Search
  • Follow NativePlanet
Share
» »ഹിന്ദി മാത്രം പോരാ..ഡെൽഹിയിൽ പോകുന്നതിനു മുൻപേ അറിയേണ്ട കാര്യങ്ങൾ

ഹിന്ദി മാത്രം പോരാ..ഡെൽഹിയിൽ പോകുന്നതിനു മുൻപേ അറിയേണ്ട കാര്യങ്ങൾ

ഡെൽഹിയിലേക്കുള്ള യാത്രയ്ക്ക് മുൻപായി ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങൾ നോക്കാം...

കാലത്തിന്റെ കുതിപ്പിൽ ഒപ്പം പായുന്ന നഗരമെന്ന് അവകാശപ്പെടുന്ന ഇടമാണ് ഡെൽഹി. രാജ്യതലസ്ഥാനമെന്ന പദവിയിലിരിക്കുമ്പോഴും വ്യത്യസ്ത സംസ്കാരങ്ങളെയും പാരമ്പര്യങ്ങളെയും ഒരു പോലെ സൂക്ഷിക്കുന്ന നാട്. തിക്കിലും തിരക്കിലും പെട്ടുമാത്രം കണ്ടു തീർക്കുവാൻ കഴിയുന്ന ഇവിടം പക്ഷേ, സഞ്ചാരികളുടെയും ചരിത്രകാരന്മാരുടെയും ഇന്ത്യയെ തേടിയെത്തുന്ന വിദേശികളുടെയും സ്വപ്ന നഗരമാണ്.
ഡെൽഹിയൊന്നു കണ്ടുകളയാം എന്നു കരുതി ഒരു യാത്ര പുറപ്പെട്ടാൽ അത്ര എളുപ്പമായിരിക്കില്ല കാര്യങ്ങൾ. സുരക്ഷിതത്വത്തിന്റെ കാര്യത്തിൽ ഒരുറപ്പുമില്ലാത്ത ഡെൽഹിയിലേക്കുള്ള യാത്രയ്ക്ക് മുൻപായി ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങൾ നോക്കാം...

മഴ വേണ്ട...മഞ്ഞ് മതി

മഴ വേണ്ട...മഞ്ഞ് മതി

ഡെൽഹി യാത്രയ്ക്ക് ഒരുങ്ങുമ്പോൾ ആദ്യം ശ്രദ്ധിക്കേണ്ടത് പോകുന്ന സമയം തന്നെയാണ്. ചൂട് ആണെങ്കിലും തണുപ്പാണെങ്കിലും അതിനേ‍റെ കാഠിന്യത്തിൽ തന്നെയാണ് ഇവിടെ അനുഭവപ്പെടുക. പക്ഷേ, എന്തുകൊണ്ടും ഇവിടം സന്ദര്‍ശിക്കുവാൻ യോജിച്ച സമയം നവംബർ മുതൽ മാർച്ച് വരെയുള്ള സമയമാണ്. വേനലിലെ കടുത്ത ചൂടും മഴക്കാലത്തെ വെള്ളം നിറഞ്ഞു കിടക്കുന്ന റോഡുകളും ഒന്നും സഹിക്കുവാൻ കഴിയുന്ന കാര്യങ്ങളായിരിക്കില്ല. മഞ്ഞു കാലത്ത് തണുപ്പ് കഠിനമാണെങ്കിലും മറ്റു സമയങ്ങളെ അപേക്ഷിച്ച് സഹിക്കുവാനും കാഴ്ചകൾ കാണുവാനും സൗകര്യപ്രദമായ സമയം തണുപ്പുകാലം തന്നെയാണ്.

കുപ്പിയിലെ വെള്ളം മാത്രം കുടിക്കുക

കുപ്പിയിലെ വെള്ളം മാത്രം കുടിക്കുക

എവിടെ നിന്നും വെള്ളമെടുത്തു കുടിക്കുന്ന ശീലം ഡെൽഹി യാത്രയിൽ മാറ്റിയെടുക്കണം. പാക്ക് ചെയ്തു വന്നെ കുപ്പിവെള്ളം മാത്രം വേണം ഇവിടെ യാത്രയ്ക്കിടയിൽ ഉപയോഗിക്കുവാൻ. എവിടെ നിന്നു ശേഖരിക്കുന്നു എന്നറിയാത്ത വെള്ളമായിരിക്കും ഇവിടെ മിക്ക ഹോട്ടലുകളിലും വഴിയരുകിലെ കടകളിലും മറ്റും ലഭിക്കുക. അറിഞ്ഞു കൊണ്ട് അസുഖങ്ങൾ വരുത്തി വയ്ക്കാതിരിക്കുക. കൂടാതെ , അപരിചിതരിൽ നിന്നും ഭക്ഷണവും വെള്ളവും ഒന്നും സ്വീകരിക്കാതിരിക്കുക.

