Search
  • Follow NativePlanet
Share
» »ഇന്ത്യയിൽ ആദ്യം മഞ്ഞുപൊഴിയുന്ന ബും ലാ പാസിന്റെ വിശേഷങ്ങൾ

ഇന്ത്യയിൽ ആദ്യം മഞ്ഞുപൊഴിയുന്ന ബും ലാ പാസിന്റെ വിശേഷങ്ങൾ

തവാങ്ങിൽ നിന്നും 50 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ബും ലാ പാസ് തീർച്ചയായും കണ്ടിരിക്കണം എന്നു പറയുന്നതിനു പിന്നിലെ കാരണങ്ങൾ നോക്കാം...

വടക്കു കിഴക്കൻ ഇന്ത്യയിവ്‍ ഒട്ടും അറിയപ്പെടാതെ കിടക്കുന്ന ഇടങ്ങളിലൊന്നാണ് അരുണാചൽ പ്രദേശും അവിടുത്തെ സ്ഥലങ്ങളും. പുരാതനങ്ങളായ ആശ്രമങ്ങൾ മുതൽ പർവ്വതങ്ങളും കൊടുമുടികളും മലമ്പാതകളും ഒക്കെയുള്ള ഇവിടം സഞ്ചാരികളെ എന്നും മാടിവിളിക്കുന്നു. യാത്രാ സ്നേഹികളുടെ ബക്കറ്റ് ലിസ്റ്റിൽ മുന്നിൽ നിൽക്കുന്ന ഇവിടുത്തെ പ്രധാന സ്ഥലമാണ് ബും ലാ പാസ്. തവാങ്ങിൽ നിന്നും 50 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ബും ലാ പാസ് തീർച്ചയായും കണ്ടിരിക്കണം എന്നു പറയുന്നതിനു പിന്നിലെ കാരണങ്ങൾ നോക്കാം...

ആദ്യം മഞ്ഞു പൊഴിയുന്നയിടം

ആദ്യം മഞ്ഞു പൊഴിയുന്നയിടം

വടക്കു കിഴക്കൻ ഇന്ത്യയിൽ ഏറ്റവും ആദ്യം മ‍ഞ്ഞു പൊഴിയുന്ന ഇടമായാണ് ബും ലാ പാസ് അറിയപ്പെടുന്നത്. മഞ്ഞിനെ സ്നേഹിക്കുന്നവർ തീർച്ചയായും എത്തിപ്പെടേണ്ട ഇടങ്ങളിലൊന്നായ ഇത് തവാങ്ങിൽ നിന്നും 50 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. എന്നാൽ ഇവിടെ എത്തിച്ചേരുക എന്നത് അത്ര എളുപ്പമുള്ള പണിയല്ല. ഇന്ത്യൻ ആർമിയിൽ നിന്നും മുൻകൂട്ടിയുള്ള അനുമതി ഉണ്ടെങ്കിൽ മാത്രമേ ഇവിടേക്ക് പ്രവേശിക്കാനാവൂ.
സമുദ്ര നിരപ്പിൽ നിന്നും 15,000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സ്ഥലമായതിനാൽ ആദ്യം മഞ്ഞുവീഴ്ച ലഭിച്ചാലും അതിൽ അത്ഭുതപ്പെടാനൊന്നുമില്ല.

PC-Vishnu1991nair

ചരിത്രപ്രേമികൾക്കും പോകാം

ചരിത്രപ്രേമികൾക്കും പോകാം

മഞ്ഞുനീഴുന്ന ഇവിടം സാഹസികർക്കു മാത്രമുള്ളതാണെന്നു വിചാരിച്ച് മാറി നിൽക്കേണ്ട ആവശ്യമില്ല. ചരിത്രപ്രേമികളെ ആകർഷിക്കുന്ന ഒട്ടേറെ കാര്യങ്ങൾ ഇവിടെയുണ്ട്. 1962 വെ ഇന്ത്യ-ചൈന യുദ്ധം നടന്ന സ്ഥലം ഇതാണ് എന്നത് മിക്കവർക്കും അത്ര അറിവുള്ള കാര്യമായിരിക്കില്ല. പഴയ കാലങ്ങളിൽ ഒരു വ്യാപാര പാത ഇതുവഴിയായിരുന്നു കടന്നുപോയിരുന്നത്. ദലൈ ലാമ ടിബറ്റിൽ നിന്നും രക്ഷപെട്ട് ഇന്ത്യയിൽ അഭയം തേടിയത് ഈ വഴിയാണ് എന്നാണ് പറയപ്പെടുന്നത്.

