Search
  • Follow NativePlanet
Share
» »ശബരിമല മുതല്‍ സൂരിമുത്തു അയ്യനാര്‍ ക്ഷേത്രം വരെ,തെക്കേ ഇന്ത്യയിലെ ശാസ്താ ക്ഷേത്രങ്ങള്‍

ശബരിമല മുതല്‍ സൂരിമുത്തു അയ്യനാര്‍ ക്ഷേത്രം വരെ,തെക്കേ ഇന്ത്യയിലെ ശാസ്താ ക്ഷേത്രങ്ങള്‍

ശബരിമല ഉള്‍പ്പെടുന്ന ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ശാസ്താ ക്ഷേത്രങ്ങള്‍ പരിചയപ്പെടാം.

ശാസ്താ ക്ഷേത്രങ്ങള്‍ വിശ്വാസികള്‍ക്ക് എന്നും പ്രിയപ്പെട്ടവയാണ്. കലിയുഗവരദായകനായ ശാസ്താവിനെ ആരാധിക്കുന്ന നിരവധി ക്ഷേത്രങ്ങളുണ്ട്. ഇതിലേറെയും സ്ഥിതി ചെയ്യുന്നത് ദക്ഷിണേന്ത്യയിലാണ്. ഇതിലേറ്റവും പ്രധാനപ്പെട്ടത് ശബരിമല ക്ഷേത്രമാണെങ്കിലും മറ്റു ക്ഷേത്രങ്ങളും വിശ്വാസികള്‍ക്ക് പ്രിയപ്പെട്ടതു തന്നെയാണ്.മിക്ക കുടുംബങ്ങള്‍ക്കും കുലദേവനായ ശാസ്താവിനെ ആരാധിക്കുന്ന ക്ഷേത്രങ്ങള്‍ ആയിരക്കണക്കിന് വിശ്വാസികളെത്തുന്ന തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ കൂടിയാണ്. ശബരിമല ഉള്‍പ്പെടുന്ന ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ശാസ്താ ക്ഷേത്രങ്ങള്‍ പരിചയപ്പെടാം.

പാപനാശം സൂരിമുത്തിയന്‍

പാപനാശം സൂരിമുത്തിയന്‍

ദക്ഷിണേന്ത്യയിലെ പ്രസിദ്ധമായ ശാസ്താക്ഷേത്രമാണ് തമിഴ്നാ്ടില്‍ പാപനാശത്ത് സ്ഥിതി ചെയ്യുന്ന പാപനാശം സൂരിമുത്തിയന്‍ ക്ഷേത്രം. മുണ്ടുതുറൈ റിസര്‍വ്വ് ഫോറസ്റ്റില്‍ പാപനാശത്തിനും കരയാര്‍ ഡാമിനും ഇടയിലായാണ് സൂരിമുത്തു ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കൊടുംകാടിനു നടുവില്‍ ന‌ടന്നു മാത്രം എത്തിച്ചേരുവാന്‍ സാധിക്കുന്ന ഈ ക്ഷേത്രം യോഗവിദ്യയിലെ മൂലാധാരചക്ര പ്രകാരമുള്ള ക്ഷേത്രം കൂടിയാണ്. അഗസ്ത്യ മുനി ശാസ്താവിന്റെ വിശ്വരൂപം കണ്ടത് ഇവിടെ വെച്ചാണെന്നും ഈ സമയം ദേവതകള്‍ ശാസ്താവിനെ സ്വര്‍ണ്ണപുഷ്പങ്ങളാല്‍ അര്‍ച്ചന ചെയ്തുവെന്നും പറയപ്പെടുന്നു. അതിനാല്‍ പൊൻസൊരിയും മുത്തിയൻ എന്നും ഇവിടുത്തെ ശാസ്താവിനെ പറയാറുണ്ട്.
PC:wikimedia

2 ലക്ഷം വിശ്വാസികള്‍

2 ലക്ഷം വിശ്വാസികള്‍

തായും ആദി അമാവാസി നാളുകളിലും ഇവിടെ വിശിഷ്‌ട ദിവസമാണെന്നാണ് വിശ്വാസം. ഈ പൂജകളില്‍ മാത്രം പങ്കെടുക്കുവാനായി രണ്ടു ലക്ഷത്തോളം വിശ്വാസികളാണ് ഓരോ വര്‍ഷവും ഇവിടെ എത്തുന്നത്. ഓരോ അമാവാസി ദിവസങ്ങളിലും ഇവിടെ പ്രത്യേക പൂജകളുണ്ടാവും. ആദി അമാവാസി നാളില്‍ പൂജയില്‍ പങ്കെടുക്കുവാനായി ഒരു മാസം മുന്‍പ് തന്നെ ഇവിടെ വിശ്വാസികള്‍ കാടു കയറും. ആവശ്യമായ ഭക്ഷണ സാധനങ്ങളും ടെന്റുമൊക്കെയായാണ് ഇവര്‍ എത്തുന്നത്.

