Search
  • Follow NativePlanet
Share
» »എങ്ങനെയുണ്ട് ഗുജറാത്തിലെ റോഡുകള്‍?

എങ്ങനെയുണ്ട് ഗുജറാത്തിലെ റോഡുകള്‍?

By Maneesh

'നമോ' എന്ന രണ്ടക്ഷരത്തിലൂടെയാണ് ഗുജറാത്തിലെ വികസനങ്ങളെ ഇപ്പോള്‍ നോക്കികാണുന്നത്. ഗുജറാത്തിലെ റോഡുകളിലൂടെ യാത്ര ചെയ്തവര്‍ക്ക് എന്തായാലും റോഡുകളെക്കുറിച്ച് നല്ലതേ പറയാനുണ്ടാകു. ഗുജറാത്ത് മുഖ്യമന്ത്രിയായ നരേന്ദ്ര മോദിയെ എതിര്‍ക്കുന്നവര്‍ പോലും ഗുജറാത്തിലെ റോഡുകളെക്കുറിച്ച് കുറ്റം പറയില്ല. ഗുജറാത്തിലെ സുന്ദരമായ റോഡുകളെ നമുക്ക് പരിചയപ്പെടാം.

ഗുജറാത്തിലെ വിനോദസഞ്ചാരകേന്ദ്രങ്ങൾ തേടി പോകുന്നവര്‍ തീര്‍ച്ചയായും ഗുജറത്തിലെ ചില റോഡുകൾ പരിചയപ്പെട്ടിരിക്കുന്നത് നല്ലതാണ്. അന്തർദേശീയ നിലവാരത്തിൽ നിർമ്മിക്കപ്പെട്ട എക്സ്പ്രസ് വേ മുതൽ മികച്ച നിലവാരമുള്ള സാധാരണ റോഡുകൾ വരെ നമുക്ക് പരിചയപ്പെടാം.

ജൻമാർഗ്

ജൻമാർഗ്

അഹമ്മദാബാദ് ബി ആർ ടി എസ് എന്നും ജൻമാർഗ് അറിയപ്പെടുന്നു. അഹമ്മദ്ബാസ് മുൻസിപാൽ കോർപ്പറേഷന്റെ സബ് സൈഡറിയായ അഹമ്മദാബാദ് ജൻമാർഗ് ലിമിറ്റിഡിനാണ് ഈ റോഡിന്റെ പരിപാലന ചുമതല. സി ഇ പി റ്റി യൂണിവേഴ്സിറ്റിയാണ് ഈ റോഡ് ഡിസൈൻ ചെയ്തിരിക്കുന്നത്.

Photo Courtesy: Amcanada

ജ‌‌ൻ‌മാർഗ് ബസ് സ്റ്റേഷൻ

ജ‌‌ൻ‌മാർഗ് ബസ് സ്റ്റേഷൻ

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി 2009 ഒക്ടോബർ 14നാണ് അഹമ്മദ്ബാദിലെ ജനങ്ങളുടെ യാത്രാ ദുരിതം പരിഹരിക്കാനുള്ള ഈ റോഡ് ശൃംഗല ജനങ്ങൾക്കായി സമർപ്പിച്ചത്. കൂടുതൽ

Photo Courtesy: Rahulogy

അഹമ്മദ്ബാദ് വഡോദര എക്സ്പ്രസ് വേ

അഹമ്മദ്ബാദ് വഡോദര എക്സ്പ്രസ് വേ

നാഷണൽ എക്സ്പ്രസ് വേ ഒന്ന് എന്നാണ് ഈ ഹൈവെ അറിയപ്പെടുന്നത്. അഹമ്മദാബാദ് മുതൽ വഡോദര വരേയാണ് ഈ ഹൈവേ നീളുന്നത്.

Photo Courtesy: Lisa.davis

അഹമ്മദ്ബാദ് വഡോദര എക്സ്പ്രസ് വേ

അഹമ്മദ്ബാദ് വഡോദര എക്സ്പ്രസ് വേ

2003ൽ ഈ എക്സ്പ്രസ് വേ വന്നതോടുകൂടി അഹമ്മദ്ബാദിൽ നിന്ന് വഡോദരയിലേക്കുള്ള ദൂരം കുറഞ്ഞു. 96 കിലോമീറ്റർ ആണ് ഈ ഹൈവേയുടെ നീളം. മുൻപ് രണ്ടര മണിക്കൂർ വേണ്ടിടത്ത്, ഇപ്പോൾ ഒരു മണിക്കൂർ കൊണ്ട് അഹമ്മദാബാദിൽ നിന്ന് വഡോദരയിൽ എത്താം. മുൻപ് ഇരട്ടവരിപാതയായിരുന്ന ഈ ഹൈവേ ആറുവരി പാതയാക്കാൻ ഉത്തരവായത് 2009ൽ ആണ്.

