Search
  • Follow NativePlanet
Share
» »നവരാത്രി ആഘോഷിക്കാൻ ഈ ക്ഷേത്രങ്ങൾ

നവരാത്രി ആഘോഷിക്കാൻ ഈ ക്ഷേത്രങ്ങൾ

ഇതാ ഈ ഒക്ടോബർ മാസത്തിൽ തീർച്ചയായും സന്ദർശിക്കേണ്ട കുറച്ചു ക്ഷേത്രങ്ങൾ പരിചയപ്പെടാം.

നവരാത്രിയും ദീപാവലിയും ഒക്കെയായി ഒക്ടോബർ ആഘോഷങ്ങളുടെയും വിശ്വാസത്തിന്റെയും ഒക്കെ മാസമാണ്. സരസ്വതി ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകളും എഴുത്തിനിരുത്തുന്നതും കുട്ടികളുടെ അരങ്ങേറ്റവും ഒക്കെ ഈ സമയത്തിന്റെ പ്രത്യേകതകളാണ്. വിദ്യാ ദേവിയായ സരസ്വതിയെ ആരാധിക്കുന്ന ക്ഷേത്രങ്ങളിലേക്ക് വിശ്വാസികൾ ഒഴുകിയെത്തുന്ന സമയവും ഇതു തന്നെ. ഇതാ ഈ ഒക്ടോബർ മാസത്തിൽ തീർച്ചയായും സന്ദർശിക്കേണ്ട കുറച്ചു ക്ഷേത്രങ്ങൾ പരിചയപ്പെടാം.

കൊല്ലൂർ മൂകാംബിക

കൊല്ലൂർ മൂകാംബിക

നവരാത്രി ആഘോഷങ്ങളോട് ചേർത്തു വായിക്കേണ്ട ക്ഷേത്രങ്ങളിലൊന്നാണ് കർണ്ണാടകയിലെ കൊല്ലൂർ മൂകാംബിക ക്ഷേത്രം. കേരളത്തിനു പുറത്ത് മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ക്ഷേത്രങ്ങളിലൊന്നായ ഇത് കലാകാരന്മാരുടേയും എഴുത്തുകാരുടേയും ഒക്കെ പ്രിയ കേന്ദ്രം കൂടിയാണ്. കുട്ടികളെ ഇവിടെ എഴുത്തിനിരുത്തുന്നതും അരങ്ങറ്റം മൂകാംബികയുടെ സന്നിധിയിൽ നടത്തുന്നതും ഒക്കെ വലിയ കാര്യമായാണ് വിശ്വാസികൾ കണക്കാക്കുന്നത്. ഇവിടെ എത്തി പ്രാർഥിച്ചാൽ എല്ലാ വിധ ഐശ്വര്യങ്ങളും ലഭിക്കുമെന്നാണ് വിശ്വാസം. എന്നാൽ കൊല്ലൂരിലെ അമ്മ വിചാരിച്ചാൽ മാത്രമേ ഇവിടെ എത്താനാവൂ എന്നുമുണ്ട്. ഇവിടെ എത്തിയാൽ ക്ഷേത്ര സന്ദർശനം കൂടാതെ സൗപർണ്ണിക നദി, കൊടചാദ്രി ട്രക്കിങ്ങ് തുടങ്ങിയവ കൂടി നടത്തിയാൽ മാത്രമേ യാത്ര പൂർണ്ണമാവുകയുള്ളൂ.

കോട മഞ്ഞും മഴയും കാത്തുവെച്ച കുടജാദ്രി.. അതെ ഇവിടുത്തെ കാഴ്ചയാണ് കാഴ്ചകോട മഞ്ഞും മഴയും കാത്തുവെച്ച കുടജാദ്രി.. അതെ ഇവിടുത്തെ കാഴ്ചയാണ് കാഴ്ച


