Search
  • Follow NativePlanet
Share
» »ചെന്നൈയിൽ നിന്നും പോകാൻ ഈ മഴയിടങ്ങൾ

ചെന്നൈയിൽ നിന്നും പോകാൻ ഈ മഴയിടങ്ങൾ

ചെന്നൈയിലെ മഴക്കാലത്ത് പോകുവാൻ പറ്റിയ കുറച്ചിടങ്ങൾ പരിചയപ്പെടാം...

മഴ എപ്പോൾ വരുമെന്നറിയില്ലെങ്കിലും കടുത്ത വരൾച്ചയിലും ചെന്നൈക്കാർ പ്രതീക്ഷയിലാണ്. തങ്ങൾക്കുള്ള മഴ വൈകാതെ എത്തുമെന്നുള്ള പ്രതീക്ഷയിൽ. മഴപെയ്തുതുടങ്ങിയാൽ പിന്നെ ഇവിടെ പുറത്തിറങ്ങുന്ന കാര്യം ആലോചിക്കേണ്ട. മിക്ക മഴക്കാലത്തും ചെന്നൈക്കാർ തിരഞ്ഞെടുക്കുന്ന ഒരു മാർഗ്ഗം യാത്രയാണ്. മഴയിലെ ബഹളങ്ങളിൽ നിന്നും തിരക്കിൽ നിന്നും രക്ഷപെട്ട് കിടിലൻ അനുഭവങ്ങൾ നല്കുന്ന ഇടങ്ങൾ തേടിയുള്ള യാത്രകൾ. അങ്ങനെ ചെന്നൈയിലെ മഴക്കാലത്ത് പോകുവാൻ പറ്റിയ കുറച്ചിടങ്ങൾ പരിചയപ്പെടാം...

നഗലാപുരം

നഗലാപുരം

ആന്ധ്രാപ്രദേശിലെ പ്രസിദ്ധമായ ക്ഷേത്രനദരമാണ് നദലപുരം. ചെന്നെയിൽ നിന്നും 71 കിലോമീറ്റർ അകലെയാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. നഗലാ ദേവിയിൽ നിന്നും പേരു സ്വീകരിച്ചിരിക്കുന്ന ഈ നഗരത്തിലെ ആകർഷണം വെള്ളച്ചാട്ടമാണ്. കാടിനുള്ളിലൂടെ ട്രക്കിങ്ങ് നടത്തി എത്തിച്ചേരുവാൻ സാധിക്കുന്ന ഈ വെള്ളച്ചാട്ടം മഴക്കാലത്താണ് സന്ദർശിക്കേണ്ടത്.
ക്ഷേത്ര നഗരമായതിനാൽ ഒരു പാട് ക്ഷേത്രങ്ങള്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി കാണുവാൻ സാധിക്കും. വേദനാരായണ സ്വാമി ക്ഷേത്രം, സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം,തുടങ്ങിയവ അവയിൽ ചിലത് മാത്രമാണ്.
PC: Shmilyshy

യേർക്കാട്

യേർക്കാട്

തെക്കിന്റെ ആഭരണം എന്നറിയപ്പെചുന്ന സ്ഥലമാണ് യേർക്കാട്. ചെന്നൈയിൽ നിന്നും 366 കിലോമീറ്റർ അകലെയാണെങ്കിലും സഞ്ചരിക്കുന്ന ദൂരത്തിന് തക്ക കാഴ്ചകളും രസങ്ങളും അനുഭവിക്കുവാൻ സാധിക്കുന്ന ഇടം കൂടിയാണിത്. സമുദ്ര നിരപ്പിൽ നിന്നും 1515 മീറ്റർ ഉയരത്തിലുള്ള ഷെൽവരായൻ മലനിരകളിൽ സ്ഥിതി ചെയ്യുന്ന യേർക്കാട് ഏഴകളുടെ ഊട്ടി എന്നും അറിയപ്പെടുന്നു. തെക്കേ ഇന്ത്യയിലെ പ്രസിദ്ധമായ ഹണിമൂൺ ഡെസ്റ്റിനേഷൻ കൂടിയാണിത്.
PC: Manojz Kumar

