Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» അടൂര്‍

അടൂര്‍ -ക്ഷേത്രോത്സവങ്ങളുടെ നാട്

24

സാംസ്‌കാരികപരമായി ഏറെ സവിശേഷതകളുള്ള നാടാണ് അടൂര്‍. പത്തനംതിട്ട ജില്ലയിലെ അടൂറില്‍ ഏറെ ക്ഷേത്രങ്ങളും ഉത്സവങ്ങളുമുണ്ട്. തിരുവനന്തപുരത്തുനിന്നും 100 കിലോമീറ്ററും എറണാകുളത്തുനിന്നും 140 കിലോമീറ്ററും അകലെയാണ് അടൂര്‍. പുരാതനമായ ക്ഷേത്രങ്ങളാണ് അടൂരിലെ പ്രധാന ആകര്‍ഷണം. അടൂരിന്റെ പലഭാഗത്തായി ഒട്ടേറെ ക്ഷേത്രങ്ങളാണുള്ളത്.

ക്ഷേത്രങ്ങളുടെയും പള്ളികളുടെയും നഗരം

അടൂരിലെ പ്രധാന ക്ഷേത്രങ്ങളിലൊന്നാണ് പാര്‍ത്ഥസാരഥി ക്ഷേത്രം, കൃഷ്ണനാണ് ഇവിടുത്തെ പ്രതിഷ്ഠ. പന്തളം മഹാദേവ ക്ഷേത്രം, പാട്ടുപുരയ്ക്കല്‍ ദേവി ക്ഷേത്രം, പുത്തന്‍കാവില്‍ ഭഗവതി ക്ഷേത്രം, ശ്രീനാരായണപുരം മഹാവിഷ്ണുക്ഷേത്രം എന്നിവയും അടൂരിലാണ്. ചേന്നാംപള്ളില്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രം, ഇളമന്നൂര്‍ മഹാവിഷ്ണു ക്ഷേത്രം എന്നിവയാണ് ഇവിടുത്തെ മറ്റ് പ്രധാന ക്ഷേത്രങ്ങള്‍. സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് സിറിയന്‍ കത്തീഡ്രല്‍ എന്നിവയാണ് ഇവിടുത്തെ രണ്ട് പ്രധാന ക്രിസ്ത്യന്‍ ആരാധനലാലയങ്ങള്‍. ഈ ക്ഷേത്രങ്ങളും പള്ളികളും തന്നെയാണ് അടൂരിലെ സാംസ്‌കാരിരമായ പ്രത്യേകതകള്‍ക്കും കാരണം.

വേലുത്തമ്പി ദളവയുടെ സ്മാരകം നില്‍ക്കുന്ന മണ്ണടി അടൂരില്‍ നിന്നും 8 കിലോമീറ്റര്‍ അകലെയാണ്. ഇവിടെവച്ചാണ് വേലുത്തമ്പി വീരചരമം പ്രാപിച്ചത്.  കേരളത്തിലെ വളരെ പഴക്കമേറിയതും വിപുലവുമായ ചന്തകളിലൊന്നാണു അടൂരിന്റെ സമീപപ്രദേശമായ പറക്കോട്ടുള്ള ചന്ത. പുനലൂര്‍ റോഡില്‍ അടൂരില്‍ നിന്നും 4 കിലോമീറ്റര്‍ മാറിയാണ് ഈ ചന്ത സ്ഥിതി ചെയ്യുന്നത്. മലഞ്ചരക്കു വ്യാപാരത്തിനു പേരകേട്ടതാണ്  ദിവാന്‍ രാജാകേശവദാസന്‍ സ്ഥാപിച്ച അനന്തരാമപുരം മാര്‍ക്കറ്റ് എന്ന പറക്കോട് ചന്ത. ഒരു കാലത്ത് തിരുവിതാംകൂറിലെ വാണിജ്യത്തിന്റെ സിരാകേന്ദ്രമായിരുന്നു ഇത് .

വേനല്‍ക്കാലവും ശീതകാലവുമാണ് അടൂര്‍ സന്ദര്‍ശനത്തിന് ഏറ്റവും അനുയോജ്യം, മഴക്കാലത്ത് കനത്ത മഴ ലഭിയ്ക്കുന്ന പ്രദേശമാണിത്. കേരളത്തിന്റെ എല്ലാ ഭാഗത്തുനിന്നും റോഡുമാര്‍ഗ്ഗവും റെയില്‍മാര്‍ഗ്ഗവും എത്തിച്ചേരാവുന്ന സ്ഥലമാണ് അടൂര്‍. തിരുവനന്തപുരത്തും കൊച്ചിയിലുമാണ് അടുത്തുള്ള വിമാനത്താവളങ്ങളുള്ളത്.

അടൂര്‍ പ്രശസ്തമാക്കുന്നത്

അടൂര്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം അടൂര്‍

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം അടൂര്‍

  • റോഡ് മാര്‍ഗം
    എറണാകുളം, തിരുവനന്തപുരം, കൊച്ചി, കായംകുളം, പുനലൂര്‍, പത്തനംതിട്ട, കൊല്ലം, ഗുരുവായൂര്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം എളുപ്പത്തില്‍ റോഡുമാര്‍ഗ്ഗം അടൂരിലെത്തിച്ചേരാം. ബാംഗ്ലൂരില്‍ നിന്നും ചെന്നൈയില്‍ നിന്നുമെല്ലാം ഇങ്ങോട്ട് ബസ് സര്‍വ്വീസുകളുണ്ട്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    25 കിലോമീറ്റര്‍ അകലെയുള്ള ചെങ്ങന്നൂര്‍ ആണ് അടൂരിനടുത്തുള്ള റെയില്‍വേ സ്‌റ്റേഷന്‍. എറണാകുളത്തുതന്നെയാണ് മേജര്‍ റെയില്‍വെ സ്റ്റേഷന്‍ , 125 കിലോമീറ്ററാണ് ഇവിടേയ്ക്ക് ദൂരം. ഇന്ത്യയുടെ ഏത് ഭാഗത്തുനിന്നും എറണാകുളം സ്‌റ്റേഷനില്‍ തീവണ്ടിമാര്‍ഗ്ഗമെത്താം. അവിടെനിന്നും ടാക്‌സിയിലോ ബസിലോ അടൂരിലുമെത്താം.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    കൊച്ചി വിമാനത്താവളമാണ് അടൂരിന് അടുത്തുള്ള വിമാനത്താവളം, ഇങ്ങോട്ട് 140 കിലോമീറ്ററാണ് ദൂരം. ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ നിന്നും വിദേശരാജ്യങ്ങളില്‍ നിന്നുമെല്ലാം ഇങ്ങോട്ട് വിമാനസര്‍വ്വീസുകളുണ്ട്. വിമാനമിറങ്ങിക്കഴിഞ്ഞ് ടാക്‌സിയിലോ ബസിലോ അടൂരെത്താം.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat