Search
  • Follow NativePlanet
Share
» »ലോകം വയനാടിനെ അന്വേഷിക്കുമ്പോൾ വയനാടുകാർ പോകുന്ന ഇടങ്ങൾ

ലോകം വയനാടിനെ അന്വേഷിക്കുമ്പോൾ വയനാടുകാർ പോകുന്ന ഇടങ്ങൾ

ൺമുന്നിൽ നിറയെ സ്ഥലങ്ങളും കാഴ്ചകളുമുള്ള വയനാടുകാർ എവിടേക്കാണ് പോവേണ്ടത് എന്ന് തോന്നിയാലും സ്ഥിരം കാണുന്നവയിൽ നിന്നും ഒരു മാറ്റം വേണമല്ലോ?

By Elizabath Joseph

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സഞ്ചാരികൾ വയനാട് തേടി എത്തുമ്പോൾ വയനാടുകാർ എവിടേക്കായിരിക്കും യാത്ര പോവുക എന്നു ചിന്തിച്ചിട്ടുണ്ടോ? കൺമുന്നിൽ നിറയെ സ്ഥലങ്ങളും കാഴ്ചകളുമുള്ള ഇവിടുത്തുകാർ എവിടേക്കാണ് പോവേണ്ടത് എന്ന് തോന്നിയാലും സ്ഥിരം കാണുന്നവയിൽ നിന്നും ഒരു മാറ്റം വേണമല്ലോ? വയനാടിൻറെ അത്രയും ഭംഗി വരില്ല എങ്കിലും പുറത്തുള്ള സ്ഥലങ്ങൾ സൂപ്പർ തന്നെയാണ്. കുമ്പാലൻകോട്ടയും നീലിമലയും പക്ഷി പാതാളവും ബ്രഹ്മഗിരി മലനിരകളും ഒക്കെ സ്വന്തമായുള്ള വയനാട്ടുകാർക്ക് പോയി കാണാന്‍ പറ്റിയ വയനാടിനു പുറത്തുള്ള ഇടങ്ങൾ പരിചയപ്പെടാം..

തുഷാരഗിരി വെള്ളച്ചാട്ടം

തുഷാരഗിരി വെള്ളച്ചാട്ടം

ആ താമരശ്ശേരി ചുരം ഒന്നിറങ്ങി താഴെ വന്നാലുണ്ടല്ലോ.... അമ്പരപ്പിക്കുന്ന കാഴ്ചകളുള്ള കോഴിക്കോടാണ് വയനാട്ടിൽ നിന്നും എളുപ്പത്തിൽ വരാൻ പറ്റിയ സ്ഥലം. ഇവിടുത്തെ മഞ്ഞു പെയ്യുന്ന പോലെ വെള്ളം പതിക്കുന്ന തുഷാരഗിരി വെള്ളച്ചാട്ടം കോഴിക്കോട് കോടഞ്ചേരിയിലാണ് സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ തന്നെ പേരുകേട്ട വെള്ളച്ചാട്ടങ്ങളിലൊന്നായ ഇവിടെ അന്താരാഷ്ട്ര സഞ്ചാരികൾ പോലും തേടി എത്താറുള്ള സ്ഥലമാണ്. ഇവിടുത്തെ ട്രക്കിങ്ങും കയാക്കിങ്ങും വെള്ളച്ചാട്ട കാഴ്ചകളുമാണ് എന്നും സഞ്ചാരികളെ ആകർഷിക്കുന്നത്. തുഷാരഗിരിയിൽ നിന്നും ആരംഭിച്ച് വെള്ളച്ചാട്ടം കണ്ട് അതുവഴി വൈത്തിരിയിലെത്തുന്ന ഒരു ട്രക്കിങ്ങ് റൂട്ടുണ്ട്. സഞ്ചാരികൾക്കിടയിൽ ഏറെ പ്രശസ്തമാണ് ഇത്. തുഷാരഗിരിയിൽ ഒന്നിലധികം വെള്ളച്ചാട്ടങ്ങൾ ഉണ്ട്. തുഷാരഗിരി വെള്ളച്ചാട്ടം എന്നാണ് ഇവ മൊത്തത്തിൽ അറിയപ്പെടുന്നത്.


കൽപ്പറ്റയിൽ നിന്നും പൂക്കോട്-അടിവാരം വഴി 37.3 കിലോമീറ്ററാണ് തുഷാരഗിരി വെള്ളച്ചാട്ടത്തിലേക്കുള്ളത്. ഇവിടെ നിന്നും കോഴിക്കോടിന് 50 കിലോമീറ്ററാണ് ദൂരം.

