Search
  • Follow NativePlanet
Share
» »പുഷ്പഗിരി വന്യജീവി സങ്കേതം...അപൂർവ്വ പക്ഷികളുടെ ആശ്വാസ കേന്ദ്രം

പുഷ്പഗിരി വന്യജീവി സങ്കേതം...അപൂർവ്വ പക്ഷികളുടെ ആശ്വാസ കേന്ദ്രം

കർണ്ണാടകയിലെ ഏറ്റവും പ്രസിദ്ധമായ വന്യജീവി സങ്കേതങ്ങളിലൊന്നാണ് പുഷ്പഗിരി. ഇവിടുത്തെ പ്രവേശനത്തെക്കുറിച്ചും പ്രത്യേകതകളെക്കുറിച്ചും കൂടുതലറിയാനായി വായിക്കാം.

ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട പക്ഷിസങ്കേതങ്ങളിലൊന്നാണ് കർണ്ണാടകയിലെ പുഷ്പഗിരി വന്യജീവി സങ്കേതം. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്നതും അത്യപൂർവ്വവുമായ ഒട്ടനവധി പക്ഷികളെ സംരക്ഷിക്കുന്ന ഇവിടം ഇന്ത്യയിലെ തന്നെ എണ്ണപ്പെട്ട വന്യജീവി സങ്കേതങ്ങളിലൊന്നാണ്.
കുക്കെ സുബ്രഹ്മണ്യ മലനിരകളും ബിസ്ലെ റിസർവ് വനവും അതിർത്തി തീർക്കുന്ന ഇവിടം ലോക പൈതൃക സ്ഥലങ്ങളുടെ പട്ടികയിലേക്ക നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട് എന്നറിയുമ്പോവാണ് അതിന്‍റെ പ്രത്യേകത മനസ്സിലാവുക,. 103 കിലോമീറ്റർ ദൂരത്തിലായി വ്യാപിച്ചു കിടക്കുന്ന പുഷ്പഗിരിയുടെ വിശേഷങ്ങളിലേക്ക്....

 എവിടെയാണിത്

എവിടെയാണിത്

കർണ്ണാടകയിലെ കൂർഗ് അഥവാ കുടക് ജില്ലയിലാണ് പുഷ്പഗിരി വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്. സോംവാർപേട്ട് താലൂക്കിൽ ഉൾപ്പെടുന്ന പുഷ്പഗിരി 103 കിലോമീറ്റർ വിസ്തൃതിയിലാണ് വ്യാപിച്ചു കിടക്കുന്നത്.

PC:Vistarphotos

 മലനിരകളാൽ ചുറ്റപ്പെട്ട്

മലനിരകളാൽ ചുറ്റപ്പെട്ട്

മലനിരകളാലും കൊടുംകാടുകളാലും ചുറ്റപ്പെട്ടു കിടക്കുന്ന ഒരു വന്യജീവി സങ്കേതമാണിത്. ഒരു വശക്ക് കുക്കെ സുബ്രബ്മണ്യ ഫോറസ്റ്റ് റേഞ്ചും മറുഭാഗത്ത് ബിസ്ലേ സംരക്ഷിത വനവുമാണുള്ളത്. കുത്തനെയുള്ള കയറ്റങ്ങളും സ്ഥിരതയില്ലാത്ത ഭൂപ്രകൃതിയും വെള്ളച്ചാട്ടങ്ങളും മലനിരകളും ഇതിന്‍റെ പ്രത്യേകതയാണ്. കടമക്കൽ റിസർവ് ഫോറസ്റ്റും പുഷ്പഗിരിയുടെ ഭാഗമാണ്. ഇതിന്റെ 70 ശതമാനത്തോളം ഭാഗവും കനത്ത കാടാണ്.

PC:Vistarphotos

 കുമാര പർവ്വത

കുമാര പർവ്വത

പുഷ്പഗിരി എന്നറിയപ്പെടുന്ന കുമാര പർവ്വതയാണ് ഇവിടുത്തെ ഏറ്റവും ഉയരമേറിയ കൊടുമുടി. സുബ്രഹ്മണ്യ ഹിൽസ് എന്നും ഇതിനു പേരുണ്ട്. 1712 മീറ്റര്‍ അഥവാ 5617 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇത് പശ്ചിമഘട്ടത്തിന്റെ ഭാഗം കൂടിയാണ്.
കർണ്ണാടകയിലെ നാലാമത്തെ ഉയരമേറിയ കൊടുമുടിയും കൂടിയാണിത്.

PC:Vistarphotos

അപൂർവ്വ പക്ഷികൾ

അപൂർവ്വ പക്ഷികൾ

കർണ്ണാടകയിലെ ഈ വന്ജീവി സങ്കേതത്തെ ഏറ്റവും പ്രത്യേകതയുള്ളതാക്കുന്നത് ഇവിടുത്തെ അപൂർവ്വങ്ങളായ പക്ഷികളാണ്. വ്യത്യസ്ത തരത്തിൽ കർണ്ണാടകയിൽ തന്നെ മറ്റൊരിടത്തും കാണാത്ത തരത്തിലുള്ള പക്ഷികൾ ഇവിടെയുണ്ട്. അപൂർവ്വങ്ങളിൽ അപൂർവ്വമായ പക്ഷികളെ ഇവിടെ കാണുന്നതിനാൽ പക്ഷി നിരീക്ഷകരുടെ പ്രിയപ്പെട്ട ഇടം കൂടിയാണിത്.

