Search
  • Follow NativePlanet
Share
» »സൂര്യ പ്രകാശത്തെ തടയുന്ന പർവ്വതങ്ങളുടെ നടുവിലെ പുരാതന നഗരം

സൂര്യ പ്രകാശത്തെ തടയുന്ന പർവ്വതങ്ങളുടെ നടുവിലെ പുരാതന നഗരം

ഫിൽട്ടറില്ലാത്ത ഒരു ഗുജറാത്തിന്റെ കഥ പറയുന്ന പോളോ ഫോറസ്റ്റിന്റെ വിശേഷങ്ങൾ...

ആകാശത്തോളം ഉയർന്നു നിൽക്കുന്ന പർവ്വതങ്ങൾ...അതിനു കൂട്ടായി തലയുയർത്തി നില്‍ക്കുന്ന കൊടുങ്കാടുകളും....നാളുകളോളം മനുഷ്യസ്പര്‍ശം പോലും പതിയാതിരുന്ന പ്രദേശം.... കാടിനു നടുവിൽ ആരും അറിയാതെ കിടക്കുന്ന ഒരു നഗരത്തിന്റെ കാഴ്ചകൾ കാലങ്ങളോളം മറച്ചുവെച്ച പോളോ ഫോറസ്റ്റ് ഇന്നു ഗുജറാത്തിന്റെ ചരിത്രം തിരഞ്ഞെത്തുന്ന സഞ്ചാരികളുടെ ഇഷ്ട സ്ഥലമാണ്. ഒരു പുരാതന നഗരത്തിന്റെ എല്ലാ പ്രത്യേകതകളുമായി നിൽക്കുന്ന പോളോ ഫോറസ്റ്റിന്റെ കഥ കേൾക്കേണ്ടതു തന്നെയാണ്. ഫിൽട്ടറില്ലാത്ത ഒരു ഗുജറാത്തിന്റെ കഥ പറയുന്ന പോളോ ഫോറസ്റ്റിന്റെ വിശേഷങ്ങൾ...

പോളോ ഫോറസ്റ്റ്

പോളോ ഫോറസ്റ്റ്

ഒട്ടേറെ ചരിത്ര സ്മാരകങ്ങൾ കൊണ്ടും ക്ഷേത്രങ്ങൾ കൊണ്ടും ഒക്കെ പ്രസിദേധമായ, കാടിനു നടുവിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ് പോളോ ഫോറസ്റ്റ്. ഒരു കാലത്ത് നിലനിന്നിരുന്ന സംസ്കാരത്തിന്റെ അടയാളങ്ങളാണ് ഇവിടെയുള്ളത്. വിജയനഗരത്തിലെ കാടിനുള്ളിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഏകദേശം 400 കിലോമീറ്റർ ചുറ്റളവിൽ പരന്നു കിടക്കുന്ന ഇലപൊഴിയും വനമാണിത്.

PC:Nia1kavya2

പോളോ എന്നാൽ

പോളോ എന്നാൽ

പോളോ എന്നാൽ കവാടം എന്നാണ് അർഥ. പോൾ എന്ന മാർവാടി വാക്കിൽ നിന്നുമാണ് പോളോ എന്ന വാക്കുണ്ടാവുന്നത്. ഗുജറാത്തിനും രാജസ്ഥാനും ഇടയിലുള്ള പ്രവേശന കവാടം എന്നാണ് ഇതുകൊണ്ട് അർഥമാക്കുന്നത്.

PC:Mihir.261

എവിടെയാണിത്

എവിടെയാണിത്

ഗുജറാത്തിലെ സബർകാന്ത ജില്ലയിൽ വിജയനഗർ താലൂക്കിൽ അബൻപൂർ ഗ്രാമത്തിലാണ് പ്രശസ്തമായ പോളോ ഫോറസ്റ്റ് സ്ഥിതി ചെയ്യുന്നത്. ആരവല്ലി പർവ്വത നിരകളുടെ താഴ്വാരത്തിലുള്ള ഈ കാട് ഹർനവ് നദിയോട് ചേർന്നാണ് കിടക്കുന്നത്.

