Search
  • Follow NativePlanet
Share
» »ചന്ദനവും ശര്‍ക്കരയും പിന്നെ പച്ചപ്പും!! മറയൂര്‍ കാത്തിരിക്കുന്നു സഞ്ചാരികള്‍ക്കായി

ചന്ദനവും ശര്‍ക്കരയും പിന്നെ പച്ചപ്പും!! മറയൂര്‍ കാത്തിരിക്കുന്നു സഞ്ചാരികള്‍ക്കായി

മൂന്നാറില്‍ നിന്നും ഒര മണിക്കൂര്‍ ഡ്രൈവ് ചെയ്തെത്താവുന്ന ദൂരത്തിലുള്ള മറയൂരിന് എന്നും വിസ്മയിപ്പിക്കുന്ന കഥകള്‍ ഒരുപാടുണ്ട്.

മറഞ്ഞിരിക്കുന്ന മറയൂര്‍ എന്നും സഞ്ചാരികളെ കൊതിപ്പിക്കുന്ന നാ‌‌ടാണ്. ചന്ദനക്കാടുകളും ശര്‍ക്കരയും പഴമയിലേക്ക് കൊണ്ടുപോകുന്ന മുനിയറകളും ഒക്കെ ചേരുന്ന ഇവിടം സഞ്ചാരികള്‍ ജീവിതത്തില്‍ ഒരിക്കലെങ്കിലും സന്ദര്‍ശിക്കേണ്ട ഇടമാണ്.
മഞ്ഞു പെയ്യുന്ന രാവുകളും മനോഹരമായ കാലാവസ്ഥയും ഈ പ്രദേശത്തെ പ്രിയങ്കരമാക്കും എന്നതില്‍ സംശയമില്ല. ജീവിതത്തിലെ തിരക്കുകളില്‍ നിന്നും രക്ഷപെട്ട് കുറച്ച് ദിവസങ്ങള്‍ പ്രക‍ൃതിയോ‌ട് ചേര്‍ന്നു ചിലവഴിക്കണമെന്നുള്ളവര്‍ക്ക് കൂടുതലൊന്നും ആലോചിക്കാതെ ഇവിടം തിരഞ്ഞെടുക്കാം. മൂന്നാറില്‍ നിന്നും ഒര മണിക്കൂര്‍ ഡ്രൈവ് ചെയ്തെത്താവുന്ന ദൂരത്തിലുള്ള മറയൂരിന് എന്നും വിസ്മയിപ്പിക്കുന്ന കഥകള്‍ ഒരുപാടുണ്ട്.

മറഞ്ഞിരിക്കുന്ന നാട്

മറഞ്ഞിരിക്കുന്ന നാട്

മറയൂര്‍ എന്നാല്‍ മറഞ്ഞിരിക്കുന്ന നാട് എന്നാണ് അര്‍ഥം. എങ്ങനെ ഈ ഇടത്തിന് ഈ പേരു കിട്ടിയെന്നുള്ളത് തികച്ചും വിസ്മയിപ്പിക്കുന്ന ഒന്നാണ്. പാണ്ഡ്യരാജാക്കന്‍മാരുടെ സേനയിലെ മറവര്‍ വിഭാഗത്തില്‍ പെട്ടവര്‍ കാടുകളില്‍ മറഞ്ഞിരുന്ന വഴിപോക്കരെ കൊള്ളയടിക്കുമായിരുന്നു. അവരുടെ ആധിപത്യ പ്രദേശമായിരുന്നുവത്രം ഇവിടം. അങ്ങനെ മറവരുടെ ഊരില്‍ നിന്നോ മറഞ്ഞിരിക്കുന്നവരുടെ ഊരില്‍ നിന്നോവാണ് മറയൂരിന് ഈ പേരു ലഭിക്കുന്നത് എന്നാണ് ഒരു കഥ. അങ്ങനെയല്ല, പാണ്ഡവരുമായി ബന്ധപ്പെട്ടതാണ് ഇവി‌ടുത്തെ കഥ എന്നു വിശ്വസിക്കുന്നവരും ഉണ്ട്. പാണ്ഡവര്‍ വനവാസക്കാലത്ത് ഇവിടെ ഒളിവില്‍ കഴിഞ്ഞിരുന്നു എന്നും അങ്ങനെയാണ് മറയൂരിന് ഈ പേര് ലഭിച്ചതെന്നുമാണ് അത്.

