Search
  • Follow NativePlanet
Share
» »ശുദ്ധജലം ലഭിക്കുന്ന കടലിലെ തീർഥം... ശാസ്ത്രത്തിനു വിശദീകരിക്കാനാവാത്ത വില്ലൂണ്ടി തീർഥം

ശുദ്ധജലം ലഭിക്കുന്ന കടലിലെ തീർഥം... ശാസ്ത്രത്തിനു വിശദീകരിക്കാനാവാത്ത വില്ലൂണ്ടി തീർഥം

രാമേശ്വരത്തെ പ്രധാന കാഴ്ചകളിൽ ഒരിക്കലും വിട്ടുപോകരുതാത്ത വില്ലൂണ്ടി തീർഥത്തിനെക്കുറിച്ച് വായിക്കാം...

വില്ലൂണ്ടി തീർഥം...വിശ്വാസങ്ങൾ കൊണ്ടും അത്ഭുതങ്ങൾ കൊണ്ടും രാമേശ്വരത്തെത്തുന്ന സഞ്ചാരികളെയും സന്ദർശകരെയും അതിശയിപ്പിക്കുന്ന ഇടം...കടലിലേക്കിറങ്ങി സ്ഥിതി ചെയ്യുന്ന ഉറവയായിരുന്നിട്ടും അതിൽ നിന്നും കിട്ടുന്ന ശുദ്ധജലമാണ് ഇവിടേക്ക് വിശ്വാസികളെ ആകർഷിക്കുന്ന കാരണങ്ങളിലൊന്ന്. രാമേശ്വരത്തെ പ്രധാന കാഴ്ചകളിൽ ഒരിക്കലും വിട്ടുപോകരുതാത്ത വില്ലൂണ്ടി തീർഥത്തിനെക്കുറിച്ച് വായിക്കാം...

രാമേശ്വരം

രാമേശ്വരം

സ്ഥലങ്ങൾ കാണുവാനുള്ള ഒരു യാത്ര എന്നതിലുപരി രാമേശ്വരത്തേയ്ക്കുള്ള ഓരോ യാത്രയും ഓരോ തീർഥാടനം തന്നെയാണ്. രാമന്റെ പാദസ്പർശമേറ്റു പുണ്യം ചെയ്ത മണ്ണിലൂടെയുള്ള ഓരോ കാലടിയും വിശ്വാസത്തിലേക്കു കൂടുതൽ എത്തിച്ചേരുവാനുള്ള പാഥേയമാണ് വിശ്വാസികൾക്കു നല്തുന്നത്. ചാർദാം തീർഥാടന കേന്ദ്രങ്ങളിലൊന്നു കൂടിയായ ഇവിടം കേരളത്തിൽ നിന്നും രണ്ടു ദിവസം കൊണ്ടു പോയി വരുവാൻ സാധിക്കുന്ന ഇടം കൂടിയാണ്.

PC:Adityabhagat149

വില്ലൂണ്ടി തീർഥം

വില്ലൂണ്ടി തീർഥം

രാമേശ്വരം തീർഥാനനത്തിൽ ഒരാൾ ഏറ്റവും അധികം തവണ കടന്നു പോകുന്നത് ഇവിടുത്തെ തീർഥങ്ങളിലൂടെയാണ്. രാമൻ ദാഹമകറ്റുവാനായി കുഴിച്ച തീർഥക്കുളം മുതൽ രാവണനെ നിഗ്രഹിച്ചതിനു ശേഷം കുളിച്ച തീർഥം വരെ രാമേശ്വനം നഗരത്തിനു ചുറ്റുമായി കാണാം. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വില്ലൂണ്ടി തീർഥം.

