Search
  • Follow NativePlanet
Share
» »അണ്ണന്‍റെയും തമ്പിയുടെയും കഥകളുറങ്ങുന്ന പൊള്ളാച്ചി!!

അണ്ണന്‍റെയും തമ്പിയുടെയും കഥകളുറങ്ങുന്ന പൊള്ളാച്ചി!!

തമിഴ്നാട് എന്നു ഓർക്കുമ്പോൾ തന്നെ മനസ്സിൽ വരുന്ന ചൂട് ഇല്ലാത്ത ഒരിടം കൂടിയാണ്. പൊള്ളാച്ചിയെന്ന കച്ചവട നാടിന്റെ വിശേഷങ്ങളിലേക്ക്....

പൊള്ളാച്ചി...കണ്ടു മറന്ന സിനിമകളിലൂടെ മലയാളികളുടെ മനസ്സിൽ കയറിയ ഇടം. മലയാള സിനിമകളുടെ ഒരു കാലത്തെ മാറ്റി വയ്ക്കുവാൻ പറ്റാത്ത ഷൂട്ടിങ്ങ് ലൊക്കേഷൻ. മേഘവും അണ്ണൻതമ്പിയും ഉൾപ്പെടെ പൊള്ളാച്ചി കണ്ട സിനിമകൾ എണ്ണിപ്പറയാവുന്നതിലും അധികമുണ്ട്. അതിരപ്പള്ളി കടന്ന് വാൽപ്പാറ വഴി എത്തുന്ന പൊള്ളാച്ചി മലയാളികളുടെ പ്രിയ കേന്ദ്രമായിട്ട് നാളുകൾ ഒരുപാടായി. തമിഴ്നാട് എന്നു ഓർക്കുമ്പോൾ തന്നെ മനസ്സിൽ വരുന്ന ചൂട് ഇല്ലാത്ത ഒരിടം കൂടിയാണ്. പൊള്ളാച്ചിയെന്ന കച്ചവട നാടിന്റെ വിശേഷങ്ങളിലേക്ക്....

പൊള്ളാച്ചി എന്നാൽ

പശ്ചിമഘട്ടത്തോട് ചേർന്നു കിടക്കുന്ന പൊള്ളാച്ചി പ്രകൃതിയുടെ സൗന്ദര്യം കൊണ്ട് അനുഗ്രഹീതമായ നാടാണ്. വർഷം മുഴുവൻ ലഭിക്കുന്ന പ്രസന്നമായ കാലാവസ്ഥയും പച്ചപ്പും ഒക്കെയാണ് ഈ നാടിനെ നമുക്ക് പ്രിയപ്പെട്ടതാക്കുന്നത്.
പൊഴിൽ വൈത്ചി എ്ന തമിഴ് വാക്കാണ് പിന്നീട് പൊള്ളാച്ചി ആയി മാറിയതെന്നാണ് കരുതുന്നത്. പൊരുൾ ആച്ചി എന്നും ഇവിടം അറിയപ്പെട്ടിരുന്നു. ഭംഗി കൊണ്ട് അനുഗ്രഹിക്കപ്പെട്ട ഇടം എന്നാണ് ഇതിനർഥം.

പൊള്ളാച്ചി ചന്ത

തമിഴ്നാട്ടിലെ തന്നെ ഏറ്റവും അറിയപ്പെടുന്ന മാർക്കറ്റുകളിൽ ഒന്നാണ് പൊള്ളാച്ചിയിലേത്. ഉപ്പു തൊട്ട് കർപ്പൂരം വരെ ലഭിക്കുന്ന ഇത് വലുപ്പത്തിന്റെ കാര്യത്തിൽ ഒരു ഭീമൻ തന്നെയാണ്. കേരളത്തിലേക്ക് പച്ചക്കറി കയറ്റി വിടുന്ന പച്ചക്കറി മാർക്കറ്റും കന്നുകാലി മാർക്കറ്റും എല്ലാം ദക്ഷിണേന്ത്യയിൽ തന്നെ പേരുകേട്ടവയാണ്.

