Search
  • Follow NativePlanet
Share
» »ബന്ദിപ്പൂര്‍ കാനനപാതയിലെ 'മ്ലേച്ഛന്മാര്‍'

ബന്ദിപ്പൂര്‍ കാനനപാതയിലെ 'മ്ലേച്ഛന്മാര്‍'

By അനുപമ രാജീവ്

ആഴ്ച അവസാനങ്ങളില്‍ ബാംഗ്ലൂര്‍ പോലു‌‌ള്ള നഗര‌ങ്ങളില്‍ നിന്ന് കാട്ടുവഴികള്‍ തേടി ബൈക്കിലും കാറിലും യാത്ര ചെയ്യുന്ന സഞ്ചാരികള്‍ നിരവധിയാണ്. ബന്ദിപ്പൂര്‍, വയനാട്, ഊട്ടി, ഗുണ്ട‌ല്‍പ്പേട്ട് പോലുള്ള സ്ഥല‌ങ്ങളിലേക്കുള്ള റോഡ് ട്രിപ്പുകള്‍ മാനസികോല്ലാസം തരുന്ന ഒന്ന് തന്നെയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

എ‌ന്നാല്‍ മാനസികോല്ലാ‌സം എന്ന് പറഞ്ഞ് കാടുകറുന്ന ചില വിരുത്ന്മാര്‍ ചെ‌യ്തുകൂട്ടുന്ന പലകാര്യങ്ങളും നല്ല സഞ്ചാരികള്‍ക്ക് കൂടി ചീത്തപ്പേര് വരുത്തിവയ്ക്കുന്നതാണ്. ബന്ദിപ്പൂര്‍ റോഡ് പോലുള്ള കാനന പാതകളിലൂടെ യാത്ര ചെയ്യുന്നവര്‍ ചെയ്യാറുള്ള വിഢിത്തങ്ങളില്‍ ചിലതാണ് സ്ലൈഡുകളിൽ

"ആനക്കൂട്ടം വരുന്നെട സെല്‍ഫിയെടു‌ക്കാം"

കരയിലെ ഏറ്റവും വലി‌യ ജീവികളായ ആനകളെ കൂട്ടത്തോടെ കാണാന്‍ നല്ല‌ര‌സമാണ്. പക്ഷെ ചില ആന പ്രേമികള്‍ എന്തു ചെയ്യുമെന്നോ ആനക്കൂട്ടത്തിന് മുന്നില്‍ നിന്ന് ഒരു സെല്‍ഫിയെടുക്കും. എന്നാല്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത ഒരു കാര്യമാണ്. നമുക്ക് ഫോട്ടോ എടുക്കാന്‍ എത്ര കാര്യങ്ങളുണ്ട്. വെറുതെ എന്തിനാണ് കാട്ടാനകളെ പ്രകോപി‌പ്പിക്കുന്നത്.

Image Courtesy: Thejaswi

പാട്ടും കൂത്തും ബഹളവും ഇല്ലാ‌തെ എന്ത് ആഘോഷം

പാട്ടും കൂത്തും ബഹളവും ഇല്ലാ‌തെ എന്ത് ആഘോഷം

വെക്കേഷന്‍ നമുക്ക് ആഘോഷിക്കാനുള്ളതാണ്, പാട്ടും ബഹളവും മദ്യവുമായിയൊക്കെ ആഘോഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ദയവായി കാട്ടിലേക്ക് വണ്ടി കയറരുത്. നിങ്ങളുടെ ആഘോഷങ്ങള്‍ വന്യജീവികള്‍ക്ക് ശല്ല്യമാകും എന്ന കാര്യം മറക്കരുത്. നമുക്ക് പ്രകൃതിയുടെ സൗന്ദര്യം നുകര്‍ന്ന് ശാന്തമായി യാത്ര ചെയ്യാം.

Image Courtesy: Subharnab Majumdar

കാട് കയറിയു‌ള്ള സിഗരറ്റ് വലി

കാട് കയറിയു‌ള്ള സിഗരറ്റ് വലി

എത്ര മോശമണല്ലേ, പ്രത്യേകിച്ച് വേനല്‍ക്കാലത്ത് നിങ്ങള്‍ വലിച്ച് എറിയുന്ന ഒരൊറ്റ സിഗരറ്റ് കുറ്റിമതി ഒരു ആവാസ സ്ഥലം തന്നെ ഇല്ലാതാകാന്‍. കാട്ടു തീ ഒഴിവാക്കാന്‍ നമ്മള്‍ തന്നെ ശ്രമിക്കണം.

Image Courtesy: Subharnab Majumdar

ചില മൂത്ത പ്രകൃതി സ്നേഹികള്‍

ചില മൂത്ത പ്രകൃതി സ്നേഹികള്‍

ചിലര്‍ക്ക് അങ്ങനെ‌യാണ് വെറു‌തെയിരുന്ന് ചൊറികുത്തുമ്പോള്‍ പ്രകൃതി സ്നേഹം അങ്ങ് മൂക്കും. അങ്ങനെ അവര്‍ക്ക് കാട് കയറാന്‍ തോന്നും. വനനിയമങ്ങളൊ‌ന്നും ഇത്തരം പ്രകൃതി സ്നേ‌ഹികള്‍ക്ക് ‌ബാധകമല്ല. കാട്ടിനുള്ളില്‍ ടെന്റില്‍ താമസിക്കുന്നതൊക്കെ നല്ല അനുഭവം തരുന്നതും സാഹസികമായതുമായ കാര്യമാണ് പക്ഷെ വന നിയങ്ങള്‍ പാലിക്കാന്‍ എല്ലാ പ്രകൃതി സ്നേഹികളും തയ്യാറാകണം.
Image Courtesy: Sajith T S

ഊട്ട് വീരന്മാര്‍

ഊട്ട് വീരന്മാര്‍

ബിസ്കറ്റും പൊട്ടാറ്റോ ചിഫ്സുമൊക്കെയായി കാട്ടിലൂടെ നടക്കുമ്പോള്‍, ഇതൊക്കെ തിന്ന് എല്ലില്‍ കുത്തുമ്പോളാണ് ചിലര്‍ പെട്ടെന്ന് മൃഗസ്നേഹികളാകുന്നത്. കാട്ടിലെ കുരങ്ങുകള്‍ക്കും മറ്റും തീറ്റകൊടുക്കലാണ് ഇത്തരക്കാരുടെ പണി. വന്യമൃഗങ്ങള്‍ക്ക് തീറ്റകൊടുക്കുന്നത് കുറ്റകരമാണെന്ന കാര്യം അറിഞ്ഞിരിക്കുക.
Image Courtesy: Frontierofficial

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X