Search
  • Follow NativePlanet
Share
» »കൊച്ചിയിൽ നിന്നും ബാംഗ്ലൂരിലേക്ക് വ്യത്യസ്തമായ ഒരു കാട്ടു വഴി!!

കൊച്ചിയിൽ നിന്നും ബാംഗ്ലൂരിലേക്ക് വ്യത്യസ്തമായ ഒരു കാട്ടു വഴി!!

സമയവും കൂടെ യാത്ര ചെയ്യുവാൻ ഒരു മനസ്സുമുണ്ടെങ്കിൽ പോകേണ്ട സ്ഥലങ്ങൾ ഒരുപാടുണ്ട്. സ്ഥിരം പോകുന്ന വഴികളോട് ഒരു ബൈ പറഞ്ഞ് പുത്തൻ റൂട്ടുകൾ പരീക്ഷിക്കുവാൻ താല്പര്യമുണ്ടെങ്കിൽ ഒരു കിടിലൻ വഴിയുണ്ട്. അതും നമ്മുടെ കൊച്ചിയിൽ നിന്നും ബാംഗ്ലൂരിലേക്ക്...അതേതാണപ്പാ ഈ പുതിയ വഴി എന്നല്ലേ... കിലോമീറ്റർ ഇത്തിരി കൂടുതലാകുമെങ്കിലും വഴിയിലെ കാഴ്ചകളും അനുഭവങ്ങളും വെറുതെയാവില്ല എന്ന് വാക്ക്. ഇതാ സ്ഥിരം വഴി വിട്ട് കൊച്ചിയിൽ നിന്നും ബാംഗ്ലൂരിലേക്ക് ഒരു അടിപൊളി കാട്ടുയാത്ര!!!

കൊച്ചിയിൽ നിന്നും ബാംഗ്ലൂരിലേക്ക്

കൊച്ചിയിൽ നിന്നും ബാംഗ്ലൂരിലേക്ക്

കൊച്ചിയിൽ നിന്നും ബാംഗ്ലൂരിലേക്ക് വ്യത്യസ്തമായ വഴികൾ ആരും അധികം പരീക്ഷിക്കാറില്ല. എത്താനുള്ള തിടുക്കവും കുറഞ്ഞ യാത്ര സമയവും നോക്കുമ്പോൾ മിക്കപ്പോഴും തിരഞ്ഞെടുക്കുന്നത് കൊച്ചി- പാലക്കാട്-വെല്ലൂര്‍-അവിനാശി വഴി-കൃഷ്ണഗിരി-ഹൊസൂർ വഴി ബാംഗ്ലൂരിലെത്തുന്നതാണ്. വെറും 10 മണിക്കൂർ കൊണ്ട് 558 കിലോമീറ്റർ ദൂരം പിന്നിടാം എന്നതാണ് ഇതിന്റെ പ്രത്യേകത

 അല്പം സമയം കയ്യിലുണ്ടെങ്കിൽ

അല്പം സമയം കയ്യിലുണ്ടെങ്കിൽ

യാത്ര ചെയ്യുവാനായി അല്പം സമയവും കയ്യിലൊരു വണ്ടിയും ഉണ്ടെങ്കില്‍ തീർച്ചയായും പരീക്ഷിക്കേണ്ട ഒരു വഴിയുണ്ട്. ചാലക്കുടി വഴി അതിരപ്പള്ളി വെള്ളച്ചാട്ടവും മഴക്കാടുകളും ഹെയര്‍പിൻ റോഡുകളും ഒക്ക കണ്ടിറങ്ങി പൊള്ളാച്ചി വഴി ബാംഗ്ലൂരിലെത്തുന്ന ഒരു വഴി...