എപ്പോള്‍ വരാം

തമിഴ്നാട്ടിലെ മറ്റു സ്ഥലങ്ങളില്‍ നിന്നും വ്യത്യസ്തമായി എപ്പോൾ വന്നാലും സുഖകരമായ കാലാവസ്ഥയാണ് ഇവിടെയുള്ളത്. അതുകൊണ്ട് എപ്പോൾ വേണമെങ്കിലും ഇവിടേക്ക് ഇറങ്ങാം. മഴക്കാലവും തണുപ്പുള്ള സമയവുമായിരിക്കും ഇവിടെ കണ്ട് കറങ്ങി നടക്കുവാൻ കുറച്ചുകൂടെ അനുയോജ്യം.

ക്ഷേത്രങ്ങളുടെ നാട്

തമിഴ്നാട്ടിലെ ഓരോ നഗരത്തിനും ക്ഷേത്രങ്ങളുടെ ഒരായിരം കഥകൾ പറയുവാനുണ്ട്. അതിൽ നിന്നും ഒട്ടും വ്യത്യസ്തമല്ല പൊള്ളാച്ചിയുടെ കഥയും. ആയിരക്കണക്കിന് വിശ്വാസികശൾ തേടിയെത്തുന്ന തീർഥാടന കേന്ദ്രം മുതൽ കോണുകളിലുള്ള കുഞ്ഞു കോവിൽ വരെ ഇവിടെ കാണാം. രാമലിംഗ സൗദേശ്വരി അമ്മന്‍ ക്ഷേത്രം, സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, മസാനി അമ്മന്‍ തിരുക്കോവില്‍, ആലഗുനാച്ചി അമ്മന്‍ ക്ഷേത്രം, തിരുമൂര്‍ത്തി ക്ഷേത്രം, സുലക്കല്‍ മാരിയമ്മന്‍ തിരുക്കോവില്‍, ശ്രീ വേലായുധസ്വാമി തിരുക്കോവില്‍, എച്ചനാരി വിനായഗര്‍ തിരുക്കോവില്‍, അമ്പരപ്പാളയം ദര്‍ഗ, അരുള്‍മിഗു പ്രശാന്ത വിനായഗര്‍ ക്ഷേത്രം തുടങ്ങിയവയാണ് പൊള്ളാച്ചിയിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങള്‍.

എണ്ണമില്ലാത്ത അണക്കെട്ടുകൾ

ക്ഷേത്രങ്ങളുടെ കാര്യം പോലെ തന്നെയാണ് ഇവിടുത്തെ അണക്കെട്ടുകളും. നിരാര്‍, ആഴിയാര്‍, മീങ്കര, ഷോളയാര്‍, പെരുവാരിപ്പള്ളം തുടങ്ങിയവയാണ്

സിനിമകളിലെ പൊള്ളാച്ചി

സിനിമകളിലെ പൊള്ളാച്ചി

മലയാളം, തമിഴ്, കന്നഡി സിനിമകളുടെ തിരക്കൊഴിയാത്ത ഷൂട്ടിങ്ങ് ലൊക്കേഷൻ കൂടിയാണ് പൊള്ളാച്ചി നദരം. പൊള്ളാച്ചിയിലെ ചന്തയാണ് മിക്ക സിനിമകളിലും പൊള്ളാച്ചിയെ പ്രതിനിധീകരിക്കുന്നത്. വിവിധ ഭാഷകളിലായി ആയിരക്കണക്കിന് ചിത്രങ്ങളാണ് ഇവിടെ ചിത്രീകരിച്ചിട്ടുള്ളത്.

PC: Valliravindran

ആളിയാര്‍ അണക്കെട്ട്

പൊള്ളാച്ചിയിലെ ഏറ്റവും പ്രധാന ആകർഷണങ്ങളിലൊന്നാണ് ആളിയാർ അണക്കെട്ട്. വാൽപ്പാറയോട് ചേർന്നാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. പൊള്ളാച്ചിയിൽ നിന്നും 24 കിലോമീറ്റർ അകലെയാണ് ഇവിടമുള്ളത്. ആളിയാർ നദിയ്ക്ക് കുറുകെ നിർമ്മിച്ചിരിക്കുന്നതിനാലാണ് ഇത് ആളിയാർ അണക്കെട്ട് എന്നറിയപ്പെടുന്നത്.