PC:Dhruvaraj S

ബ്രഹ്മഗിരി വൈൽഡ് ലൈഫ് സാങ്ച്വറി

ബ്രഹ്മഗിരി വൈൽഡ് ലൈഫ് സാങ്ച്വറി

കർണ്ണാടകയിലെ കൊടക് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ബ്രഹ്മഗിരി വൈൽഡ് ലൈഫ് സാങ്ച്വറി പശ്ചിമ ഘട്ടത്തിന്റെ ഒരു ഭാഗമാണ്. കേരളത്തിൽ വയനാടിനോട് ചേർന്നും കർണ്ണാടകയിൽ കുടകിനോട് ചേർന്നുമാണ് ഇതുള്ളത്. 181 കിലോമീറ്റർ പരന്ന് സമുദ്ര നിരപ്പിൽ നന്നും 1607 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ബ്രഹ്മഗിരി കുന്നുകളിൽ നിന്നാണ് വന്യജീവി സങ്കേതത്തിന് ഈ പേരു ലഭിക്കുന്നത്.
വയനാട്ടിൽ നിന്നും ട്രക്കിങ്ങിനു പോകാൻ പറ്റിയ ഇടം കൂടിയാണിത്. തിരുനെല്ലിയിൽ നിന്നാണ് ഇവിടേക്കുള്ള യാത്ര തുടങ്ങുന്നത്. കൂർഗിൽ നിന്നും 60 കിലോമീറ്ററും ബെംഗളുരുവിൽ നിന്നും 250 കിലോമീറ്ററും തിരുനെല്ലിയിൽ നിന്നും 105 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം.

PC:The MH15

വെള്ളരിമല വാവുൽമല ട്രക്കിങ്ങ്

വെള്ളരിമല വാവുൽമല ട്രക്കിങ്ങ്

പ്രഫഷണൽ ട്രക്കിങ്ങിൽ താല്പര്യമുള്ളവർ തീർച്ചയായും പോയിരിക്കേണ്ട ഒരിടമാണ് കോഴിക്കോട് വയനാട് ജില്ലകളിലായി സ്ഥിതി ചെയ്യുന്ന വെള്ളരിമല. സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനി‌ലെ മേപ്പാടി ഫോറസ്റ്റ റേഞ്ചിലും കോഴിക്കോട് ഡിവിഷനിലെ താമരശ്ശേരി റേഞ്ചിലുമായി ഉൾപ്പെടുന്ന ഒരു മലമ്പ്രദേശമാണ് വെള്ളരിമല. സമുദ്രനിരപ്പിൽ നിന്ന് 2050 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന വെള്ളരിമലയിലെ ഏറ്റവും ഉയരം കൂടിയ ഭാഗമാണ് വാവുൽ മല. സമുദ്രനിരപ്പിൽ നിന്ന് 2330 മീറ്റർ ഉയരത്തിലായാണ് ഇത് നിലകൊള്ളുന്നത്.
കോഴിക്കോടിന് 50 കിലോമീറ്റർ അകലെയുള്ള മുത്തൻപുഴ എന്ന സ്ഥലത്തു നിന്നുമാണ് ഇവിടേക്കുള്ള യാത്ര ആരംഭിക്കുന്നത്. ഇവിടെ നിന്നും വെള്ളരിനല ബേസ് വരെ 4 കിലോമീറ്ററർ ദൂരമുണ്ട്. ഉരുളൻ കല്ലുകൾ നിറ‍ഞ്ഞ അരുവികളിലൂടെയും കാടിലൂടെയും ഉള്ള യാത്ര അടിമുടി സാഹസികരത നിറഞ്ഞതാണ്.

