Search
  • Follow NativePlanet
Share
» »ഷിമോഗയിലേക്ക് യാത്ര പോകാം, പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പ‌രിചയപ്പെടാം

ഷിമോഗയിലേക്ക് യാത്ര പോകാം, പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പ‌രിചയപ്പെടാം

By Maneesh

കര്‍ണാടകയിലെ പ്രധാനപ്പെട്ട ഒരു വിനോദ‌സഞ്ചാര കവാടമാണ് ഷിമോഗ. ഷിമോഗ ജില്ലയുടെ ആസ്ഥാനമായ ഷിമോഗ നഗരത്തില്‍ എത്തിച്ചേര്‍ന്നാല്‍ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കുള്ള വഴികള്‍ കാണാം. അവയില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ജോഗ്‌ഫാള്‍സ്. ഷിമോഗ ജില്ലയിലെ സാഗര്‍ താലുക്കിലാണ് ജോഗ് ഫാള്‍സ് സ്ഥിതി ചെയ്യുന്ന‌ത്.

ഷിമോഗ ജില്ലയിലെ ഭദ്രാവതി, ഹൊസനഗര്‍, സാഗര്‍, ഷിമോഗ, സൊറാബ്, തീര്‍ത്ഥഹ‌ള്ളി എന്നീ താലുക്കുകളിലായി സ്ഥിതി ചെയ്യുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പരിചയപ്പെടാം.

ഷിമോഗയേക്കുറിച്ച് വിശദമായി വായിക്കാം

01. അഗുംബെ

01. അഗുംബെ

മലനാട് ഭാഗത്തെ ഷിമോഗയിലെ തീര്‍ത്ഥഹള്ളി താലൂക്കിലെ ചെറിയൊരു ഗ്രാമമാണ് അഗുംബെ. ദക്ഷിണേന്ത്യയിലെ രാജവെമ്പാലകളുടെ തലസ്ഥാനമെന്നും ദക്ഷിണേന്ത്യയുടെ ചിറാപുഞ്ചി എന്നുമൊക്കെ അഗുംബെയ്ക്ക് അപരനാമങ്ങളുണ്ട്. അഗുംബെയിലേക്ക് ഷിമോഗയില്‍ നിന്നും 90 കിലോമീറ്റര്‍ ദൂരമുണ്ട്. വിശദമായി വായിക്കാം

Photo Courtesy: Kalyan Varma, kalyanvarma.net

02. കവലെദുര്‍ഗ

02. കവലെദുര്‍ഗ

കവലെദുര്‍ഗ കോട്ട, ഭുവനഗിരിയെന്നും അറിയപ്പെടുന്നുണ്ട്. ഷിമോഗ ജില്ലയിലെ തീര്‍‌ത്ഥഹള്ളി താലുക്കില്‍ സ്ഥിതി ചെയ്യുന്ന ഈ കോട്ട, കവലെദുര്‍ഗ എന്ന ഗ്രാമത്തിലാണ് സ്ഥിതി ചെയ്യുന്നത്. തീര്‍ത്ഥഹള്ളിയില്‍ നിന്ന് ഏകദേശം 16 കിലോമീറ്റര്‍ യാത്ര ചെയ്യണം ഈ ഗ്രാമത്തില്‍ എത്തിച്ചേരാന്‍. വിശദമായി വായിക്കാം

Photo Courtesy: Subramanya shastri
03. കുടജാദ്രി

03. കുടജാദ്രി

115 കിലോമീറ്റര്‍ ദൂരമുണ്ട് ഷിമോഗയില്‍ നിന്ന് കുടജാദ്രിയിലേക്ക്. മൂകാംബിക നാഷണല്‍ ഫോറസ്റ്റിന്റെ മധ്യഭാഗത്തുള്ള ഏറ്റവും ഉയര്‍ന്ന സ്ഥലമാണ് കുടജാദ്രി. കുടജാദ്രിയുടെ താഴ്‌വാരത്തിലാണ് മൂകാംബികയുടെ സന്നിധി. സഹ്യപര്‍വ്വതമലനിരകലില്‍ സമുദ്രനിരപ്പില്‍ നിന്നും 1343 മീറ്റര്‍ ഉരത്തിലാണ് കുടജാദ്രിയുടെ കിടക്കുന്നത്.എപ്പോഴും മഞ്ഞുമൂടിക്കിടക്കുന്ന ഇവിടുത്തെ മഴക്കാടുകളുടെ ദൃശ്യം ആകര്‍ഷണീയമാണ്. വിശദമായി വായിക്കാം

