Search
  • Follow NativePlanet
Share
» »പിനാക്കിള്‍ വ്യൂ പോയിന്‍റ് -കൊല്ലംകാരുടെ ഗവിയും പാവപ്പെട്ടവരുടെ മൂന്നാറും!!

പിനാക്കിള്‍ വ്യൂ പോയിന്‍റ് -കൊല്ലംകാരുടെ ഗവിയും പാവപ്പെട്ടവരുടെ മൂന്നാറും!!

കൊല്ലം കാഴ്ചകളില്‍ പ്രധാനപ്പെട്ട പിനാക്കിള്‍ വ്യൂ പോയിന്‍റിനെക്കുറിച്ചും അതിന്‍റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം...

മഞ്ഞിന്‍റെ അകമ്പടിയില്‍ മുന്നില്‍ വേറൊരു ലോകം തന്നെ സ‍ൃഷ്ടിക്കുന്ന ഒരു വ്യോ പോയിന്‍റ്...കോടമഞ്ഞില്‍ സുവര്‍ണ്ണ കിരണങ്ങളില്‍ സൂര്യന്‍ ഉദിച്ചുയരുന്ന കാഴ്ച ഇവിടെ കൊല്ലം പിനാക്കിള്‍ വ്യൂ പോയിന്‍റില്‍ കുറച്ചുകൂടി സ്പെഷ്യലാണ്. രണ്ടു വര്‍ഷം മുന്‍പ് സമൂഹ മാധ്യമങ്ങളിലൂടെ സഞ്ചാരികളേറ്റെടുത്ത കൊല്ലം പിനാക്കിള്‍ വ്യൂ പോയിന്റ് കഴിഞ്ഞ ദിവസം വീണ്ടു വാര്‍ത്തയിലിടം നേടിയിരുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ സഞ്ചാരികള്‍ കൂട്ടമായി എത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്.
കൊല്ലം കാഴ്ചകളില്‍ പ്രധാനപ്പെട്ട പിനാക്കിള്‍ വ്യൂ പോയിന്‍റിനെക്കുറിച്ചും അതിന്‍റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം...

പിനാക്കിള്‍ വ്യൂ പോയിന്‍റ് കൊല്ലത്തിന്റെ ഗവി

പിനാക്കിള്‍ വ്യൂ പോയിന്‍റ് കൊല്ലത്തിന്റെ ഗവി

കൊല്ലംകാരുടെ ഗവി എന്നും പാവങ്ങളുടെ മൂന്നാര്‍ എന്നുമൊക്കെയാണ് സഞ്ചാരികള്‍ പിനാക്കിള്‍ വ്യൂ പോയിന്‍റിനെ സ്നേഹപൂര്‍വ്വം വിശേഷിപ്പിക്കുന്നത്. ഇവിടെ എത്തി ആ സൂര്യോദയവും പ്രകൃതി ഭംഗിയും സമയമുണ്ടെങ്കില്‍ സൂര്യാസ്മയവും ഒക്കെ കണ്ടാല്‍ ഈ വിശേഷണങ്ങളില്‍ അതിശയോക്തി ഒട്ടുതന്നെയില്ല എന്ന് ഉറപ്പിച്ചു പറയാം. മഞ്ഞു വീഴ്ചയും കുത്തിക്കയറുന്ന തണുപ്പും ആസ്വദിച്ച് സൂര്യനുദിച്ചു വരുന്ന കാഴ്ചയാണ് ഇവിടെ ആസ്വദിക്കുവാനുള്ളത്.

 പേരുവന്നവഴി

പേരുവന്നവഴി

സാധാരണ സ്ഥലപ്പേരുകളില്‍ നിന്നും വ്യത്യസ്തമായി ഈ പ്രദേശത്തിന് പിനാക്കിള്‍ വ്യൂ പോയിന്‍റെ എന്ന പേരു വന്നതിനു പിന്നില്‍ ഒരു കഥയുണ്ട്. ഇവിടെ സമീപത്ത് സ്ഥിതി ചെയ്യുന്ന പിനാക്കിള്‍ എന്‍ജിനീയറിങ് കോളേഡിന്റെ പേരില്‍ നിന്നുമാണ് വ്യൂ പോയിന്റ് പിനാക്കിള്‍ വ്യൂ പോയിന്‍റ് ആയി മാറുന്നത്. പ്രദേശത്തിന്റെ സൗന്ദര്യവും മനോഹാരിതയും കണക്കിലെടുത്ത് സഞ്ചാരികള്‍ പിനാക്കിള്‍ വ്യൂ പോയിന്റിനെ പാവങ്ങളുടെ മൂന്നാര്‍ എന്നും വിളിക്കുന്നു.

റോഡിനു താഴെ

റോഡിനു താഴെ

ഒരു കാലത്ത് റബര്‍ പ്ലാന്‍റേഷനായിരുന്നു. പിന്നീട് റബര്‍ മുറിച്ചതോടു കൂടിയാണ് ഈ പ്രദേശത്തിന്റെ ഭംഗി തിരിച്ചറിയപ്പെടുന്നത്. സമുദ്ര നിരപ്പില്‍ നിന്നും 1500 അടിയിലധികം ഉയര്‍ന്നു കിടക്കുന്ന ഇവിടെ കനത്ത കോടമഞ്ഞ് ആണ് അനുഭവപ്പെടാറുള്ളത്. ഡിസംബര്‍ മാസം ഇവിടെ കനത്ത തണുപ്പും മഞ്ഞും വരുന്നതിനാല്‍ ആ സമയത്താണ് കൂടുതലും സഞ്ചാരികള്‍ ഇവിടേക്ക് എത്തുന്നത്. റോഡിനു താഴേക്കുള്ള ഭാഗമാണ് മഞ്ഞുമൂടി കിടക്കുന്നത്. മഞ്ഞു മൂടിക്കിടക്കുന്ന കുന്നുകള്‍ മാത്രമല്ല, ആനക്കുളം കുടുക്കത്ത് പാറയും ഒറ്റക്കല്‍ പാണ്ഡവന്‍പാറയും വിളക്കുപ്പാറയിലെ പാങ്ങും പാറയും എല്ലാം ഇവിടെ നിന്നും കാണുവാന്‍ കഴിയും. ഫോട്ടോ എടുക്കുവാനും വീഡിയോ ഷൂട്ടുകള്‍ക്കായും ഈ പ്രദേശം അറിയപ്പെടുന്നു.