മഴക്കാലമായാൽ

മഴക്കാലമായാൽ

വർഷത്തിൽ എപ്പോൾ വേണമെങ്കിലും സന്ദർശിക്കുവാൻ പറ്റുന്ന ഇടമാണെങ്കിലും മഴക്കാലം കഴിഞ്ഞുള്ള സമയത്ത് സന്ദര്‍ശിക്കുന്നതായിരിക്കും മികച്ച അനുഭവം നല്കുക. മഴയിൽ ഈ കാട് പൂത്തു തളിർത്തു നിൽക്കുന്ന മനോഹരമായ കാഴ്ച കാണുവാൻ സാധിക്കും. സെപ്റ്റംബർ മുതൽ ഡിസംബർ വരെയാണ് ഇവിടം സന്ദർശിക്കുവാൻ ഏറ്റവും യോജിച്ച സമയം.

PC:Tejas.mairal

അപൂർവ്വ ജീവജാലങ്ങൾ

അപൂർവ്വ ജീവജാലങ്ങൾ

അത്യപൂർവ്വമായ ജൈവവൈലിധ്യം കൊണ്ട് സമ്പന്നമായ പ്രദേശമാണിത്. 450 ൽ അധികം തരത്തിലുള്ള ഔഷധ സസ്യങ്ങൾ, 275 തരം പക്ഷികൾ, മുപ്പതിലധികം സസ്തനികൾ, കൂടാതെ വ്യത്യസ്തങ്ങളായ ഉരഗജീവികൾ, വന്യമൃഗങ്ങൾ ഒക്കെയും ഇവിടെ കാണുവാൻ സാധിക്കും.
തണുപ്പു കാലങ്ങളിൽ ദേശാടന പക്ഷികളും ഇവിടെ എത്താറുണ്ട്.

PC:Tejas.mairal

ചരിത്രം സൃഷ്ടിച്ച വഴി

ചരിത്രം സൃഷ്ടിച്ച വഴി

പോളോ ഫോറസ്റ്റിന്റെ ചരിത്രം തിരഞ്ഞ് പോകുമ്പോൾ എത്തി നിൽക്കുക പത്താം നൂറ്റാണ്ടിലാണ്. ഇദാറിലെ പരിഹാർ രാജാക്കന്മാരുടെ ആസ്ഥാനത്തിന്റെയും ഭരണത്തിന്‍റെയും അവശിഷ്ടങ്ങളാണ് ഇന്ന് ഇവിടെ കാണുന്ന കാഴ്ചകൾ എന്നാണ് ചരിത്രം പറയുന്നത്. പിന്നീട് 15-ാം നൂറ്റാണ്ടോടെ പരിഹാർ രാജാക്കന്മാരുടെ മേൽ റാത്തോഡ് വംശം അധികാരം സ്ഥാപിക്കുകയും ഈ പ്രദേശം കീഴടക്കുകയും ചെയ്തു. ഇദാർ രാജ്യത്തിന്റെ കീഴിലായിരുന്നു ഇവിടം ഉണ്ടായിരുന്നത്.

PC:Raghav8931

സൂര്യപ്രകാശം കടന്നു വരാത്ത ഇടം

സൂര്യപ്രകാശം കടന്നു വരാത്ത ഇടം

കലാലിയോ, മാമ്രെഹ്ചി എന്നീ പര്‍വ്വതങ്ങള്‍ക്കിടയിലായിരുന്നു പോളോ ഫോറസ്റ്റ് നിലനിന്നിരുന്നത്. ആകാശത്തോളം ഉയർന്നു നിന്നിരുന്ന ഈ പർവ്വതങ്ങൾ ഇവിടേക്കുള്ള സൂര്യന്റെ പ്രകാശത്തെപ്പോലും തടയുന്ന രീതിയിലായിരുന്നു നിലനിന്നിരുന്നത്. അതുകൊണ്ടുതന്നെ വർഷത്തിൽ വളരെ കുറച്ച് ദിവസങ്ങളിൽ മാത്രമായിരുന്നു ഇവിടെയുള്ളവർക്ക് സൂര്യ പ്രകാശം ലഭിച്ചിരുന്നത്. കാലക്രമേണ ഇവിടം ആളുകൾ ഉപേക്ഷിക്കുവാനുള്ള കാരണങ്ങളിൽ ഒന്നായും ഇതിനെ പറയുന്നുണ്ട്.

