Search
  • Follow NativePlanet
Share
» »മണാലി യാത്രയിൽ ഒരു രാത്രി ഇവിടെ ചിലവഴിക്കണം... കാരണം ഇതാണ്!

മണാലി യാത്രയിൽ ഒരു രാത്രി ഇവിടെ ചിലവഴിക്കണം... കാരണം ഇതാണ്!

ലേ - മണാലി ഹൈവേയിലെ ഏറ്റവും പ്രധാന സ്റ്റോപ് ഓവറുകളിലൊന്നായ സാർച്ചുവിന്റെ വിശേഷങ്ങളിലേക്ക്...

സുന്ദരമായ കാഴ്ചകൾ കൊണ്ട് സന്തോഷിപ്പിക്കുന്ന നാടാണ് ലഡാക്ക്. ചുരങ്ങളുടെ നാട് എന്ന് വിളിക്കപ്പെടുന്ന ഇവിടം സഞ്ചാരികളുടെയും സാഹസികരുടെയും ഇടയിലെ ഹിറ്റ് ലിസ്റ്റിൽ കത്തി നിൽക്കുന്ന ഇടമാണ്. ട്രക്കിങ്ങ് പ്രിയരുടെ പറുദീസയായ ഇവിടെ കണ്ടു തീർക്കുവാൻ ഒരുപാടിടങ്ങളുണ്ട്. അത്തരത്തിലൊരിടമാണ് സാർച്ചു. ഹിമാചല്‍ പ്രദേശിന്റെയും ലഡാക്കിന്റെയും അതിര്‍ത്തിയിലാണ് സാര്‍ച്ചു. ലേ - മണാലി ഹൈവേയിലെ ഏറ്റവും പ്രധാന സ്റ്റോപ് ഓവറുകളിലൊന്നായ സാർച്ചുവിന്റെ വിശേഷങ്ങളിലേക്ക്...

സാർച്ചു

സാർച്ചു

ഹിമാചൽ പ്രദേശിന്റെയും ലഡാക്കിന്റെയും അതിർത്തിയിലായി സ്ഥിതി ചെയ്യുന്ന പ്രധാന ഇടങ്ങളിലൊന്നാണ് സാർച്ചു. സർ ബും ചുൻ എന്നും അറിയപ്പെടുന്ന ഇവിടം സമുദ്ര നിരപ്പിൽ നിന്നും 4290 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.

PC:Narender9

ലേ-മണാലി ഹൈവൈയിലെ സ്റ്റോപ് ഓവർ

ലേ-മണാലി ഹൈവൈയിലെ സ്റ്റോപ് ഓവർ

ലേ-മണാലി ഹൈവൈയിലെ ഏറ്റവും പ്രശസ്തമായ സ്റ്റോപ് ഓവർ എന്ന നിലയിലാണ് ഇവിടം സഞ്ചാരികൾക്കിടയിൽ പ്രശസ്തമായിരിക്കുന്നത്. വിശ്രമ കേന്ദ്രമായും രാത്രി സമയങ്ങളിൽ ടെന്റ് കെട്ടി താമസിക്കുവാനുമാണ് ഇവിടം സഞ്ചാരികൾ അധികവും തിരഞ്ഞെടുക്കുന്നത്. മണാലിയിൽ നിന്നും ലേയിലേക്ക് പോകുമ്പോൾ യാത്ര സാധാരണ ഗതിയിൽ രണ്ടു ദിവസം എടുക്കും. അങ്ങനെയാണ് ഇവിടം രാത്രികാലങ്ങളിൽ ഇവിടെ താമസക്കാരുണ്ടാവുന്നത്.

PC:Elroy Serrao

രണ്ട് മലമ്പാതകൾക്കിടയിൽ

രണ്ട് മലമ്പാതകൾക്കിടയിൽ

സഞ്ചാരികൾക്ക് ആവേശം പകരുന്ന കാഴ്ചകളാണ് സർച്ചുവിന്റെ പ്രത്യേകത. രാത്രികാലങ്ങളിൽ ഭയപ്പെടാതെ ടെന്റ് അടിച്ചു താമസിക്കുവാനും സഞ്ചാരികലെ പരിചയപ്പെടുവാനും ഒക്കെ ഇവിടം ബെസ്റ്റാണ്. ബരാലാച്ചാ പാസിനും ലാച്ചുലങ് പാസിനും ഇടയിലായാണ് സർച്ചു സ്ഥിതി ചെയ്യുന്നത്. ഇതിനടുത്തായി ഇന്ത്യൻ ആർമിയുടെ ഒരു ക്യാംപും സ്ഥിതി ചെയ്യുന്നു. സറപ് നദിയുടെ തീരത്തായാണ് ക്യാംപുള്ളത്. തണുപ്പു കാലങ്ങളിൽ ഇവിടുത്തെ പാസുകളും ക്യംപുകളും അടയ്ക്കുകയും റോഡുകൾ ബ്ലോക്ക് ചെയ്യുകയും ചെയ്യാറുണ്ട്.

