Search
  • Follow NativePlanet
Share
» »ജീവൻ കയ്യിൽപിടിച്ചു പോകേണ്ട യാത്രകൾ

ജീവൻ കയ്യിൽപിടിച്ചു പോകേണ്ട യാത്രകൾ

ജീവൻ പോയാലും ഇതൊക്കെ അറിഞ്ഞേ അടങ്ങൂ എന്നുള്ള മനസ്സും ഉള്ളവർക്ക് ധൈര്യമായി പരീക്ഷിക്കുവാൻ പറ്റിയ സാഹസിക ഇടങ്ങൾ പരിചയപ്പെടാം

By Elizabath Joseph

മുന്നോട്ടു പോകുന്തോറും ഒന്നും ആസ്വദിക്കുവാൻ പറ്റാതെ ജീവനെ കയ്യില്‍ പിടിച്ച് ഒരു യാത്ര ചെയ്തിട്ടുണ്ടോ? സാഹസികതയുടെ അങ്ങേയറ്റത്തോളം എത്തുന്ന ഒരു യാത്ര...സ്ഥിരം സഞ്ചാരികൾക്കും കാടും മലയും കയറുന്നവർക്കും ഒക്കെ ഇത്തരത്തിലുള്ള അനുഭവങ്ങൾ ധാരാളമുണ്ടാകുമെങ്കിലും ഇതൊക്കെ നമുക്കും പറ്റുന്നതാണ് എന്നറിയില്ലേ... അടിച്ചു പൊളിക്കുവാൻ കുറച്ചധികം ദിവസങ്ങളും ജീവൻ പോയാലും ഇതൊക്കെ അറിഞ്ഞേ അടങ്ങൂ എന്നുള്ള മനസ്സും ഉള്ളവർക്ക് ധൈര്യമായി പരീക്ഷിക്കുവാൻ പറ്റിയ സാഹസിക ഇടങ്ങൾ പരിചയപ്പെടാം

 മുളംചങ്ങാടത്തിൽ ജീവനും പിടിച്ച് ഒരു യാത്ര

മുളംചങ്ങാടത്തിൽ ജീവനും പിടിച്ച് ഒരു യാത്ര

സിനിമകളിലും മറ്റും മുളകൊണ്ടുണ്ടാക്കിയ ചങ്ങാടത്തിലൂടെ സാഹസികമായി യാത്ര ചെയ്യുന്നത് നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ അതുപൊലെ തന്നെ ഒരവസരം കിട്ടിയാൽ പോകാൻ തയ്യാറാണെങ്കിൽ വാ. തെക്കേ ഇന്ത്യയിലെ ഏറ്റവും സാഹസിക ഇടങ്ങളിലൊന്നായ തേക്കടിയിലാണ് മുളം ചങ്ങാടത്തിലൂടെ കാട്ടാറുകൾ കടന്ന് കാട്ടിലേക്കുള്ള യാത്രയ്ക്ക് അവസരമൊരുക്കുന്നത്. കാട്ടിലെ അപൂർവ്വ പക്ഷികളും മൃഗങ്ങളും മുന്നറിയിപ്പില്ലാതെ പ്രത്യക്ഷപ്പെടുന്നതും ഈ യാത്രയുടെ പ്രത്യേകയാണ്. കേരള ഇക്കോ ടൂറിസം പ്രോജക്ടിന്‍റെ കീഴിലാണ് ഇത് നടത്തുന്നത്.

PC:Rameshng

പോകാൻ പറ്റിയ സമയം

പോകാൻ പറ്റിയ സമയം

ജനുവരി മുതൽ മാർച്ച് വരെയും സെപ്റ്റംബർ മുതൽ ഡിസംബർ വരെയുമാണ് തേക്കടി യാത്രയ്ക്ക് യോജിച്ച സമയം. ബാംബൂ റാഫ്ടിങ്, ട്രക്കിങ്ങ് എന്നിവയാണ് ഇതിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്.

