സാവന്ത് വാടി മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലാണ് സാവന്ത് വാടി സ്ഥിതി ചെയ്യുന്നത്. കൊങ്കൺ റീജിയണിന്റെ ഭാഗമായ സാവന്ത് വാടി ഗോവയുടെയും മഹാരാഷ്ട്രയുടെയും അതിർത്തിയിലായാണുള്ളത്.
PC:Deepak Patil
പ്രകൃതിയുടെ അനുഗ്രഹം ഈ പ്രദേശം ഒരിക്കലെങ്കിലും സന്ദർശിച്ചിട്ടുള്ളവർ പ്രകൃതിയുടെ അനുഗ്രഹം എന്നാണ് ഈ നാടിനെ വിശേഷിപ്പിക്കുകയുള്ളൂ. മനോഹരമായ തടാകങ്ങളും മലകളും പരന്നു കിടക്കുന്ന നിബിഡ വനങ്ങളും ആണ് ഈ നാടിനെ ഇത്രയധികം മനോഹരമാക്കുന്നത്. പശ്ചിമഘട്ടത്തിന്റെയും അറബിക്കടലിന്റെയും സാമീപ്യം ഇതിന് വേറിട്ട ഭംഗിയ നല്കുന്നു.
PC:Rashmibiswas
സാവന്ത് വാടി എന്നാൽ സിന്ധു ദുർഗ് ജില്ലയിലെ കാലങ്ങളോളം പ്രാദേശിക ഭരണാധികാരികളായിരുന്ന ഖേം-സാവന്ത് കുടുംബത്തിന്റെ കീഴിലായിരുന്നു. അങ്ങനെയാണ് പിന്നീട് ഇവിടം സാവന്ത് വാടി എന്നാണ് അറിയപ്പെടുന്നത്. പണ്ട് കാലത്ത് മറാത്താ രാജാക്കന്മാരുടെ സ്വാധീനത്തിലായിരുന്നു സാവന്ത് വാടി. പിന്നീട് സ്വതന്ത്ര മണ്ഡല മായിത്തീര്‍ന്ന അത് ഇപ്പോള്‍ പ്രാദേശിക മാല്‍വാണി ഗോത്രവുമായി ബന്ധപ്പെട്ട് അറിയപ്പെടുന്നു.
PC:Deepak Patil
കളിപ്പാട്ടങ്ങൾ കർണ്ണാടകയിലെ ചന്നരായപ്പട്ടണ എങ്ങനെയാണ് തടികൊണ്ടുള്ള കളിപ്പാട്ടങ്ങൾക്ക് പേരു കേട്ടിരിക്കുന്നത് അതുപോലെയാണ് സാവന്ത് വാടിയും. മരത്തടികൾ കൊണ്ട് നിർമ്മിച്ച കളിപ്പാട്ടങ്ങളും കരകൗശല വസ്തുക്കളുമാണ് ഇവിടുത്തെ പ്രധാന വ്യവസായം. കുടില്‍ വ്യവസായമായമായി വിവിധയിനം കര കൌശല സാധനങ്ങള്‍, , കൗതുക വസ്തുക്കള്‍,പെയിന്റിങ്ങുകള്‍, മുള കൊണ്ടുണ്ടാക്കിയ കലാ വസ്തുക്കള്‍ തുടങ്ങിയവ ഇവിടെ യഥേഷ്ടം ലഭ്യമാണ്.
PC:commons.wikimedia
തലാവ് കൊട്ടാരവും മറ്റു കാഴ്ചകളും സാവന്ത് വാടി ഗ്രാമീണ ഇന്ത്യയുടെ സമകാലീക അഭിരുചികളെ അതിന്റെ കാഴ്ചകളിലും ശബ്ദങ്ങളിലും വെളിവാക്കുന്നു. സഞ്ചാരികള്‍ തലാവ് തടാകവും രാജ കൊട്ടാരവും തീര്‍ച്ചയായും കാണണം. അത്മെശ്വര് തലി , നരേന്ദ്ര ഗാര്ഡന് , ഹനുമാന് മന്ദിര്‍ ,അമ്ബോലി ഹില്‍ സ്റ്റേഷന്, കോല്‍ഗാവ് ദര്‍വാസാ, വിത്തല്‍ മന്ദിര്‍ തുടങ്ങിയവയാണ് സന്ദര്‍ശിക്കേണ്ട ആകര്‍ഷകമായ മറ്റ് കേന്ദ്രങ്ങള്‍.
PC:Deepak Patil
എത്തിച്ചേരുവാൻ മുംബൈ യില്‍ നിന്നും ഗോവയില്‍ നിന്നും റോഡു വഴി എളുപ്പം എത്താവുന്ന സ്ഥലമാണ് സാവന്ത് വാടി . മഹാരാഷ്ട്രയുടെ പ്രാന്ത പ്രദേശത്ത് ഗോവയുടെ സമീപ മാണ് ഇതിന്റെ കിടപ്പ്. മുംബൈ യില്‍ നിന്ന് 8 മണിക്കൂര്‍ കാറില്‍ യാത്ര ചെയ്താല്‍ മതിയാകും.പഴയ മുംബൈ - ഗോവ ഹൈവേ ഒഴിവാക്കുക . പകരം മുബൈ യില്‍ നിന്ന് പൂണെ ക്ക് യാത്ര ചെയ്തു സതാര ഹൈവേ യിലൂടെ സഞ്ചരിച്ചു ഉത്തൂരില്‍ എത്തി സാവന്ത് വാടിയിലേക്ക് പോവുക.
വരയാടിന്റെ ഇരവികുളം മുതൽ കടുവകളുടെ പെരിയാർ വരെ...കേരളത്തിലെ ദേശീയോദ്യാനങ്ങളിതാ!
ലൈവ് റോക്കറ്റ് ലോഞ്ചിംഗ് കാണാം..സൗജന്യമായി
തലതൊട്ടപ്പന്മാരില്ലാത്ത കോയമ്പത്തൂർ...