PC:Vistarphotos

ഇവിടെ വന്നാൽ

ഇവിടെ വന്നാൽ

ബ്ലാക്ക് ആൻഡ് ഓറഞ്ച് ഫ്ലൈ ക്യാച്ചർ, ഗ്രേ ബ്രസ്റ്റഡ് ലാഫിങ്ങ് ത്രഷ്, നീൽഗിരി ഫ്ലൈ ക്യാച്ചർ, നീലഗിരി വുഡ് പീജയൺ, മലബാർ ഗ്രേ ഹോൺബിൽ, ഗ്രേ ഹെഡഡ് ബുൾബുൾ, ബ്ലൂ വിംഗ്ഡ് പാരാകീറ്റ്, സൺ ബേഡ് തുടങ്ങിയ അപൂർവ്വങ്ങളായ പക്ഷികളെ ഇവിടെ നിന്നും കാണാം. ഒട്ടേറെ തരത്തിലുള്ള പാമ്പുകളുെ ഈ കാടിനുള്ളിൽ വസിക്കുന്നു.

മല്ലള്ളി വെള്ളച്ചാട്ടം

മല്ലള്ളി വെള്ളച്ചാട്ടം

പുഷ്പിഗിരി വന്യജീവി സങ്കേതത്തോട് ചേർന്നു കിടക്കുന്ന മല്ലള്ളി വെള്ളച്ചാട്ടമാണ് ഇവിടുത്തെ മറ്റൊരു ആകർഷണം. കുമാരധാര നദിയിൽ നിന്നുമാണ് ഇത് ഉത്ഭവിക്കുന്നത്,.

PC:Samson Joseph

കുമാരപര്‍വ്വത ട്രക്കിങ്ങ്

കുമാരപര്‍വ്വത ട്രക്കിങ്ങ്

കർണ്ണാടകയിൽ ഇന്നു അനുമതിയുള്ള ട്രക്കിങ്ങ് ട്രയലുകളിൽ ഏറ്റവും മനോഹരമായ ഒന്നാണ് കുമാരപർവ്വത ട്രക്കിങ്ങ്. ബഗതി എന്നു പേരായ ബേസ് ക്യാപിൽ നിന്നുമാണ് ട്രക്കിങ്ങ് ആരംഭിക്കുന്നത്. ഏകദേശം 10 കിലോമീറ്റർ ദൂരമാണ് മൂന്നു മണിക്കൂർ കൊണ്ട് ഇവിടെ ട്രക്ക് ചെയ്യാനുള്ളത്. കുക്കെ സുബ്രഹ്മണ്യം വഴിയുടെ ട്രക്കിങ്ങിനു പോകാനുള്ള പാതകളും സൗകര്യവുമുണ്ട്.

PC: Prashanth bhat

സന്ദർശിക്കുവാൻ പറ്റിയ സമയം

സന്ദർശിക്കുവാൻ പറ്റിയ സമയം

നവംബർ മുതൽ മാർച്ച് വരെയുള്ള സമയമാണ് പുഷ്പിഗിരി വന്യജീവി സങ്കേതം സന്ദർശിക്കുവാൻ പറ്റിയ സമയം. ഒറ്റ ദിവസം കൊണ്ടു വന്നു കാണുവാനും അല്ലെങ്കിൽ ഇവിടെ താമസിക്കുവാനുമുള്ള സൗകര്യങ്ങൾ ലഭ്യമാണ്. ധാരാളം റിസോർട്ടുകളും ഹോം സ്റ്റേകളും ഇവിടെയുണ്ട്.

PC:karthick siva

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

മടിക്കേരിയിൽ നിന്നും 25 കിലോമീറ്റർ അകലെയാണ് പുഷ്പഗിരി സ്ഥിതി ചെയ്യുന്നത്. ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ 146 കിലോമീറ്റർ അകലെയുള്ള മൈസൂരാണ്. മംഗലാപുരം വിമാനത്താവളത്തിൽ നിന്നും 135 കിലോമീറ്റർ അകലെയാണ് വന്യജീവി സങ്കേതമുള്ളത്.

വയനാട്ടിൽ നിന്നും ബെംഗളുരുവിലേക്ക് സൂപ്പർ വഴികൾ.. ഒന്നു പോയി നോക്കിയാലോ?!വയനാട്ടിൽ നിന്നും ബെംഗളുരുവിലേക്ക് സൂപ്പർ വഴികൾ.. ഒന്നു പോയി നോക്കിയാലോ?!

ഈ ക്ഷേത്രത്തിലെ ദൈവം വിളിച്ചാല്‍ വിളിപ്പുറത്തെത്തും, പക്ഷേ?? ഈ ക്ഷേത്രത്തിലെ ദൈവം വിളിച്ചാല്‍ വിളിപ്പുറത്തെത്തും, പക്ഷേ??

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X