PC-Tabish q

ആരും എത്താത്ത മലമ്പാത

ആരും എത്താത്ത മലമ്പാത

ഇന്ത്യയുടെ പ്രധാനപ്പെട്ട മലമ്പാതകൾ അഥവാ പാസുകളിൽ ഏറ്റവും കുറച്ച് ആളുകൾ മാത്രം എത്തുന്ന ഇടമായാണ് ബും ലാ പാസിനെ കണക്കാക്കുന്നത്. ഇന്ത്യൻ ആർമിയിൽ നിന്നും പ്രത്യേക അനുമതി വേണ്ടതും അധികമാർക്കും ഈ സ്ഥലത്തെപ്പറ്റി അറിയാത്തതുമാണ് ഇതിനു കാരണം. എന്നാൽ പുതിയ സ്ഥലങ്ങള്‍ കാണാനായി മാത്രം, പ്രത്യേകിച്ച് മറ്റൊരു ലക്ഷ്യങ്ങളുമില്ലാതെ സഞ്ചരിക്കുന്നവർ ഇവിടെ എത്താറുണ്ട് എന്നതാണ് മറ്റൊരു രസകരമായ കാര്യം.

PC-Itrajib

പ്രകൃതിദത്ത ഉറവകളുടെ കേന്ദ്രം

പ്രകൃതിദത്ത ഉറവകളുടെ കേന്ദ്രം

വടക്കു കിഴക്കൻ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ മലമ്പാതകളിലൊന്നാണല്ലോ ബും ലാ പാസ്. മഞ്ഞു മൂടിയ മലനികളാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഇവിടെ കാഴ്ചകൾ ധാരാളമുണ്ട് കാണുവാൻ. താടകങ്ങളും പ്രകൃതി ദത്തമായ ഉറവകളും ഒക്കെ ഈ പ്രദേശത്തെ സമ്പന്നമാക്കുന്നു.

PC-Itrajib

 എവിടെ നോക്കിയാലും ഫ്രെയിമുകൾ മാത്രം

എവിടെ നോക്കിയാലും ഫ്രെയിമുകൾ മാത്രം

ഫോട്ടോഗ്രഫിയിൽ താല്പ്യമുണ്ടെങ്കിൽ, ധാരാളം ഫോട്ടോകൾ എടുക്കുവാൻ സാധിക്കുന്നത്രയും മനോഹരമായ സ്ഥലമാണിത്. എവിടെ തിരിഞ്ഞാലും വീണ്ടും ആലോചിക്കുക പോലും ചെയ്യാതെ ക്ലിക്ക് ചെയ്യുവാൻ മാത്രം മനോഹരമായ സ്ഥലങ്ങളാണ് ഇവിടുത്തെത്.

കാട്ടിലെ കല്ലെറിയുന്ന പ്രേതം മുതൽ ആശുപത്രിയിലെ അശരീരി വരെ-പേടിപ്പിക്കുന്ന വടക്കു കിഴക്കൻ ഇന്ത്യകാട്ടിലെ കല്ലെറിയുന്ന പ്രേതം മുതൽ ആശുപത്രിയിലെ അശരീരി വരെ-പേടിപ്പിക്കുന്ന വടക്കു കിഴക്കൻ ഇന്ത്യ

മോട്ടോർവാഹനങ്ങൾക്കു പോകാവുന്ന ഏറ്റവും ഉയരത്തിലുള്ള റോഡ് കർതുങ് ലാ അല്ല!! എന്താണ് സത്യം?<br />മോട്ടോർവാഹനങ്ങൾക്കു പോകാവുന്ന ഏറ്റവും ഉയരത്തിലുള്ള റോഡ് കർതുങ് ലാ അല്ല!! എന്താണ് സത്യം?

ജീവിതത്തിൽ ഒരിക്കലെങ്കിലും സിക്കിം സന്ദർശിക്കണം എന്നു പറയുന്നതിനു പിന്നിലെ ആറു കാരണങ്ങൾ!! ജീവിതത്തിൽ ഒരിക്കലെങ്കിലും സിക്കിം സന്ദർശിക്കണം എന്നു പറയുന്നതിനു പിന്നിലെ ആറു കാരണങ്ങൾ!!

PC-Sushanthunt

Read more about: arunachal pradesh tawang
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X