Search
  • Follow NativePlanet
Share
» »പുല്‍പ്പള്ളിയിലെ രാമായണ കഥകളുറങ്ങുന്ന ഇടങ്ങള്‍

പുല്‍പ്പള്ളിയിലെ രാമായണ കഥകളുറങ്ങുന്ന ഇടങ്ങള്‍

പുല്‍പ്പള്ളിയെന്ന രാമായണ നാട്ടിലെ ഇതിഹാസ കഥകളുറങ്ങുന്ന ഇടങ്ങള്‍ പരിചയപ്പെടാം...

വിനോദ സഞ്ചാര രംഗത്ത് പകരം വയ്ക്കുവാനില്ലാത്ത വയനാടിന് രാമായണ്‍വുമായി അഭേദ്യമായ ചില ബന്ധങ്ങളുണ്ട്. രാമായണ സ്മരണകളില്‍ ഇന്നും തലയുയര്‍ത്തി നില്‍ക്കുന്ന, മാലോകര്‍ ഉപേക്ഷിച്ച സീതാ ദേവിയെ ഇരു കയ്യും നീ‌ട്ടി സ്വീകരിച്ച മറ്റൊരു വയനാ‌ട്. വയനാ‌‌ട് എന്നു പറയുന്നതിലും എളുപ്പം രാമായണ കഥയെ പുല്‍പ്പള്ളിയുമായി ചേര്‍ത്തു നിര്‍ത്തലാവും. മാലോകരു‌ടെ അപവാദം ഭയന്ന് രാമനുപേക്ഷിച്ച സീത ദേവിക്ക് അഭയം നല്കി ഒടുവില്‍ തന്‍റെ മാതാവായ ഭൂമി ദേവിയോ‌‌ട് ചേരുന്നതു വരെയുള്ള സമയത്ത് അവരെ ചേര്‍ത്തു നിര്‍ത്തിയ നാട് പുല്‍പ്പള്ളിയും സമീപ പ്രദേശങ്ങളമാണന്നാണ് കരുതപ്പെടുന്നത്. രാമായണത്തിന്‍റെ ഇന്നുംനിലനില്‍ക്കന്ന അടയാളങ്ങളാണ് പുല്‍പ്പള്ളിലെ വിശ്വാസികള്‍ക്കിടയില്‍ പ്രസിദ്ധമാക്കുന്നത്. വാല്മികി ആയി മാറിയ രത്നാകരനും അദ്ദേഹത്തിന്റെ ആശ്രമവും സീതാ ദേവയുടെയും ലവ കുശന്മാരുടെയും കഥകളും എല്ലാ ചേര്‍ന്ന് പുല്‍പ്പള്ളിയെ മറ്റൊരു രാമായണ നാട‌ാക്കി മാറ്റുകയാണ്. പുല്‍പ്പള്ളിയെന്ന രാമായണ നാട്ടിലെ ഇതിഹാസ കഥകളുറങ്ങുന്ന ഇടങ്ങള്‍ പരിചയപ്പെടാം..

സീതയുടെ കഥകള്‍

സീതയുടെ കഥകള്‍

രാമായണത്തിലെ ഇടങ്ങളെന്നു പൊതുവേ പറയാമെങ്കിലും സീതാ ദേവി തന്നെയാണ് ഇവി‌ടുത്തെ കഥകളുടെയെല്ലാം തുടക്കവും ഒടുക്കവും. ശ്രീരാമന്‍ ഉപേക്ഷിച്ചതു മുതല്‍ പിന്നീട് വാല്മികിയെ കണ്ടുമുട്ടുന്നതും ആശ്മമത്തിലെ ജീവിതവും കുഞ്ഞുങ്ങളുമെല്ലാമായി ബന്ധപ്പെട്ട ഇടങ്ങള്‍ ഇവിടെയുണ്ട്. വെറും കഥകള്‍ മാത്രമായി തളളിക്കളയുവാന്‍ സാധിക്കാത്ത തരത്തിലുള്ള വിസ്മയങ്ങള്‍ ഈ സ്ഥലങ്ങള്‍ക്കുണ്ട് എന്നാണ് കരുതപ്പെടുന്നത്.

