Search
  • Follow NativePlanet
Share
» »കടത്തനാടിന്‍റെ ചരിത്രമെഴുതിയ വടകര

കടത്തനാടിന്‍റെ ചരിത്രമെഴുതിയ വടകര

കടത്തനാടിന്‍റെ ചരിത്രമെഴുതിയ വടകരയുടെ വിശേഷങ്ങൾ!!

വടകര...വടക്കൻ പാട്ടിന്റെ ശീലുകൾ ഇന്നും അന്തരീക്ഷത്തിൽ മുഴങ്ങുന്ന നാട്...

വടക്കൻ പാട്ടിലെ വീരകഥകളിലൂടെ നെഞ്ചിലേറ്റിയ നാട്.. ഒതേനനും ഉണ്ണിയാർച്ചയും ഒക്കെ അങ്കം കോർത്ത് വിജയം നേടിയ മണ്ണ്...ലോകനാർക്കാവും ഒതേനൻ ക്ഷേത്രവും വലിയ പള്ളിയും പുരാതന തറവാടുകളും ഒക്കെയായി കിടക്കുന്ന വടകരയിലെ കാഴ്ചകളെക്കുറിച്ച് എത്ര വർണ്ണിച്ചാലും തീരില്ല.
ഒരു വശത്തെ പയംകുറ്റി മലയും വയനാട്ടിൽ നിന്നും താഴേക്ക് ഒഴുകിയിറങ്ങുന്ന കോട്ടപ്പുഴയും പുതുപ്പട്ടണവും അടക്കാത്തെരുവും കാപ്പങ്ങാടിയും ഒക്കെ വടകരയുടെ കഥകളിൽ എന്നും നിറഞ്ഞു നിൽക്കുന്ന ഇടങ്ങളാണ്.
കടത്തനാടിന്‍റെ ചരിത്രമെഴുതിയ വടകരയുടെ വിശേഷങ്ങൾ!!

വടക്കൻ പാട്ടിലെ വടകര

വടക്കൻ പാട്ടിലെ വടകര

വടക്കൻപാട്ടിലൂടെ ലോകം അറിഞ്ഞ നാടുകളിലൊന്നാണ് വടകര. കേരള ചരിത്രത്തിൽ വടക്കൻ പാട്ടുകളിലൂടെ അറിയപ്പെടുന്ന കടത്തനാട് വടകരയുടെ ചരിത്രവുമായി ഏറെ ചേർന്നു കിടക്കുന്ന സ്ഥലമാണ്.
കോവിലകങ്ങളും കാവുകളും ക്ഷേത്രങ്ങളും ഒക്കയായി പഴമയോട് ഇന്നും ചേർന്നു കിടക്കുന്ന വടകര കോഴിക്കോടിന്റെ ഗ്രാമീണതയും നന്മയും ഇന്നും സൂക്ഷിക്കുന്ന ഇടമാണ്..

PC:Khrachss

കടത്തനാട്

കടത്തനാട്

ചരിത്രത്തിലും കഥകളുലും പ്രതിപാദിക്കുന്ന കടത്തനാട് വടകര ഉൾപ്പെട്ട പ്രദേശമാണ് എന്നാണ് പറയുന്നത്. വടകരയും സമീപത്തുള്ള നാദാപുരവും ചേരുന്ന 108 അംശങ്ങള്‍ ചേരുന്ന നാടാണ് കടത്തനാട്. വടക്കൻ പാട്ടിലൂടെ അറിയപ്പെടുന്ന കടത്തനാടിന്റെയും കളരികളുടെയും പുരാതനമായ ക്ഷേത്രങ്ങളുടെയും കോവിലകങ്ങളുടെയും ഒക്കെ സാന്നിധ്യം ഇന്നും ഇവിടെ കാണാൻ കഴിയും. കളരികളും കാവും ഒക്കെ ഇന്നും ഇവിടുത്തെ ആളുകളുടെ ജീവിതത്തിന്റെ ഭാഗമാണ്.

പഴമയുടെ അടയാളങ്ങൾ

പഴമയുടെ അടയാളങ്ങൾ

കടത്തനാടിന്റെ ഭാഗമായിരുന്നപ്പോഴത്തെ പല കാര്യങ്ങളും ഇന്നും ഇവിടുത്തുകാരുടെ ജീവിതത്തിന്റെ ഭാഗമാണ്. കാവുകളും തിറകളും മാത്രമല്ല, നാട്ടുകൂട്ടവും തർക്ക പരിഹാര കേന്ദ്രങ്ങളും ഒക്കെ ഇന്നും ഇവിടുത്തെ കഥകളിൽ നിറഞ്ഞു നിൽക്കുന്നവയാണ്.