മങ്കി ഫാൾസ്

ആനമല കുന്നുകളോട് ചേർന്ന് പൊള്ളാച്ചി-വാൽപ്പാറ റൂട്ടിലാണ് പ്രസിദ്ധമായ മങ്കി ഫാൾസ് സ്ഥിതി ചെയ്യുന്നത്. പൊള്ളാച്ചിയില്‍ നിന്നും 30 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഇവിടെ നിന്നും ആളിയാർ അണക്കെട്ടിലേക്ക് 6 കിലോമീറ്റർ ദൂരമേയുള്ളു. കാടിനുള്ളിലൂടെ. ചെറിയ ചെറിയ പാറകളും കുത്തനെയുള്ള കയറ്റങ്ങളും ഒക്കെ കയറി വേണം വെള്ളച്ചാട്ടത്തിനടുത്തെത്തുവാൻ.
കാലാവസ്ഥ അനുകൂലമായ സമയത്ത് മാത്രമേ ട്രക്കിങ്ങും വെള്ളച്ചാട്ടത്തിലേക്കുള്ള ഇറക്കവും ഒക്കെ അനുവദിക്കൂ. മാത്രമല്ല, മുൻകൂട്ടിയുള്ള അനുമതിയും അത്യാവശ്യമാണ്.

ഉദുമൽപേട്ട്

കാഴ്ചകൾകൊണ്ട് മനോഹരമായ മറ്റൊരു ഇടമാണ് ഉദുമൽപേട്ട്. പൊള്ളാച്ചിയിൽ നിന്നും 24 കിലോമീറ്റർ അകലെയാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. അണക്കെട്ടുകളും ക്ഷേത്രങ്ങളുമാണ് ഇവിടുത്തെ കാഴ്ചകൾ. ഇവിടുത്തെ അമരാവതി അണക്കെട്ടിൽ നിന്നും കൊടൈക്കനാലിലേക്ക് നടത്തുന്ന ട്രക്കിങ്ങ് സാഹസികർക്കും ട്രക്കേഴ്സിനും ഇടയിൽ ഏറെ പ്രസിദ്ധമാണ്.
പ്രസന്ന വിനായഗര്‍ ക്ഷേത്രം, മാരിയമ്മന്‍ ക്ഷേത്രം, കാമാക്ഷി അമ്മന്‍ ക്ഷേത്രം, ബസാനൈ മൂര്‍ത്തി ക്ഷേത്രം തുടങ്ങിയവയാണ് ഇവിടുത്തെ പ്രശസ്തമായ ക്ഷേത്രങ്ങള്‍. തിരുമൂര്‍ത്തി ഡാം, അമരാവതി ഡാം, കാദംബരി ഡാം തുടങ്ങിയവയും സഞ്ചാരികൾ തേടിച്ചെല്ലുന്ന ഇടങ്ങളാണ്.

തിരുമൂർത്തി ഹിൽസ്

തിരുമൂർത്തി ഹിൽസ്

പൊള്ളാച്ചിക്കടുത്ത മറ്റൊരു ആകർഷണമാണ് തിരുമൂർത്തി ഹിൽസ്. തിരുമൂർത്തി ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഈ കുന്ന് തിരുമൂർത്തി ഡാമിനോടും ചേർന്നാണുള്ളത്.
ഇതിനു തൊട്ടടുത്തായാണ് പഞ്ചലിംഗ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.
ഉദുമൽപേട്ടിൽ നിന്നും 20 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം.