കൊച്ചിയിൽ നിന്നും ചാലക്കുടിക്ക്

കൊച്ചിയിൽ നിന്നും ചാലക്കുടിക്ക്

കൊച്ചിയിൽ നിന്നും യാത്ര തുടങ്ങുമ്പോൾ ആദ്യ ഡെസ്റ്റിനേഷൻ ചാലക്കുടിയാണ്. കൊച്ചിയിൽ നിന്നും വൈറ്റില-വെണ്ണല-ഇടപ്പള്ളി- അങ്കമാലി വഴി ചാലക്കുടിയിലെത്താം. 57 കിലോമീറ്ററാണ് ഇവിടെയെത്താൻ സഞ്ചരിക്കേണ്ടത്. യാത്രയുടെ ആദ്യ ബ്രേക്ക് ഇവിടെ എടുക്കാം. ഒരു ചായയൊക്കെ കുടിച്ച് യാത്ര തുടരാം.

അതിരപ്പള്ളി വെള്ളച്ചാട്ടം

അതിരപ്പള്ളി വെള്ളച്ചാട്ടം

ചാലക്കുടിയിൽ നിന്നും നേരെ അതിരപ്പള്ളിയ്ക്ക് വിടാം. ചാലക്കുടി-ആനമല റൂട്ട് വഴി പോകുന്നതാണ് മെച്ചം. 31.1 കിലോമീറ്ററാണ് ദൂരം. അതിരാവിലെ തന്നെ ഇവിടെ വെള്ളച്ചാട്ടം കാണുവാൻ എത്തിയാൽ കുറഞ്ഞ തിരക്കിൽ കൂടുതൽ നേരം ചിലവഴിക്കാം. മുകളിൽ നിന്നും താഴെ നിന്നുമുള്ള കാഴ്ചകൾ തീർച്ചയായും കാണേണ്ടതാണ്. വനത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന ഇവിടം ചാലക്കുടി പുഴയിലാണ് സ്ഥിതി ചെയ്യുന്നത്. തൃശൂര്‍ കയറി വരുമ്പോൾ 32 കിലോമീറ്ററാണ് വെള്ളച്ചാട്ടത്തിലേക്കുള്ളത്.

PC:Souradeep Ghosh

കാഴ്ചകൾ കുറയ്ക്കേണ്ട

കാഴ്ചകൾ കുറയ്ക്കേണ്ട

അതിരപ്പള്ളിയിലേക്കുള്ള യാത്രയിൽ പെരിങ്ങൽക്കുത്ത് അണക്കെട്ട്, വാഴച്ചാൽ വെള്ളച്ചാട്ടം, ചാർപ്പ വെള്ളച്ചാട്ടം, തുമ്പൂർമുഴി തടയണ, ഏഴാറ്റുമുഖം പ്രകൃതി ഗ്രാമം, ഡ്രീംവേൾഡ് വാട്ടർ പാർക്ക്, സിൽവർ സ്റ്റോം വാട്ടർ തീം പാർക്ക് തുടങ്ങിയവ കൂടി സന്ദര്‍ശിക്കാം.

PC:Jan Joseph George

 വാഴച്ചാലിലേയ്ക്ക്

വാഴച്ചാലിലേയ്ക്ക്

അതിരപ്പള്ളിയിൽ നിന്നും ഇനി വാഴച്ചാലിലേക്കാണ് യാത്ര. ചെക്പോസ്റ്റിൽ വിവരങ്ങൾ എഴുതിക കൊടുത്ത് കയറുന്നത് മറക്കാനാവാത്ത ഒരു യാത്രയിലേക്കാണ്. കേരളത്തിലെ ഏറ്റവും മനോഹരമായ ഒരു കാനന പാതയിലൂടെയാണ് കടന്നു പോകുന്നതെന്ന് ഇവിടുത്തെ ഓരോ കാഴ്ചകളും ഓരോ നിമിഷവും ഓർമ്മിപ്പിച്ചു കൊണ്ടിരിക്കും. ഷോളയാർ റിസർവ്വ ഫോറസ്റ്റിന്റെ ബാഗമായ വഴിയിലൂടെ കാടിന്റെ കാഴ്ചകൾ ആസ്വദിച്ചുള്ള യാത്ര നിശബ്ദമായിരിക്കുമെങ്കിലും ഇടയ്ക്കിടയ്ക്കുയരുന്ന കാട്ടു മൃഗങ്ങളുടെ ശബ്ദം ഒരേ സമയം പേടിയും അത്ഭുതവും സമ്മാനിക്കും.
വാഴച്ചാൽ വെള്ളച്ചാട്ടം, ചാർപ്പാ വെള്ളച്ചാട്ടം, തൊട്ടാപുര വ്യൂ പോയന്റ്, തുടങ്ങിയവയാണ് കാഴ്ചകൾ.