PC:Ronambiar

കോട്ടപ്പുഴ

കോട്ടപ്പുഴ

വടകരയെ മൊഞ്ചത്തിയാക്കുന്ന പ്രധാന കാര്യമാണ് കോട്ടപ്പുഴ. വയനാട്ടിലെ കുന്നുകളിൽ നിന്നും ഒഴുകിയിറങ്ങുന്ന കോട്ടപ്പുഴ വടകരയുടെ വടക്കേ അതിർത്തിയോട് ചേർന്നാണ് ഒഴുകുന്നത്. ഇതിനു തീരത്തായാണ് പുതുപ്പട്ടണം സ്ഥിതി ചെയ്യുന്നത്. കോട്ടക്കൽ അഴിമുഖത്ത് ചെന്ന് കടലിൽ ചേരുന്നു.

 താഴെയങ്ങാടി

താഴെയങ്ങാടി

വടകരയിലെ ഏറ്റവും പ്രധാനപ്പെട്ട ഇടങ്ങളിലൊന്നാണ് താഴെയങ്ങാടി. കടലിനോട് ചേർന്നു സ്ഥിതി ചെയ്യുന്ന ഇവിടം ബ്രിട്ടീഷുകാരുടെ കാലം മുതലേ എണ്ണം പറഞ്ഞ വ്യാപാര കേന്ദ്രങ്ങളിൽ ഒന്നു കൂടിയായിരുന്നു.കൊപ്ര, കുരുമുളക്, എലം തുടങ്ങിയവയുടെ വ്യാപാരത്തിനാണ് ഇവിടം പേരുകേട്ടിരുന്നത്.

PC:Prof tpms

കല്ലേരി കുട്ടിച്ചാത്തൻ ക്ഷേത്രം

കല്ലേരി കുട്ടിച്ചാത്തൻ ക്ഷേത്രം

വടകരയുടെ ഒരു കാലത്തിന്റെ ചരിത്രത്തിൽ നിന്നും ഉടലെടുത്ത ദൈവീക സങ്കല്പത്തെ ആരാധിക്കുന്ന ഇടമാണ് കല്ലേരി കുട്ടിച്ചാത്തൻ ക്ഷേത്രം, . താഴെയങ്ങാടിയിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം 15-ാം നൂറ്റാണ്ടിലാണ് നിർമ്മിക്കപ്പെട്ടത് എന്നാണ് കരുതുന്നത്. അക്കാലത്ത് നിലനിന്നിരുന്ന ജാതി-ജന്മി വ്യവസ്ഥകളെ എതിർത്തു തോല്പിക്കാൻ ശ്രമിച്ച ചരിത്രമാണ് കുട്ടിച്ചാത്തന്റേത്. വിഴിച്ചാൽ വിളിപ്പുറത്തെത്തുന്ന കുട്ടിച്ചാത്തനിൽ വിശ്വസിക്കുന്ന ഒരുപാടാ ആളുകൾ ഇവിടെ എത്താറുണ്ട്.

ലോകനാർകാവ് ഭഗവതി ക്ഷേത്രം

ലോകനാർകാവ് ഭഗവതി ക്ഷേത്രം

വടകരയുടെ പ്രധാനപ്പെട്ട മറ്റൊരു ആകർഷണമാണ് ലോകനാർകാവ് ഭഗവതി ക്ഷേത്രം. വടകരയിൽ നിന്നും അഞ്ച് കിലോമീറ്റര്‍ അകലെ മേമുണ്ട എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ആ ക്ഷേത്രത്തിൽ ലോകനാർ കാവിലമ്മ എന്ന പേരിലാണ് ഭഗവതിയെ ആരാധിക്കുന്നത്. 1500 വർഷത്തിലധികം പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്രം വടക്കൻ പാട്ടുകളിൽ നിറഞ്ഞു നിൽക്കുന്ന ക്ഷേത്രം കൂടിയാണ്. ലോകനാർ കാവിലമ്മയുടെ കഠിനഭക്തനായിരുന്നു വടകക്ൻ പാട്ടുകളിലെ വീരനായിരുന്ന ഒതേനൻ എന്നാണ് വടക്കൻ പാട്ടുകളിൽ പറയുന്നത്.
കളരിയുടെ അരങ്ങേറ്റം നടത്തുന്നതിയു മുൻപ് ഇത് പഠിക്കുന്നവർ ഇവിടെ ക്ഷേത്രത്തിലെത്തുന്ന ഒരു ചടങ്ങും കാലാകാലമായി നിലനിൽക്കുന്ന ഒന്നാണ്. മാനമാസത്തിൽ നടക്കുന്ന എട്ടു ദിവസത്തെ പൂരമാണ് ഇവിടുത്തെ പ്രധാന ഉത്സവം.