PC:Kshitij Charania

കാടിനുള്ളില്‍

കാടിനുള്ളില്‍

കാടിനുള്ളിൽ കിടക്കുന്ന ആ പുരാതന നഗരത്തിൽ കാഴ്ചകൾ ഒരുപാടുണ്ട്. ഹിന്ദു ജൈന ക്ഷേത്രങ്ങളാണ് ഇതിൽ ഏറ്റവും പ്രധാനം. 15-ാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ടവയാണ് ഇവയിൽ മിക്ക ക്ഷേത്രങ്ങളും.

PC:Mihir.261

ശരണേശ്വർ ശിവ ക്ഷേത്രം

ശരണേശ്വർ ശിവ ക്ഷേത്രം

രണ്ടു നിലകളിലായി കെട്ടിയുയർത്തിയിരിക്കുന്ന ശരണേശ്വര്‍ ക്ഷേത്രം ശിവനാണ് സമർപ്പിച്ചിരിക്കുന്നത്. കാടിനു നടുവിലെ ഈ ക്ഷേത്രം വലിയ ഭിത്തികൾ കൊണ്ട് സുരക്ഷിതമാക്കിയ നിലയിലാണുള്ളത്. കിഴക്കും പടിഞ്ഞാറും ദിശകളിലായി രണ്ട് കവാടങ്ങളാണ് ഇതിനുള്ളത്.യമൻ, ഭൈരവൻ, ബ്രഹ്മാവ്, ഇന്ദ്രൻ, ഇന്ദ്രാണി, ഗണേശ തുടങ്ങിയവരുടെ രൂപങ്ങളും ഇതിനുള്ളിൽ കാണാം. ഇതു കൂടാതെ പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന ക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങളും തൊട്ടടുത്തുണ്ട്.

PC:Chetas

ത്രയാതൻ ശിവ ക്ഷേത്രം

ത്രയാതൻ ശിവ ക്ഷേത്രം

ക്ഷേത്രക്കുളത്തോടു കൂടിയ ഇവിടുത്തെ ക്ഷേത്രമാണ് ത്രയാതൻ ശിവ ക്ഷേത്രം. ശ്രീകോവിലുകളും മണ്ഡപങ്ങളും ഇന്നും നിലനിൽക്കുന്ന ഈ ക്ഷേത്രം കൊത്തുപണികളാൽ പ്രശസ്തമാണ്. ക്ഷേത്രക്കുളമാണ് ഇതിന്റെ മറ്റൊരു ആകർഷണം.

PC:Mihir.261

ശിവശക്തി ക്ഷേത്രം

ശിവശക്തി ക്ഷേത്രം

ശിവനും ശക്തിയ്ക്കുമായി സമർപ്പിച്ചിരിക്കുന്ന ഇവിടുത്തെ മറ്റൊരു ക്ഷേത്രമാണ് ശിവശക്തി ക്ഷേത്രം. നാലു മൂലകങ്ങൾ ചേർന്നുണ്ടാക്കിയിരിക്കുന്ന ചതുരാഗ്നി ക്ഷേത്രം കൂടിയാണിത്. ഇന്ദ്രൻ-ഇന്ദ്രാണി, ശിവൻ-പാർവ്വതി,-ബ്രഹ്മാ-ബ്രഹ്മാണി തുടങ്ങിവരുടെ രൂപങ്ങളും ഇവിടെ കാണാന്‍ കഴിയും.

PC:RNITIN2

ജൈന ക്ഷേത്രങ്ങൾ

ജൈന ക്ഷേത്രങ്ങൾ

ഹൈന്ദവ ക്ഷേത്രങ്ങൾ കഴിഞ്ഞാൽ ഇവിടുത്തെ പ്രധാന ആകർഷണം ജൈന ക്ഷേത്രങ്ങളാണ്. മനോഹരമായ രീതിയിൽ നിർമ്മിച്ചിരിക്കുന്ന ഇവിടുത്തെ ഈ ജൈന ക്ഷേത്രങ്ങൾ കാണേണ്ടതു തന്നെയാണ്. 15-ാം നൂറ്റാണ്ടിലെ ഈ ക്ഷേത്രങ്ങളിൽ ഒരുപാടുണ്ട് കണ്ടുതീർക്കുവാൻ.