Photo Courtesy: alexrudd
04. കുണ്ടാദ്രി

04. കുണ്ടാദ്രി

അഗുംബെ ടൗണില്‍ നിന്ന് വളരെ എളുപ്പത്തില്‍ സന്ദര്‍ശിക്കാവുന്ന ഒരു ഹില്‍‌സ്റ്റേഷനാണ് കുണ്ടാദ്രി. അഗുംബെ സഞ്ചരിക്കുന്ന ആളുകള്‍ സൂര്യോദയം കാണാന്‍ ഇവിടെ എത്താറുണ്ട്. തീര്‍‌ത്തഹള്ളിയില്‍ നിന്ന് അഗുംബേയിലേക്ക് വരുമ്പോള്‍ അഗുംബെ ടൗണില്‍ എത്തുന്നതിന് മുന്‍പ് ഗുഡേക്കരെ എന്ന ഒരു സ്ഥലത്ത് നിങ്ങള്‍ എത്തിച്ചേരും അവിടെ നിന്ന് വലത്തോട്ട് കാണുന്ന റോഡിലൂടെ 8 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ കുണ്ടാദ്രിയില്‍ എത്തിച്ചേരാം. വിശദമായി വായിക്കാം

Photo Courtesy: Manjeshpv

05. ജോഗ്ഫാള്‍സ്

05. ജോഗ്ഫാള്‍സ്

വളരെ പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രമാണ് ജോഗ് ഫാള്‍സ്, അതുകൊണ്ടുതന്നെ യാത്രാസൗകര്യങ്ങളുടെ കാര്യത്തില്‍ അനുഗ്രഹീതവുമാണ് ഇവിടം. ഷിമോഗ ജില്ലയിലുള്ള സാഗരയാണ് ജോഗ് ഫാള്‍സിന് സമീപത്തുള്ള ടൗണ്‍. സാഗരയില്‍നിന്നും ജോഗ് ഫാള്‍സിലേക്ക് നിരവധി ബസ്സുകള്‍ ലഭ്യമാണ്. ജോഗ് ഫാള്‍സിലേക്ക് കാര്‍വ്വാര്‍ നിന്നും ഹൊന്നേവാര്‍ നിന്നും ബസ്സും ടാക്‌സിയുമടക്കമുള്ള വാഹനങ്ങള്‍ ലഭിക്കും. വിശദമായി വായിക്കാം

Photo Courtesy: SajjadF

06. ഗുദാവി പക്ഷി സങ്കേതം

06. ഗുദാവി പക്ഷി സങ്കേതം

പക്ഷിനിരീക്ഷകരുടെ സ്വര്‍ഗം എന്നാണ് ഗദാവി പക്ഷിസങ്കേതം വിളിക്കപ്പെടുന്നത്. കര്‍ണാടകയിലെ പ്രശസ്തമായ പക്ഷിസങ്കേതങ്ങളില്‍ ഒന്നാണിത്. ഷിമോഗയില്‍ നിന്നും 15 കിലോമീറ്റര്‍ ദൂരമുണ്ട് ഗദാവി പക്ഷിസങ്കേതത്തിലേക്ക്. സാഗരയില്‍ നിന്നും 41 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം. വിശദമായി വായിക്കാം

Photo Courtesy: Chitra sivakumar

07. മന്ദഗഡ്ഡെ പക്ഷിസങ്കേതം

07. മന്ദഗഡ്ഡെ പക്ഷിസങ്കേതം

ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മാസങ്ങളാണ് മന്ദഗഡ്ഡെ പക്ഷിസങ്കേതം സന്ദര്‍ശിക്കാന്‍ അനുയോജ്യമായ സമയം.ഷിമോഗയില്‍ നിന്നും മന്ദഗഡ്ഡെ പക്ഷിസങ്കേതത്തിലേക്ക് 30 കിലോമീറ്റര്‍ ദൂരമുണ്ട്. സമീപ ടൗണുകളില്‍ നിന്നും ഇവിടേക്ക് നിരന്തരം ബസ്സുകളുണ്ട്. 11 കിലോമീറ്റര്‍ അകലത്തായി മാളൂര്‍ റെയില്‍വേ സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നു. വിശദമായി വായിക്കാം

