Search
  • Follow NativePlanet
Share
» »മഞ്ഞുപൊഴിഞ്ഞ് ഊട്ടി... ഇ-പാസ് എടുത്തു പോകാം

മഞ്ഞുപൊഴിഞ്ഞ് ഊട്ടി... ഇ-പാസ് എടുത്തു പോകാം

മലയാളികള്‍ക്ക് എത്ര പോയാലും മടുപ്പ് അനുഭവപ്പെടാത്ത ഇടമാണ് ഊട്ടി. മഞ്ഞും തണുപ്പും പച്ചപ്പും അടിപൊളി കാഴ്ചകളും എല്ലാമായി വീണ്ടും ഊട്ടി സജീവമാവുകയാണ്.

മലയാളികള്‍ക്ക് എത്ര പോയാലും മടുപ്പ് അനുഭവപ്പെടാത്ത ഇടമാണ് ഊട്ടി. മഞ്ഞും തണുപ്പും പച്ചപ്പും അടിപൊളി കാഴ്ചകളും എല്ലാമായി വീണ്ടും ഊട്ടി സജീവമാവുകയാണ്. കൊറോണ തളര്‍ത്തിയ വിനോദ സ‍ഞ്ചാരം ഊട്ടിയില്‍ വീണ്ടും തളിര്‍ക്കുന്നതോടെ സഞ്ചാരികളുടെ പ്രതീക്ഷകള്‍ക്കും കനംവെച്ചു തുടങ്ങിയിട്ടുണ്ട്. കൊവിഡ് നിയന്ത്രണങ്ങള്‍ അനുസരിച്ച് പ്രത്യേക ടൂറിസം പാസ് ആണ് ഇതിനായി സഞ്ചായികള്‍ക്ക് വേണ്ടത്.

ooty

നീലഗിരി ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഡിസംബര്‍ 7 മുതല്‍ വീണ്ടും പുനരാരംഭിച്ചതോടെ ഊട്ടി യിലേക്ക് വീണ്ടും സഞ്ചാരികളുടെ ഒഴുക്ക് പ്രതീക്ഷിക്കുന്നുണ്ട്. പാര്‍ക്കുകള്‍ നേരത്തെ തന്നെ തുറന്നിരുന്നുവെങ്കിലും മറ്റു വിനോദ സഞ്ചാര കേന്ദ്രങ്ങളെല്ലാം ലോക്ഡൗണിനെ തുടര്‍ന്ന് അടഞ്ഞു കിടക്കുകയായിരുന്നു. ഊട്ടി ബോട്ട് ഹൗസ്, പൈക്കപ ബോട്ട് ഹൗസ്, ദോഡ്ഡ ബേട്ടാ കൊടുമുടി, കോടനാട് വ്യൂ പോയിന്‍റ് എന്നിവയാണ് വീണ്ടും തുറന്നു കൊടുത്തിരിക്കുന്നത്. അസംബ്ലി റൂംസ് തിയേറ്ററിന്റെ നവീകരിച്ച കെട്ടിടം ഉദ്ഘാടനം ചെയ്ത ശേഷം, ഒരു ഓൺലൈൻ ബുക്കിംഗ് സൗകര്യവും ഇതിനായി ആരംഭിച്ചിട്ടുണ്ട്.

സീസണിലെ മഞ്ഞു വീഴ്ചയ്ക്കും ഊട്ടി കഴിഞ്‍ കുറച്ചു ദിവസങ്ങളായി സാക്ഷ്യം വഹിക്കുകയാണ്. കുതിരപ്പന്തയ മൈതാനം, റെയിൽവേ സ്റ്റേഷൻ, എച്ച്പിഎഫ്, തലക്കുന്ത തുടങ്ങിയ ഇടങ്ങളിലാണ് മഞ്ഞുവീഴ്ച. സാധാരണ ജനുവരി വരെ ഈ മഞ്ഞുവീഴ്ച നീണ്ടു നില്‍ക്കും.

കൂള്‍‍ ഡെസ്റ്റിനേഷനായി ഗോവ..സഞ്ചാരികളെ ഗോവയിലെത്തിക്കുന്ന കാരണങ്ങള്‍ ഇതാണ്കൂള്‍‍ ഡെസ്റ്റിനേഷനായി ഗോവ..സഞ്ചാരികളെ ഗോവയിലെത്തിക്കുന്ന കാരണങ്ങള്‍ ഇതാണ്

ഹോട്ടലുകളായി മാറിയ കൊട്ടാരങ്ങള്‍... ചരിത്രം മാറിമറിഞ്ഞ ഇടങ്ങള്‍ഹോട്ടലുകളായി മാറിയ കൊട്ടാരങ്ങള്‍... ചരിത്രം മാറിമറിഞ്ഞ ഇടങ്ങള്‍

Read more about: ooty tamil nadu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X