Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » അഗര്‍ത്തല » കാലാവസ്ഥ

അഗര്‍ത്തല കാലാവസ്ഥ

സെപ്‌റ്റംബര്‍ മുതല്‍ മാര്‍ച്ച്‌ വരെയുള്ള സമയമാണ്‌ അഗര്‍ത്തല സന്ദര്‍ശനത്തിന്‌ ഏറ്റവും അനുയോജ്യം. ഈ സമയത്ത്‌ പെട്ടെന്നുള്ള കാലാവസ്ഥാ മാറ്റം ഉണ്ടാകാറില്ല. അതുകൊണ്ട്‌ തന്നെ മഴയെ പേടിക്കാതെ സഞ്ചാരികള്‍ക്ക്‌ യഥേഷ്ടം ചുറ്റിനടക്കാം. ഈ സമയത്ത്‌ അഗര്‍ത്തല സന്ദര്‍ശിക്കുന്നവര്‍ ചെറിയ തണുപ്പിനെ അതിജീവിക്കാന്‍ വേണ്ട വസ്‌ത്രങ്ങളും മറ്റും കരുതാന്‍ മറക്കരുത്‌.

വേനല്‍ക്കാലം

ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയാണ്‌ അഗര്‍ത്തലയില്‍ വേനല്‍ക്കാലം അനുഭവപ്പെടുന്നത്‌. ഈ സമയത്ത്‌ ഇവിടെ അനുഭവപ്പെടുന്ന ശരാശരി താപനില 28 ഡിഗ്രി സെല്‍ഷ്യസ്‌ (82 ഡിഗ്രി ഫാരന്‍ഹീറ്റ്‌) ആണ്‌. വേനല്‍ക്കാലത്തും ഇടയ്‌ക്കിടെ മഴ പെയ്യാറുണ്ട്‌.

മഴക്കാലം

അഗര്‍ത്തലയില്‍ വര്‍ഷം മുഴുവന്‍ മഴ ലഭിക്കും. മഴ തന്നെയാണ്‌ ഇവിടുത്തേ കാലാവസ്ഥയുടെ പ്രധാന സവിശേഷതയും.

ശീതകാലം

നവംബര്‍ മധ്യം മുതല്‍ മാര്‍ച്ച്‌ ആദ്യം വരെയാണ്‌ ഇവിടെ ശൈത്യകാലം അനുഭവപ്പെടുന്നത്‌. ഈ സമയത്തെ ശരാശരി താപനില 18 ഡിഗ്രി സെല്‍ഷ്യസ്‌ (64 ഡിഗ്രി ഫാരന്‍ഹീറ്റ്‌) ആയിരിക്കും. കുറച്ച്‌ വരണ്ട കാലാവസ്ഥയാണ്‌ അഗര്‍ത്തലയിലെ തണുപ്പ്‌ കാലത്തിന്റെ പ്രത്യേകത.