Search
  • Follow NativePlanet
Share
» »ഇന്ത്യയില്‍ ആണെന്ന് വിശ്വസിക്കാന്‍ പ്രയാസമുള്ള 13 കാഴ്ചകള്‍

ഇന്ത്യയില്‍ ആണെന്ന് വിശ്വസിക്കാന്‍ പ്രയാസമുള്ള 13 കാഴ്ചകള്‍

By Maneesh

ലോകത്തിലെ ഏറ്റവും സുന്ദരമായ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാന്‍ കൊതിക്കാത്ത സഞ്ചാരികള്‍ എത്രപേരുണ്ട്. ലോക ടൂറിസത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ചില സ്ഥലങ്ങളുടെ ചിത്രങ്ങള്‍ കണുമ്പോള്‍ അവിടെയൊന്ന് പോകാന്‍ പറ്റിയിരുന്നെങ്കില്‍ എന്ന് നിങ്ങള്‍ ആഗ്രഹിക്കാറില്ലേ.

പക്ഷെ നിങ്ങള്‍ സ്വപ്നത്തില്‍ കൊണ്ട് നടക്കുന്ന ആ സ്ഥല‌ങ്ങളെ വെല്ലുന്ന സ്ഥലങ്ങള്‍ ഇന്ത്യയിലുണ്ട്. ഈ സ്ഥലങ്ങളുടെ ചിത്രങ്ങള്‍ നിങ്ങള്‍ സ്ലൈഡുകളിലൂടെ കാണുമ്പോള്‍, ഇവയൊക്കെ ഇന്ത്യയില്‍ ആണോയെന്ന് നിങ്ങള്‍ അതിശയപ്പെട്ട് പോകും.

ഇന്ത്യയില്‍ ആണെന്ന് വിശ്വസിക്കാന്‍ പ്രയാസമുള്ള ചില കാഴ്ചകള്‍ നമുക്ക് കാണം. നിങ്ങള്‍ ലോകം മുഴുവന്‍ സ‌ഞ്ചരിച്ചാലും ഇന്ത്യയിലെ ഈ 13 സ്ഥലങ്ങളിലേക്ക് യാത്ര ചെയ്തില്ലെങ്കില്‍ നിങ്ങളുടെ യാത്ര പൂര്‍ണമാകില്ലാ.

ഹോളിവുഡ് ലൊക്കേഷനെ ഓര്‍മ്മിപ്പിക്കുന്ന ഇന്ത്യയിലെ സുന്ദരഭൂമികള്‍ഹോളിവുഡ് ലൊക്കേഷനെ ഓര്‍മ്മിപ്പിക്കുന്ന ഇന്ത്യയിലെ സുന്ദരഭൂമികള്‍

ഇന്ത്യയിലെ അറിയപ്പെടാത്ത ഏദൻതോട്ടങ്ങൾ!ഇന്ത്യയിലെ അറിയപ്പെടാത്ത ഏദൻതോട്ടങ്ങൾ!

ഹിപ്പികളുടെ ഇന്ത്യയിലെ സുഖവാസ കേന്ദ്രങ്ങള്‍ഹിപ്പികളുടെ ഇന്ത്യയിലെ സുഖവാസ കേന്ദ്രങ്ങള്‍

ഹിമാചല്‍ പ്രദേശിലെ മാണ്ഢി (സ്കോട്‌ലാ‌ന്‍ഡ്)

ഹിമാചല്‍ പ്രദേശിലെ മാണ്ഢി (സ്കോട്‌ലാ‌ന്‍ഡ്)

പച്ചപട്ട് മെത്തപോലെ പരന്ന് കിടക്കുന്ന ഈ സുന്ദരമായ സ്ഥലം സ്കോട്‌ലാ‌ന്‍ഡ് പോലെ തോന്നിച്ചാല്‍ അതില്‍ അ‌ത്‌ഭുതമില്ലാ. എന്നാല്‍ ഇത് ഇന്ത്യയിലെ മാണ്ഢിയിലെ കാഴ്ചയാണ്. മാണ്ഢിയിലേ‌ക്ക് യാത്ര പോകാം
/mandi/
PC: Ritpr9
https://en.wikipedia.org/wiki/File:PrasharLake.jpg

മൂന്നാറിലെ തേയിലത്തോട്ടങ്ങള്‍ (മലേഷ്യ)