PC: Vinayalambadi

ആറളം വൈൽഡ് ലൈഫ് സാങ്ച്വറി

ആറളം വൈൽഡ് ലൈഫ് സാങ്ച്വറി

കേരളത്തിലെ ചെറിയ വന്യജീവി സങ്കേതങ്ങളിലൊന്നാണ് ഇതെങ്കിലും കാഴ്ചകളുടെയു ജൈവവൈവിധ്യത്തിന്റെയും കാര്യത്തിൽ ഇതിനെ മറികടക്കാൻ ഇത്തിരി ബുദ്ധിമുട്ടാണ്. കണ്ണൂരിൽ നിന്നും 60 കിലോമീറ്ററും തലശ്ശേരിയിൽ നിന്നും 35 കിലോമീറ്ററും അകലെ സ്ഥിതി ചെയ്യുന്ന ഈ വന്യജീവി സങ്കേതത്തിന് 55 ചതുരശ്ര കിലോമീറ്ററ്‍ മാത്രമാണ് വിസ്തൃതി. വെള്ളച്ചാട്ടങ്ങളും അരുവികളും വ്യത്യസ്തങ്ങളായ വ്യൂ പോയിന്റുകളും ഒക്കെയാണ് ഇവിടുത്തെ ആകർഷണം. കട്ടിബേട്ടാ എന്നു പേരായ നലയാണ് ഇവിടുത്തെ ഏറ്റവും ഉയരമുള്ള സ്ഥലം.

 ബന്ദിപ്പൂർ ദേശീയോദ്യാനം

ബന്ദിപ്പൂർ ദേശീയോദ്യാനം

കൽപ്പറ്റയിൽ നിന്നും 44 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ബന്ദിപ്പൂർ വയനാട്ടിൽ നിന്നുള്ള യാത്രകൾക്ക് ഏറ്റവും മികച്ച ഒരിടമാണ്. 874 സ്ക്വയർ കിലോമീറ്റർ ദൂരത്തിൽ പരന്നു കിടക്കുന്ന ഇവിടം ഒട്ടേറെ വന്യജീവികളാൽ സമ്പന്നമായ ഇടമാണ്. പശ്ചിമ ഘട്ടത്തിൽ മൈസൂർ-ഊട്ടി പാതയോട് ചേർന്നു സ്ഥിതി ചെയ്യുന്ന ഇവിടം അവധി ദിനം ചിലവഴിക്കുവാൻ പറ്റിയ സ്ഥലം കൂടിയാണ്. നീലഗിരി ബയോസ്ഫിയർ റിസർവ്വിന്റെ ഭാഗമാണിത്.

PC:Andrew

 മാഹി

മാഹി

എന്നാൽ യാത്ര ഇനിയൊരു കേന്ദ്രഭരണപ്രദേശത്തേക്കാക്കിയാലോ...തലശ്ശേരിയോട് ചേർന്നു സ്ഥിതി ചെയ്യുന്ന മാഹി വയനാട്ടിൽ നിന്നും ഒറ്റ ദിവസത്തെ യാത്രയ്ക്ക് പറ്റിയ സ്ഥലമാണ്. മാഹിപ്പുഴയുടെ തീരത്തു സ്ഥിതി ചെയ്യുന്ന ഇവിടം പണ്ടത്തെ ഫ്രഞ്ച് ആധിപത്യത്തിന്റെ സ്മരണകളുള്ള ഇടമാണ്. ഭക്ഷണത്തിനും കാഴ്ചകൾക്കും ഒക്കെ പേരുകേട്ടിരിക്കുന്ന ഇവിടുത്തെ പ്രധാന ആകർഷണം മാഹി പള്ളിയും ബീച്ചും ഒക്കെയാണ്.
കൽപ്പറ്റയിൽ നിന്നും 90 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം.

PC:Svetlozar Filev

കോഴിക്കോട് ബീച്ച്

കോഴിക്കോട് ബീച്ച്

സ്വന്തമായി കടൽത്തീരമില്ലാത്ത വയനാട്ടുകാർക്ക് കടൽ കാണാനായി കോഴിക്കോട് ബീച്ചിലേക്ക് വരാം. കോഴിക്കോടിനെ കോഴിക്കോടാക്കുന്ന സംഗതിയാണ് ഇവിടുള്ളവർക്കും പുറത്തു നിന്നു വരുന്നവർക്കുമൊക്കെ ഈ ബീച്ച്. രാവിലെ മുതൽ രാത്രി വരെ ആളും ബഹളങ്ങളുമായി ലൈവായിട്ടിരിക്കുന്ന ഇവിടം ഒരിക്കലും മിസ്സാക്കരുതാത്ത സ്ഥലങ്ങളിൽ ഒന്നാണ്. ഇവിടെ കുട്ടികൾക്കു കളിക്കാനുള്ള ഇടങ്ങളും ധാരാളം ശില്പങ്ങളും ഒക്കെ കാണാൻ സാധിക്കും. സന്ധ്യയാകുമ്പോൾ ആൾത്തിരക്കേറുന്ന ഇവിടുത്തെ ഉപ്പിലിട്ടതും ഐസ്ക്രീമും കോഴിക്കോടൻ സ്പെഷ്യൽ കല്ലുമ്മക്കായും നാടൻ രുചികളും ഒക്കെ ഇവിടെ എത്തുന്നവരുടെ സമയം കൊല്ലികളാണ്. സൂര്യാസ്തമയം കാണാനാണ് ഇവിടെ കൂടുതലും ആളുകള്‍ എത്തുന്നത്. രാവിലെ എട്ടു മണി മുതൽ വൈകിട്ട് എട്ടു മണി വരെയാണ് ഇവിടെ പ്രവേശനം