PC:Bernard Gagnon

വെള്ളച്ചാട്ടത്തിലൂടെ പിടിച്ചു കയറാൻ കൂർഗ്

വെള്ളച്ചാട്ടത്തിലൂടെ പിടിച്ചു കയറാൻ കൂർഗ്

മുകളിൽ നിന്നും പാറക്കെട്ടുകളിൽ തട്ടിയൊലിച്ച് ഇറങ്ങുന്ന വെള്ളച്ചാട്ടത്തിലൂടെ മുകളിലേക്ക് കയറിയിട്ടുണ്ടോ? റോപ്പിൽ പിടിച്ച് പാറകളിൽ ചവിട്ടി മുകളിലേക്ക് കയറുന്ന വാട്ടർ റാപ്പെല്ലിങ് കൂർഗിലെത്തുന്നവർ തീർച്ചയായും പോയിരിക്കേണ്ട ഒരു കാര്യമാണെന്നതിൽ തർക്കമില്ല,

PC:Walter Gandarella

മീനെ പിടിക്കാം ഭീമേശ്വരിയിൽ

മീനെ പിടിക്കാം ഭീമേശ്വരിയിൽ

മഴക്കാലത്തെ സാഹസികതയ്ക്ക് ഇവിടെ പോകണമെന്ന ആലോചനയിലാണെങ്കിൽ പറ്റിയ ഒരിടമുണ്ട്. കർണ്ണാടകയിലെ ഭീമേശ്വരി. ട്രക്കിങ്ങ്, കയാക്കിങ്ങ്, റിവർ റാഫ്ടിങ്ങ്, റോപ് വാക്കിങ്ങ് തുടങ്ങിയവയെല്ലാമാണ് ഇവിടുത്തെ സാഹസിക വിനോദങ്ങൾ. മഹ്സീർ ഫിഷിങ്ങ് എന്നറിയപ്പെടുന്ന മീന്‍പിടുത്തത്തിനാണ് ഇവിടെ എത്തുന്നവർ കൂടുതലും പോകുന്നത്.

PC:Francis Hannaway

ആനപ്പുറത്തേറി ഒരു കിടിലൻ സഫാരി

ആനപ്പുറത്തേറി ഒരു കിടിലൻ സഫാരി

കേരളത്തിലെ ഏറ്റവും വ്യത്യസ്തമായ ഒരു സാഹസികത അറിയണമെങ്കിൽ പോകേണ്ട സ്ഥലമാണ് ഗവി, പത്തനംതിട്ടയിലെ സഞ്ചാരികളുടെ സ്വർഗ്ഗം എന്നറിയപ്പെടുന്ന ഇവിടം ഓർഡിനറി എന്ന മലയാള സിനിമ ഇറങ്ങുന്നതുവരെ മിക്കവർക്കും അപരിചിതമായ ഇടമായിരുന്നു. അപൂർവ്വമായ പ്രകൃതിഭംഗി കൊണ്ടും അമ്പരപ്പിക്കുന്ന കാഴ്ചകൾ കൊണ്ടും ആകർഷിക്കുന്ന ഇവിടം സാഹസികത അതിൻറെ പരകോടിയിൽ ആസ്വദിക്കുവാൻ പറ്റിയ ഇടമാണ്.

PC:കാക്കര

വട്ടവഞ്ചി തുഴയാൻ ഹംപി

വട്ടവഞ്ചി തുഴയാൻ ഹംപി

വട്ടക്കൊട്ടയിൽ കയറുവാൻ ഹൊക്കെനഗ്ഗലിന് പോയിരുന്ന കാലമൊക്കെ കഴിഞ്ഞു പോയി. ഇപ്പോൾ ട്രെൻഡായിരിക്കുന്നത് ഹംപിയിലെ വട്ടത്തോണി യാത്രയാണ്. വിരൂപാക്ഷ ക്ഷേത്രപരിസരത്തു നിന്നും ഐലൻഡിലേക്കുള്ള യാത്രയ്ക്ക് ബോട്ടിനെയും വഞ്ചിയെയും ഒഴിവാക്കി തിരഞ്ഞെടുക്കാൻ പറ്റിയതാണ് വട്ടവഞ്ചിയിലെ യാത്ര. തുംഗഭദ്ര നയിയിലെ ചെറുതല്ലാത്ത കുത്തൊഴുക്ക് അല്പം ഭയപ്പെടുത്തുമെങ്കിലും സംഗതി പൊളിയായിരിക്കും!

