Search
  • Follow NativePlanet
Share
» »ശ്രീ നാരായണ ഗുരുവും കേരളത്തിലെ സ്ഥലങ്ങളും

ശ്രീ നാരായണ ഗുരുവും കേരളത്തിലെ സ്ഥലങ്ങളും

കേരളത്തിലെ പ്രധാന നവോത്ഥാന നായകരിലൊരാളായ ‌ശ്രീ നാരായണ ഗുരുവിന്റെ ജീവിതവുമായി ചേർന്നു നിൽക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ പരിചയപ്പെടാം

By Elizabath Joseph

സാംസ്കാരിക കേരളത്തിൽ ഏറ്റവും അധികം മാറ്റങ്ങൾ വരുത്തിയ വ്യക്തി ആരെന്ന ചോദ്യത്തിന് ഉത്തരം ഒന്നേയുള്ളൂ. അത് ശ്രീ നാരായണ ഗുരുവാണ്. ജാതിയും മതങ്ങളും ചേർന്ന് തീർത്ത മതിൽക്കെട്ടിൽ നിന്നും കേരളത്തെ കൈ പിടിച്ചു പുറത്തെത്തിക്കുവാൻ ഗുരു ചെയ്തയത്രയും പ്രവർത്തനങ്ങള്‍ മറ്റാരും ചെയ്തിട്ടുണ്ടാവില്ല. സാമൂഹ്യ തിൻമകൾക്കും അനാചാരങ്ങള്‍ക്കും എതിരെ പോരാടിയ ധീരന്‍ കൂടിയായിരുന്നു അദ്ദേഹം.
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന ആശയത്തിലൂന്നി പ്രവർത്തിച്ച അദ്ദേഹത്തിന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ദിവസ‌ങ്ങൾ കേരളത്തിലും ആചരിക്കാറുണ്ട്. അത്തരത്തിൽ പ്രധാനപ്പെട്ട ദിവസമാണ് ചിങ്ങ മാസത്തിലെ ചതയ ദിനം. അദ്ദേഹത്തിന്റ ജന്മനാളായാണ് കേരളത്തിൽ ഈ ദിനം ആഘോഷിക്കുന്നത്. ശ്രീ നാരായണ ഗുരുവുമായി ബന്ധപ്പെട്ടു കിടക്കുന്ന കേരളത്തിലെ പ്രധാനപ്പെട്ട സ്ഥലങ്ങൾ പരിചയപ്പെടാം....

ഗുരുവിന് ജന്മം നല്കിയ ചെമ്പഴന്തി

ഗുരുവിന് ജന്മം നല്കിയ ചെമ്പഴന്തി

ശ്രീ നാരായണ ഗുരുവിന്റെ ജന്മ സ്ഥലം എന്ന നിലയിലാണ് തിരുവനന്തപുരത്തെ ചെമ്പഴന്തി പ്രസിദ്ധമായിരിക്കുന്നത്. ഇവിടുത്തെ വയൽവാരം എന്നു പേരായ വീട്ടിൽ മാടൻ ആശാന്റെയും കുട്ടിയമ്മയുടെയും മകനായാണ് അദ്ദേഹം ജനിക്കുന്നത്. അദ്ദേഹം ജനിച്ച വീട് ഇന്നും ഇവിടെ സംരക്ഷിക്കുന്നു. തിരുവനന്തപുരത്തു നിന്നും 12 കിലോമീറ്റർ അകലെയാണ് ചെമ്പഴന്തി സ്ഥിതി ചെയ്യുന്നത്.
എട്ടുവീട്ടിൽ പിള്ളമാരിലൊരാളായ ചെമ്പഴന്തി പിള്ളയിൽ നിന്നാണ് ചെമ്പഴന്തിയ്ക്ക് ഈ പേരു ലഭിക്കുന്നത്.

ശ്രീ നാരായണ ഗുരുവും ചട്ടമ്പി സ്വാമിയും കണ്ടു മുട്ടിയ അനിയൂര്‍ എന്ന സ്ഥലവും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.