PC:Arkarjun1

പയംകുറ്റിമല

പയംകുറ്റിമല

വടകരയിൽ കണ്ടിരിക്കേണ്ട മറ്റൊരിടമാണ് പയംകുറ്റിമല. വടകരയിൽ നിന്നും വെറും അഞ്ച് കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഇവിടെ നിന്നും കാണുന്ന കാഴ്ചകളാണ് ആകർഷണം. സമുദ്ര നിരപ്പിൽ നിന്നും 2000 അടിയോളം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു കുന്നിൻ പ്രദേശമാണിത്. മുത്തപ്പൻമല എന്നും ഇതറിയപ്പെടുന്നു. ഉദയാസ്മയ കാഴ്ചകൾ കാണുവാനാണ് ഇവിടെ സഞ്ചാരികൾ അധികവും എത്തിച്ചേരുന്നത്.

സാൻഡ്ബാങ്ക്സ്

സാൻഡ്ബാങ്ക്സ്

വടകരയുടെ ടൂറിസം ഭൂപടത്തിൽ അടുത്ത കാല്തതായി ഇടം നേടിയ സ്ഥലമാണ് സാൻഡ് ബാങ്ക്സ്. വടകരയുടെ കടൽ സൗന്ദര്യം ആസ്വദിക്കുവാനായാണ് ഇവിടെ കൂടുതലും ആളുകൾ എത്തുന്നത്. കടത്തനാടിന്റെ തീരം എന്നാണ് ഇവിടം അറിയപ്പെടുന്നത്.

PC:Nithunav

 സർഗാലയ ആർട്സ് ക്രാഫ്റ്റ് വില്ലേജ്

സർഗാലയ ആർട്സ് ക്രാഫ്റ്റ് വില്ലേജ്

പ്രകൃതി ഭംഗിയോടൊപ്പം കലാവിരുത് ചേരുന്ന ഇരിങ്ങൽ സർഗാലയ ആർട്സ് ക്രാഫ്റ്റ് വില്ലേജാണ് ഇവിടുത്തെ മറ്റൊരു ആകർഷണം. കേരളത്തിലെ ആദ്യത്തെ കരകൈശല ഗ്രാമമായാണ് ഇരിങ്ങൾ ക്രാഫ്റ്റ് വില്ല അറിയപ്പെടുന്നത്. പെയിന്റിംഗുകൾ, ആഭരണങ്ങൾ, കരകൗശല വസ്തുക്കൾ, ഫർണിച്ചറുകൾ തുടങ്ങിയവ ഇവിടെ കാണാം. ഒരു ദിവസം മുഴുവനും നടന്ന് കണ്ടുതീർക്കേണ്ട കാഴ്ചകളാണ് ഇവിടെയുള്ളത്. പയ്യോളിക്കും വടകരയ്ക്കും ഇടയിലായാണ് ഇവിടം സ്ഥിതി ചെയ്യുന്നത്.

PC:Indu Lekha

 മീനാക്ഷി അമ്മ

മീനാക്ഷി അമ്മ

77-ാം വയസ്സിലും പിഴക്കാത്ത ചുവടുകളുമായി
കടത്തനാടിന്റെ പത്മശ്രീ എന്നറിയപ്പെടുന്ന മീനാക്ഷി അമ്മയുടെ നാടുകൂടിയാണ് വടകര. കളരിയുടെ പാരമ്പര്യം ഇന്നും സൂക്ഷിക്കുന്ന, ജീവിച്ചിരിക്കുന്ന വളരെ ചുരുക്കം കളരിപ്പയറ്റ് ഗുരുക്കളിൽ ഒരാൾ കൂടിയാണ് മീനാക്ഷി അമ്മ.

പയ്യോളി ചിക്കൻറെ നാട് മാത്രമല്ല... പയ്യോളി വീരകഥകൾ ഇതൊക്കെയാണ്!!!<br />പയ്യോളി ചിക്കൻറെ നാട് മാത്രമല്ല... പയ്യോളി വീരകഥകൾ ഇതൊക്കെയാണ്!!!

കണ്ടൽക്കാട്ടിലെ കടലുണ്ടി... കാതങ്ങൾ താണ്ടിയെത്തുന്ന ദേശാടനക്കിളികളെ കാണാനൊരിടം! കണ്ടൽക്കാട്ടിലെ കടലുണ്ടി... കാതങ്ങൾ താണ്ടിയെത്തുന്ന ദേശാടനക്കിളികളെ കാണാനൊരിടം!

PC: Wikipedia

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X