരും സ്വാതന്ത്ര്യ സമരവും

ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിൽ നിന്നും മാറ്റി നിര്‍ത്തുവാൻ പറ്റാത്ത ഇടമാണ് പയ്യന്നൂർ. ഗാന്ധിജിയുടെ ദണ്ഡി യാത്രയെ അനുകൂലിച്ച് നടത്തിയ കേരളത്തിലെ ഉപ്പു സത്യാഗ്രഹത്തിൽ പയ്യന്നൂർ കടപ്പുറത്തു വെച്ചാണ് ഉപ്പുകുറുക്കിയത്. ഗാന്ധിജിയുടെ സന്ദർശനം കൊണ്ടും ഇവിടം പ്രസിദ്ധമായിട്ടുണ്ട്. സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ഉയർന്നു വന്ന വിദേശ വസ്ത്ര ബഹിഷ്കരണം, അയിത്തോച്ചാടനം, മദ്യ വർജ്ജനം, ഖാദി പ്രചരണം തുടങ്ങിയ കാര്യങ്ങള്‍ക്കെല്ലാം ശക്തമായ പിന്തുണയായിരുന്നു പയ്യന്നൂർ നല്കിയത്.സ്വാതന്ത്ര്യവും സമത്വവുമായി ബന്ധപ്പെട്ട് നിരവധി പ്രക്ഷോഭങ്ങൾക്ക് പയ്യന്നൂർ സാക്ഷ്യം വഹിച്ചിട്ടുണ്ട്.

ഇബ്നു ബത്തൂത്ത കണ്ട പയ്യന്നൂർ

ലോക പ്രശസ്ത സഞ്ചാരിയായിരുന്ന ഇബ്നു ബത്തൂത്ത കേരളം സന്ദർശിച്ചപ്പോൾ പയ്യന്നൂരിന് സമീപത്തുള്ള ഏഴിമലയിലും എത്തിരിയുന്നുവത്രെ. തന്റെ സഞ്ചാര വിവിരണത്തിൽ അതൊക്കെയും അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്.
മാർക്കോ പോളെ, അബ്ദുൾ ഫിദ, നിക്കോളാസ് കോണ്ടി തുടങ്ങിയവരും പയ്യന്നൂരിനെപ്പറ്റി പറയുന്നുണ്ട്.

പയ്യന്നൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം

പയ്യന്നൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം

കേരളത്തിലെ പഴനി എന്നറിയപ്പെടുന്ന ക്ഷേത്രമാണ് പയ്യന്നൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം. ഈ ക്ഷേത്രത്തിൽ നിന്നുമാണ് പയ്യന്നൂരിന് ഈ സ്ഥലനാമം ലഭിക്കുന്നത്. പെരുമ്പപ്പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിൽ പയ്യന്നൂർ പെരുമാളായാണ് സുബ്രഹ്മണ്യനെ ആരാധിക്കുന്നത്.

PC:Dvellakat

താരകാസുര വധത്തിനു ശേഷം

താരകാസുര വധത്തിനു ശേഷം

ഉഗ്രകോപത്തിലുള്ള സുബ്രഹ്മണ്യനെയാണ് ഇവിടെ ആരാധിക്കുന്നത്. താരകാസുരനെ വധിച്ചതിനു ശേഷം കലിയടങ്ങതെ ഇരിക്കുന്ന മുരുകനെ ഇവിടെ കാണാം. കിഴക്കോട്ട് ദർശനമായാണ് ഇവിടെ സുബ്രഹ്മണ്യനെ കുടിയിരുത്തിയിരിക്കുന്നത്. വെട്ടുകല്ലാണ് ക്ഷേത്രത്തിന്‍റെ നിർമ്മിതിക്ക് കൂടുതലും ഉപയോഗിച്ചിരിക്കുന്നത്.
ഗണപതി, ഭൂതത്താർ, ഭഗവതി, ശാസ്താവ്, പരശുരാമൻ എന്നി ദേവതകളെയും ഇവിടെ ആരാധിക്കുന്നുണ്ട്.

PC:Dvellakat

കാവി വസ്ത്രം ധരിച്ചവർക്ക് പ്രവേശനമില്ല

കാവി വസ്ത്രം ധരിച്ചവർക്ക് പ്രവേശനമില്ല

പരശുരാമൻ സ്ഥാപിച്ച ഈ ക്ഷേത്രം പരശുരാമ ശാസനകൾ പാലിക്കപ്പെടുന്ന ഒരു ക്ഷേത്രം കൂടിയാണ്. ഉത്സവത്തിന് ആനയെ എഴുന്നളളിക്കാത്ത ഈ ക്ഷേത്രത്തിൽ സദ്യയ്ക്ക് പപ്പടം വിളമ്പുന്നതിനും വിലക്കുണ്ട്.
ക്ഷത്രിയർക്ക് പ്രവേശനം അനുവദിക്കാത്ത ഇവിടെ കാഷായ വസ്ത്രം ധരിച്ച സന്യാസികൾക്കും ഉപനയനമുള്ള ക്ഷത്രിയർക്കും പ്രവേശനം അനുവദിക്കാറില്ല. കൊടിമരമോ കൊടിയേറ്റമോ ഇല്ലാത്ത ഒരു ക്ഷേത്രം കൂടിയാണിത്.

PC:Dvellakat

കവ്വായി കായൽ

പയ്യന്നൂരിൽ കവ്വായി നദിയിലെ ചെറിയ ചെറിയ ദ്വീപുകളുടെ കൂട്ടമാണ് ഇവിടുത്തെ മറ്റൊരു കാഴ്ച. കേരളത്തിൽ വലുപ്പത്തിന്റെ കാര്യത്തിൽ മൂന്നാം സ്ഥാനമാണ് കവ്വായി കായലിനുള്ളത്. ഏഴ് പുഴകളുടെ സംഗമസ്ഥലമാണ് കവ്വായി കായലിൽ ധരാാളം ദ്വീപുകളുണ്ട്.