മൂന്നാറിലെ തേയിലത്തോട്ടങ്ങള്‍ (മലേഷ്യ)

മലയാളികള്‍ക്ക് ഈ കാഴ്ച കണ്ടാല്‍ സ്ഥലം ഏതാണെന്ന് അറിയാം. എന്നാല്‍ മലയാളികള്‍ അല്ലാത്ത പലരും ഇത്തരം ഒരു കാഴ്ചകാണാന്‍ മലേഷ്യ വരെ പോകാറു‌ണ്ട്. മലേഷ്യയിലെ ബോഹ് തേയിലത്തോട്ടെത്ത നാണംകെടു‌ത്തുന്നതാണ് മൂന്നാറിലെ തേയിലത്തോട്ടങ്ങള്‍. ‌മൂന്നാറിലേക്ക് യാത്ര പോകാം

PC: Ariel Steiner
കശ്മീരിലെ ഗുല്‍മാര്‍ഗ് (സ്വിറ്റ്‌സര്‍ലാന്‍ഡ്)

കശ്മീരിലെ ഗുല്‍മാര്‍ഗ് (സ്വിറ്റ്‌സര്‍ലാന്‍ഡ്)

സ്വിറ്റ്സര്‍‌ലാന്‍ഡിനേക്കാല്‍ ഭംഗിയു‌ള്ള ഒരു സ്ഥലവും ലോകത്ത് ഇല്ലാ എന്ന് പറയുന്ന ചില മഹാന്മാരുണ്ടെങ്കില്‍ അവര്‍ കാശ്മീരിലെ ഗുല്‍മാര്‍ഗ് തീര്‍ച്ചയായും കാണണം. പ്രകൃതിഭംഗിയില്‍ ഈ സ്ഥലത്തിന് മുന്നി‌ല്‍ ‌ഗുല്‍മാര്‍ഗ് തോറ്റുപോകും. ഗുല്‍മാര്‍ഗിലേക്ക് യാത്ര പോകാം

PC: Sanjay Kodain Mountaineer

ഉത്തരഖാണ്ഡിലെ ഓലി (അ‌ലസ്ക)

ഉത്തരഖാണ്ഡിലെ ഓലി (അ‌ലസ്ക)

അലസ്ക എ‌ന്ന മഞ്ഞ് നാട്ടിലേക്ക് ഒരിക്കലെങ്കിലും പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പോകാന്‍ പറ്റിയ സ്ഥലമാണ് ഉത്തരഖണ്ഢിലെ ഓലി. ഓലിയിലേ‌ക്ക് യാത്ര പോകാം

PC: Michael Scalet

കശ്മീരിലെ ലഡാക്ക് ( ഓസ്ട്രേലിയ)

കശ്മീരിലെ ലഡാക്ക് ( ഓസ്ട്രേലിയ)

ഓസ്ട്രേലിയയിലെ വിജനപ്രദേശത്തുകൂടി സഞ്ചരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതുപോലെ ഒരു സ്ഥലം ഇന്ത്യയില്‍ ഉണ്ടെന്ന് അറിയുമ്പോള്‍ അത്‌ഭുതമായിരിക്കും. വേറെ ഒരു സ്ഥലവും അല്ലാ. നമ്മുടെ ലഡാ‌ക്കാണ് ആ സ്ഥലം. ലഡാക്കിലേക്ക് യാത്ര പോകാം

PC: Vinodtiwari2608
ആന്‍ഡമാന്‍ ദ്വീപ് (സ്പെയിന്‍)

ആന്‍ഡമാന്‍ ദ്വീപ് (സ്പെയിന്‍)

സ്പെയിനിലെ സീ ഡൈവിംഗി‌‌നേക്കുറിച്ച് കേട്ടയുടന്‍ അ‌വിടെ പോകാന്‍ കൊതിക്കുന്നവരുടെ അറിവിലേക്കായി. അതുപോലെ ഒരു സ്ഥലം ഇന്ത്യയില്‍ ഉണ്ട്. നമ്മുടെ സ്വന്തം ആന്‍ഡമാന്‍ ദ്വീപല്ലാതെ വേറെ ഏത് സ്ഥലം? ആന്‍ഡമാനിലേക്ക് യാത്ര പോകാം