PC:Ks.mini

കായംകുളം

കായംകുളം

ശ്രീ നാരായണ ഗുരു തന്റെ ഉപരിപഠനങ്ങൾക്കായി എത്തിച്ചേർന്ന സ്ഥലമാണ് കായംകുളം. കായംകുളത്തുള്ള പണ്ഡിതനായ കുമ്മമ്പള്ളിൽ രാമൻപിള്ള ആശാന്റെ അ‌‌ടുത്താണ് ഗുരു എത്തിച്ചേർന്നത്. അക്കാലങ്ങളിൽ അദ്ദഹം നാണു എന്നാണ് അറിയപ്പെ‌ട്ടുകൊണ്ടിരുന്നത്. പ്രസിദ്ധമായ വാരണപ്പള്ളിൽ എന്ന വീ‌ട്ടിൽ നിന്നായിരു്നു നാണു വിദ്യാഭ്യാസം ചെയ്തിരുന്നത്.

PC:wikimedia

അഗസ്ത്യാർകൂടം

അഗസ്ത്യാർകൂടം

തന്റെ വിദ്യാഭ്യാസം പൂർത്തിയായപ്പോൾ ഗുരു സമൂഹത്തിലേക്ക് ഇറങ്ങി. ജനങ്ങൾക്ക് വിദ്യാഭ്യാസം നല്കാനായി അദ്ദേഹം കുടിപ്പള്ളിക്കൂടം സ്ഥാപിച്ചു. പിന്നീട് അദ്ദേഹത്തിന്റെ സഹോദരിമാർ നാണുവിനെ വിഹവാഹം കഴിപ്പിക്കുവാൻ തീരുമാനിക്കുകയും ഒരാളെ അതിനായി കണ്ടുവെയ്ക്കുകയും ചെയ്തു. പുടവയും കെട്ടുതാലിയും കൊടുത്ത് സഹോദരിമാർ വധുവിനെയും കൂട്ടി വീട്ടിൽ തിരിച്ചെത്തിയപ്പോഴെയ്ക്കും അദ്ദേഹം അഗസ്ത്യാർകൂ‌ടം മലയിലേയ്ക്ക് പോയിരുന്നു. അവിടെയാണ് പിന്നീടുള്ള കുറേ ദിവസങ്ങൾ അദ്ദേഹം ചിലവഴിച്ചത്. പിന്നീടും പല അവസരങ്ങളിലായി അദ്ദേഹം ഇവിടെ വന്നിട്ടുണ്ട്.

PC:Hirumon

നെയ്യാറ്റിൻകര

നെയ്യാറ്റിൻകര

ശ്രീ നാരായണ ഗുരുവിന്റെ ജീവിത്തിലെ പ്രധാനപ്പെട്ട കുറച്ചി‌‌ടങ്ങളിലൊന്നാണ് തിരുവന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര. വീട്ടുകാരിൽ നിന്നും അകന്നു കഴിഞ്ഞിരുന്ന സമയങ്ങളിൽ അദ്ദഹം ഇവിടെയായിരുന്നു എത്തിയിരുന്നത്.

PC:Chrisisapilot

അരുവിപ്പുറം

അരുവിപ്പുറം

കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ തീർഥാടന കേന്ദ്രങ്ങളിലൊന്നാണ് തിരുവനന്തപുരം ജിലല്യിലെ അരുവിപ്പുറം. 1888 ൽ ശ്രീ നാരായണ ഗുരു ഇവിടെ ശിവലിംഗം സ്ഥാപിച്ചു എന്നാണ് വിശ്വാസം. ശ്രീ നാരായണ ഗുരു ഇവിടെയാണ് ആദ്യമായി പ്രതിഷ്ഠ ന‌‌ടത്തിയത്. തിരുവന്തപുരത്തു നിന്നും 25 കിലോമീറ്റർ അകലെയും നെയ്യാ‌‌റ്റിൻകരയിൽ നിന്നും മൂന്നു കിലോമീറ്റർ അകലെയുമാണ് ഇവിടം സ്ഥിതി ചെയ്യുന്നത്.ഇവിടെ ശിവരാത്രിയാണ് പ്രധാനപ്പെട്ട ആഘോഷം. 1912-ൽ അദ്ദേഹം ഇവിടെ ശിവഗിരിയിൽ ഒരു ശാരദാദേവിക്ഷേത്രവും നിർമ്മിക്കുകയുണ്ടായി.
PC: wikipedia