ലക്ഷ്മണന്‍ ഉപേക്ഷിച്ച മുത്തങ്ങ

ലക്ഷ്മണന്‍ ഉപേക്ഷിച്ച മുത്തങ്ങ

സീതയെ രാമന്‍ ലക്ഷ്മണ്‍റെ സഹായത്തോടെ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് കഥകള്‍ പറയുന്നത്. ഈ കഥകളില്‍ നിന്നും മനസ്സിലാക്കുവാന്‍ സാധിക്കുന്ന ഇടം മുത്തങ്ങയ്ക്ക് സമീപത്തായാണ് ലക്ഷ്മണന്‍ സീതയെ ഉപേക്ഷിച്ചത് എന്നാണ്. ഇവിടെ കണ്ട വലിയ ആല്‍ മരത്തിനു സമീപം സീതയെ ഇരുത്തി ലക്ഷ്മണ്‍ മടങ്ങുകയായിരുന്നുവത്രെ. ഇവി‌ടെയിരുന്നു കണ്ണുനീര്‍ വാര്‍ത്ത സീതായ ദേവിയുടെ കണ്ണീരില്‍ നിന്നുണ്ടായതാണ് ഇവിടുത്തെ ജലാശയം എന്നാണ് മറ്റൊരു വിശ്വാസം. പൊന്‍കുഴി എന്നാണിത് അറിയപ്പെടുന്നത്.

സീതാ ദേവി ലവ കുശ ക്ഷേത്രം‌

സീതാ ദേവി ലവ കുശ ക്ഷേത്രം‌


പുല്‍പ്പള്ളിയില്‍ രാമായണവുമായി ചേര്‍ന്നു കിടക്കുന്ന ഇടങ്ങളില്‍ ഏറ്റവും പ്രധാന ഇടമാണ് പുല്‍പ്പള്ളിയിലെ സീതാ ദേവി ലവ കുശ ക്ഷേത്രം‌. സീതാ ദേവിയേയും മക്കളായ ലവനെയും കുശനെയും ആരാധിക്കുന്ന അത്യപൂര്‍വ്വ ക്ഷേത്രമാണിതെന്നും കേരളത്തില്‍ ഇത്തരത്തിലുള്ള ഏക ക്ഷേത്രമാണിതെന്നാണ് വിശ്വാസം. ഒരു ഗ്രാമത്തിന്‍റ തന്നെ ദേവതയായി സീതാ ദേവിയെ ഇവിടെ ആളുകള്‍ ആരാധിക്കുന്നു.

വാല്മികി കണ്ടെത്തുന്നു

വാല്മികി കണ്ടെത്തുന്നു

ജനങ്ങളുടെ അപവാദം ഭയന്ന് സഹോദരന്‍ ലക്ഷ്മണനോട് ഉപേക്ഷിക്കുവാന്‍ രാമന്‍ കല്പിച്ച സീതയാണ് ഇവിടെയുള്ളത്. ഇവിടെ കാട്ടില്‍ ഒരു ആല്‍മര ചുവട്ടില്‍ സീതയെ ഇരുത്തി ലക്ഷ്മണ്‍ മടങ്ങിയെന്നും അവിടെ വെച്ചു വാല്കിമി സീതയെ കണ്ടെത്തി തന്റെ ആശ്രമത്തിലേക്ക് കൊണ്ടു പോയെന്നുമണ് വിശ്വാസം. പടിഞ്ഞാറ് ദിശയിലേക്ക് ദര്‍ശനമായ ലവ കുശന്മാരെയും പ്രതിഷ്ഠിച്ചിരിക്കുന്നു. ശംഖുംചക്രവുമേന്തിയ അഭയ വരദായിനിയാണ് ഇവിടുത്തെ സീതാ ദേവി. മുനികുമാരന്മാരായ ഇവരെ മുരിക്കന്മാര്‍ എന്ന പേരിലാണ് ഇവിടെ ആരാധിക്കുന്നത്.