PC:Sadikhusain

ഒറ്റ ദിവസത്തെ യാത്രയ്ക്ക്

ഒറ്റ ദിവസത്തെ യാത്രയ്ക്ക്

ഗുജറാത്തിൽ ഒറ്റ ദിവത്തെ യാത്രയ്ക്ക് പോയി വരുവാൻ പറ്റിയ ഏറ്റവും മികച്ച പ്രദേശങ്ങളിലൊന്നാണിത്. ചരിത്ര സ്ഥലങ്ങൾ. അണക്കെട്ടുകൾ, പുരാതനമായ നിർമ്മിതികൾ, നദികൾ തുടങ്ങിയവയാണ് ഇവിടുത്തെ ആകർഷണം.

PC:Mihir.261

പോളോ ഉത്സവ്

പോളോ ഉത്സവ്

ഇവിടുത്തെ വിനോദ സഞ്ചാര സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുവാനും പരിപോഷിപ്പിക്കുവാനുമായി ഗുജറാത്ത് സർക്കാരിന്റെ നേതൃത്വത്തിൽ നടത്തുന്ന പിരപാടിയാണ് പോളോ ഉത്സവ്. എല്ലാ വർഷവും ഫെബ്രുവരി മാസത്തോട് ചേർന്നാണ് പോളോ ഉത്സവ് നടക്കുക.

PC:Mihir.261

 സന്ദര്‍ശിക്കുവാൻ പറ്റിയ സമയം

സന്ദര്‍ശിക്കുവാൻ പറ്റിയ സമയം

വേനൽക്കാലത്ത് കടുത്ത ചൂട് അനുഭവപ്പെടുന്ന ഇടമായതിനാൽ ആ സമയത്തുള്ള സന്ദര്‍ശനം പരമാവധി കുറയ്ക്കുവാൻ ശ്രദ്ധിക്കുക. മഴക്കാലം കഴിഞ്ഞുള്ള സമയമാണ് പോളോ ഫോറസ്റ്റ് കാണുവാൻ ഏറ്റവും യോജിച്ച സമയം.

PC:Shailya

 എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

അഹമ്മദാബാദിൽ നിന്നും 150 കിലോമീറ്റർ അകലെയാണ് പോളോ ഫോറസ്റ്റ് സ്ഥിതി ചെയ്യുന്നത്. ഇദാറിൽ നിന്നും 35 കിമീ, ഹിമമ്ത്നഗറിൽ നിന്നും 60 കിമീ, വഡോദരയിൽ നിന്നും 250 കിമീ, രാജ്കോട്ടിൽ നിന്നും 370 കിമീ, സൂററ്റിൽ നിന്നും 400 കിമീ, മുംബായിൽ നിന്നും 670 കിമീ എന്നിങ്ങനെയാണ് ഇവിടേക്കുള്ള ദൂരം. അഹമ്മദാബാദ്- ഗാന്ധിനഗർ-ഇദാർ-അബാപൂർ-വഴി പോളോ ഫോറസ്റ്റിലെത്താം.

ഓരോ ദിവസവും നിർത്താതെ വളരുന്ന ശിവലിംഗം..വളർച്ച നിൽക്കാനായി കുത്തിയ നഖത്തിന്റെ പാടും രക്തപ്രവാഹവും...അത്ഭുതപ്പെടുത്തുന്ന ശിവക്ഷേത്രം!!ഓരോ ദിവസവും നിർത്താതെ വളരുന്ന ശിവലിംഗം..വളർച്ച നിൽക്കാനായി കുത്തിയ നഖത്തിന്റെ പാടും രക്തപ്രവാഹവും...അത്ഭുതപ്പെടുത്തുന്ന ശിവക്ഷേത്രം!!

അവസാന മലയാള ഗ്രാമമായ പയ്യന്നൂരിന്റെ വിശേഷങ്ങൾ!!അവസാന മലയാള ഗ്രാമമായ പയ്യന്നൂരിന്റെ വിശേഷങ്ങൾ!!

മോഡിയുടെ ഗുജറാത്തിന്‍റെ യഥാർഥ മുഖം!! മോഡിയുടെ ഗുജറാത്തിന്‍റെ യഥാർഥ മുഖം!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X