കുഞ്ഞിമംഗലം വെങ്കല പൈതൃക ഗ്രാമം

ശില്പികളുടെ നാടാണ് പയ്യന്നൂരിന് സമീപമുള്ള കുഞ്ഞിമംഗലം. കാലങ്ങളായി വെങ്കല ശില്പ നിർമ്മാണത്തിൽ പ്രാഗത്ഭ്യം തെളിയിച്ചവരാണ് ഇവിടുത്തെ ശില്പികൾ. വെങ്കല പൈതൃക ഗ്രാമമായി അറിയപ്പെടുന്ന കുഞ്ഞിമംഗലം സംസ്ഥാനത്തെ മറ്റ് 20 പൈതൃക ഗ്രാമങ്ങളിൽ ഒന്നു കൂടിയാണ്.

പയ്യന്നൂർ പവിത്ര മോതിരം

പയ്യന്നൂർ പവിത്ര മോതിരം

പയ്യന്നൂരിൽ പരമ്പരാഗതമായി നിർമ്മിച്ച് വരുന്ന അതിവിശിഷ്ടമായ മോതിരമാണ് പയ്യന്നൂർ പവിത്ര മോതിരം. കൊത്തുപണികൾ നിറഞ്ഞ ഈ മോതിരത്തിൽ ത്രിമൂർത്തികളുടെ സാന്നിധ്യം ഉണ്ട് എന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇത് ധരിക്കുന്നത് കൊണ്ട് ഒരുപാട് ഗുണങ്ങൾ ഉണ്ടാകുമെന്നാണ് വിശ്വാസം.

PC: Aswini Kumar P(AswiniKP)

അന്നൂർ മഹാവിഷ്ണു ക്ഷേത്രം

അന്നൂർ മഹാവിഷ്ണു ക്ഷേത്രം

പയ്യന്നൂരിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന മറ്റൊരു പ്രധാന ക്ഷേത്രമാണ് അന്നൂർ മഹാവിഷ്ണു ക്ഷേത്രം. പയ്യന്നൂരിൽ നിന്നും 3.5 കിലോമീറ്റർ അകലെയാണ് ഈ ക്ഷേത്രമുള്ളത്. ഇവിടെ പ്രാർഥിച്ചാൽ എത്ര നടക്കാത്ത കാര്യമാണെങ്കിലും വലിയ തടസ്സങ്ങളില്ലാതെ പെട്ടന്ന് നടക്കും എന്നാണ് വിശ്വാസം.

PC:Anonymous

ഏഴിമല

പയ്യന്നൂരിൽ നിന്നും വളരെ അടുത്ത് സ്ഥിതി ചെയ്യുന്ന മറ്റൊരു പ്രധാന ഇടമാണ് അഴിമല. ഇന്ത്യൻ നാവിക സേനയുടെ പരിശീലന കേന്ദ്രമായ നാവിക അക്കാദമി ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.
മൂഷിക രാജാക്കന്മാരുടെ കീഴിലുള്ള ഇടമായി കരുതുന്ന ഇവിടം കടലുകൊണ്ടും മലകൾ കൊണ്ടും ചുറ്റപ്പെട്ടു കിടക്കുന്ന ഇടം കൂടിയാണ്.

മറ്റിടങ്ങൾ

പയ്യന്നൂരിൽ എത്തിയാൽ കണ്ടു തീർക്കുവാൻ ധാരാളം ഇടങ്ങളുണ്ട്. എട്ടിക്കുളം ബീച്ച്, കണ്ടോത്ത് ജുമാ മസ്ജിദ്, കാങ്കേൽ ഗ്രാമം, കവ്വായി ദ്വീപ്, കോട്ടഞ്ചേരി മഹാ ക്ഷേത്രം, കുഞ്ഞിമംഗലം മല്ലിയോട്ട് പാലോട്ട് കാവ്, രാമന്തളി മുച്ചിലോട്ട് ഭഗവതി ക്ഷേത്രം,തൃക്കരിപ്പൂർ സീസൈഡ് വില്ലേജ്, വലിയപറമ്പ കായൽ തുടങ്ങിയവയാണ് ഇവിടുത്തെ ആകർഷണങ്ങൾ.

 എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

കണ്ണൂർ ജില്ലയിലാണ് പയ്യന്നൂർ സ്ഥിതി ചെയ്യുന്നത്. കണ്ണൂരിൽ നിന്നും പയ്യന്നൂരിലേക്ക് 39 കിലോമീറ്ററും തളിപ്പറമ്പിൽ നിന്നും 21 കിലോമീറ്ററും കാഞ്ഞങ്ങാടു നിന്നും 35 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം.

കണ്ണൂരില്‍ നിന്നും വഴികള്‍ രണ്ട്...ലക്ഷ്യം ബെംഗളുരു കണ്ണൂരില്‍ നിന്നും വഴികള്‍ രണ്ട്...ലക്ഷ്യം ബെംഗളുരു

ക്യാമറയുമെടുത്ത് കറങ്ങാം കണ്ണൂരിലെ ഈ ഇടങ്ങളിൽക്യാമറയുമെടുത്ത് കറങ്ങാം കണ്ണൂരിലെ ഈ ഇടങ്ങളിൽ

കണ്ണൂരിൽ നിന്നും പോകാൻ പത്തിടങ്ങൾ കണ്ണൂരിൽ നിന്നും പോകാൻ പത്തിടങ്ങൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X