പുല്ലില്‍പള്ളികൊണ്ട പുല്‍പ്പള്ളി

പുല്ലില്‍പള്ളികൊണ്ട പുല്‍പ്പള്ളി

വാല്കിമി സീതയെ തന്റെ ആശ്രമത്തിലേക്ക് കൊണ്ടു പോകുമ്പോള്‍ അവര്‍ ഗര്‍ഭിണിയായിരുന്നു. ആ ആശ്രമത്തില്‍ വെച്ച് അതിന്റെ പരിമിതമായ സൗകര്യങ്ങളില്‍ പുല്ലില്‍ കിടന്നാണ് സീതാദേവി ലവകുശന്മാര്‍ക്ക് ജന്മം നല്കിയതത്രെ. ഇങ്ങനെ പുല്ലില്‍ പള്ളികൊണ്ട ഇ‌ടമാണ് പുല്‍പ്പള്ളി എന്നായത് എന്നാണ് വിശ്വാസം.

PC:Tej Kumar Book Depo

ശിശുമലയും കന്നാരം പുഴയും

ശിശുമലയും കന്നാരം പുഴയും


സീതയുടെയും ലവകുശന്മാരുടെയുമായി നിരവധി ഇടങ്ങള്‍ ഇനിയും ഇവിടെയുണ്ട്. ആശ്രമത്തിനു പരിസരത്തായി ലവകുശന്മാര്‍ കളിച്ചു വളര്‍ന്ന ഇടം ശിശുമലയെന്നാണ് അറിയപ്പെടുന്നത്.

PC:Kangra School

ജഡയറ്റ കാവ്‌

ജഡയറ്റ കാവ്‌

പുല്‍പ്പള്ളി സീതാദേവി ലവ കുശ ക്ഷേത്രത്തിന്റെ മൂലസ്ഥാനമായി അറിയപ്പെടുന്ന ഇടമാണ് ചേടാറ്റിന്‍ കാവ്. സീതാദേവി ക്ഷേത്രത്തിലെ ദര്‍ശനം പൂര്‍ത്തിയാകണമെങ്കില്‍ ഇവിടെയെത്തി തൊഴുത് പ്രാര്‍ത്ഥിക്കണമെന്നാണ് വിശ്വാസം. ഇവിടെ വെച്ചാണ് സീതാ ദേവി ഭൂമി ദേവിയില്‍ വിലയം പ്രാപിച്ചതെന്ന് കരുതപ്പെടുന്നത്. ദിഗ്വിജയത്തിനായി ശ്രീരാമന്‍ അയച്ച യാഗാശ്വത്തെ ലവകുശന്മാര്‍ പിടിച്ചുകെട്ടിയത്രെ. അതിനെ സ്വതന്ത്രമാക്കുവാന്‍ വന്ന ശ്രീരാമന്‍ സീതയെ കണ്ടുവെന്നും അവിടെ വെച്ച് വീണ്ടും ശുദ്ധി തെളിയിക്കണമെന്നും ആവശ്യപ്പെട്ടുവത്രെ. ഇതില്‍ മനംനൊന്ത സീതാ ദേവി തന്റെ മാതാവായ ഭൂമിയോട് തന്നെ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു ഭൂമി പിളര്‍ന്ന് താഴേക്കു പോയത്രെ. ഓടിയെത്തിയ രാമന് സീതയുടെ മുടിയുടെ അറ്റത്ത് മാത്രമേ പി‌‌ടുത്തം കിട്ടിയുള്ളുവെന്നാണ് വിശ്വാസം. അങ്ങനെ സീതയുടെ മുടി അഥവാ ജഡ രാമന്‍റെ കയ്യില്‍ അവശേഷിച്ച ഇടമാണ് ജഡയറ്റ കാവ് ആയി മാറിയതെന്നാണ് വിശ്വാസം. ഇവിടം പിന്നീട് ചേടാറ്റിന്‍കാവ് ആയി മാറി.