Photo Courtesy: VikasHegde

08. സേക്രഡ് ഹാര്‍ട്ട് കത്രീഡല്‍

08. സേക്രഡ് ഹാര്‍ട്ട് കത്രീഡല്‍

ഇന്ത്യയിലെ വലിപ്പം കൂടിയ പള്ളികളിലൊന്നാണ് സേക്രഡ് ഹാര്‍ട്ട് കത്രീഡല്‍. നിര്‍മാണ വൈദഗ്ദ്ധ്യത്തിന് പേരുകേട്ട ഈ പള്ളിയിലേക്ക് നിരവധി ഭക്തജനങ്ങള്‍ എത്തിച്ചേരുന്നു. ഷിമോഗയിലെ ബി എച്ച് റോഡിലാണ് ഈ പള്ളി സ്ഥി‌തി ചെയ്യുന്നത്. വിശദമായി വായിക്കാം

Photo Courtesy: Vinayak GS

09. സക്രെബായലു ആന പരിശീലനകേന്ദ്രം

09. സക്രെബായലു ആന പരിശീലനകേന്ദ്രം

നിരവധി സഞ്ചാരികളാണ് ഷിമോഗയിലെ സക്രെബായലു ആന പരിശീലനകേന്ദ്രം കാണാനായി എത്തിച്ചേരുന്നത്. ഷിമോഗയില്‍ നിന്നും ഇവിടേക്ക് 14 കിലോമീറ്റര്‍ ദൂരമുണ്ട്. ആന പരിശീലനകേന്ദ്രത്തിന് സമീപമായുള്ള മറ്റൊരു മനോഹര കാഴ്ചയാണ് ഗജാനൂര്‍ ഡാം. വിശദമായി വായിക്കാം

Photo Courtesy: Hari Prasad Nadig

10. ശിവപ്പനായക് പാലസ് മ്യൂസിയം

10. ശിവപ്പനായക് പാലസ് മ്യൂസിയം

പതിനാറാം സെഞ്ചുറിയിലാണ് ഈ കൊട്ടാരം നിര്‍മിക്കപ്പെട്ടത് എന്ന് കരുതപ്പെടുന്നു. കേളടി വംശരാജാവായിരുന്ന ശിവപ്പ നായക്കാണ് ഈ കൊട്ടാരം നിര്‍മിച്ചത്. പൂര്‍ണമായും വീട്ടിത്തതടിയിലാണ് കൊട്ടാരത്തിന്റെ പണി തീര്‍ത്തിരിക്കുന്നത്. തുംഗ നദിയുടെ കരയിലായാണ് ശിവപ്പനായക്ക് പാലസ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്. ഷിമോഗ നഗരഹൃദയത്തില്‍ നിന്നും റോഡ് മാര്‍ഗം എളുപ്പത്തില്‍ ശിവപ്പനായക്ക് പാലസ് മ്യൂസിയത്തില്‍ എത്തിച്ചേരാം. ലോക്കല്‍ ബസ്സ് സര്‍വ്വീസുകള്‍ ധാരാളമായുണ്ട് ഇവിടേക്ക്. വിശദമായി വായിക്കാം

Photo Courtesy: Dineshkannambadi

11. ശരാവതി വാലി വന്യജീവി സങ്കേതം

11. ശരാവതി വാലി വന്യജീവി സങ്കേതം

ശരാവതി വാലി വന്യജീവി സങ്കേതത്തിന് അടുത്തുള്ള പട്ടണം സാഗരയാണ്. ഷിമോഗയില്‍ നിന്നും റോഡ് മാര്‍ഗം ഇവിടെയെത്താനെളുപ്പമാണ്. സാഗരയില്‍നിന്നും ഏഴ് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ശരാവതി വാലി വന്യജീവി സങ്കേതത്തിലെത്താം. 1974 ലാണ് ഷിമോഗയിലെ ശരാവതി വാലി വന്യജീവി സങ്കേതമായി പ്രഖ്യാപിച്ചത്. 431 ചതുരശ്ര കിലോമീറ്ററാണ് ശരാവതി വാലി വന്യജീവി സങ്കേതത്തിന്റെ വിസ്തീര്‍ണം. വിനോദസഞ്ചാരികള്‍ക്ക് ചുറ്റിനടന്നുകാണാനായി ഒരുപാട് സൗകര്യങ്ങളും സ്ഥലങ്ങളുമുണ്ട് ഇവിടെ. വിശദമായി വായിക്കാം