PC:Vinayaraj

ചാമുണ്ഡേശ്വരി ക്ഷേത്രം, മൈസൂർ

ചാമുണ്ഡേശ്വരി ക്ഷേത്രം, മൈസൂർ

മൈസൂരിന്‌‍റെ പ്രധാന ആഘോഷങ്ങളിലൊന്നായ ദസറക്കാലത്ത് തീർച്ചായും പോയിരിക്കേണ്ട ക്ഷേത്രമാണ് ചാമുണ്ഡേശ്വരി ക്ഷേത്രം. ചാമുണ്ഡി ഹിൽസിന്റെ മുകളിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം മൈസൂരിൽ നിന്നും എട്ടു കിലോമീറ്റർ അകലെയാണുള്ളത്. പാര്‍വ്വതീദേവിയുടെ അവതാരമായ ചാമുണ്ഡിയെ ആരാധിക്കുന്ന ഇവിടുത്തെ ക്ഷേത്രം ഏറെ പ്രസിദ്ധമാണ്. മൈസൂർ കാഴ്ചകളിൽ ഒരിക്കലും ഒഴിവാക്കരുതാത്ത ഇവിടെ നിന്നും മൈസൂരിന്റെയും കൊട്ടാരത്തിന്റെയും അതിമനോഹരമായ കാഴ്ചകൾ കാണാം. അഞ്ചുമീറ്റര്‍ ഉയരത്തില്‍ ഒറ്റക്കല്ലില്‍ തീര്‍ത്ത നന്ദി, മഹിഷാസുരന്റെ ഒരു ഭീമാകാര പ്രതിമ തുടങ്ങിയവയാണ് ഇവിടുത്തെ കാഴ്ചകൾ.

PC:Alankarsingh84

ആവണംകോട് സരസ്വതി ക്ഷേത്രം

ആവണംകോട് സരസ്വതി ക്ഷേത്രം

കേരളത്തിലെ പ്രധാന സരസ്വതി ക്ഷേത്രങ്ങളിൽ ഒന്നാണ് എറണാകുളം നെടുമ്പാശ്ശേരിക്ക് സമീപം സ്ഥിതി ചെയ്യുന്ന ആവണംകോട് സരസ്വതി ക്ഷേത്രം. വിദ്യാരംഭത്തിനായി ദൂര ദേശങ്ങളിൽ നിന്നുപോലും ആളുകൾ എത്തിച്ചേരുന്ന ഈ ക്ഷേത്രം പരശുരാമൻ പ്രതിഷ്ഠ നടത്തി എന്നു വിശ്വസിക്കപ്പെടുന്ന ക്ഷേത്രം കൂടിയാണ്.

PC:Ranjith Siji

പനച്ചിക്കാട് സരസ്വതി ക്ഷേത്രം

പനച്ചിക്കാട് സരസ്വതി ക്ഷേത്രം

കേരളത്തിലെ ഏറ്റവും പ്രശസ്തമായ സരസ്വതി ക്ഷേത്രമാണ് പനച്ചിക്കാട് സരസ്വതി ക്ഷേത്രം. ദക്ഷിണി മൂകാംബിക എന്നറിയപ്പെടുന്ന ഈ ക്ഷേത്രം കോട്ടയം ജില്ലയിലെ പനച്ചിക്കാട് എന്ന സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ മഹാവിഷ്ണുവാണെങ്കിലും ക്ഷേത്രം പ്രസിദ്ധമായിരിക്കുന്നത് സരസ്വതി ദേവിയുടെ പേരിലാണ്. കാട്ടുവള്ളികൾക്കിടയിൽ മറഞ്ഞ്, വെള്ളത്തിൽ മുങ്ങി നിൽക്കുന്ന രീതിയിലാണ് ഇവിടെ സരസ്വതി ദേവിയുടെ പ്രതിഷ്ഠ.
വർഷത്തിൽ എല്ലാ ദിവസവും എഴുത്തിനിരുത്തുമെങ്കിലും നവരാത്രി നാളുകളിലെ ഇവിടുത്തെ എഴുത്തിനിരുത്തൽ ഏറെ പ്രസിദ്ധമാണ്.

PC:Manojk

ടിവി പുരം സരസ്വതി ക്ഷേത്രം

ടിവി പുരം സരസ്വതി ക്ഷേത്രം

പ്രതിഷ്ഠയുടെ കാര്യം കൊണ്ട് പ്രസിദ്ധമാണ് കോട്ടയം വൈക്കത്തിനു സമീപത്തുള്ള ടിവി പുരം സരസ്വതി ക്ഷേത്രം. മറ്റു സരസ്വതി ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായി സരസ്വതി ദേവി ഇവിടെ സ്വയംഭൂ പ്രതിഷ്ഠയാണെന്നതാണ് വ്യത്യാസം. കൈകളിൽ വീണയും അക്ഷരമാലയും ഗ്രന്ഥവും അമൃതകുംഭവും വഹിച്ചിരിക്കുന്ന രൂപത്തിലാണ് ഇവിടെ സരസ്വതിയെ പ്രതിഷ്ഠിച്ചിരിക്കുന്നത്.