ആലുവാ

ആലുവാ

ആലുവയിൽ അദ്ദേഹം സ്ഥാപിച്ച അദ്വൈതാശ്രമമാണ് അദ്ദേഹത്തിന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട അവസരങ്ങളിലന്ന്. അദ്വൈത തത്വം പ്രചരിപ്പിക്കുക ‌എന്ന ഉദ്ദേശത്തിലാണ് അദ്ദേഹം ഇത് സ്ഥാപിക്കുന്നത്. വർക്കലയിലെ ശാരദാ പ്രതിഷ്ഠയ്ക്കു ശേ‌ഷമാണ് അദ്ദേഹം ആലുവയിൽ ആശ്രമം നിർമ്മിക്കുവാൻ തീരുമാനിക്കുന്നത്. ശിവരാത്രി മണൽപ്പരപ്പിനു സമീപത്താണ് ആ ആശ്രമം സ്ഥിതി ചെയ്യുന്നത്. ഇവിടെവെച്ചാണ് 1924 ലെ ലോകപ്രസിദ്ധമായ സർവ്വമത സമ്മേളനം നടക്കുന്നത്. 2013 ൽ ഇവിടെ ആശ്രമം സ്ഥാപിക്കപ്പെട്ടതിന്റെ നൂറാം വാർഷികം ആഘോഷിച്ചിരുന്നു.

PC:Giri1234

ശിവഗിരി‌

ശിവഗിരി‌

ശ്രീ നാരായണ ഗുരുവിന്റെ സമാധി മന്ദിരം സ്ഥിതി ചെയ്യുന്ന സ്ഥലമാണ് ശിവഗിരി. അദ്ദേഹം സ്ഥാപിച്ച ശിവക്ഷേത്രം, ശാരദാമഠം, സന്യാസാശ്രമങ്ങൾ ഒക്കെ ഇവിട‌‌െയാണ് സ്ഥിതി ചെയ്യുന്നത്. കേരളത്തിന്റ വിവിധ ഭാഗ‌ങ്ങളിൽ നിന്നും തീർഥാടനത്തിനായി ഒട്ടേറെ ആളുകൾ ഇവിടെ എത്താറുണ്ട്. വർക്കലയ്ക്കടുത്തുള്ള ശിവഗിരിക്കുന്നിന്റെ മുകളിൽ ആണ് ശിവഗിരി ആശ്രമം നിർമ്മിക്കുന്നത്. 1903 ൽ ആയിരുന്നു ഇത്. ഇവിടേക്ക് ശിവിഗിരി തീര്‍ഥാടനം എന്ന പേരിൽ ആയിരക്കണക്കിനാളുകൾ എത്താറുണ്ട്. ഡിസംബർ മാസത്തിലെ അവസാനത്തെ ആഴ്ചയാണ് ശിവഗിരി തീർഥാടനം നടത്തുന്നത്. 1928 സെപ്റ്റംബർ ഇരുപതാം തീയതി ശിവഗിരിയിലെ ആശ്രമത്തിൽ വച്ചാണ് ശ്രീ നാരായണഗുരു സമാധിയായത്. അദ്ദേഹത്തിന്റെ ഭൌതികശരീരം സംസ്കരിച്ചയിടത്ത് ഇന്ന് ഗുരുദേവ സമാധിമന്ദിരം സ്ഥിതി ചെയ്യുന്നു.

PC:Kalesh

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X