യേലാഗിരി

യേലാഗിരി

ചെന്നൈയിൽ നിന്നും 231 കിലോമീറ്റർ അകലെയാണെങ്കിലും അടിപൊളി ഇടമാണ് യേലാഗിരി. വെല്ലൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഇവിടം സമുദ്ര നിരപ്പിൽ നിന്നും 1110 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. താഴ്വരകളാലും തോട്ടങ്ങളാലും ചുറ്റപ്പെട്ടു കിടക്കുന്ന ഏലാഗിരി വികസനത്തിന് ഇതുവരെയും തലവെച്ചുകൊടുക്കാത്ത ഇടമാണ്. പാരാഗ്ലൈഡിങ്ങ്, റോക്ക് ക്ലൈംബിങ്ങ് തുടങ്ങിയ സാഹസിക പ്രവർത്തികൾക്കും ഇവിടെ ആളുകൾ എത്തുന്നു. ട്രക്കിങ്ങിനായി ഒട്ടേറെ റൂട്ടുകള്‍ ഉള്ളതിനാൽ ട്രക്കേഴ്സിന്റെ പ്രിയപ്പെട്ട ഇടം കൂടിയാണിത്.

PC: Ashwin Kumar

നെല്ലൂർ

നെല്ലൂർ

പെന്നാ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന നെല്ലൂരാണ് മഴക്കാലത്ത് പോകുവാൻ പറ്റിയ മറ്റൊരിടം. ആന്ധ്രാപ്രദേശിലെ ഏറ്റവും ജനസാന്ദ്രതയേറിയ നാലാമത്തെ നഗരമായ ഇവിടംവലിയ ചരിത്രമുള്ള ഇടം കൂടിയാണ്. ഉദയഗിരി കോട്ടയാണ് ഇവിടുത്തെ പ്രധാന ആകർഷണം.

PC: Ramakrishna Reddy Y

 കാഞ്ചിപുരം

കാഞ്ചിപുരം

ചെന്നൈയിൽ നിന്നും എളുപ്പത്തിൽ പോയിവരുവാൻ സാധിക്കുന്ന ഒരു യാത്രയാണ് പ്ലാൻ ചെയ്യുന്നതെങ്കിൽ കാഞ്ചീപുരം പിടിക്കാം. പട്ടിന്റെ നഗരമായ കാഞ്ചീപുരം ചെന്നൈയിൽ നിന്നും വെറും 75 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. പട്ടിനു മാത്രമല്ല, പാരമ്പര്യത്തിനും സംസ്കാരത്തിനും ഒക്കെ പേരുകേട്ട ഇടം കൂടിയാണിത്. വേടാന്തങ്ല പക്ഷി സങ്കേതം, കാഞ്ചി കുടിൽ, കാഞ്ചി കാമാക്ഷി അമ്മൻ ക്ഷേത്രം, കൈലാസ നാഥർ ക്ഷേത്രം തുടങ്ങിയവയാണ് ഇവിടുച്ചെ ആകർഷണങ്ങള്‍.

റോക്കറ്റുകളും ഉപഗ്രഹങ്ങളും ഒക്കെ മുകളിലേക്ക് കുതിച്ചുയരുന്ന കാഴ്ചകൾ ടിവിയിൽ കണ്ട് കൊതിതീർത്തിരുന്ന കാഴ്ചകൾ ഇതാ നേരിൽ കാണാനൊരു അവസരം.റോക്കറ്റുകളും ഉപഗ്രഹങ്ങളും ഒക്കെ മുകളിലേക്ക് കുതിച്ചുയരുന്ന കാഴ്ചകൾ ടിവിയിൽ കണ്ട് കൊതിതീർത്തിരുന്ന കാഴ്ചകൾ ഇതാ നേരിൽ കാണാനൊരു അവസരം.

ബാംഗ്ലൂരും ചെന്നൈയുമൊന്നും പഴയപോലെ അല്ല...ജീവിക്കുവാൻ ഒരു ചിലവുമില്ല ഇവിടെ ബാംഗ്ലൂരും ചെന്നൈയുമൊന്നും പഴയപോലെ അല്ല...ജീവിക്കുവാൻ ഒരു ചിലവുമില്ല ഇവിടെ

PC: Sivakumar1248

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X