Photo Courtesy: KuwarOnline

ദേശീയ പാത 8

ദേശീയ പാത 8

ന്യൂഡൽഹിയേയും മുംബൈയേയും ബന്ധിപ്പിക്കുന്ന ദേശീയപാത 8 കടന്നുപോകുന്നത് ഗുജറാത്തുകൂടിയാണ്. ഇന്ത്യയിലേ ഏറ്റവും തിരക്കുള്ള ഹൈവേകളിൽ ഒന്നാണ് ഈ ഹൈവേ. ഗുജറാത്തിലെ അഹമ്മദാബാദ്, സൂറത്ത്, വഡോദര എന്നീ നഗരങ്ങളിലൂടെയാണ് ഈ ഹൈവേ കടന്നുപോകുന്നത്.

Photo Courtesy: Lisa.davis

ദേശീയപാത 8 ബി

ദേശീയപാത 8 ബി

ഗുജറാത്തിലെ ബാമൻബോറിൽ നിന്ന് പോർബന്ദർ വരെയാണ് ഈ ദേശീയപാത നീളുന്നത്. 206 കിലോമീറ്റർ ആണ് ഈ പാതയുടെ നീളം. രാജ്കോട്ട്, ഗൊണ്ടാൽ, ജെറ്റ്പൂർ തുടങ്ങിയ സ്ഥലങ്ങിലൂടെയാണ് ഈ പാത പോകുന്നത്.

Photo Courtesy: harmishhk

ഗൗരവ് പഥ്

ഗൗരവ് പഥ്

ഗുജറാത്തിലെ സൂറത്തിലാണ് ഈ എക്സ്പ്രസ് പാത സ്ഥിതി ചെയ്യുന്നത്. സൂററ്റ് നഗരത്തിൽ നിന്ന് വിമാനത്താവളം, മഗ്ദള തുറമുഖം, ഡ്യൂമാ ഗ്രാമം എന്നിവിടങ്ങളുമായി ബന്ധപ്പെടുത്താനാണ് ഈ എക്സ്രപ്രസ് പാത നിർമ്മിച്ചിരിക്കുന്നത്.

Photo Courtesy: Rahulogy

ഗൗരവ് പഥ്

ഗൗരവ് പഥ്

അന്തർദേശീയ നിലവാരത്തിലാണ് ഈ പാതയുടെ നിർമ്മാണം. സൂററ്റിലെ ബി ആർ ടി എസുമായി ബന്ധപ്പെടുത്തിയാണ് ഈ പാത നിർമ്മിച്ചിരിക്കുന്നത്.

Photo Courtesy: Mihir Nanavati

ആത്വ ഗേറ്റ്

ആത്വ ഗേറ്റ്

സൂററ്റിൽ നിന്ന് ഡ്യൂമാസിലേക്ക് പോകുന്ന റോഡ്. സൂററ്റിനടുത്ത് ആത്വയിലെ ഫ്ലൈ ഓവറിൽ നിന്നുള്ള ദൃശ്യം.

Photo Courtesy: Tarunyadav1989

അഹമ്മദാബാദ്

അഹമ്മദാബാദ്

അഹമദാബാദ് നഗരത്തിന്റെ ഏര്യൽ വ്യൂ. നെഹ്രു പാലവും നർമ്മദാ നദിയുമാണ് ദൃശ്യത്തിൽ.
Photo Courtesy: JJaimin

നെഹ്രു പാലം

നെഹ്രു പാലം

അഹമദാബാദിൽ സബർമതി നദിക്ക് കുറുകെ നിർമ്മിക്കപ്പെട്ടിട്ടുള്ള പാലമാണ് നെഹ്രു പാലം.