PC:Challiyan

ഇനി യാത്ര മലക്കപ്പാറ വഴി വാൽപ്പാറയ്ക്ക്

ഇനി യാത്ര മലക്കപ്പാറ വഴി വാൽപ്പാറയ്ക്ക്

വാഴച്ചാലിൽ നിന്നും ഇനി പോകേണ്ടത് വാൽപ്പാറയ്ക്കാണ്. മലക്കപ്പാറ വഴി വാൽപ്പാറയിലേക്കൊരു യാത്ര കൊതിക്കാത്ത ഒരു സഞ്ചാരിയും കാണില്ല. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു മണി വരെ മാത്രമാണ് ഈ പാതയിലൂടെ വാഹനങ്ങൾക്ക് പോകുവാൻ അനുമതിയുള്ളത്. ഇവിടെ നിന്നും ഇനി തമിഴ്നാട്ടിലേക്ക് കടക്കുകയാണ്.

PC:Johnpaulcd

വാൽപ്പാറയിൽ നിന്നും പൊള്ളാച്ചിയിലേക്ക്

വാൽപ്പാറയിൽ നിന്നും പൊള്ളാച്ചിയിലേക്ക്

തീർന്നില്ല... ആസ്വദിക്കുവാൻ ഇനിയും ഒരുപാട് കാര്യങ്ങള്‍ ഈ യാത്രയിലുണ്ട്. യാത്ര തമിഴ്നാട്ടിലെത്തി. കോയമ്പത്തൂരിലെ പ്രശസ്തമായ ഒരു ഹിൽ സ്റ്റേഷനാണ് വാൽപ്പാറ. ഇനി ഇവിടെ നിന്നും പൊള്ളാച്ചിയിലേക്കുള്ള കിടിലൻ യാത്ര തുടങ്ങുകയാണ്. വാല്‍പ്പാറയിൽ നിന്നും എന്തെങ്കിലും ഒക്കെ കാര്യമായി കഴിച്ച ശേഷം യാത്ര തുടരുന്നതായിരിക്കും ബുദ്ധി. കാരണം യാത്ര ഇനിയും കുറച്ച് ദൂരം കാട്ടിലൂടെയാണ്. ആനയിറങ്ങുന്ന വഴികളും തേയിലത്തോട്ടങ്ങളും കോടമഞ്ഞും ഒക്കെയായി മനോഹരമായ പാത.

PC:Subramonip

40 ഹെയർപിൻ വളവുകൾ

40 ഹെയർപിൻ വളവുകൾ

വാൽപ്പാറയിൽ നിന്നും പൊള്ളാച്ചിയിലെത്തണെമങ്കിൽ കടക്കേണ്ടത് 40 ഹെയർപിൻ വളവുകളാണ്. അതീവ ശ്രദ്ധയോടെ മാത്രം സഞ്ചരിക്കേണ്ട ഒരിടമാണിതെന്ന് പ്രത്യേകം പറയേണ്ടല്ലോ..കണ്ണോ ശ്രദ്ധയോ ഒരല്പം തെറ്റിയാൽ സ്ഥാനം താഴെ ആളിയാർ ഡാമിലായിരിക്കും. വ്യൂ പോയിന്റുകളും വെള്ളച്ചാട്ടവും അട്ടകെട്ടിയും ഡാം വ്യൂ പോയന്റും എസ്റ്റേറ്റും ഒക്കെ കണ്ടിറങ്ങി ചെക്ക് പോസ്റ്റും കടന്ന് കുറച്ച് ദൂരം പോയാൽ പൊള്ളാച്ചിയെത്തി. വാൽപ്പാറയിൽ നിന്നും പൊള്ളാച്ചിയിലേക്ക് 65.2 കിലോമീറ്റർ ദൂരമാണുള്ളത്.