PC:Kiran Jonnalagadda

കാഴ്ചയിൽ ലഡാക്കിനേപ്പോലെ

കാഴ്ചയിൽ ലഡാക്കിനേപ്പോലെ

ഇവിടെ എത്തി സാർച്ചുവിനെ ഒന്ന് നടന്നു കണ്ടാൽ ഇത് ലഡാക്കാണോ എന്നു തോന്നിപ്പോകും. അത്രയധികം സാദൃശ്യം ഈ നാടിന് ലഡാക്കുമായുണ്ട്. ലഡാക്കിനേപ്പോലെ തന്നെ തരിശുഭൂമിയാണ് ഇവിടവും. വരണ്ടതാണെങ്കിലും കാഴ്ചകൾ ഒരുപാടുണ്ട് ഇവിടെ കാണുവാനും ക്യാമറയിൽ പകർത്തുവാനും.

PC:Kiran Jonnalagadda

വ്യാപാരപാത

വ്യാപാരപാത

പണ്ടുകാലം മുതൽതന്നെ വ്യാപാരത്തിനു ഏറെ പ്രശസ്തം കൂടിയായിരുന്നു ഇവിടം. പുരാതന കാലത്തെ സിൽക്ക് റൂട്ട് കടന്നു പോയിരുന്നത് ഇതു വഴിയായിരുന്നു. ഇന്നും വ്യാപാരികൾക്കും ഇവിടുത്തെ ഗോത്ര വിഭാഗങ്ങൾക്കുമൊക്കെ പ്രധാനപ്പെട്ട പാത തന്നെയാണിത്. സാഹസികരായ സഞ്ചാരികളും ഈ വഴി തിരഞ്ഞെടുക്കുന്നു.

PC:Elroy Serrao

സൻസ്കാറിലേക്കുള്ള തുടക്കം

സൻസ്കാറിലേക്കുള്ള തുടക്കം

ഹിമാചലിലെ ഏറ്റവും മനോഹരവും അതേസമയം അപകടകാരിയുമായ ഇടമാണ് സന്ഡസ്കാർ. ഇവിടചുത്തെ തണുത്തുറഞ്ഞു കിടക്കുന്ന നദിയിലൂടെയുള്ള ട്രക്കിങ്ങാണ് പ്രധാന ആകർഷണം. സന്‍സ്കാറിലേക്കുള്ള ട്രക്കിങ്ങ് ആരംഭിക്കുന്നത് ഇവിടെ നിന്നുമാണ്. ട്രക്കേഴ്സിന്റെയും ഉയരങ്ങളിലേക്ക് യാത്ര പോകുന്ന ഹൈ ആൾറ്റിറ്റ്യൂഡ് ക്ലൈംബേഴ്സിന്റെയും ഇടയിൽ ഇവിടം പ്രശസ്തമാണ്. വ്യത്യസ്തമായ കാലാവസ്ഥും മാറിമറിയുന്ന ഭൂപ്രകൃതിയുമാണ് ഇവിടെ എത്തുന്നവർ നേരിടുന്ന പ്രധാന വെല്ലുവിളി.

PC:Elroy Serrao

സന്ദർശിക്കുവാൻ പറ്റിയ സമയം

സന്ദർശിക്കുവാൻ പറ്റിയ സമയം

തണുപ്പുകാലങ്ങളിൽ അതി തീവ്രമായ തണുപ്പ് അനുഭവപ്പെടുന്ന ഇടമാണ് സാർച്ചു. അതുകൊണ്ടു തന്നെ ഇവിടുത്തെ കാലാവസ്ഥ നോക്കി മാത്രമേ യാത്രകൾ പ്ലാൻ ചെയ്യാവൂ.
ഫെബ്രുവരി മുതൽ മേയ് വരെയുള്ള സമയമാണ് ഇവിടം സന്ദർശിക്കുവാൻ ഏറ്റവും യോജിച്ചത്.

PC:Elroy Serrao

 എത്തിച്ചേരാൻ

എത്തിച്ചേരാൻ

ലേ-മണാലി പാതയിലായാണ് സാർച്ചു സ്ഥിതി ചെയ്യുന്നത്. ലേയിൽ നിന്നും 236 കിലോമീറ്ററും മണാലിയിൽ നിന്നും 237 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം.

മഴയുടെ പൂരത്തിനു കൊടിയേറി..ഇനി കാണാൻ ഈ കോഴിക്കോടൻ കാഴ്ചകൾ മഴയുടെ പൂരത്തിനു കൊടിയേറി..ഇനി കാണാൻ ഈ കോഴിക്കോടൻ കാഴ്ചകൾ

സിഗരറ്റും കുപ്പിവെള്ളവും ചോദിക്കുന്ന പ്രേതങ്ങള്‍ ഉള്ളയിടം സിഗരറ്റും കുപ്പിവെള്ളവും ചോദിക്കുന്ന പ്രേതങ്ങള്‍ ഉള്ളയിടം

ഇവിടം കണ്ടില്ലേല്‍ ജീവിതം തീര്‍ന്നത്രേ.. സഞ്ചാരികള്‍ തള്ളി തള്ളി വെറുപ്പിച്ച ഇടങ്ങള്‍ ഇവിടം കണ്ടില്ലേല്‍ ജീവിതം തീര്‍ന്നത്രേ.. സഞ്ചാരികള്‍ തള്ളി തള്ളി വെറുപ്പിച്ച ഇടങ്ങള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X