PC:NATASHA

കടലിലെ ശുദ്ധജലം ലഭിക്കുന്ന തീര്‍ഥം

കടലിലെ ശുദ്ധജലം ലഭിക്കുന്ന തീര്‍ഥം

കടൽക്കരയ്ക്ക് സമീപം നിന്നിരുന്ന സമയത്ത് കഠിനമായ ദാഹം അനുഭവപ്പെട്ട സീതയുടെ ദാഹം ശമിപ്പിക്കുവാനായി രാമൻ മധുരമുള്ള വെള്ളം എടുത്തു കൊടുത്ത ഇടമാണ് വില്ലൂണ്ടി തീർഥം എന്നറിയപ്പെടുന്നത്. കടലിലേക്കിറങ്ങി സ്ഥിതി ചെയ്യുന്ന ഒരു ചെറിയ തീർഥക്കുളമാണിത്. അതുകൊണ്ടു തന്നെ ഇവിടെ നിന്നും ഉപ്പുകലർന്ന വെള്ളമാണ് ലഭിക്കുന്നതെന്ന് വിചാരിച്ചാൽ തെറ്റി. ഉപ്പിന്റെ അംശം തെല്ലുപോലും അനുഭവപ്പെടാത്ത ശുദ്ധ ജലമാണ് ഇവിടെ നിന്നും ലഭിക്കുന്നത്.
സീതയെ രാവണന്റെ ലങ്കയിൽ നിന്നും രക്ഷപെടുത്തിയത് ശേഷം രാമനും കൂട്ടരും രാമേശ്വരത്തെത്തി വിശ്രമിച്ചുവെന്നും ഇവിടെ ശിവലിംഗം സ്ഥാപിച്ച് പൂജകൾ നടത്തിയെന്നുമാണ് വിശ്വാസം. ഇവിടുത്തെ തീർഥങ്ങളിൽ നിന്നും ശുദ്ധി വരുത്തിയതിന് ശേഷം അവർ അയോധ്യയ്ക്ക് തിരികെ പോയി എന്നും വിശ്വസിക്കപ്പെടുന്നു. അതിനു മുൻപായി ദാഹം അനുഭവപ്പെട്ട രാമന്റെ ആളുകൾ അദ്ദേഹത്തോട് സങ്കടം ഉണർത്തിച്ചുവെന്നും രാമൻ തന്റെ വില്ലു കുലച്ച് മണ്ണിൽ ഒരു തീര്‍ഥം സൃഷ്ടിച്ച് അവർക്ക് നല്കിയെന്നും വില്ലൂണ്ടിയെക്കുറിച്ച് പറയുന്നത്.
വില്ലൂണ്ടി എന്നാൽ മണ്ണിൽ വില്ല് ആണ്ടിറങ്ങിയ ഇടം എന്നാണ് അർഥം.

വില്ലൂണ്ടി തീർഥത്തിൽ എത്തിച്ചേരുവാൻ

വില്ലൂണ്ടി തീർഥത്തിൽ എത്തിച്ചേരുവാൻ

രാമേശ്വരത്തു നിന്നും ഗവൺമെന്‍റ് ബസുകളിൽ വില്ലൂണ്ടി തീർഥത്തിനു സമീപത്തെത്താം. ബസിൽ കയറി ആദ്യ സ്റ്റോപ്പായ ഏകാന്ദ രാമർ ക്ഷേത്രം അല്ലെങ്കിൽ തങ്കച്ചി മാഡം ബസ് സ്റ്റോപ്പിൽ ഇറങ്ങണം. ഇവിടെ നിന്നും 1.5 കിലോമീറ്റർ ദൂരമുണ്ട് തീർഥത്തിലേത്ത്. ഓട്ടോയ്ക്കോ അല്ലെങ്കിൽ നടന്നോ ഇവിടേക്ക് പോകാം.

വില്ലൂണ്ടി തീർഥത്തിലേക്കുള്ള ദൂരം

വില്ലൂണ്ടി തീർഥത്തിലേക്കുള്ള ദൂരം

രാമേശ്വരം ബസ് സ്റ്റാൻഡിൽ നിന്നും 6 കിമീ, അഗ്നി തീര്‍ഥം ബസ് സ്റ്റാൻഡിൽ നിന്നും 8 കിമീ, രാമേശ്വരം റെയിൽവേ സ്റ്റേഷനിൽ നിന്നും 11 കിമീ, തങ്കച്ചിമാഡമിൽ നിന്നും 1.5 കിലോമീറ്റർ എന്നിങ്ങനെയാണ് ഇവിടേക്കുള്ള ദൂരം.
രാവിലെയും വൈകിട്ടുമുള്ള സമയമാണ് ഇവിടം സന്ദര്‍ശിക്കുവാൻ യോജിച്ചത്.

