Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ആദിലാബാദ് » കാലാവസ്ഥ

ആദിലാബാദ് കാലാവസ്ഥ

വേനല്‍ക്കാലം

ആദിലാബാദിലെ വേനല്‍ക്കാലം കടുത്തതാണ്. ഇക്കാലത്ത് ചൂട് 45 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാറുണ്ട്. മാര്‍ച്ച് മുതല്‍ മെയ് വരെയാണ് വേനല്‍. വേനല്‍ക്കാലം ആദിലാബാദ് സന്ദര്‍ശനത്തിന് ഒട്ടും നല്ല സമയമല്ല.

മഴക്കാലം

കനത്ത മഴലഭിയ്ക്കുന്ന പ്രദേശമല്ല ആദിലാബാദ്. ജൂലൈ മുതല്‍ തുടങ്ങുന്ന മഴക്കാലം സെപ്റ്റംബര്‍ വരെ നീണ്ടുനില്‍ക്കാറുണ്ട്. മഴക്കാലത്താണ് ഇവിടുത്തെ അണക്കെട്ടുകളും നദികളുമെല്ലാം അതിന്റെ പൂര്‍ണ സൗന്ദര്യത്തോടെ കാണാന്‍ കഴിയുക. മഴയത്ത് യാത്രചെയ്യാന്‍ ഇഷ്ടമുള്ളവര്‍ക്ക് ഇക്കാലം തിരഞ്ഞെടുക്കാവുന്നതാണ്.

ശീതകാലം

നവംബര്‍ മുതല്‍ ഫെബ്രുവരിവരെയാണ് ശീതകാലം, വല്ലാതെ കടുത്ത ശൈത്യം ഇവിടെ അനുഭവപ്പെടാറില്ല. പക്ഷേ സന്ദര്‍ശനത്തിന് ഏറ്റവും അനുയോജ്യം ശീതകാലം തന്നെയാണുതാനും. ഇക്കാലത്ത് വളരെപ്രസന്നമായ കാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടാറുള്ളത്. വൈകുന്നേരമാകുന്നതോടെ ചൂട് നന്നേ കുറയും, രാത്രിയാകുമ്പോള്‍ തണുപ്പനുഭവപ്പെടുകയും ചെയ്യും. ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള കാലമാണ് ആദിലാബാദ് സന്ദര്‍ശനത്തിന് ഏറ്റവും അനുയോജ്യം.