PC:Vengolis

 ഇരിട്ടി

ഇരിട്ടി

കേരളത്തിന്റെ കൂർഗ് താഴ്വര, മലയോരത്തിന്റെ ഹരിത നഗരം എന്നൊക്കെ അറിയപ്പെടുന്ന ഇരിട്ടി വയനാട്ടിൽ നിന്നുള്ള യാത്രകൾക്ക് പറ്റിയ ഒരിടമാണ്. നദികളും അരുവികളും പച്ച പുതച്ച കുന്നുകളും താഴ്വാരങ്ങളും ഒക്കെ ചേരുന്ന ഇവിടം മലയോരത്തെ പൊന്നണിയിക്കുന്ന സ്ഥലം എന്നാണ് അറിയപ്പെടുന്നത്. പറശ്ശിനി ഡാം, ചീങ്കണ്ണിപ്പുഴ, ആറളം വൈല്‍ഡ് ലൈഫ് സാങ്ച്വറി,തൊടീക്കളം ക്ഷേത്രം തുടങ്ങിയവയാണ് ഇവിടെനിന്നും സന്ദർശിക്കാൻ പറ്റിയ സ്ഥലങ്ങൾ.
കൽപ്പറ്റയിൽ നിന്നും 94 കിലോമീറ്റർ അകലെയാണ് ഇരിട്ടി സ്ഥിതി ചെയ്യുന്നത്.

PC:Akhilzid

ഇരുപ്പു വെള്ളച്ചാട്ടം

ഇരുപ്പു വെള്ളച്ചാട്ടം

കര്‍ണ്ണാടകയിലെ കൊടകു ജില്ലയിലാണ് ഇരുപ്പു വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ബ്രഹ്മഗിരിയിലേക്ക് കര്‍ണ്ണാടകയില്‍ നിന്നുള്ള ട്രക്കിങ് ആരംഭിക്കുന്നത് ഇവിടെ നിന്നാണ്. ലക്ഷ്മണ തീര്‍ഥ ഫാള്‍സ് എന്നും ഇരുപ്പു വെള്ളച്ചാട്ടം അറിയപ്പെടുന്നു. ഇതിന്റെ സമീപത്തായാണ് പ്രസിദ്ധ തീര്‍ഥാടന കേന്ദ്രമായ രാമേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മണ്‍സൂണ്‍ സമയങ്ങളില്‍ ഇവിടം സന്ദര്‍ശിക്കുന്നതാണ് ഏറ്റവും അനുയോജ്യം. അപ്പോള്‍ മാത്രമേ ഇതിന്റെ സൗന്ദര്യം മുഴുവനായും ആസ്വദിക്കുവാന്‍ സാധിക്കു.

മോട്ടോർവാഹനങ്ങൾക്കു പോകാവുന്ന ഏറ്റവും ഉയരത്തിലുള്ള റോഡ് കർതുങ് ലാ അല്ല!! എന്താണ് സത്യം? മോട്ടോർവാഹനങ്ങൾക്കു പോകാവുന്ന ഏറ്റവും ഉയരത്തിലുള്ള റോഡ് കർതുങ് ലാ അല്ല!! എന്താണ് സത്യം?

നോക്കേണ്ട...എത്ര നോക്കിയാലും ഈ സ്ഥലങ്ങൾ ഗൂഗിൾ മാപ്പിൽ കാണില്ല!!!

പാമ്പുകൾ കാവലിരിക്കുന്ന ഗ്രാമവും അസ്ഥികൂടങ്ങള്‍ നിറ‍ഞ്ഞ തടാകവും..അത്ഭുതങ്ങൾ അവസാനിക്കാത്ത ഇന്ത്യ പാമ്പുകൾ കാവലിരിക്കുന്ന ഗ്രാമവും അസ്ഥികൂടങ്ങള്‍ നിറ‍ഞ്ഞ തടാകവും..അത്ഭുതങ്ങൾ അവസാനിക്കാത്ത ഇന്ത്യ

PC:Rameshng

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X