PC: Official Page

വടക്കൻ പറവൂർ ശ്രീ ദക്ഷിണ മൂകാംബികാ ക്ഷേത്രം

വടക്കൻ പറവൂർ ശ്രീ ദക്ഷിണ മൂകാംബികാ ക്ഷേത്രം

നവരാത്രി ആഘോഷങ്ങളുടെ കൂടെ മറക്കാതെ ഉൾപ്പെടുത്തേണ്ട മറ്റൊരു ക്ഷേത്രമാണ് വടക്കൻ പറവൂർ ശ്രീ ദക്ഷിണ മൂകാംബികാ ക്ഷേത്രം. പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ മൂകാംബിക ദേവിയെ പ്രതിഷ്ഠിച്ചിരിക്കുന്ന ഈ ക്ഷേത്രം എറണാകുളം ജില്ലയിലെ വടക്കൻ പറവൂരിലാണ് സ്ഥിതി ചെയ്യുന്നത്. നിർമ്മാണത്തിലും പ്രതിഷ്ഠയിലും മറ്റൊരു ക്ഷേത്രത്തിലും കാണുവാൻ കഴിയാത്ത ഒരു പ്രത്യേകത കൂടി ഈ ക്ഷേത്രത്തിനുണ്ട്. താമരക്കുളത്തിനു നടുവിലായാണ് ശ്രീ കോവിൽ നിർമ്മിച്ച് ഇവിടെ ദേവിയെ പ്രതിഷ്ഠിച്ചിരിക്കുന്നത്. കൊല്ലൂരിലെ സൗപർണ്ണികാ നദിയുടെ സങ്കല്പമായാണ് താമരക്കുളം എന്നാണ് കരുതപ്പെടുന്നത്. വെളളവസ്ത്രമുടുത്തു വെളളത്താമരയിലിരിക്കുന്ന സരസ്വതി ദേവിയാണ് ഇവിടെ കുടികൊളളുന്നത്. ഇടതു കൈകളിൽ വെളളത്താമരയും, ഗ്രന്ഥവും വലതുകൈകളിൽ അക്ഷരമാലയും വ്യഖ്യാനമുദ്രയുമാണ് ദേവിക്കുളളത്.

PC:Nidhin Chandrasekhar

ജ്ഞാന സരസ്വതി ക്ഷേത്രം, ബാസാർ

ജ്ഞാന സരസ്വതി ക്ഷേത്രം, ബാസാർ

ഭാരതത്തിലെ ഏറ്റവും പേരുകേട്ട സരസ്വതി ക്ഷേത്രങ്ങളിലൊന്നാണ് തെലുങ്കാനയിൽ ഗോദാവരി നദിയുടെ തീരത്തെ ജ്ഞാന സരസ്വതി ക്ഷേത്രം. കുട്ടികളെ എഴുത്തിനിരുത്തുന്ന ഇവിടുത്തെ ചടങ്ങ് ഏറെ പ്രസിദ്ധമാണ്. തെലുങ്കാനയിൽ നിന്നും മാത്രമല്ല, സമീപ സംസ്ഥാനങ്ങളിൽ നിന്നു പോലും ഇവിടെ വിശ്വാസികൾ എത്തുന്നു. തെലങ്കാനയിലെ നിർമ്മൽ ജില്ലയിലെ ബാസാറിലാണ് ക്ഷേത്രമുള്ളത്.

പ്ലാൻ ചെയ്താൽ പത്ത് ദിവസം അവധി..ഒക്ടോബർ യാത്രകൾ പൊളിക്കാംപ്ലാൻ ചെയ്താൽ പത്ത് ദിവസം അവധി..ഒക്ടോബർ യാത്രകൾ പൊളിക്കാം

കൊല്ലൂരിലെ മൂകാംബിക; സഞ്ചാരികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങ‌ൾകൊല്ലൂരിലെ മൂകാംബിക; സഞ്ചാരികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങ‌ൾ

PC:RameshSharma

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X