Photo Courtesy: Ashwin Kumar

12. താവരെക്കൊപ്പ ലയണ്‍ ആന്‍ഡ് ടൈഗര്‍ സഫാരി

12. താവരെക്കൊപ്പ ലയണ്‍ ആന്‍ഡ് ടൈഗര്‍ സഫാരി

ഷിമോഗയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് താവരെക്കൊപ്പ ലയണ്‍ ആന്‍ഡ് ടൈഗര്‍ സഫാരി. വര്‍ഷം തോറും നിരവധി സഞ്ചാരികളാണ് ഇവിടെ എത്തിച്ചേരുന്നത്. വിശദമായി വായിക്കാം

Photo Courtesy: Chitra sivakumar
13. ലിംഗനമക്കി ഡാം

13. ലിംഗനമക്കി ഡാം

128 കിലോമീറ്റര്‍ നീളത്തിലൊഴുകുന്ന ശരാവതി നദിയിലെ അഞ്ച് വൈദ്യൂതോദ്പാദന കേന്ദ്രങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ലിംഗനമക്കി ഡാം. ജോഗ് ഫാള്‍സില്‍ നിന്നും 63 കിലോമീറ്റര്‍ അകലെയായാണ് സാഗര താലൂക്കിലെ മറ്റൊരു പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ലിംഗനമക്കി ഡാം സ്ഥിതിചെയ്യുന്നത്. മണ്‍സൂണിലാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും പറ്റിയ സമയം. വിശദമായി വായിക്കാം

Photo courtesy: www.itslife.in
14. ദാബ്ബെ ഫാള്‍സ്

14. ദാബ്ബെ ഫാള്‍സ്

ഷിമോഗയിലെത്തുന്ന സഞ്ചാരികള്‍ സന്ദര്‍ശിക്കാവുന്ന ഒരിടമാണ് ഹൊസാഗഡെയിലുള്ള ദാബ്ബെ ഫാള്‍സ്. നയനമനോഹരമായ പ്രകൃതിരമണീയദൃശ്യങ്ങള്‍ കൊണ്ട് സംപുഷ്ടമാണെങ്കിലും ദാബ്ബെ ഫാള്‍സ് അധികം സഞ്ചാരികള്‍ വന്ന് കാണാറില്ല.

Photo courtesy: Vmjmalali

15. ഹൊന്നെമരഡു

15. ഹൊന്നെമരഡു

വാട്ടര്‍ സ്‌പോര്‍ട്‌സും അല്‍പസ്വല്‍പം സാഹസികതയും ഇഷ്ടപ്പെടുന്ന സഞ്ചാരികള്‍ക്ക് യാത്രപോകാന്‍ പറ്റിയ ഇടമാണ് ഹൊന്നേമാര്‍ഡു. ഷിമോഗ ജില്ലയില്‍ ഹൊന്നേര്‍മാഡു റിസര്‍വ്വോയറിനു സമീപത്തായി കുന്നിന്‍ ചരിവിലാണ് മനോഹരമായ ഹൊന്നേര്‍മാഡു എന്ന കൊച്ചുഗ്രാമം. ബാംഗ്ലൂരില്‍ നിന്നും 379 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. വിശദമായി വായിക്കാം