എത്തിച്ചേരുവാന്‍

എത്തിച്ചേരുവാന്‍

അഞ്ചല്‍, കരവാളൂര്‍, ഇടമുളയ്ക്കല്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന വലിയകുരുവിക്കോണം വെഞ്ചേമ്പ് തടിക്കാട് റോഡില്‍ ചേറ്റുകുഴിക്കും ഒരുനടയ്ക്കും ഇടയിലായാണ് പിനാക്കിള്‍ വ്യൂ പോയിന്‍റ് സ്ഥിതി ചെയ്യുന്നത്. അഞ്ചലില്‍ നിന്ന് കുരുവിക്കോണം വഴിയും പുനലൂരില്‍ നിന്ന് മാത്ര വഴിയും കൊട്ടാരക്കരയില്‍ നിന്ന് വാളകം വഴി തടിക്കാട് വായനശാല ജംഗ്ഷന്‍ വഴിയും ഇവിടേക്ക് എത്താം. രോഹിണി എസ്റ്റേറ്റിനു സമീപമാണ് പിനാക്കിള്‍ വ്യൂ പോയിന്‍റ് സ്ഥിതി ചെയ്യുന്നത്.

കണ്ടുതന്നെ അറിയണം... എങ്കിലും യാത്ര ഇപ്പോള്‍ വേണ്ട

കണ്ടുതന്നെ അറിയണം... എങ്കിലും യാത്ര ഇപ്പോള്‍ വേണ്ട

എത്ര പറഞ്ഞാലും വിശേഷണങ്ങള്‍ക്കെല്ലാം അപ്പുറമാണ് പിനാക്കിള് ‍ വ്യൂ പോയിന്‍റ് . അതുകൊണ്ടു തന്നെ ഇവിടം കേട്ടറിയുന്നതിനേക്കാള്‍ കണ്ടറിയുകയാണ് വേണ്ടത്. എന്നാല്‍ കൊവിഡ് ഭീതിക്കിടെ കഴിഞ്ഞ ദിവസം ഇവിടെ നൂറുകണക്കിന് സഞ്ചാരികള് സൂര്യോദയം കാണുവാന്‍ എത്തിയത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴി വെച്ചിരുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ അതിരാവിലെ സൂര്യോദയം കാണുവാ ന്‍ആയി വ്യൂ പോയിന്റില്‍ എത്തിയതിനും കൂട്ടം കൂടിയതിനുമായി പോലീസ് പിഴ ഈടാക്കിയിരുന്നു.

യാത്ര പോകുമ്പോള്‍

യാത്ര പോകുമ്പോള്‍

കണ്ടെയ്ന്‍മെന്റ് സോണുകളായതിനെ തുടര്‍ന്നും കൊവിഡ് രോഗബാധ കാരണവും മറ്റും ചില വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഇനിയും തുറന്നിട്ടില്ല. അതുകൊണ്ടു തന്നെ യാത്ര പോകുവാന്‍ തീരുമാനിക്കുന്ന ഇടത്തിന്‍റെ നിലവിലെ സ്ഥിതി എങ്ങനെയാണെന്ന് മുന്‍കൂട്ടി അന്വേഷിച്ച ശേഷം മാത്രം യാത്ര പ്ലാന്‍ ചെയ്യുന്നതായിരിക്കും നല്ലത്. ചിലയിടങ്ങളില്‍ സന്ദര്‍ശകര്‍ക്ക് ഇപ്പോഴും വിലക്ക് തുടരുന്നുണ്ട്. സഞ്ചാരികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുളള ഇടങ്ങളില്‍ അനധികൃതമായി ചെല്ലാതിരിക്കുക. പല ഇടങ്ങളിലും അനധികൃതമായി ആളുകള്‍ എത്തിച്ചേരുകയും കൂട്ടംകൂടി നിന്നതും കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാത്തതും സംഭവിച്ചിരുന്നു.

വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുറക്കുന്നു! യാത്ര പോകും മുന്‍പേ...വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുറക്കുന്നു! യാത്ര പോകും മുന്‍പേ...

വര്‍ഷം മുഴുവന്‍ ഗാന്ധിജിയെ ആരാധിക്കുന്ന നാടും ഗാന്ധി ക്ഷേത്രവുംവര്‍ഷം മുഴുവന്‍ ഗാന്ധിജിയെ ആരാധിക്കുന്ന നാടും ഗാന്ധി ക്ഷേത്രവും

രാശികള്‍ക്കുള്ള 12 തൂണുകളും അതിശയിപ്പിക്കുന്ന നിര്‍മ്മിതിയും...വിദ്യാശങ്കര ക്ഷേത്രംരാശികള്‍ക്കുള്ള 12 തൂണുകളും അതിശയിപ്പിക്കുന്ന നിര്‍മ്മിതിയും...വിദ്യാശങ്കര ക്ഷേത്രം

Read more about: kollam village
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X