വാല്മികി ആശ്രമം‌

വാല്മികി ആശ്രമം‌

വാല്ക്മികി താമസിച്ചിരുന്നു എന്നു വിശ്വസിക്കപ്പെടുന്ന ആശ്രമ പ്രദേശവും ഇവിടെ പുണ്യ ഇടമായി കണക്കാക്കുന്നു. ലളിതമായ ഒരു ആശ്രമത്തറയും വിളക്കു വയ്ക്കുന്ന ഇടവും ഇവിടെ കാണാം. ഇതിനു സമീപം തന്നെയാണ് വാല്മികി തപസ്സു ചെയ്തിരുന്നുവെന്നു വിശ്വസിക്കപ്പെടുന്ന മുനിപ്പാറയുള്ളത്. ചേടാറ്റിന്‍കാവിനു സമീപത്ത് തന്നെയാണ് ഈ രണ്ട് ഇടങ്ങളും സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ എപ്പോഴും രണ്ടു പൂക്കള്‍ കണുന്ന മന്ദാര വൃക്ഷവും പ്രസിദ്ധമാണ്. ലവനെയും കുശനെയും സൂചിപ്പിക്കുന്നതാണ് ഈ രണ്ട് പൂക്കള്‍ എന്നാണ് വിശ്വാസം.

ചെതലയവും ഇരുളവും

ചെതലയവും ഇരുളവും

മുന്‍പ് പറഞ്ഞതുപോലെ സീതാ ദേവിയുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന വേറെയും ഇടങ്ങള്‍ ഇവിടെയുണ്ട്. ചെതലയവും ഇരുളലയവും അതില്‍ ചിലത് മാത്രമാണ്. സീതയ്ക്ക് ആലയം തീര്‍ത്ത ഇടം സീതാലയം ആയിരുന്നുവെന്നും അത് പിന്നീട് ചെതലയം ആയി മാറിയെന്നാണ് വിശ്വാസം. ഇരുളില്‍ സീത സമയം ചിലവഴിച്ച ഇടം ഇരുളമായി മാറിയെന്നും കഥകള്‍ പറയുന്നു.

രാമായണ കഥകളിലെ സീതയെ കാണാം, ഒപ്പം ലവകുശന്മാരെയും! അപൂര്‍വ്വം ഈ ക്ഷേത്രകഥരാമായണ കഥകളിലെ സീതയെ കാണാം, ഒപ്പം ലവകുശന്മാരെയും! അപൂര്‍വ്വം ഈ ക്ഷേത്രകഥ

രാമായണം എന്നൊന്നില്ല എന്നു പറയുന്നവർ വായിക്കണം... രാമായണത്തിലെ ഇന്നും നിലനിൽക്കുന്ന ഇടങ്ങൾരാമായണം എന്നൊന്നില്ല എന്നു പറയുന്നവർ വായിക്കണം... രാമായണത്തിലെ ഇന്നും നിലനിൽക്കുന്ന ഇടങ്ങൾ

തനിച്ചാണോ യാത്ര? എങ്കില്‍ ഈ അഞ്ച് ഇടങ്ങള്‍ യാത്രയില്‍ നിന്നും ഒഴിവാക്കാംതനിച്ചാണോ യാത്ര? എങ്കില്‍ ഈ അഞ്ച് ഇടങ്ങള്‍ യാത്രയില്‍ നിന്നും ഒഴിവാക്കാം

Read more about: wayanad ramayana epic
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X