Photo Courtesy: ayan ghosh

കിഴക്ക് പടിഞ്ഞാറ്

കിഴക്ക് പടിഞ്ഞാറ്

കിഴക്കൻ അഹമ്മദ്ബാദിനേയും പടിഞ്ഞാറൻ അഹമ്മദ്ബാദിനേയും കൂട്ടിയോജിപ്പിക്കുന്നാണ് നെഹ്രുപാലം
Photo Courtesy: Kalyan Shah

പാലങ്ങളുടെ നഗരം

പാലങ്ങളുടെ നഗരം

അഹമ്മദാബദ് നഗരത്തിൽ ഏകദേശം പത്തോളം പാലങ്ങൾ ഉണ്ട്. അതിനാൽ പാലങ്ങളുടെ നഗരമെന്നാണ് ഈ നഗരം അറിയപ്പെടുന്നത്.

Photo Courtesy: Jaimil joshi

യു എൻ റോഡ്

യു എൻ റോഡ്

ഉധാന - നവ്‌സാരി ഹൈവെ പൊതുവേ അറിയപ്പെടുന്നത് യു എൻ റോഡ് എന്നാണ്. ഗുജറാത്തിലെ പാഴ്സി സമൂഹം താമസിക്കുന്ന നവ്‌സാരിയുമായി സൂററ്റിനെ ബന്ധിപ്പിക്കുന്ന റോഡ് ആണ് ഇത്. നവ്സാരിയേക്കുറിച്ച് വായിക്കാം

Photo Courtesy: Marwada

എസ് ജി ഹൈവേ

എസ് ജി ഹൈവേ

സർഖേജ് - ഗാന്ധിനഗർ ഹൈവേ പൊതുവേ എസ് ജി റോഡ് എന്നാണ് അറിയപ്പെടുന്നത്. അഹമ്മദ്‌ബാദിനെ ഗാന്ധിനഗറുമായി ബന്ധപ്പെടുത്താനാണ് ഈ റോഡ് നിർമ്മിച്ചിരിക്കുന്നത്. ഈ റോഡിലൂടെയുള്ള യാത്രയിൽ ഗുജറാത്തിലെ പ്രശസ്തമായ കെട്ടിടങ്ങളും കാണാൻ സാധിക്കും. വൈഷ്ണോദേവി ക്ഷേത്രം, ഇസ്കോൺ ക്ഷേത്രം, ഗുജറാത്തിലെ ഏറ്റവും ഉയരം കൂടിയ വ്യാപരകേന്ദ്രമായ ഷപാത് വി, ഏറ്റവും വലിയമാളായ ഇസ്കോൺ മെഗാമാൾ എന്നിവ ഈ റോഡിലാണ് സ്ഥിതി ചെയ്യുന്നത്. ഓഡി പോലുള്ള നിരവധി കാർ കമ്പനികളുടെ ഷോറുമകളും ഈ റോഡിൽ കാണാം.

Photo Courtesy: Srikeit

ഇരട്ട നിര ഫ്ലൈ ഓവർ

ഇരട്ട നിര ഫ്ലൈ ഓവർ

അഹമ്മദബാദിലെ നരോൾ - നരോദ റോഡിലെ സി ടി എം ക്രോസ് റോഡിലാണ് ആദ്യത്തെ ഇരട്ട നിര ഫ്ലൈ ഓവർ നിർമ്മിക്കപ്പെട്ടത്. 2011 ജൂൺ 29ന് ആണ് ഇത് ജനങ്ങൾക്കായി തുറന്ന് കൊടുത്തത്. 42.93 കോടി രൂപ ചിലവാക്കിയാണ് ഈ ഫ്ലൈ ഓവർ നിർമ്മിച്ചത്.

Photo Courtesy: Vimleshchandra

ശിവരഞ്ജിനി റോഡ്

ശിവരഞ്ജിനി റോഡ്

അഹമ്മദാബാദിലെ ശിവരഞ്ജിനി റോഡിന്റെ ഒരു ചിത്രം

Photo Courtesy: Gufran Khan

ഗിർനർ

ഗിർനർ

പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ ഗിർനറിലേക്കുള്ള റോഡ്. ഗിർനറിനെക്കുറിച്ച് കൂടുതൽ വായിക്കാം

Photo Courtesy: Ashok modhvadia

ഗാന്ധിനഗർ

ഗാന്ധിനഗർ

ഗുജറാത്തിന്റെ തലസ്ഥാനമായ ഗാന്ധിനഗറിലെ സിറ്റിബസ്
Photo Courtesy: Gaurav.raval

ഗാന്ധിനഗർ

ഗാന്ധിനഗർ

ഗാന്ധിനഗറിലെ ഒരു റോഡ്

Photo Courtesy: Nichalp

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X