PC:Jaseem Hamza

പൊള്ളാച്ചി

മലയാള സിനിമകളിൽ അന്നും എന്നും നിറഞ്ഞു വിൽക്കുന്ന ഹിറ്റ് ലൊക്കേഷനുകളിൽ ഒന്നാണ് പൊള്ളാച്ചി. പശ്ചിമഘട്ട മലനിരകളോട് ചേർന്നു സ്ഥിതി ചെയ്യുന്നതിനാൽ എല്ലായ്പ്പോഴും സുഖകരമായ കാലാവസ്ഥ അനുഭവപ്പെടുന്ന ഇവിടം ക്ഷേത്രങ്ങളുടെ നാട് കൂടിയാണ്. മങ്കി ഫാൾസ്, തിരുമൂർത്തി ഹിൽസ്, നേഗാമം തുടങ്ങിയവയാണ് ഇവിടുത്തെ ആകർഷണങ്ങൾ.

ഇനി ബാംഗ്ലൂരിലേക്ക്

പൊള്ളാച്ചിയിൽ നിന്നും ഇനി യാത്ര ബാംഗ്ലൂരിലേക്കാണ്.
പെരിയ നേഗമം-സുൽത്താന്‍പേട്ട്-സേലം-ധർമ്മ പുരി-കൃഷ്ണഗിരി-ഹൊസൂർ വഴിയാണ് ബാംഗ്ലൂരിൽ എത്തുന്നത്.

 നഗരവും ഗ്രാമങ്ങളും

നഗരവും ഗ്രാമങ്ങളും

കുറച്ചധികം ദൂരമുള്ളത് കൊണ്ടു തന്നെ അത്യാവശ്യം വിശ്രമം എടുത്തും ഭക്ഷണം കഴിച്ചും കാഴ്ചകൾ ആസ്വദിച്ചുമൊക്കെ മതി ഇനിയുള്ള യാത്ര. പൊള്ളാച്ചിയിൽ നിന്നും അവിനാശിയിലേക്ക് 72 കിലോമീറ്റർ ദൂരമുണ്ട്. ചെറിയ ചെറിയ പട്ടണങ്ങളും ഗ്രാമങ്ങളും ഒക്കെ പിന്നിട്ടുള്ള ഈ യാത്ര അത്രയധികം മടുപ്പിക്കില്ല.

സേലത്തേയ്ക്ക്

സേലത്തേയ്ക്ക്

പരമാവധി സ്ഥലങ്ങൾ ഈ യാത്രയിൽ കാണുകയാണ് ഉദ്ദേശമെന്നതിനാൽ ഇനി വണ്ടി തിരിക്കുന്നത് സേലത്തേയ്ക്കാണ്. നാലു വശവും മലകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഇവിടം മാംഗോ സിറ്റി എന്നാണ് അറിയപ്പെടുന്നത്. യേർക്കാട്, കിളിയൂർ വെള്ളച്ചാട്ടം, മേട്ടൂർ അണക്കെട്ട്, കോട്ടൈ മാരിയമ്മന്‍ ക്ഷേത്രം, താരമംഗലം ക്ഷേത്രം, സേലം സുഗവനേശ്വര്‍ ക്ഷേത്രം, അരുള്‍മിഗി അളഗിരിനാഥര്‍ ക്ഷേത്രം, എള്ളൈ പെടാരി അമ്മന്‍ ക്ഷേത്രം, തുടങ്ങിയവയാണ് ഇവിടുത്തെ ആകർഷണങ്ങൾ. അവിനാശിയിൽ നിന്നും സേലത്തേയ്ക്ക് 125 കിലോമീറ്ററാണ് ദൂരം.