മൂന്നാര്‍ പോലെ

മൂന്നാര്‍ പോലെ

മൂന്നാറില്‍ നിന്നും 42 കിലോമീറ്റര്‍ അകലെയാണെങ്കിലും ഇവിടുത്തെ കാലാവസ്ഥ മൂന്നാറുമായി ഏറെ ചേര്‍ന്നു നില്‍ക്കുന്ന ഒന്നാണ്. മൂന്നാറിന്റെ അതേ കുളിര്‍മയും പച്ചപ്പും മഞ്ഞുമെല്ലാം അനുഭവിക്കുവാന്‍ എന്തുകൊണ്ടും അനുയോജ്യമായ ഇടമാണ് ഇതെന്നതില്‍ സംശയമില്ല.

PC:Manojk

അഞ്ചു നാട്

അഞ്ചു നാട്

ചരിത്രത്തില്‍ ഇന്നും മറയൂര്‍ അറിയപ്പെടുന്നത് അ‍ഞ്ചു നാട് എന്നാണ്. ടിപ്പു സുല്‍ത്താനും മധുരയിലെ രാജാവായ തിരുമല നായ്ക്കറുമായി ബന്ധപ്പെട്ട ചരിത്രമാണ് ഇതിനുള്ളത്.
പതിനെട്ടാം നൂറ്റാണ്ടില്‍ മതിരുമലനായ്ക്കറെ ടിപ്പു സുല്‍ത്താന്‍ ആക്രമിച്ചതിന് പിന്നാലെ തമിഴ്നാട്ടില്‍ നിന്ന് ധാരാളംപേര്‍ ഇവിടേക്ക് കുടിയേറിയത്രെ. ഇവിടെ കുടിയേറിയ ഇവര്‍ നിര്‍മ്മിച്ച ഗ്രാമങ്ങളാണ് കാന്തല്ലൂര്‍, കീഴാന്തൂര്‍, കരയൂര്‍, മറയൂര്‍, കൊട്ടകുടി എന്നിവ. ഈ അഞ്ച് ഗ്രാമങ്ങളെ ചേര്‍ത്ത് അഞ്ചു നാട് എന്നാണ് വിളിക്കുന്നത്. തികച്ചും വ്യത്യസ്തമായ ആചാരങ്ങളും വിശ്വാസങ്ങളും പിന്തു‌‌ടരുന്നവരാണ് ഈ അഞ്ച് ഗ്രാമക്കാരും.

PC:aseem Hamza

മലകള്‍ക്കു നടുവില്‍

മലകള്‍ക്കു നടുവില്‍

മലകളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഇടമെന്ന പ്രത്യേകതയും മറയൂരിനുണ്ട്. കാന്തല്ലൂര്‍ മലയാണ് ഇവിടുത്തെ പ്രധാന മലകളിലൊന്ന്. ഇവിടുത്തെ മലകളോട് ചേര്‍ന്നും അതിന്‍റെ താഴ്വാരങ്ങളിലുമായാണ് മുകളില്‍ പറഞ്ഞ അഞ്ച് ഗ്രാമങ്ങളും സ്ഥിതി ചെയ്യുന്നത്.

PC:Manojk

മറയൂര്‍ ചന്ദനക്കാട്

മറയൂര്‍ ചന്ദനക്കാട്

മറയൂരെന്നു കേട്ടാല്‍ ഏതൊരാള്‍ക്കും ആദ്യം ഓര്‍മ്മ വരിക ചന്ദനക്കാടുകള്‍ തന്നെയായിരിക്കും. വഴിയുടെ ഇരുവശവും നിറഞ്ഞ് നില്‍ക്കുന്ന ചന്ദന തോട്ടങ്ങള്‍ നല്കുന്ന തണലും കുളിര്‍മ്മയും തീര്‍ത്തും വ്യത്യസ്തമായ അനുഭവം തന്നെയാണ്. മറ്റി‌ടങ്ങളില്‍ നിന്നും വ്യത്യസ്തമായി ഉയര്‍ന്ന നിലവാരത്തിലുള്ള ചന്ദന തടികള്‍ തന്നെയാണ് മറയൂരിന്‍റെ ഏറ്റവും വലിയ പ്രത്യേകത. സര്‍ക്കാരിന്‍റെ നിയന്ത്രണത്തിലാണ് ഇവിടുത്തെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

PC:Sajith Erattupetta

65,000 ല്‍ അധികം ചന്ദന മരങ്ങള്‍

65,000 ല്‍ അധികം ചന്ദന മരങ്ങള്‍

ഹെക്ടറ്‍ കണക്കിന് സ്ഥലത്തായി കിടക്കുന്ന മറയൂരിലെ ചന്ദനക്കാടുകള്‍ പ്രത്യേക കാഴ്ച തന്നെയാണ്. അവിടെ ആകെ 65,000 ല്‍ അധികം ചന്ദന മരങ്ങള്‍ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. സന്ദര്‍ശകര്‍ക്ക് ഇവിടെയത്തി കാണുവാനും ചന്ദനത്തോട്ടത്തിലെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് കണ്ടു പരിചയപ്പെടുവാനുമെല്ലാം അവസരം ഇവിടെയുണ്ട്.