കാണുവാനിടങ്ങള്‍ വേറെയും

കാണുവാനിടങ്ങള്‍ വേറെയും

രാമേശ്വരത്ത് എത്തിയാൽ കണ്ടുതീർക്കുവാന്‍ ഒരുപാടിടങ്ങളുണ്ട്. ഓരോ വിശ്വാസങ്ങളുടെ ഭാഗമായുള്ള തീര്‍ഥങ്ങളാണ് ഇവിടുത്തെ പ്രധാന ആകർഷണം. അതിലൊന്നാണ് ജഡാ തീർഥം. രാവണനെ വധിച്ചതിനു ശേഷം രാമേശ്വരത്തെത്തിയ രാമനും ലക്ഷ്മണനും തങ്ങളുടെ ജഡ കഴുകിയ ഇടമാണ് ജഡാ തീർഥം എന്നറിയപ്പെടുന്നത്. രാമേശ്വരത്തു നിന്നും ധനുഷ്കോടിയിലേക്കുള്ള പാതയിൽ 13 കിലോമീർ ദൂരയാണിത്.

രാവണനെ കൊന്നതിനു ശേഷം രാമൻ കുളിച്ച ഇടമാണ് അഗ്നി തീർഥം എന്ന പേരിൽ അറിയപ്പെടുന്നത്. രാമേശ്വരം നഗരത്തിൽ തന്നെയാണിത്. എത്ര വലിയ പാപം ചെയ്താലും ഇവിടെയെത്തി പ്രാർഥിച്ചാൽ പാപങ്ങളിൽ നിന്നും മോചനം ലഭിക്കുമെന്നാണ് വിശ്വാസം.
ലങ്കയിലേക്കുള്ള യാത്രയ്ക്ക് മുൻപായി ജാംബവാന്റെ നേതൃത്വത്തിലുള്ള വാനരപ്പട പാലം നിർമ്മിച്ച ഇടമാണ് ധനുഷ്കോടി തീർഥ എന്നറിയപ്പെടുന്നത്. രാമേശ്വരം ക്ഷേത്രത്തിൽ നിന്നും ഇവിടേക്ക് 18 കിലോമീറ്റർ ദൂരമുണ്ട്.

PC:Maskaravivek

ക്ഷേത്രങ്ങൾ

ക്ഷേത്രങ്ങൾ

ക്ഷേത്രങ്ങളെക്കുറിച്ചുകൂടി പറയാതെ രാമേശ്വരം വിവരണം അവാനിപ്പിക്കുവാൻ സാധിക്കില്ല. ഇവിടുത്തെ രാമേശ്വരം രാമനാഥ സ്വാമി ക്ഷേത്രം ലോകപ്രശസ്ത ക്ഷേത്രങ്ങളിലൊന്നാണ്. 17-ാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ഈ ക്ഷേത്രം ഇന്ത്യയിലെ 12 ജ്യോതിർലിംഗ ക്ഷേത്രങ്ങളിലൊന്നും കൂടിയാണ്.

രാമേശ്വരം ക്ഷേത്രത്തിൽ നിന്നും രണ്ടു കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന പഞ്ചമുഖം ഹനുമാൻ ക്ഷേത്രം ഇവിടുത്തെ പ്രസിദ്ധമായ തീർഥാടന കേന്ദ്രങ്ങളിലൊന്നാണ്. തന്റെ അ‍ഞ്ചു മുഖങ്ങളും ഹനുമാൻ ഇവിടെ വെച്ചാണ് വെളിപ്പെടുത്തിയത് എന്നാണ് വിശ്വാസം.

ധനുഷ്‌കോടിയിലേക്കുള്ള വഴിയിലാണ് കോദണ്ഡരാമ സ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. രാവണന്റെ സഹോദരനായ വിഭാഷണന്‍ രാമനു മുന്നില്‍ സ്വയം സമര്‍പ്പിച്ചത് ഇവിടെ വെച്ചാണെന്നാണ് വിശ്വാസം. രാമനോടൊപ്പം സീതയുടെയും ലക്ഷ്മണന്റെയും വിഭീഷണന്റെയും പ്രതിഷ്ഠകള്‍ ഇവിടെയുണ്ട്.

എന്താണ് രാമേശ്വരത്തെ ഒൻപത് പുണ്യസ്ഥലങ്ങൾ...എന്താണ് രാമേശ്വരത്തെ ഒൻപത് പുണ്യസ്ഥലങ്ങൾ...

രാമായണം എന്നൊന്നില്ല എന്നു പറയുന്നവർ വായിക്കണം... രാമായണത്തിലെ ഇന്നും നിലനിൽക്കുന്ന ഇടങ്ങൾരാമായണം എന്നൊന്നില്ല എന്നു പറയുന്നവർ വായിക്കണം... രാമായണത്തിലെ ഇന്നും നിലനിൽക്കുന്ന ഇടങ്ങൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X