അച്ചൻകോവിൽ ശാസ്താക്ഷേത്രം

അച്ചൻകോവിൽ ശാസ്താക്ഷേത്രം

കേരളത്തിന്‍റെ സുരക്ഷിതത്വത്തിനായി പരശുരാമന്‍ സ്ഥാപിച്ചത് എന്നു വിശ്വസിക്കപ്പെടുന്ന ക്ഷേത്രമാണ് അച്ചന്‍കോവില്‍ ശാസ്താ ക്ഷേത്രം.തമിഴ്നാടിനോടും തമിഴ് ആചാരങ്ങളോടും ചേര്‍ന്നു കിടക്കുന്ന ഈ ക്ഷേത്രം എന്നും മലയാളികളേക്കാള്‍ കൂടുതല്‍ ആകര്‍ഷിക്കുന്നത് തമിഴ്നാട്ടിലുള്ള വിശ്വാസികളെയാണ്. പത്‌നീസമേതനായ ശാസ്താവാണ് ഇവിടുത്തെ പ്രതിഷ്ഠ. രണ്ട് പത്‌നിമാരോടൊപ്പം ഗൃഹസ്താശ്രമം നയിക്കുന്നയാളായിട്ടാണ് ഇവിടെ ശാസ്താവ് കുടികൊള്ളുന്നതെന്നാണ് വിശ്വാസം.
കൊല്ലം ജില്ലയില്‍ പത്തനാപുരത്ത് അച്ചൻകോവിലാറിന്റെ തീരത്തായാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

PC:Fotokannan

വിഷഹാരിയായ ശാസ്താവ്

വിഷഹാരിയായ ശാസ്താവ്

സര്‍പ്പദോഷം അകറ്റുന്നതും വിഷഹാരിയുമായാണ് ഇവിടുത്തെ ശാസ്താവ് അറിയപ്പെടുന്നത്. സര്‍പ്പ സൂക്തം എന്ന അപൂര്‍വ്വ മന്ത്രമുപയോഗിച്ച് സിദ്ധമ്മാര്‍ വിഷ ചികിത്സ നടത്തിയിരുന്ന ക്ഷേത്രം കൂടിയാണിത്. വിശദംശനമേറ്റ് വന്നാൽ എപ്പോൾ വേണമെങ്കിലും കിഴക്കേ ഗോപുര നടയിലെ മണിയടിച്ച് സഹായം തേടാം. ഇവിടുത്തെ ശാസ്താവിന്റെ കൈക്കുമ്പിളില്‍ സൂക്ഷിച്ചിരിക്കുന്ന ചന്ദനം തീര്‍ത്ഥത്തില്‍ ചാലിച്ചാണ് വിഷത്തിനുള്ള ഔഷധം തയ്യാറാക്കുന്നത്. രാത്രിയിലെ അത്താഴപൂജയ്ക്ക് ശേഷം ആവശ്യമുള്ളപ്പോള്‍ നടതുറക്കുന്ന വിശിഷ്ട ക്ഷേത്രങ്ങളില്‍ ഒന്നുകൂടിയാണിത്.
PC: Kerala Tourism

ആര്യന്‍കാവ് ക്ഷേത്രം‌

ആര്യന്‍കാവ് ക്ഷേത്രം‌

പരശുരാമന്‍ തന്നെ പ്രതിഷ്ഠ ന‌ടത്തിയ മറ്റൊരു ശാസ്താ ക്ഷേത്രമാണ് കൊല്ലത്തെ ആര്യങ്കാവ് ശാസ്താ ക്ഷേത്രം, ദേശീയ പാതയുടെ ഓരത്ത് 35 അടി താഴ്ചയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തമിഴ്നാടിനോ‌ട് ചേര്‍ന്നു സ്ഥിതി ചെയ്യുന്നതിനാല്‍ തമിഴ്-മലയാള ആചാരങ്ങള്‍ ഇവിടെയുണ്ട്. നാലമ്പലത്തിനുള്ളിൽ മലയാളം ആചാരവും ഉത്സവത്തിന് തമിഴ് ആചാരവുമാണ് പിന്തുടരുന്നത്. ഇവിടെ നാലമ്പലത്തിനുള്ളില്‍ പുരുഷന്മാര്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. പത്തിനും 50നും മധ്യേ പ്രായമുള്ള സ്ത്രീകൾക്ക് നാലമ്പലത്തിനുള്ളിൽ പ്രവേശനം അനുവദിക്കാറില്ല. ശാസ്താവ് വധു തമിഴത്തിയായ മാമ്പഴത്തറ ഭഗവതിയെ വിവാഹം ചെയ്യുന്ന തൃക്കല്യാണം എന്ന അപൂര്‍വ്വ ചടങ്ങും ഇവിടെ നടക്കാറുണ്ട്. വിവാഹ തടസ്സം മാറുവാന്‍ ഇവിടെ പ്രാര്‍ത്ഥിച്ചാല്‍ മതിയെന്നാണ് വിശ്വാസം.