PC:Arulmuru182002

ഇനി കൃഷ്ണഗിരി

ഇനി കൃഷ്ണഗിരി

തമിഴ്നാടിന്റെ കവാടം എന്നറിയപ്പെടുന്ന സ്ഥലമാണ് കൃഷ്ണഗിരി. സേലത്തു നിന്നും കൃഷ്ണഗിരിയിലേക്ക് ധർമ്മപുരി വഴി 113 കിലോമീറ്ററാണ് ദൂരം. കൃഷ്ണഗിരി കോട്ട, കൃഷ്ണഗിരി അണക്കെട്ട്, താലി തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ഇടങ്ങൾ.

PC:Saravankm

ഹൊസുര്‍- ബെംഗളുരു

ഹൊസുര്‍- ബെംഗളുരു

നമ്മുടെ യാത്ര അതിന്റെ അവസാനത്തിലേക്ക് എത്തിയിരിക്കുകയാണ്. കൃഷ്ണഗിരിയിൽ നിന്നും അടുത്തയായി എത്തിച്ചേരുന്ന സ്ഥലം ഹൊസൂരാണ്. ലിറ്റിൽ ഇംഗ്ലണ്ട് എന്നാണ് ഇവിടം അറിയപ്പെടുന്നത്. ബാംഗ്ലൂരിൽ നിന്നും 40 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഹൊസൂർ കൃഷ്ണഗിരി ജില്ലയുടെ ഭാഗമാണ്. പൂ കൃഷിയ്ക്ക് പേരുകേട്ട ഇടം കൂടിയാണ് ഹൊസൂർ. ഹൊസൂരില് താജ്മഹൽ എന്നു പേരായ ഒരിനം റോസാ പൂവാണ് കൂടുതലായും കൃഷി ചെയ്യുന്നത്. ഇവിടുത്തെ ടാന്‍ഫ്‌ളോറ ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ പാര്‍ക്ക്‌ എന്ന ഇടത്തിലാണ് ഈ തരത്തിലുള്ള പൂക്കൾ കൃഷി ചെയ്യുന്നത്. താജ് മഹൽ റോസാ പൂക്കളുടെ പേറ്റന്‍റും ഇവർ നേടിയിട്ടുണ്ട്.
നഗരത്തിന്റെ തിരക്കുകളും ബഹളങ്ങളുമാണ് ഈ റോഡിന്റെ പ്രത്യേകത. ഇത്രയും ദൂരം സഞ്ചരിച്ച പച്ചപ്പ് ഒക്കെ കെട്ടിടങ്ങള്‍ക്ക് വഴി മാറി എങ്കിലും ഈ യാത്ര തരുന്നത് മികച്ച ഒരു അനുഭവവും മറ്റൊരിടത്തും കിട്ടാത്ത കാഴ്ചകളുമാണ് എന്നതില്‍ സംശയമില്ല.

കിടിലൻ മലയാളി ഫൂഡിനായി ബാംഗ്ലൂരിലെ മലയാളിക്കവല കിടിലൻ മലയാളി ഫൂഡിനായി ബാംഗ്ലൂരിലെ മലയാളിക്കവല

ബാംഗ്ലൂരിൽ നിന്നും ഊട്ടിയിലേക്ക് ഒരു കിക്കിടിലൻ യാത്രബാംഗ്ലൂരിൽ നിന്നും ഊട്ടിയിലേക്ക് ഒരു കിക്കിടിലൻ യാത്ര

ബെംഗളുരുവിൽ നിന്നും മൂന്നാറിലേക്കുള്ള കിടിലൻ റോഡുകൾ... ഇനി ഒന്നും നോക്കേണ്ട!!! ബെംഗളുരുവിൽ നിന്നും മൂന്നാറിലേക്കുള്ള കിടിലൻ റോഡുകൾ... ഇനി ഒന്നും നോക്കേണ്ട!!!

Read more about: routes kochi bangalore
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X