PC: Ritiks

ശ്രീനഗറിലെ ഉദ്യാനങ്ങള്‍ ( ആംസ്റ്റര്‍ഡാം)

ശ്രീനഗറിലെ ഉദ്യാനങ്ങള്‍ ( ആംസ്റ്റര്‍ഡാം)

ആംസ്റ്റര്‍ഡാമിലെ തുളിപ് ഉദ്യാനങ്ങളേക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടാകും. സുന്ദരമായ ആ സ്ഥലം കാണാന്‍ മനസില്‍ കൊതിച്ചിട്ടുമുണ്ടാകും. അങ്ങനെയാണെങ്കില്‍ ശ്രീ‌നഗറിലെ തുളിപ്പ് ഉദ്യാനം കാണാന്‍ യാത്ര പോയ്ക്കോളും. അതുക്കും മേലെയാണ് ഇത്. ശ്രീനഗറിലേക്ക് യാത്ര പോകാം


PC: Abdars

മഹാരാഷ്ട്രയിലെ തര്‍ക്കാര്‍ളി ( ബ്രസീല്‍)

മഹാരാഷ്ട്രയിലെ തര്‍ക്കാര്‍ളി ( ബ്രസീല്‍)

ബ്രസീലിലെ സുന്ദരമായ ബീച്ചുകളെക്കുറിച്ച് കേള്‍ക്കാത്തവര്‍ ഉണ്ടാകില്ലാ. അത്തരത്തില്‍ സുന്ദരമായ ഒരു ബീച്ച് ഇന്ത്യയിലും ഉണ്ട്. മഹാ‌രാഷ്ട്രയിലെ തര്‍ക്കാര്‍ളി ‌ബീച്ചാണ് അത്. തര്‍ക്കാളിയിലേക്ക് യാത്ര പോകാം


PC: Rohit Keluskar

ബാംഗ്ലൂര്‍ പാലസ് (ഇംഗ്ലണ്ട്)

ബാംഗ്ലൂര്‍ പാലസ് (ഇംഗ്ലണ്ട്)

ഇംഗ്ലണ്ടിലെ വിന്‍ഡ്സര്‍ കാസ്റ്റില്‍ എന്ന കൊട്ടാരത്തെക്കുറി‌ച്ച് കേട്ടിട്ടില്ലേ? അത്തരത്തില്‍ ഒരു കൊട്ടാരം ഇന്ത്യയിലും ഉണ്ട്. ബാംഗ്ലൂര്‍ പാലസ് ത‌ന്നെ. ബാംഗ്ലൂരിലേക്ക് യാത്ര പോകാം

PC: SMit224

ആന്ധ്രപ്രദേശിലെ ഗണ്ടിക്കോട്ട (ഗ്രാന്‍ഡ് കാന്യന്‍)

ആന്ധ്രപ്രദേശിലെ ഗണ്ടിക്കോട്ട (ഗ്രാന്‍ഡ് കാന്യന്‍)

അമേരിക്കയിലെ ഗ്രാന്‍ഡ് കാന്യനിലെ വിചിത്രമായ മലനിരകള്‍ക്ക് സമാനമായ ഒരു സ്ഥലം ഇന്ത്യയില്‍ ഉണ്ട്. ആന്ധ്രപ്രദേശിലെ ഗണ്ടിക്കോട്ടയ്ക്കും പെന്ന നദിക്കും ഇടയിലുള്ള സ്ഥലമാണ് മലയിടുക്ക് കണ്ടാല്‍ ഗ്രാന്‍ഡ് കാന്യന്‍ ആണെന്ന് തോന്നും
PC: S.v.madhav

ഉദയ്പൂരിലെ ലെയ്ക്‌പാലസ് ( പോളണ്ട്)

ഉദയ്പൂരിലെ ലെയ്ക്‌പാലസ് ( പോളണ്ട്)

പോളണ്ടിലെ വാഴ്സയിലെ റോയല്‍ ബാത് പാലസിന്റെ കാഴ്ചകണ്ട് അതിശയിക്കുന്നവര്‍ ഉദയ്പൂരിലെ ലെയ്ക്‌പാലസ് കണ്ടാല്‍ എന്താ പറയുക
PC: McKay Savage

രാജസ്ഥാനിലെ കുമ്പല്‍ഗഡ് (ചൈന)

രാജസ്ഥാനിലെ കുമ്പല്‍ഗഡ് (ചൈന)