PC:Zacharias D'Cruz

കുളത്തുപ്പൂഴ ശാസ്താ ക്ഷേത്രം

കുളത്തുപ്പൂഴ ശാസ്താ ക്ഷേത്രം

ശാസ്താവിനെ ബാലകനായി പ്രതിഷ്ഠിച്ചിരിക്കുന്ന ക്ഷേത്രമാണ് കൊല്ലം പുനലൂരില്‍ പത്തനാപുരത്തിനു കുളത്തൂപ്പുഴ ശാസ്താ ക്ഷേത്രം. കല്ലടയാറിന്‍റെ തീരത്തായി സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തില്‍ കുളത്തൂപ്പുഴ ബാലകനെന്നാണ് വിശ്വാസികള്‍ ശാസ്താവിനെ സ്നേഹപൂര്‍വ്വം വിളിക്കുന്നത്. പിതൃദോഷത്തിന് ഇനിടെ മീനൂട്ട് ന‌ടത്തിയാല്‍ മതിയെന്നാണ് വിശ്വാസം. ക്ഷേത്രത്തിനു മുന്നിലെ മീനുകള്‍ ശാസ്താവിന്‍റെ സ്വന്തം ആളുകളായാണ് അറിയപ്പെടുന്നത്.
PC:Binupotti

എരുമേലി ക്ഷേത്രം

എരുമേലി ക്ഷേത്രം

ശാസ്താവിന്റെ ജീവിത്തോട് ഏറെ ചേര്‍ന്നു കിടക്കുന്ന ക്ഷേത്രമാണ് എരുമേലി ക്ഷേത്രം. ശാസ്താവ് മഹിഷിയെ വധിച്ച ഇടമാണിതെന്നാണ് വിശ്വാസം. അതുകൊണ്ടു തന്നെ നായാട്ടുകാരന്‍റെ രൂപത്തിലാണ് ഇവിടെ ശാസ്താവിനെ ആരാധിക്കുന്നത്. മണിമലയാറിന്‍റെ തീരത്തായാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടെ നടക്കുന്ന പേട്ടതുള്ളല്‍ ഏറെ പ്രസിദ്ധമാണ്.

PC:Akhilan

ശബരിമല ക്ഷേത്രം

ശബരിമല ക്ഷേത്രം

വ്യത്യസ്തമായ ആചാരങ്ങള്‍ കൊണ്ടും ചടങ്ങുകള്‍ കൊണ്ടും പ്രസിദ്ധമായ ക്ഷേത്രമാണ് ശബരിമല ക്ഷേത്രം . വർഷത്തിൽ ഏകദേം പത്തു കോടിയിലധികം ആളുകൾ എത്തിച്ചേരുന്ന ഇടമാണ്. മണ്ഡലകാലം എന്നറിയപ്പെടുന്ന 41 ദിവസങ്ങളാണ് ഇവിടുത്തെ ഏറ്റവും പ്രധാന തീർഥാടന സമയം.
നവംബർ-ഡിസംബർ മാസങ്ങളിൽ, വൃശ്ചികം ഒന്നുമുതൽ ധനു പതിനൊന്നുവരെ നീളുന്ന, മണ്ഡലക്കാലം എന്നറിയപ്പെടുന്ന 41 ദിവസങ്ങളിലാണ് ഇവിടെ വിശ്വാസികളെത്തുന്നത്. ചരിത്രകാരൻമാർ പറയുന്നതനുസരിച്ച് ശാസ്താവ് എന്നത് ആദിവാസികൾ ആരാധിച്ചിരുന്ന ദ്രാവിഡ ദൈവമായിരുന്നുവത്രെ

ഇരുമുടിക്കെട്ടും പതിനെട്ടാം പടിയും വേണ്ട..യുവതികള്‍ക്കും കയറാം ശബരിമലയിൽഇരുമുടിക്കെട്ടും പതിനെട്ടാം പടിയും വേണ്ട..യുവതികള്‍ക്കും കയറാം ശബരിമലയിൽ

അയ്യപ്പൻ ഹിന്ദു ദേവനാക്കപ്പെട്ട ബുദ്ധനോ?!! അപ്പോൾ ശബരിമലയോ?അയ്യപ്പൻ ഹിന്ദു ദേവനാക്കപ്പെട്ട ബുദ്ധനോ?!! അപ്പോൾ ശബരിമലയോ?

Read more about: temples pilgrimage sabarimala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X