ബഗ് സ്പ്രേയും പെപ്പർ സ്പ്രേയും

ബഗ് സ്പ്രേയും പെപ്പർ സ്പ്രേയും

എന്തു തന്നെയായാലും ഡെല്‍ഹിയിലേക്കുള്ള യാത്രയിൽ തീർച്ചയായും കയ്യിൽ കരുതേണ്ട ഒന്നാണ് ബഗ് സ്പ്രേയും പെപ്പർ സ്പ്രേയും. സുരക്ഷിതത്വത്തിൻറ കാര്യത്തിൽ ഒരു ഉറപ്പും പറയാൻ സാധിക്കാത്ത ഇവിടെ ഇതെങ്കിലും കയ്യിൽ വയ്ക്കുന്നത് നല്ലതാണ്.

മെട്രോ കാർഡ് നിർ‌ബന്ധം

മെട്രോ കാർഡ് നിർ‌ബന്ധം

കുറഞ്ഞ ചിലവിൽ ഡെൽഹി കണ്ടു തീർക്കുവാൻ ഉറപ്പായും കയ്യിൽ വേണ്ടയൊന്നാണ് മെട്രോ കാർഡ്. 200 രൂപ, 50 രൂപ തുടങ്ങിയ വിവിധ നിരക്കുകളിൽ ലഭിക്കുന്ന കാർഡുകൾ നഗരത്തിലെ വിവിഘ കേന്ദ്രങ്ങളിലേക്കുള്ള യാത്രകൾ എളുപ്പവും ചിലവ് കുറഞ്ഞതുമാക്കുന്നു. ഏറ്റവും കുറഞ്ഞത് 200 രൂപയ്ക്കെങ്കിലും കാർഡ് ചാർജ് ചെയ്യണം. 10 രൂപ മുതൽ 50 രൂപ വരെയാണ് മെട്രോ ടിക്കറ്റ് റേറ്റ്. രാവിലെയും വൈകിട്ടും മെട്രോയിൽ നല്ല തിരക്ക് അനുഭവപ്പെടാറുണ്ട്. അതുകൊണ്ടുതന്നെ ഉച്ചയ്ക്ക് 12.00 മുതൽ 4.30 വരെയും രാത്രി 8.-- മുതൽ 11 വരെയുമാണ് തിരക്കില്ലാതെ മെട്രോയിൽ സ‍ഞ്ചരിക്കുവാൻ കഴിയുന്ന സമയം. അല്ലെങ്കിൽ നഗരത്തിലെ യാത്രകൾക്കായി ക്യാബുകളും തിരഞ്ഞെടുക്കാം.

ആദ്യം കാണുന്ന ഇടം

ആദ്യം കാണുന്ന ഇടം

ചിലവ് കുറഞ്ഞ താമസ സൗകര്യമാണ് നോക്കുന്നതെങ്കിൽ താരതമ്യം ചെയ്തു മാത്രം റൂം തിരഞ്ഞെടുക്കുക. പോഷ് ഏരിയായിൽ റൂം എടുക്കുന്നത് വലിയ ലാമ്പത്തിക ബാധ്യതയ്ക്ക് കാരണമാകും.

വസ്ത്രത്തിൽ ശ്രദ്ധിക്കാം

വസ്ത്രത്തിൽ ശ്രദ്ധിക്കാം

ഇഷ്ടമുള്ള വസ്ത്രം ഏതു വേണമെങ്കിലും ധരിക്കുവാനുള്ള അവകാശമുള്ളപ്പോഴും ഡെൽഹിയിൽ അതിനു കഴിഞ്ഞുവെന്ന് വരില്ല. സഭ്യമെന്നു തോന്നിക്കുന്ന രീതിയിലുള്ള വസ്ത്രധാരണമാണ് ഇവിടെ യോജിക്കുക.

വിലപേശിയുള്ള ഷോപ്പിങ്ങ്

വിലപേശിയുള്ള ഷോപ്പിങ്ങ്

ഡെൽഹിയിലെ പ്രധാന ആകർഷണങ്ങളിലൊന്ന് ഇവിടുത്തെ ഷോപ്പിങ്ങ് തന്നെയാണ്. ഒരു വീട്ടിലേക്ക് ആവശ്യമായതെല്ലാം ഇവിടുത്തെ മാർക്കറ്റുകളിൽ നിന്നും കുറഞ്ഞ വിലയ്ക്ക് വാങ്ങാം. എന്നാൽ വിലപേശി വാങ്ങിവാൻ അറിയുമെങ്കിൽ മാത്രമേ ഇത്കൊണ്ട് ഫലമുണ്ടാവൂ. സമയമെടുത്ത് മികച്ച സാധനങ്ങൾ കണ്ടെത്തുവാനും അത് വിലപേശി വാങ്ങുവാനും ശ്രമിക്കുക. സരോജിനി നഗർ, ജികെ എം ബ്ലോക്ക് മാർക്കറ്റ്, ചാന്ദിനി ചൗക്ക് തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാനപ്പെട്ട മാർക്കറ്റുകൾ.