PC:Hayathkhan.h

സുളക്കല്‍ മാരിയമ്മന്‍ തിരുക്കോവില്‍

സുളക്കല്‍ മാരിയമ്മന്‍ തിരുക്കോവില്‍

ദേവി സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട് നിർമ്മിക്കുവാനായി ആവശ്യപ്പെട്ടിട്ട് നിർമ്മിച്ച ക്ഷേത്രം എന്ന നിലയിലാണ് സുളക്കല്‍ മാരിയമ്മന്‍ തിരുക്കോവില്‍ അറിയപ്പെടുന്നത്. പൊള്ളാച്ചിയിൽ നിന്നും 15 കിലോമീറ്റർ മാത്രം അകലെയുള്ള സുളക്കൽ എന്ന ഗ്രാമത്തിലാണ് ഈ ക്ഷേത്രമുള്ളത്. ദേവിയുടെ നിർദ്ദേശം അനുസരിച്ച് ഇവിടുത്തെ ഒരു ഗ്രാമീണനാണ് ഈ ക്ഷേത്രം നിർമ്മിച്ചത് എന്നാണ് വിശ്വാസം.

PC:Sengkang

മാരിയമ്മൻ ക്ഷേത്രം

മാരിയമ്മൻ ക്ഷേത്രം

പൊള്ളാച്ചിയുടെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന മാരിയമ്മൻ ക്ഷേത്രംഇവിടുത്തെ ഏറ്റവും വലിയ ആകർഷണമാണ്. മുന്നൂറ് വർഷത്തോളം പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഇവിടെ മാസി രഥോത്സവമാണ് ഏറ്റവും പ്രധാനം. രാവിലെ 6.00 മുതൽ വൈകിട്ട് 8.00 വരെയാണ് ഇവിടെ പ്രവേശനം.

PC:wikimedia

നേഗമാം

കേരളമാണോ എന്നു തോന്നിക്കുന്ന രീതിയിലുള്ള ഒരിടമാണ് പൊള്ളാച്ചിയിൽ നിന്നും 14 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന നേഗമാം. തെങ്ങിൻതോപ്പുകളാണ് ഇവിടുത്തെ പ്രത്യേകത.

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

കേരളത്തിൽ നിന്നും വളരെ എളുപ്പത്തിൽ പൊള്ളാച്ചിയിൽ എത്താം. കോയമ്പത്തൂരാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. റെയിൽവേ സ്റ്റേഷൻ പൊള്ളാച്ചി തന്നെയാണ്. കോയമ്പത്തൂർ, ചെന്നൈ, മധുര തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ഇവിടേക്ക് നേരിട്ടുള്ള ബസുകൾ ലഭിക്കും.
പാലക്കാട് നിന്നും പൊള്ളാച്ചിയിലേക്ക് 46 കിലോമീറ്ററാണ് ദൂരം. കോഴിക്കോട് നിന്നും 171 കിലോമീറ്ററും തിരുവനന്തപുരത്തു നിന്നും 364 കിലോമീറ്ററും ദൂരമുണ്ട്.

സ്ട്രെസ്-ഫ്രീയായി യാത്ര പോകാൻ ഈ ഇടങ്ങൾ സ്ട്രെസ്-ഫ്രീയായി യാത്ര പോകാൻ ഈ ഇടങ്ങൾ

വിശ്വസിച്ചാൽ അത്ഭുതങ്ങൾ നടക്കും..അത്ര ശക്തിയാണ് ഈ ക്ഷേത്രങ്ങൾക്ക് വിശ്വസിച്ചാൽ അത്ഭുതങ്ങൾ നടക്കും..അത്ര ശക്തിയാണ് ഈ ക്ഷേത്രങ്ങൾക്ക്

യഥാർഥ ബാഹുബലി ഇങ്ങനെയായിരുന്നുവത്രെ!!യഥാർഥ ബാഹുബലി ഇങ്ങനെയായിരുന്നുവത്രെ!!

സത്യത്തിലാരും തിരിച്ചറിയാത്ത ലോങ് ഐലൻഡ് സത്യത്തിലാരും തിരിച്ചറിയാത്ത ലോങ് ഐലൻഡ്

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X