PC:Dey.sandip

ഗോകർണയിലെ ബനാനാ റൈഡ്

ഗോകർണയിലെ ബനാനാ റൈഡ്

കടലിന്റെ കാഴ്ചകൾ അറിയാനും ബീച്ച് ട്രക്കിങ്ങിനുമായി ആളുകൾ തിരഞ്ഞെടുക്കുന്ന സ്ഥലമാണ് ഗോകർണ. എന്നാൽ വെറുതേ പേയി ട്രക്കിങ്ങും കടലിലെ കുളിയും കഴിഞ്ഞു വന്നാൽ എന്താണൊരു രസം...ഒരു ബനാന റൈഡ് ഒക്കെ നടത്തി വരുന്നതല്ലേ അതിൻറെ ഭംഗി.. ഗോകർണ്ണയിലെ സമയം ഏറ്റവും മനോഹരമായി ആസ്വദിക്കാൻ പറ്റിയ വഴിയാണ് ബനാനാ റൈഡ് എങ്കിലും തിരമാലകളെ ഭേദിച്ച് മുന്നോട്ടു പോകുന്ന ബോട്ടിൽ താഴെ വീഴാതെ പിടിച്ചിരിക്കുക എന്നത് അല്പം പണിപ്പെട്ട പണി തന്നെയാണ്.

ജനുവരി മുതൽ ഫെബ്രുവരി വരെയും ഒക്ടോബർ മുതൽ ഡിസംബർ വരെയുമാണ് ഗോകർണ്ണയിൽ ബനാന റൈഡ് നടത്തുവാൻ പറ്റിയ സമയം

PC:Leandro Kibisz

വാട്ടർ റാഫ്ടിങ്ങിന് കർണ്ണാടകയിലെ ഡണ്ടേലി

വാട്ടർ റാഫ്ടിങ്ങിന് കർണ്ണാടകയിലെ ഡണ്ടേലി

സൗത്ത് ഇന്ത്യയിൽ ഏറ്റവും മികച്ച വാട്ടർ സ്പോർട് ഡെസ്റ്റിനേഷനുകളിൽ ഒന്നാണ് കർണ്ണാടകയിലെ ഡണ്ടേലി. മഴ കനത്തു നിൽക്കുന്ന സമയങ്ങളിൽ സാഹസികത പരീക്ഷിക്കാനും ജീവൻ കയ്യിൽവെച്ച് കളിക്കുവാനും താല്പര്യമുള്ളവർക്ക് ഇവിടേക്ക് പോരാം. വാട്ടർ സ്പോർട്സുകൾ കൂടാതെ കാടിന്‍റെ കാഴ്ചകളും വന്യജീവികളെയും ഒക്കെ കാണാൻ പറ്റിയ അവസരം കൂടിയാണിത്.
ഒക്ടോബർ മുതൽ ഫെബ്രുവരി വരെയുള്ള സമയമാണ് ഇവിടം സന്ദർശിക്കുവാൻ യോജിച്ചത്.

PC:Likhith N.P

രാത്രിയിൽ കാടുകാണാം

രാത്രിയിൽ കാടുകാണാം

പെരിയാർ കടുവ സങ്കേതത്തിലൂടെ രാത്രിയിൽ നടക്കുന്നത് ആലോചിച്ചിട്ടുണ്ടോ? പെരിയാർ ടൈഗർ റിസർവ്വിന്റെ കീഴിൽ നടത്തുന്ന ഏറ്റവും വ്യത്യസ്തമായ യാത്രകളിൽ ഒന്നാണ് ജംഗിൾ പട്രോൾ.
ജനുവരി മുതൽ മാർച്ച് വരെയും സെപ്റ്റംബർ മുതൽ ഡിസംബർ വരെയുമാണ് ജംഗിൾ പട്രോളിനു പറ്റിയ സമയം.

ചങ്കുറപ്പുണ്ടോ? തിരിച്ചുവന്നില്ലെങ്കിലും കുഴപ്പമില്ലെങ്കിൽ പേടിപ്പിക്കുന്ന ഈ വഴികൾ കാണാം!! ചങ്കുറപ്പുണ്ടോ? തിരിച്ചുവന്നില്ലെങ്കിലും കുഴപ്പമില്ലെങ്കിൽ പേടിപ്പിക്കുന്ന ഈ വഴികൾ കാണാം!!

ഇതുവരെ ആരും സഞ്ചരിക്കാത്ത വഴികളിലൂടെ സഞ്ചരിക്കാൻ !! ഇതുവരെ ആരും സഞ്ചരിക്കാത്ത വഴികളിലൂടെ സഞ്ചരിക്കാൻ !!

ഒറ്റയ്ക്കോ? ഒറ്റയ്ക്കല്ലാതെ പിന്നെ.. യാത്ര പൊളിക്കാം!! ഒറ്റയ്ക്കോ? ഒറ്റയ്ക്കല്ലാതെ പിന്നെ.. യാത്ര പൊളിക്കാം!!

PC:Nebu George

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X