 അത്യാവശ്യം ഹിന്ദി പഠിക്കാം

അത്യാവശ്യം ഹിന്ദി പഠിക്കാം

ഹിന്ദി അറിയില്ലെങ്കിൽ കൂടി സുഖമായി കറങ്ങുവാൻ പറ്റിയ ഇടമാണ് ഡെൽഹി. എങ്കിലും അത്യാവശ്യം വേണ്ടുന്ന വാക്കുകൾ തീർച്ചയായും പഠിച്ചിരിക്കുക.

ഭക്ഷണം

ഭക്ഷണം

വ്യത്യസ്തങ്ങളായ രുചികൾക്കു പേരുകേട്ട ഇടമാണ് ഡെൽഹി. വിവിധ സംസ്കാരങ്ങളിലുള്ള മനുഷ്യർ ഒരുപോലെ താമസിക്കുന്ന ഇവിടെ ലോകത്തിലെ തന്നെ മിക്ക രുചികളും ലഭിക്കും. അത് പരീക്ഷിക്കുവാൻ പറ്റിയ ഒരവസരം ഡെൽഹി യാത്രയാണ്. വഴിയരികിലെ ഭക്ഷണങ്ങള്‍ വിശ്വസനീയമാണെന്ന് തോന്നുന്നിടത്തു നിന്നുമാത്രം കഴിക്കുക.

എല്ലാം ഒറ്റ ദിവസം കാണാൻ ശ്രമിക്കാതിരിക്കുക

എല്ലാം ഒറ്റ ദിവസം കാണാൻ ശ്രമിക്കാതിരിക്കുക

ഡെൽഹിയിലെ കാഴ്ചകൾ ഒറ്റ ദിവസം കൊണ്ടൊന്നും തീർക്കുവാൻ സാധിക്കുന്നതല്ല. അതുകൊണ്ടു തന്നെ അതിന് ശ്രമിക്കാതിരിക്കുക. പ്രധാനപ്പെട്ട കാഴ്ചകളും പോകേണ്ട ഇടങ്ങളും റൂട്ട് മാപ്പ് നോക്കി കാണേണ്ട ദിവസം തീരുമാനിക്കുക. കുറച്ച് അധികം ദിവസം ചിലവഴിക്കുവാൻ സാധിക്കുന്നതു പോലെ യാത്ര പ്ലാൻ ചെയ്യുക.

പുത്തൻ സ്ഥലങ്ങൾ തിരഞ്ഞിറങ്ങുന്ന യാത്രകളിൽ ഉള്‍പ്പെടുത്തുവാൻ പറ്റുന്ന കുറച്ച് കിടിലൻ ഇടങ്ങൾ പരിചയപ്പെടാം... യാത്രയുടെ മൂഡ് മൊത്തത്തില്‍ മാറ്റി മറിക്കുന്ന കുറച്ച് സ്ഥലങ്ങൾ...പുത്തൻ സ്ഥലങ്ങൾ തിരഞ്ഞിറങ്ങുന്ന യാത്രകളിൽ ഉള്‍പ്പെടുത്തുവാൻ പറ്റുന്ന കുറച്ച് കിടിലൻ ഇടങ്ങൾ പരിചയപ്പെടാം... യാത്രയുടെ മൂഡ് മൊത്തത്തില്‍ മാറ്റി മറിക്കുന്ന കുറച്ച് സ്ഥലങ്ങൾ...

മേയ്ക്ക് ഇൻ ഇന്ത്യയിൽ ചൈനക്കാർ നിർമ്മിച്ച് അമേരിക്കയിലെ സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയെ വെല്ലുന്ന പട്ടേൽ പ്രതിമയുടെ വിശേഷങ്ങൾ ഇതാണ്!!മേയ്ക്ക് ഇൻ ഇന്ത്യയിൽ ചൈനക്കാർ നിർമ്മിച്ച് അമേരിക്കയിലെ സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയെ വെല്ലുന്ന പട്ടേൽ പ്രതിമയുടെ വിശേഷങ്ങൾ ഇതാണ്!!

യാത്രകളിൽ ഹോട്ടലിലാണോ താമസം!! ബുക്ക് ചെയ്യുന്നതിനു മുന്‍പേ ഇതൊക്കെ അറിഞ്ഞിരിക്കണംയാത്രകളിൽ ഹോട്ടലിലാണോ താമസം!! ബുക്ക് ചെയ്യുന്നതിനു മുന്‍പേ ഇതൊക്കെ അറിഞ്ഞിരിക്കണം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X