Photo courtesy: Srinath.holla
16. കേളടി

16. കേളടി

ഷിമോഗ ജില്ലയിലെ സാഗര ടൗണിന് സമീപത്തായാണ് കേളടി എന്ന ക്ഷേത്രനഗരം സ്ഥിതി ചെയ്യുന്നത്. മ്യൂസിയവും പുരാതന ശിവക്ഷേത്രവുമാണ് ഇവിടം ആരാധകര്‍ക്ക് പ്രിയപ്പെട്ട ഇടമാക്കി മാറ്റുന്ന ഘടകങ്ങള്‍. പ്രകൃതിഭംഗി ആസ്വദിച്ചുകൊണ്ട് ക്ഷേത്രനഗരങ്ങളിലൂടെ സുന്ദരമായ ഒരു യാത്ര പ്ലാന്‍ ചെയ്യുന്നവര്‍ ഒരിക്കലും ഒഴിവാക്കാന്‍ പാടില്ലാത്ത ഒരു സ്ഥലമാണിത്. വിശദമായി വായിക്കാം

Photo courtesy: Dineshkannambadi

17. സാഗര

17. സാഗര

ഷിമോഗ ജില്ലയിലെ ജോഗ്ഫാള്‍സിന് സമീപത്തെ ഒരു പ്രധാന ടൂറിസ്റ്റ് ലൊക്കേഷനാണ് സാഗര. ചരിത്രപ്രാധാന്യമുള്ള ഇക്കേരിയുടെയും കേളടിയുടെയും സമീപത്താണ് നഗരം സ്ഥിതി ചെയ്യുന്നത്. കേളഡ്ജി വംശത്തിലെ രാജാവായിരുന്ന സദാശിവ നായക് പണികഴിപ്പിച്ച സദാശിവ സാഗര തടാകം ഇവിടയാണ്. വിശദമായി വായിക്കാം

Photo courtesy: Vmjmalali
18. ഇക്കേരി

18. ഇക്കേരി

ഇക്കേരി എന്ന കന്നഡ വാക്കിനര്‍ത്ഥം രണ്ട് തെരുവുകള്‍ എന്നാണ്. ഷിമോഗ ജില്ലയിലെ സാഗരയ്ക്കടുത്ത ഒരു തെരുനഗരമാണ് ഇക്കേരി. എ ഡി 1560 മുതല്‍ 1640 വരെ കേളഡി വംശത്തിന്റെ തലസ്ഥാനമായിരുന്ന ഇക്കേരി ഷിമോഗ യാത്രയ്‌ക്കെത്തുന്നവര്‍ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട ഒരിടമാണ്. ഗ്രാനൈറ്റില്‍ നിര്‍മിച്ച അഘോരേശ്വര ക്ഷേത്രമാണ് ഇക്കേരിയിലെ പ്രധാന ആകര്‍ഷണം. വിശദമായി വായിക്കാം
Photo courtesy: VASANTH S.N

19. വരദപുര

19. വരദപുര

ഇരുപതാം നൂറ്റാണ്ടിലെ പ്രമുഖ സന്യാസിവര്യന്മാരില്‍ ഒരാളായിരുന്ന ശ്രീ ശ്രീധരസ്വാമികളുടെ സമാധിസ്ഥലമാണ് വരദപുര എന്ന പേരില്‍ പ്രശസ്തമായ ഈ സ്ഥലം. ഹൊന്നേമാര്‍ഡുവിലെത്തുന്ന സഞ്ചാരികള്‍ ഇവിടം സന്ദര്‍ശിക്കാന്‍ സമയം കണ്ടെത്താറുണ്ട്. പുതുക്കിപ്പണിത പുതിയ മഠം ശ്രീധര സ്വാമി മഠം എന്നാണ് അറിയപ്പെടുന്നത്.

Photo courtesy: Vpsmiles

20. ഒനകെ അബ്ബി വെള്ളച്ചാട്ടം

20. ഒനകെ അബ്ബി വെള്ളച്ചാട്ടം

അഗുംബെയില്‍ നിന്നും മലവഴി എട്ട് കിലോമീറ്റര്‍ ട്രക്കിങ് നടത്തിയാല്‍ ഈ വെള്ളച്ചാട്ടത്തിനരികിലെത്താം. വെള്ളച്ചാട്ടത്തിനടുത്തേയ്ക്ക് നടവഴികളും പടികളുമുണ്ട്. മുകളിലെത്തിയാല്‍ അരുവിയുടെയും വെള്ളം ഒലിച്ചുവീഴുന്നതിന്റെയും മനോഹരദൃശ്യങ്ങള്‍ കാണാം. വിശദമായി വായിക്കാം


Photo courtesy: Mylittlefinger
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X