ചൈനയിലെ വന്‍മതില്‍ കാണാന്‍ ആഗ്രഹമുള്ളവര്‍ നേരെ രാജസ്ഥാനിലേക്ക് പോയാല്‍ മതി. അവിടെ ചൈന വന്‍മതില്‍ കാണാനൊന്നും പറ്റില്ലാ. ചൈന വന്‍മതില്‍ പോലുള്ള ഒരു കോട്ടകാണാം.
PC: Heman kumar meena

നമ്മുടെ മുംബൈ (സിംഗപ്പൂര്‍)

നമ്മുടെ മുംബൈ (സിംഗപ്പൂര്‍)

സിംഗപ്പൂരിലെ അംബര‌ചുംബികള്‍ കണ്ട് വിസ്മയിക്കുന്നതി‌ന് മുന്‍പ് നമ്മുടെ മുംബൈയിലേക്ക് ഒന്ന് പോയി നോക്ക്.

PC: Nichalp

വിദേശ സ്ഥലങ്ങള്‍

വിദേശ സ്ഥലങ്ങള്‍

ഇതുവരെ കണ്ട ഇന്ത്യന്‍ സ്ഥലങ്ങളുമായി സാമ്യമുള്ള വിദേശ സ്ഥലങ്ങള്‍ അടുത്ത സ്ലൈഡ് മുതല്‍ കാണാം

സ്കോട്‌ലാന്‍ഡ്

സ്കോട്‌ലാന്‍ഡ്

സ്കോട്‌ലാന്‍ഡില്‍ നിന്നുള്ള കാഴ്ച

PC: Kouros

മലേഷ്യ

മലേഷ്യ

മലേഷ്യയിലെ തേയിലത്തോട്ടങ്ങള്‍
PC: Saravanan

സ്വിറ്റ്‌സ‌ര്‍ലാന്‍ഡ്

സ്വിറ്റ്‌സ‌ര്‍ലാന്‍ഡ്

സ്വിറ്റ്‌സര്‍ലാന്‍ഡില്‍ നിന്നുള്ള ഒരു കാഴ്ച
PC: Chaiserstuel, WT3-

അലസ്ക

അലസ്ക

അമേരിക്കന്‍ ഐക്യനാടുകളിലെ അലസ്കയില്‍ നിന്നുള്ള ഒരു കാ‌ഴ്ച

PC: Dodo

ആസ്ത്രേലിയ

ആസ്ത്രേലിയ

ആസ്ത്രേലിയയിൽ നിന്നുള്ള ഒരു കാഴ്ച

PC: flyingpurplemonkeys

സ്പെയിൻ

സ്പെയിൻ

സ്പെയിനിലെ ജലകേളികളിൽ ഏർപ്പെട്ടിരിക്കുന്നവർ

PC: Manuel González Olaechea

ആംസ്റ്റർഡാം

ആംസ്റ്റർഡാം

ആംസ്റ്റർഡാമിലെ തുളിപ് ഗാർഡൻ

PC: Miea.system

ബ്രസീ‌ൽ

ബ്രസീ‌ൽ

ബ്രസീലിലെ ബീച്ചുകളിൽ ഒന്ന്. ഒരു കാഴ്ച

PC: Frank Schulenburg

ഇംഗ്ലണ്ട്

ഇംഗ്ലണ്ട്

ഇംഗ്ലണ്ടിലെ കൊട്ടാരമായ വിൻ‌ഡ്‌ർ കാസ്റ്റിൽ.

PC: Diego Delso

ഗ്രാൻഡ് കന്യാൻ

ഗ്രാൻഡ് കന്യാൻ

ഗ്രാൻഡ് ക‌ന്യാനിലെ അപൂർവമായ പാറക്കൂട്ടങ്ങൾ

PC: Scalif~commonswiki

പോളണ്ട്

പോളണ്ട്

പോളണ്ടിലെ വാഴ്സയിലെ റോയ‌ൽ ബാത് പാലസ്

PC: Albertyanks

ചൈന

ചൈന

ചൈനയിലെ വൻമതിൽ

PC: Jakub Hałun

സിംഗപ്പൂർ

സിംഗപ്പൂർ

സിംഗപ്പൂർ നഗ‌രക്കാഴ്ച

PC: Rifleman

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X