PC:Sajith Erattupetta

ചുറ്റോടു ചുറ്റും

ചുറ്റോടു ചുറ്റും

മറയൂരിന് ചുറ്റുമായി നിരവധി അനവധി വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ കാണുവാന്‍ സാധിക്കും. ചിന്നാര്‍ വന്യജീവി സങ്കേതം, ആനമു‌ടിച്ചോല ദേശീയോദ്യാനം, ആനമല ടൈഗര്‍ റിസര്‍വ്വ്, ഇരവികുളം ദേശീയോദ്യാനം എന്നിവയുടെ നടുവിലായാണ് ഈ മറയൂരുള്ളത്. അതുകൊണ്ടു തന്നെ ഇവിടെ എത്തിച്ചേരുന്ന സഞ്ചാരികള്‍ക്ക് നിരവധി കാഴ്ചകള്‍ ഇവിടെ കറങ്ങി നടന്നു കാണാം എന്നതാണ് യാഥാര്‍ഥ്യം.

PC:wikimedia

മറയൂര്‍ ശര്‍ക്കര

മറയൂര്‍ ശര്‍ക്കര

മറയൂരെന്ന് കേള്‍ക്കുമ്പോള്‍ തന്നെ അതിനോട് ചേര്‍ന്നു നില്‍ക്കുന്ന മണം മറയൂര്‍ ശര്‍ക്കരയുടേതാണ്. മറയൂര്‍ ശര്‍ക്കരയ്ക്ക് അതിന്‍റേതായ പ്രത്യേകതകളും രുചിയും എടുത്തു പറയേണ്ടതു തന്നെയാണ്. ഇവി‌‌ടെ നടത്തുന്ന 150 ഏക്കറോളം കരിമ്പ് കൃഷിയില്‍ നിന്നുമാണ് മറയൂര്‍ ശര്‍ക്കരയ്ക്കു വേണ്ടുന്ന കരിമ്പ് ഉപയോഗിക്കുന്നത്. ഇവിടെ എത്തിയാല്‍ പ്രാദേശികമായി ഈ ശര്‍ക്കര ഉണ്ടാക്കുന്ന നിരവധി ആളുകളെ കാണാം. തവിട്ട് നിറത്തില്‍ നല്ല മധുരത്തോട് കൂടിയതാണ് ഇത്.
PC:Rameshng

മൊട്ടക്കുന്നിലെ മുനിയറകള്‍

മൊട്ടക്കുന്നിലെ മുനിയറകള്‍

എ.ഡി.200നും ബി.സി. ആയിരത്തിനും മധ്യേ റയൂരിലെ താഴ്‌വരയില്‍ നിലനിന്ന മനുഷ്യസംസ്‌ക്കാരത്തിന്റെ അവശേഷിപ്പാണ് മുനിയറകളും ഗുഹാചിത്രങ്ങളും.
ചരിത്രപ്രേമികളെ ഇവിടേക്ക് മറയൂരിലേക്ക് ആകര്‍ഷിക്കുന്ന പ്രധാന കാരണം കൂടിയാണ് ചരിത്രാതീത കാലത്തെ മുനിയറകള്‍. മറയൂരിലെ മൊട്ടക്കുന്നുകളുടെ മുകളില്‍ കാണപ്പെടുന്ന മുനിയറകള്‍ ശവക്കല്ലറകള്‍ ആയിരുന്നു എന്നും ഇവിടെ മുനിമാര്‍ തപസ്സു ചെയ്തിരുന്ന ഇടം ആയിരുന്നു എന്നും പറയപ്പെടുന്നു.

റോഡ് യാത്രകള്‍ സുരക്ഷിതമോ?! ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കാംറോഡ് യാത്രകള്‍ സുരക്ഷിതമോ?! ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കാം

ഇനിയുള്ള യാത്രകൾ ആപ്പിലാവാതിരിക്കണോ? ഇതാ '10 ബെസ്റ്റ് ആപ്'ഇനിയുള്ള യാത്രകൾ ആപ്പിലാവാതിരിക്കണോ? ഇതാ '10 ബെസ്റ്റ് ആപ്'

ഇത് ഇന്ത്യയിലെ കൊച്ചു ടിബറ്റ്... അറിയാം ദലൈലാമയുടെ നാടായ മക്ലിയോഡ് ഗഞ്ച്!!ഇത് ഇന്ത്യയിലെ കൊച്ചു ടിബറ്റ്... അറിയാം ദലൈലാമയുടെ നാടായ മക്ലിയോഡ് ഗഞ്ച്!!

PC:Riyaaas

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X