Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ആഗ്ര » കാലാവസ്ഥ

ആഗ്ര കാലാവസ്ഥ

ഒക്ടോബര്‍  മുതല്‍ മാര്‍ ച്ച് വരെയുള്ള സമയമാണ് ആഗ്ര സന്ദര്‍ ശിക്കാന്‍  ഏറ്റവും അനുയോജ്യമായ സമയം. പ്രസന്നവും മിതവുമായ കാലാവസ്ഥയാണ് ഈ സമയങ്ങളില്‍. ഒരുപാട് സാംസ്ക്കാരിക ആഘോഷങ്ങള്‍കൊണ്ടാടുന്നത് ഈ സമയത്താണ്. 45 ഡിഗ്രിയോളം തപിക്കുന്ന വേനല്‍ ചൂടിലും താജ് മഹലിന്റെ ചാരുതയ്ക്ക് ശോഭ ഒട്ടും കുറയാറില്ല. അത്കൊണ്ട് തന്നെ ഈ ചൂടും പൊടിയും സന്ദര്‍ ശകരെ താജ് സന്ദര്‍ ശിക്കുന്നതില്‍ നിന്ന് തടയാറുമില്ല.

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ മെയ് വരെയുള്ള വേനല്‍ കാലം ഇവിടെ കടുത്ത ചൂടിന്റെ സമയമാണ്. താപനില 45 ഡിഗ്രി സെല്‍ഷ്യസ് വരെ ആകാറുണ്ട്. ഇതോടൊപ്പമുള്ള ഉഷ്ണവാതം കൂടുതല്‍ അസഹനീയമാണ്.

മഴക്കാലം

ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെയാണ് ആഗ്രയിലെ മഴക്കാലം. ചൂടിന് അല്പം ആശ്വാസം പകരുമെങ്കിലും ഹ്യൂമിഡിറ്റിയ്ക്ക് കുറവൊന്നുമുണ്ടാകില്ല.

ശീതകാലം

ഒക്ടോബര്‍  മുതല്‍ ജനുവരി വരെയുള്ള ശൈത്യകാലത്ത് ആഗ്രയിലെ പകലുകള്‍പ്രസന്നമായിരിക്കും. രാത്രികള്‍ക്ക് തണുപ്പുമുണ്ടാകും. 12 മുതല്‍ 25 ഡിഗ്രി സെല്‍ഷ്യസ് വരെ ആയിരിക്കും ഈ സമയങ്ങളില്‍ ഇവിടത്തെ താപനില.